ജാതകം ചേരുമ്പോൾ – 10 13അടിപൊളി 

 

അവൾ അതും പറഞ്ഞു വേഗം അകത്തേക്ക് ഓടി…

 

അവളുടെ ഓരോ പെരുമാറ്റവും എന്റെ വരവ് എത്ര മാത്രം അവൾ ആഗ്രഹിച്ചിരുന്നു എന്ന് പോലും എനിക്ക് തോന്നി…

 

അവളുടെ ഓരോ പ്രവർത്തിയിലും അത് കാണാമായിരുന്നു

 

ഞാൻ ചുറ്റും ഒന്നൂടെ നോക്കി…

 

എല്ലാവരും എന്നേ തന്നെ നോക്കി നിൽക്കുകയാണ് ‘ആരടേ ഇവന് എന്നുള്ള മട്ടിൽ ‘ അതിൽ കൂടുതലും ബോയ്സ് ആണ് എന്ന് മനസ്സിലായപ്പോ അതെന്നെ കൂടുതൽ പുളകം കൊള്ളിച്ചു.. 😌

 

അച്ചുവിന്റെയും ആതിരയുടെയും മുഖത്ത് ഒരു അമ്പരപ്പ് കാണാം…..

 

ബാഗ് എടുക്കാൻ പോയ കല്ല്യാണി തിരികേ വന്നു….

 

 

“പോവാം… ”

 

അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു….

 

“ഇതാരാ ചേച്ചി ”

 

അച്ചുവായിരുന്നു അത് ചോദിച്ചത്…

 

കല്ല്യാണി അവൾക്ക് നേരേ തിരിഞ്ഞു…

 

“ഇതോ… ഇതാണ് എന്റെ ഹസ്ബൻഡ്… ”

 

അവൾ എന്നേ നോക്കി ഒരു നിറഞ്ഞ പുഞ്ചിരിയിൽ അവളോട് പറഞ്ഞു…

 

ഒരു നിമിഷം പോലും കാക്കേണ്ടി വന്നില്ല അതിനുള്ള ഉത്തരം പറയാൻ അവൾക്ക്…

 

 

 

 

 

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *