“ആ… എനിക്കിപ്പം വേണ്ട…”..
ജോണിച്ചനെയൊന്ന് നോക്കി ബീന പറഞ്ഞു..
“ അതിന്റെ കാരണാ ഞാൻ ചോദിച്ചത്…
കുറച്ച് ദിവസായി രണ്ടാളും കൂടി തുടങ്ങിയിട്ട്… അപ്പാ… അപ്പനൊന്നും പറയാനില്ലേ… ?”..
ഭാര്യയുടേയും, മോന്റെയും സംസാരം ശ്രദ്ധിക്കാതെ ജോണിച്ചൻ ഭക്ഷണം കഴിച്ച് തുടങ്ങിയിരുന്നു.. മകന്റെ ചോദ്യം കേട്ട് അയാൾ തലയുയർത്തി..പിന്നെ ഒന്നും മിണ്ടാതെ ചോറ് വാരിക്കഴിക്കാൻ തുടങ്ങി..
“അപ്പാ… എന്താ പ്രശ്നം… ?.
ഇതിങ്ങനെ പോയാൽ ഞാൻ വല്ലടത്തേക്കും ഇറങ്ങിപ്പോകും… മമ്മിയെങ്കിലും പറ… ഇനി ഒരു മകനോട് പറയാൻ പറ്റാത്തതെന്തെങ്കിലുമാണോ… ?”..
രണ്ടാളും മിണ്ടിയില്ല…
“മമ്മിയേലും ഒന്ന് പറ… എനിക്കിതൊക്കെ കണ്ടിട്ട് ഭ്രാന്ത് പിടിക്കുന്നുണ്ട്… “..
മാത്തുക്കുട്ടി ഒച്ചയുയർത്തി..
“എടാ മാത്തൂ… നാളെ രാവിലെ എനിക്ക് കർണാടക പോണം… നീയിരുന്ന് സാവധാനം കഴിക്ക്…ഞാനൊന്ന് കിടക്കട്ടെ…”..
ഒരു ബന്ധവുമില്ലാത്ത കാര്യം പറഞ്ഞ് അപ്പൻ എഴുന്നേൽക്കുന്നത് കണ്ട് മാത്തു അന്തം വിട്ടു..
ജോണിച്ചൻ ഇടക്ക് കർണാടക പോകുന്നതാണ്.. മരം എടുക്കാൻ.. അയാൾ നേരിട്ട് മരം ലോഡ് കൊണ്ടുവരികയാണ്.. പോയാൽ മൂന്നാല് ദിവസം കഴിയും വരാൻ..
“ഉം… പോയി കിടന്നോ… കർണാടക പോയിട്ട് തിരിച്ച് ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്…നമുക്ക് കാണാം… മമ്മിക്കൊന്നും പറയാനില്ലേ… ?”..
മാത്തു, ബീനയോട് ചോദിച്ചു..
“നിനക്കറിയേണ്ടത് അങ്ങേരോട് ചോദിക്ക്… എനിക്കൊന്നും പറയാനില്ല…”..
ബീന തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നു.. മാത്തു നിരാശയോടെ അവിടെത്തന്നെ ഇരുന്നു.. ഇത് പ്രശ്നം ഗുരുതരമാണ്.. ഒരു മകനോട് പറയാൻ പറ്റാത്ത പ്രശ്നമാവും.. എന്ന് വെച്ച് എത്ര കാലം ഇങ്ങിനെ പോകും.. ഇതിനൊരു പരിഹാരം വേണ്ടേ… ?.
✍️… ബീന കിടക്കാനായി മുറിയിലെത്തുമ്പോ, ജോണിച്ചൻ നാളെ പോവുമ്പോ കൊണ്ടുപോവാനുള്ള ഡ്രസൊക്കെ മടക്കി ബാഗിൽ വെക്കുകയാണ്.. കർണാടക പോയാൽ നാലഞ്ച് ദിവസം കഴിഞ്ഞേ മടങ്ങി വരൂ.. അവിടെ കൂപ്പിൽ പോയി മരം നോക്കിയെടുത്ത് അത് ലോഡാക്കി ആ ലോറിയിലാണ് മടങ്ങുക.. എല്ലാം ഒരുക്കിക്കൊടുത്തിരുന്നത് ബീനയാണ്.. ഇപ്പോൾ കുറച്ച് ദിവസമായി ജോണിച്ചന്റെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ജോണിച്ചൻ തന്നെയാണ്..
“മകൻ ചോദിച്ചത് കേട്ടില്ലേ..
എന്തേ മറുപടി പറയാതെ വേഗം എണീറ്റ് പോന്നത്… ?”..
വാതിലടച്ച് കുറ്റിയിട്ട് കൊണ്ട് ബീന ചോദിച്ചു..
ജോണിച്ചൻ മറുപടിയൊന്നും പറയാതെ ബ്രഷും പേസ്റ്റും ബാഗിലേക്ക് വെച്ചു..
“ ജോണിച്ചാ… അവനോട് ഞാനെന്താ പറയേണ്ടത്… ?.
എല്ലാം മനസിലാക്കാനുളള പ്രായമൊക്കെ അവനായി… “..
“എന്ത് പറയാൻ… ?.. നീ എന്ത് വേണേലും പറഞ്ഞോ… എന്നോടൊന്നും ചോദിക്കണ്ട… അവൻ ചോദിക്കുന്നതിനൊക്കെ മറുപടി പറയേണ്ടത് ഞാനല്ല, നീയാ… “..
ഭാര്യയെ വെറുപ്പോടെ നോക്കി ജോണിച്ചൻ ബെഡിലേക്ക് കമിഴ്ന്ന് കിടന്നു.. ദേഷ്യത്തോടെയും സങ്കടത്തോടെയും ബീന അത് നോക്കി നിന്നു..
✍️✍️✍️…
സമ്പത്ത് കൊണ്ടും, ആൾബലം കൊണ്ടും ജോണിച്ചനേക്കാൾ പേര് കേട്ട കുടുബമാണ് ബീനയുടെ.. എല്ലാ സ്വാതന്ത്രത്തോടും കൂടിയാണ് ബീന വളർന്നതും.. പഠിക്കുന്ന കാലത്ത് അനവധി പ്രേമവും അവൾക്കുണ്ടായിരുന്നു..അതിൽ ഒന്ന് രണ്ട് പേരോടൊപ്പം അവൾ ശാരീരിക ബന്ധം പുലർത്തിയിട്ടുമുണ്ട്..അതൊന്നും ഒരു തെറ്റായിട്ട് അവൾക്ക് തോന്നിയിട്ടുമില്ല..
പ്രേമിച്ച ഒരുത്തനെ കെട്ടാൻ അവൾക്കാഗ്രഹമുണ്ടായിരുന്നെങ്കിലും, അതറിഞ്ഞ അവളുടെ അപ്പൻ പത്രോസ്, നാട്ടിൽ തന്നെയുള്ള, വളർന്ന് വരുന്ന ഒരു യുവബിസിനസ് കാരനായ ജോണിച്ചന് മകളെ പിടിച്ച് കെട്ടിച്ച് കൊടുക്കുകയായിരുന്നു..
