അങ്ങനെ ഞാൻ വീണ്ടും പറയാൻ തുടങ്ങി…
“ഒരു കൂട്ടം ഇളകി വരുന്ന കണ്ട ഞങ്ങൾ ഏകദേശം ഊ….. അല്ല മൂഞ്ചി എന്ന് മനസിലാക്കിയിരുന്നു… പക്ഷേ ഓടിപ്പോവാൻ ഒന്നും ഞങ്ങൾ തയാറല്ലായിരുന്നു…. രണ്ട് കിട്ടിയാലും വേണ്ടില്ല ആ മൈരന്റെ കഴപ്പ് അങ്ങോട്ട് തീർത്തുകൊടുക്കണം എന്ന മൈൻഡിൽ ആയിരുന്നു ഞങ്ങൾ ഇങ്ങോട്ട് വന്നത്…. വരുന്നതിന് മുൻപ് അർജുൻ ചേട്ടനോട്.. ഞങ്ങൾ പോവുന്ന കാര്യത്തിനെ പറ്റിയും പറഞ്ഞിരുന്നു…. നിങ്ങൾ പൊക്കോ ഞങ്ങൾ അങ്ങോട്ട് വന്നോളാം എന്ന് പറഞ്ഞ അയാളെയും കാണാൻ ഇല്ല… ”
“നിക്ക്… നിക്ക്… അർജുൻ ചേട്ടൻ ആരാ…”
കല്ല്യാണി അവളുടെ സംശയം പ്രകടിപ്പിച്ചു
“അർജുൻ ചേട്ടൻ ഞങ്ങടെ സീനിയർ ആയിരുന്നു…. ഞങ്ങൾ ഫസ്റ്റ് ഇയർ ആയ മുതൽ ഉള്ള കമ്പനി ആണ് അത് ഞങ്ങൾ ലാസ്റ്റ് ഇയർ ആയപ്പോളും അങ്ങനെ തന്നെ ഉണ്ടായിരുന്നു…
അർജുൻ ചേട്ടൻ മാത്രം വേണേൽ ഒരു പത്തു പേരെ തല്ലി തോല്പ്പിക്കും അമ്മാതിരി അടി ആണ്… പോരാത്തതിന് നല്ല കണക്ഷൻസും… ഇപ്പോ പുള്ളി ഞങ്ങടെ കമ്പനിയിൽ തന്നെ വർക്ക് ചെയ്യാണ് അത്കൊണ്ട് എന്തിന് വിളിച്ചാലും വരും ജോലി പോവും എന്നുള്ള പേടി വേണ്ടല്ലോ…”
“ആഹ് ബാക്കി പറ ഇനി….”
കല്ല്യാണിക്ക് ആവേശം കേറി അവളുടെ ആവേശം കണ്ടപ്പോ പറയാൻ എനിക്കും ആവേശം…
“രണ്ട് മൂന്ന് കിട്ടും എന്ന് പറഞ്ഞ ഞങ്ങൾക്ക് പൊതിരെ കിട്ടി അവന് കൊടുത്ത അതെ ഡോസിൽ തിരിച്ചു കിട്ടാൻ തുടങ്ങിയപ്പോ… പെട്ടന്ന് ഒരു ഹോണിന്റെ ശബ്ദം… ഒന്നല്ല കുറച്ചെണ്ണം ഉണ്ടായിരുന്നു…അർജുൻ ഏട്ടനും പിള്ളേരും ആണ്… സത്യം പറഞ്ഞാൽ സന്തോഷിക്കണം എന്നുണ്ടായിരുന്നു…
പക്ഷേ കിട്ടിയ അടി വച്ച് നോക്കിയപ്പോൾ അതിനൊന്നും നേരം കിട്ടിയില്ല…. അവർ വന്നേൽ പിന്നെ സംഗതി മൊത്തം കളർ ആയി ആൾക്കാരുടെ എണ്ണം പ്രശ്നം ഇല്ലാതെയായി…. അടി കൊടുത്ത് ഞങ്ങൾ വീണ്ടും ട്രാക്കിൽ ആയി… അതുകൊണ്ടാണോ എന്നറിയില്ല എന്റെ അടികൊണ്ട് വീണ അവൻ എണീച്ച് ഓടി അവന്റെ പിന്നാലേ ഞാനും… അപ്പോ ആണ് നിന്നെ തള്ളിമാറ്റിയതൊക്കെ…
സത്യം പറഞ്ഞാൽ നിന്നെ എണീപ്പിച്ചു നിർത്തി ഒരു സോറി ഒക്കെ പറയണം എന്നുണ്ടായിരുന്നു… പക്ഷേ ആ മൈരൻ ഒടുക്കത്തെ ഓട്ടം ആയിരുന്നു…
ഞാൻ അവിടേ നിന്നാൽ പിന്നേ ആ മൈരന്റെ പൊടി പോലും കിട്ടില്ല എന്നറിയായിരുന്നു അതാ ഞാൻ മൈൻഡ് ചെയ്യാതെ അവന്റെ പിന്നാലെ പോയത്….അത്കൊണ്ട് അവന് കൊടുക്കാനുള്ളത് കൊടുക്കാനും പറ്റി…”
അത് പറഞ്ഞതും ഞാൻ പോലും അറിയാതെ അവളുടെ നെറുകിൽ ഒന്ന് തലോടി…
“പിന്നേ നിങ്ങളേ മാത്രം എന്താ പോലീസ് കൊണ്ടുപോയേ…അവർ എന്തെങ്കിലും ചെയ്തോ നിന്നെ…”
“ആര് പറഞ്ഞു ഞങ്ങളേ മാത്രം ആണ് എന്ന് വിമലിനേ ഒഴിച്ച് ബാക്കി ഉള്ളവരെയും കൊണ്ടുപോയിരുന്നു.. പിന്നേ അവനേ ആണേൽ ഹോസ്പിറ്റലിലും കൊണ്ടുപോയി….
കാര്യം തിരക്കിയ സി ഐ ക്ക് മനസ്സിലായി അവന്റെ ഭാഗത്ത് ആണ് തെറ്റ് എന്ന് പിന്നേ അച്ഛന്റെ കുറച്ച് ഇടപെടൽ കാരണം വേറേ പ്രശ്നം ഒന്നും ഉണ്ടാവാതേ സ്റ്റേഷനിൽ നിന്ന് ഇറങ്ങാൻ പറ്റി..”
“അവൻ പിന്നേ വല്ല പ്രശ്നത്തിനും വന്നായിരുന്നോ….? ”
കല്ല്യാണി തിരിഞ്ഞു എന്നോട് ചോദിച്ചു….
“ഏയ് അവൻ പിന്നേ പ്രശ്നത്തിനൊന്നും വന്നില്ല.. ”
“ഹാവു സമാധാനമായി പ്രശ്നങ്ങൾ ഓക്കേ അവിടം കൊണ്ട് തീർന്നല്ലോ…. എന്നാലും അവൻ ഇത്രക്ക് വലിയ ചെറ്റ ആണ് എന്ന് അറിയില്ലായിരുന്നു…. ”
കല്ല്യാണി ഒരു നെടുവീർപ്പോടെയും ചെറിയ ദേഷ്യത്തോടെയും പറഞ്ഞു….
പക്ഷേ കാര്യങ്ങൾ ഇവിടം കൊണ്ട് കഴിയുന്നില്ലല്ലോ….
“ആര് പറഞ്ഞു പ്രശ്നങ്ങൾ ഓക്കേ അപ്പോൾ കഴിഞ്ഞിരുന്നു… എന്ന്.. ”
“പിന്നെ.. ”
“അവന്റെ പ്രശ്നങ്ങൾ ഓക്കേ അപ്പോ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു…”
“എന്ന് വച്ചാൽ ”
കല്ല്യാണിയുടെ ശബ്ദത്തിലേ ആശ്ചര്യം എനിക്ക് വ്യക്തമായി മനസിലായിരുന്നു….
“എന്റെ പ്രതികാരം കഴിഞ്ഞിരുന്നുവെങ്കിലും ചേച്ചിമാർ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു…സംഭവം അറിഞ്ഞ ദേവുചേച്ചി അവന്റെ അച്ഛന്റേം അമ്മടേം ജോലി തെറിപ്പിച്ചു… രണ്ട് പേരും ഒരേ കമ്പനിയിൽ ആയിരുന്നു അതിന്റെ ഓണർ ആണേൽ ചേച്ചിക്ക് അറിയുന്ന ആളും…
