ശരിയാണ്… ശപഥമെടുത്തതാണ്..! എന്ന് കരുതി ഒരു സ്ത്രീയോട് മറുപടി കൊടുക്കാതെ പോകുന്നത് മര്യാദയാണോ…! മിണ്ടിയേക്കാം..ആരുമറിയാതിരുന്നാ മതിയല്ലോ..!! ഒരൊറ്റ തവണ മാത്രം..!
“മേമ എന്താ ചോദിച്ചേ..?!”
ചോദ്യം കേട്ടില്ലെന്ന ഭാവത്തിൽ ഞാൻ നാടകീയമായി തിരിഞ്ഞ് മേമയെ നോക്കി…!
“അല്ലാ..നല്ലപോലെ ഉറക്കം കിട്ടിയോ എന്ന് ചോദിച്ചതാ..! ചെറിയ കട്ടിലല്ലേ.. ഒറ്റയ്ക്കാവുമ്പോ നന്നായി ഉറങ്ങാൻ പറ്റുമല്ലോ..!!”
മേമ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ചിരിച്ചു പോകാതിരിക്കാൻ പാടുപെട്ടു…!
“ആഹ്..ശരിയാ..ആദ്യം കുറച്ചുനേരം ഉറക്കം വന്നില്ല. അമ്മാതിരി പണിയല്ലേ കാണിച്ചത്..!”
എന്റെ ചുണ്ടിന്റെ കോണിൽ പുച്ഛം ഷെഡ് കെട്ടിക്കഴിഞ്ഞു…!
“…..പിന്നെ ഓർത്തു… ഒരു തവണ അബദ്ധം പറ്റാത്തവരാരുണ്ട്.പോയത് പോട്ടെ..! കമ്മലിട്ടവൾ പോയാ കടുക്കനിട്ടവൾ വരും..!”
മുഖമെറിഞ്ഞു തിരികെ നടക്കുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി,..!
“അതാരാണാവോ ആ കടുക്കനിട്ടവൾ..!!”
പിന്നിൽ നിന്നും ഒരു പതിഞ്ഞ ചിരിയോടെ ചോദ്യം വന്നു. എനിക്കും വേണ്ടിയിരുന്നത് അതാണ്. ‘നീയില്ലെങ്കിൽ മറ്റൊരുത്തി’ എന്ന സൈക്കോളജി വർഷങ്ങളായി ഏതു പെണ്ണും ചാടിക്കൊത്തുന്ന ഒരു ചൂണ്ടയാണെന്ന് സീനിയറണ്ണൻ പറഞ്ഞത് എത്ര ശരി…!
“കൂടുതൽ ചോദ്യങ്ങൾ വേണ്ട…നമ്മൾ തമ്മിൽ ഇനി സംസാരമില്ല..!”
മേമയുടെ ചോദ്യം പാടെ അവഗണിച്ചുകൊണ്ട് ഞാൻ ബാത്രൂമിനകത്തേക്ക് കയറി. വാതിലടയ്ക്കാൻ നേരം കള്ളദൃഷ്ടിയാൽ ആ ഭാവമൊന്നു നിരീക്ഷിച്ചു…!
കൊള്ളാം….ഏറ്റിട്ടുണ്ട്..! മുഖത്ത് ഒരു നേരിയ മഴക്കാർ കാണാനുണ്ട്. വാതിലടച്ചതും ഞാൻ ശ്വാസം നേരെ വിട്ടു. അഭിനയമെന്നൊക്കെ പറഞ്ഞാ ഇത്ര പണിപ്പെട്ടതാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. എന്തായാലും ഫലമുണ്ടായല്ലോ..കൊറച്ച് കഷ്ടപ്പെട്ടാലും തരക്കേടില്ല….!
പണ്ടും ഞാൻ അങ്ങനാണ്..ഒരു കാര്യത്തിൽ ഒരു ശപഥമെടുത്താൽ എടുത്തതാണ്…അണുവിട അതിൽ നിന്നും വ്യതിചലിക്കില്ല.!!
വെൽഡൺ
ബ്രോ…നീ പൊളിച്ചു..! വേറെ ആരുമില്ലാതിരുന്നതിനാൽ ഞാൻ തന്നെ എന്നെ അഭിനന്ദിച്ചു…!
പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് അര മണിക്കൂർകൊണ്ട് ഞാൻ താഴെയെത്തി…!
‘തൈകൾ ‘ രണ്ടും ടീവിയുടെ മുന്നിൽ ഹാജരുണ്ട്. ഏഷ്യാനെറ്റിൽ ആയിരത്തി അഞ്ഞൂറ്റിയൊന്നാമത്തെ തവണ മണിച്ചിത്രത്താഴ് കളിച്ചു കൊണ്ടിരിക്കുന്നു…!
മേമ മേശപ്പുറത്ത് എല്ലാം ഒരുക്കി വച്ചിട്ടുണ്ട്. ദോശയും വറവിട്ട ചമ്മന്തിയുമാണ് വിഭവം. നല്ല വിശപ്പുണ്ടായിരുന്നതിനാൽ വേഗം കഴിക്കാൻ തുടങ്ങി. ഭക്ഷണത്തിനോട് അല്ലെങ്കിലും പണ്ടേ എനിക്ക് ദേഷ്യം കാണിക്കാൻ പറ്റാറില്ല….!
ആ സമയം അടുക്കളയിൽ നിന്നും കയ്യിൽ ഫ്ലാസ്കുമായി മേമ അടുത്തേക്ക് വന്നു. ഞാൻ മുഖമുയർത്താനോ നോക്കാനോ പോയില്ല….!
ഫ്ലാസ്കിൽ നിന്നും ചായ ചായ പകർന്ന് എൻ്റെ അടുത്തേക്ക് നീക്കി വെക്കാൻ നേരം കള്ളക്കണ്ണ് കൊണ്ട് ഞാനാ മുഖമൊന്നു ശ്രദ്ധിച്ചു. എന്തോ തമാശ ഓർക്കുന്നപോലെ അവിടെ ഇപ്പോഴും ഒരു ചെറിയ ചിരി തളംകെട്ടി നിൽപ്പുണ്ട്….!
“ഇന്നലത്തെ കൂൺ വഴറ്റി വച്ചിട്ടുണ്ട്..വേണോ..?”
മേമ പതിയെ ചോദിച്ചു….!
കൂൺ എന്ന് കേട്ടപ്പോഴേ വായിൽ വള്ളം നിറഞ്ഞെങ്കിലും കേൾക്കാത്ത ഭാവത്തിൽ ഞാനാ ചോദ്യം അവഗണിച്ചു….!
“…ഓ..ഞാൻ മറന്നു…മിണ്ടൂലല്ലോ..!!”
മേമ ഒരു പതുങ്ങിയ ചിരിയോടെ കളിയാക്കി. വേണമെന്ന് പറഞ്ഞാലോ എന്ന് ചിന്തിക്കാൻ തുടങ്ങിയിരുന്ന ഞാൻ അത് കേട്ടതും പിൻവലിഞ്ഞു….!
“എന്തായാലും ഇവിടെ വെക്കാം…വേണ്ടെങ്കിൽ ഞാൻ കഴിച്ചോളാം..!”
അവരൊരു ചെറിയ പാത്രം എൻ്റെ അടുത്തേക്ക് നിരക്കി വച്ചു. തെല്ലൊന്നു ശങ്കിച്ച ശേഷം ഒരക്ഷരം മിണ്ടാതെ ഞാനതെടുത്ത് അപ്പാടെ പ്ലേറ്റിൽ കമിഴ്ത്തി….!
ആഹാ..അങ്ങനെയിപ്പോ ഞാൻ വേണ്ടെന്നു വച്ചിട്ടു കഴിക്കാൻ നിക്കണ്ട…!
മേമ അർത്ഥവത്തായ ഒരു മുരടനക്കത്തോടെ എൻ്റെ അടുത്തു തന്നെ കസേര വലിച്ചിട്ടിരുന്നു. ശേഷം ഒരു പ്ലേറ്റെടുത്ത് മുന്നിൽ
