ഗ്രീഷ്മത്തിനപ്പുറം പൂക്കാലമുണ്ടാവും.. – 1 30അടിപൊളി  

ഒരു വലിയ പറമ്പ് മുഴുവൻ നിരനിരയായി ഷെഡുകളാണ്.. ഒരു ഭാഗത്ത് പണിക്കാർക്ക് താമസിക്കാനുള്ള മുറികളുമുണ്ട്.. ആദ്യം വാടകക്കാണെങ്കിലും ഇപ്പോ സ്വന്തം സ്ഥലം വാങ്ങി അതിലാണ് ഷെഡ് പണിതിരിക്കുന്നത്..

 

 

ആകെ ബഹളമയമാണ്.. പ്ലയിനറിക്കുന്നതിന്റേയും, സാന്ററടിക്കുന്നതിന്റേയും ശബ്ദം ചെവിയിൽ തുളച്ച് കയറും.. അതിന്റെയിടയിൽ ഷെഡിന്റെ നാല് ഭാഗത്തും വെച്ച ബോക്സിലൂടെ വരുന്ന ഹിന്ദിപ്പാട്ട്.. അതിവന്മാർക്ക് നിർബന്ധമാണ്.. രാവിലെ ഓണാക്കിയാൽ രാത്രി പണി നിർത്തുന്നത് വരെ പാട്ടാണ്..

 

 

മാത്തുക്കുട്ടി നടന്ന് പോളിഷ് ഷെഡിലേക്ക് കയറി..അവന്റെ കണ്ണുകൾ തിരഞ്ഞ ആൾ അവിടെയുണ്ട്..ഒരഞ്ചടി അലമാര സീലറടിച്ച് മിനുക്കുകയാണവൻ..ഒരു കയ്യില്ലാത്ത ബനിയനും, ഒരു നിക്കറുമിട്ട് ജോലിചെയ്യുന്ന അവനെ മാത്തുക്കുട്ടിയൊന്ന് നോക്കി.. കയ്യിലും കാലിലും ഉരുണ്ട് നിൽക്കുന്ന മസിലുകൾ.. മുറുകിക്കിടക്കുന്ന ബനിയനുള്ളിൽ വിരിഞ്ഞ നെഞ്ച്.. ഇരു നിറമാണെങ്കിലും കരുത്തനായ സുന്ദരൻ..

 

 

“ മാത്തുക്കുട്ടീ… ഇന്ന് ലോഡ് കയറ്റാൻ എത്ര അലമാരി വേണം… ?”..

 

 

മാത്തുക്കുട്ടിയെ കണ്ട് അവൻ ചോദിച്ചു..

 

 

ഇത് മുനീറുൽഹഖ്.. പോളിഷ് പണിയെടുക്കുന്ന ബംഗാളി ഭായ്.. ഈ ഷെഡിൽ വന്നിട്ട് രണ്ട് വർഷമായിട്ടേ ഉള്ളൂ എങ്കിലും അവൻ കേരളത്തിലെത്തിയിട്ട് പന്ത്രണ്ട് വർഷമായി..ഏതൊരു മലയാളിയേയും പോലെ നന്നായി മലയാളം സംസാരിക്കും.. കഠിനാദ്ധ്വാനി.. ഒരു ദുശ്ശീലവുമില്ല..എത്ര പണിയുണ്ടെങ്കിലും വിശ്വസിച്ചേൽപിക്കാം.. കൃത്യ സമയത്ത് തീർത്ത് തരും… നാലഞ്ച് ഹെൽപർമാരും അവനുണ്ട്.. ഈ ഷെഡിലെ മുഴുവൻ ഫർണിച്ചറും പോളിഷ് ചെയ്ത് കൊടുക്കേണ്ടത് അവന്റെ ഉത്തരവാതിത്വമാണ്..അതവൻ ഭംഗിയായി ചെയ്യുന്നുമുണ്ട്..ഒപ്പമുള്ള പയ്യൻമാർക്ക് പത്തോ ഇരുന്നൂറോ കൊടുത്താലും നാലായിരം രൂപയോളം അവൻ ദിവസവും ഉണ്ടാക്കുന്നുണ്ട്..

ഈ ഷെഡിലെ പണിയൊന്ന് കൊണ്ട് മാത്രം നാട്ടിൽ നാല് കടമുറി പണിത് വാടക്ക് കൊടുക്കുന്നവനാണ് മുനീറുൽ ഹഖ്.. ഇപ്പോൾ നാട്ടിൽ അവന്റെ വീട് പണി നടന്ന് കൊണ്ടിരിക്കുകയാണ്.. സാധാരണ ബംഗാളികളെപ്പോലെ അവൻ ഹാൻസോ, പാൻപരാഗോ ഉപയോഗിക്കില്ല.. വലിയും കുടിയുമില്ല..പൈസയുണ്ടാക്കണം എന്നൊരൊറ്റച്ചിന്തയേ ഉള്ളൂ.. അത് മാത്രമല്ല, വർഷങ്ങളായി കേരളത്തിൽ ജീവിച്ചത് കൊണ്ട് മലയാളിയുടെ എല്ലാ നല്ല സ്വഭാവങ്ങളും അവനുണ്ട്..നല്ല വൃത്തിയാണ്..ഏത് തിരക്കാണെങ്കിലും വെള്ളിയാഴ്ച പള്ളിയിൽ പോവും..

ഇപ്പോൾ ഇരുപത്തെട്ട് വയസുണ്ടവന്.. നാട്ടിൽ ഭാര്യയും ഒരു കുട്ടിയുമുണ്ട്..

 

ഈ മുനീറുൽഹഖുമായി മാത്തുക്കുട്ടി നല്ല കമ്പനിയാണ്.. അവർ തമ്മിൽ മുതലാളി തൊഴിലാളി ബന്ധമൊന്നുമില്ല.. നല്ല സുഹൃത്തുക്കളാണവർ.. മറ്റ് പണിക്കാരുടെ മുന്നിൽ മാത്തുക്കുട്ടി പുലിയാണെങ്കിലും മുനീറിനോടവൻ ദേഷ്യപ്പെടാറില്ല.. അതിനവൻ ഇടവരുത്താറുമില്ല..

 

 

“ ഇന്ന് അലമാര നാലെണ്ണം മതിയെടാ…

ബാക്കിയൊക്കെ കട്ടിലാ… അതൊക്കെ പണി തീർത്ത് വെച്ചതല്ലേ… ?”..

 

 

മാത്തുക്കുട്ടി ചിരിയോടെ പറഞ്ഞു..

 

 

“ ടേബിളോ ചെയറോ വേണോ മാത്തുക്കുട്ടീ… ?”..

 

 

“ഇന്ന് വേണ്ട… നാളെ പത്ത് ടേബിള് വേണം… അത് നാളെ ചെയ്യാം… നീയിപ്പോ കയ്യും കാലും കഴുകി ഡ്രസ് മാറ്റി വാ… നമുക്കൊരിടം വരെ പോണം…”..

 

 

മുനീറിന് എതിർ വാക്കില്ല.. അവൻ പലപ്പോഴും മാത്തുക്കുട്ടിയോടൊപ്പം പല സ്ഥലത്തേക്കും പോവാറുണ്ട്.. കൂടെയുള്ള പയ്യൻമാർക്ക് തീർക്കേണ്ട ജോലികൾ പറഞ്ഞ് കൊടുത്ത് അവൻ ഡ്രസ് മാറ്റാനായി മുറിയിലേക്ക് പോയി..

 

 

✍️… മുനീറുൽഹഖെന്ന ബംഗാളി ഭായി ഒന്നും മിണ്ടാനാവാതെ മാത്തുക്കുട്ടിയുടെ മുഖത്തേക്കും നോക്കി ഇരിക്കുകയാണ്.. അവൻ പറഞ്ഞതൊന്നും മുനീറിന് വിശ്വസിക്കാനായിട്ടേ ഇല്ല.. സംസ്കാര സമ്പന്നരെന്ന് അവൻ കരുതിയിരുന്ന മലയാളികൾ ഇങ്ങിനെയൊക്കെ ചിന്തിക്കുമോന്ന് തന്നെ അവന് അൽഭുതമായി..

Leave a Reply

Your email address will not be published. Required fields are marked *