ഇശലിന്റെ കുളിർക്കാറ്റ് 13അടിപൊളി 

 

 

ജമാൽ… കബീറിന്റെ ജേഷ്ഠൻ ജാബിറിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ജമാൽ.. രണ്ടാളും ഒരേ സമയത്താണ് ഗൾഫിലേക്ക് പോകുന്നത്..നല്ല വിദ്യാഭ്യാസമുള്ള ജമാലിന്, അതിന് തക്ക ജോലിയും കിട്ടി.. നാട്ടിലെ അറിയപ്പെടുന്ന ഒരു പണക്കാരനാണിന്ന് ജമാൽ.. ഈ നാട്ടിലെ ഏറ്റവും വലിയ വീടും,വിലയേറിയ കാറും ജമാലിന്റേതാണ്..

 

 

മൂന്ന് വർഷം മുൻപ് ഗൾഫ് നിർത്തിയതാണ് ജമാൽ..ഇപ്പോൾ നാട്ടിൽ പല ബിസിനസുണ്ടവന്.. പെട്ടന്നാണവന് പ്രവാസം അവസാനിപ്പിക്കേണ്ടി വന്നത്.. അവന്റെ കൂടെ ഗൾഫിൽ ജീവിച്ച ഭാര്യ സീനത്ത് അവിടെ വെച്ച് ഒരാക്സിഡന്റിൽ മരിച്ചു.. രണ്ട് മക്കളോടും ഭാര്യയോടുമൊപ്പം യാത്ര ചെയ്യുമ്പോൾ,,ജമാൽ തന്നെ ഓടിച്ച കാർ ആക്സിഡന്റിൽ പെടുകയായിരുന്നു..ജമാലും മക്കളും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും സീനത്ത് മരിച്ചു..

പിന്നെ ഒരാറ് മാസം കൂടി അവൻ ഗൾഫിൽ തങ്ങിയെങ്കിലും ഭാര്യയുടെ മരണത്തിനുത്തരവാദി താനാണെ കുറ്റബോധം അവനെ വേട്ടയാടി.. ഇനി ഈ മണ്ണിൽ തനിക്ക് നിൽക്കാനാവില്ല എന്ന് മനസിലായി എല്ലാം ഉപേക്ഷിച്ച് മക്കളുമായി അവൻ നാട്ടിലേക്ക് പോരുകയായിരുന്നു..

 

 

ഇപ്പോഴവൻ നാട്ടിൽ വന്നിട്ട് രണ്ട് വർഷം കഴിഞ്ഞു.. ഇവിടെ ബിസിനസുമായി കൂടിയിരിക്കുകയാണ്.. ആറ് മക്കളിൽ മൂത്തവനാണ് ജമാൽ.. അവന് താഴെ അഞ്ച് പെങ്ങൻമാരാണ്.. നാലാളെ അവൻ കെട്ടിച്ചയച്ചു.. ചെറുപ്പത്തിൽ ഉപ്പ മരിച്ച ജമാൽ തറവാട് വീട് ഇടിച്ച് നിരത്തി അവിടെയൊരു കൊട്ടാരം പണിത് അതിലാണ് താമസം..ആ വലിയ വീട്ടിലിപ്പോ അവന്റെ ഉമ്മ ഫാത്തിമയും,അവന്റെ രണ്ട് മക്കളും, ബി എഡിന് പഠിക്കുന്ന അവന്റെ ഏറ്റവും ചെറിയ പെങ്ങൾ ഫിദയുമാണ് താമസം..

 

 

 

✍️…

 

 

”എന്തേ ഇക്കാ ഈ നേരത്ത്…?”.

 

 

കടയടക്കാനൊരുങ്ങിയ സമയത്ത് ജമാൽ വന്ന് കയറിയത് കണ്ട് കബീർ ചോദിച്ചു..

 

 

“നിനക്കറിയില്ലേടാ ഞാനെന്തിനാ വന്നതെന്ന്…?””..

 

 

ജമാൽ ചിരിയോടെ തിരിച്ച് ചോദിച്ചു..

 

 

“” അയ്യോന്റിക്കാ… ഇന്നലെ ഉപ്പയോട് സംസാരിക്കാൻ പറ്റിയില്ല… ഇന്നലെ കുറച്ച് വൈകിയാ ചെന്നത്.. ഞാൻ ചെന്നപ്പോഴേക്കും ഉപ്പ കിടന്നിരുന്നു….””..

 

 

ക്ഷമാപണത്തോടെ കബീർ പറഞ്ഞു..

 

 

“”സാരമില്ലെടാ… നീ അവസരം വരുമ്പോ ഉപ്പയോട് സംസാരിച്ചാ മതി…””..

 

 

“” ഇന്ന് ഞാനെന്തായാലും സംസാരിക്കാം… ഇന്നലെ നേരം കിട്ടാഞ്ഞിട്ടാ…””.

 

 

“” കുഴപ്പമില്ലെടാ… എപ്പഴായാലും നീ സംസാരിച്ച് ഒരു തീരുമാനമെടുത്താ മതി… വല്ലാതെ വൈകരുത് ട്ടോ… അതറിയാഞ്ഞിട്ട് എന്തോ ഒരു… ഒരു…””..

 

 

ജമാലിന്റെ സുന്ദരമായ വെളുത്ത മുഖം തുടുത്തു..

കൂടുതലൊന്നും പറയാൻ നിൽക്കാതെ ജമാൽ യാത്ര പറഞ്ഞ് പോയി..കബീർ കടയടച്ച് വീട്ടിലേക്കും പോയി..

 

 

✍️… ജാബിറിന്റെ ഉറ്റസുഹൃത്തായ ജമാൽ,കബീറിന്റേയും സുഹൃത്താണ്..

രണ്ട് ദിവസം മുൻപാണ് അവൻ വന്ന് കബീറിനോട് ഒരു കാര്യമാവശ്യപ്പെട്ടത്..അത് തരക്കേടില്ലാത്ത ഒരു കാര്യമായി കബീറിന് തോന്നുകയും ചെയ്തു.. മൂന്ന് വർഷമായി ഭാര്യയില്ലാതെ ജീവിക്കുകയാണ് ജമാൽ..അവന് തന്റെ ഇത്തായെ നിക്കാഹ് കഴിച്ച് തരണമെന്നാണ് അവന്റെ ആവശ്യം..ആലോചിച്ച് നോക്കിയപ്പോ അതൊരു നല്ല കാര്യമായി കബീറിന് തോന്നി.. നാല് വർഷമായി ഇത്ത തനിച്ചാണ്..ഇക്കയിനി തിരിച്ച് വരുമെന്ന് ഒരു പ്രതീക്ഷയുമില്ല.. ഗൾഫിലുള്ള ബന്ധുക്കളെല്ലാരും അന്വാേഷിച്ചിട്ടും ഒരു വിവരവും കിട്ടിയിട്ടില്ല.. ഇനി അവനെ കാത്തിരിക്കുന്നതിൽ അർത്ഥമില്ല.. ഇത്താക്കും വേണ്ടേ ഒരു ജീവിതം.. സ്വഭാവം കൊണ്ടും, സൗന്ദര്യം കൊണ്ടും,ആരോഗ്യം കൊണ്ടും,പണം കൊണ്ടും ഇത്താക്ക് ചേർന്നവൻ തന്നെയാണ് ജമാൽ..ഇത്താക്കും, അവനും ഈ രണ്ട് കുട്ടികളുമുണ്ട്..

 

 

ഈ കാര്യം ഇന്നലെത്തന്നെ ഉപ്പയുമായി സംസാരിക്കാൻ തീരുമാനിച്ചതാണ് കബീർ.. അവൻ ഇന്നലെ കുറച്ച് വൈകിയത് കൊണ്ട് സംസാരിക്കാൻ കഴിഞ്ഞില്ല.. ഇന്ന് അതിനും കൂടിയാണ് നേരത്തേ കടയടച്ച് വീട്ടിലേക്ക് പോന്നത്..

Leave a Reply

Your email address will not be published. Required fields are marked *