ചേച്ചി കാര്യം അവതരിപ്പിച്ചതും ഒരു മടിയും കൂടാതെ അയാൾ അനുസരിക്കുകയും ചെയ്തു…. കാരണം പറയാതെ പെട്ടന്ന് പുറത്താക്കലും പിന്നേ അവരുടെ പ്രാരാബ്ദവും ഓക്കേ കൂടെ ആലോചിച്ചു അയാൾക്ക് ഒരു മിനി ഹാർട്ട്‌അറ്റാക്ക് വന്ന് ഹോസ്പിറ്റലിലേക്ക് ഓക്കേ കൊണ്ടു പോയി എന്ന് പിന്നേ കാർത്തു ചേച്ചി പറഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത്….”
“എന്നാലും അങ്ങനേ ഒന്നും ചെയ്യണ്ടായിരുന്നു. അവൻ ചെയ്തതിന് അവന്റെ വീട്ടുകാരോട് ഇങ്ങനെ ചെയ്യേണ്ടായിരുന്നു…. ദേവു ചേച്ചി അത്രക്ക് സീൻ ആണോ… ദേഷ്യം വന്നാൽ…?”
കല്ല്യാണി അവളുടെ സംശയം അവതരിപ്പിച്ചു
“അത് നിനക്ക് അറിയതോണ്ടാ… ദേവുചേച്ചിക്ക് പെട്ടന്ന് ദേഷ്യം വരുമെങ്കിലും പുള്ളിക്കാരി പാവം ആണ് കുറച്ച് നേരത്തിനേ ആ ദേഷ്യം ഓക്കേ കാണു അത് ആരോടായാലും…. പക്ഷേ ദേഷ്യം വന്നാൽ ഏറ്റവും പേടിക്കേണ്ടത് നന്ദു ചേച്ചീനെ ആണ്…”
“ഒന്ന് പോടാ നന്ദു ചേച്ചി ഒരു പഞ്ചപാവം ആണ്…”
“അത് നിനക്ക് അറിയതോണ്ടാ മോളേ…
സംഭവം ശെരിയൊക്കെ തന്നെ ആണ് നന്ദു ചേച്ചി പാവം ഓക്കേ തന്നെ ആണ്. അങ്ങനേ പെട്ടന്ന് ദേഷ്യപ്പെടാറും ഇല്ല… പക്ഷേ ശരിക്കും ദേഷ്യം വന്നാൽ അത് വന്നത് തന്നെ ആണ്….ദേവു ചേച്ചി അങ്ങനെ ചെയ്യാൻ തന്നെ കാരണം നന്ദു ചേച്ചി പറഞ്ഞത് കൊണ്ടാണ്… അവന്റെ അച്ഛൻ ഹോസ്പിറ്റലിൽ ആണ് എന്നറിഞ്ഞിട്ടു പോലും ചേച്ചി മനസ്സ് മാറ്റാൻ തയ്യാറായില്ല….ദേവു ചേച്ചിയും തിരുത്താൻ നിന്നില്ല…
അത് പറഞ്ഞതുകൊണ്ട് കാര്യം ഉണ്ടാവില്ല എന്ന് അറിയുന്നത്കൊണ്ടാണ്…അത്രക്ക് വാശി ആണ് നന്ദു ചേച്ചിക്ക് ദേഷ്യം വന്നാൽ. പാറുനേ കൈ വച്ചതാണ് ഇത് ഇത്രയും ഓക്കേ പോവാൻ കാരണം… ലാസ്റ്റ് ഞാൻ വേണ്ടി വന്നു ചേച്ചീനെ ഒന്ന് പറഞ്ഞ് മനസ്സ് മാറ്റിപ്പിക്കാൻ… ഒരേ ഒരു അനിയൻ ആയതിന്റെ ഗുണങ്ങളേ… 😌”
“അതിന് ശേഷമോ…”
കല്ല്യാണി ചോദിച്ചു…
“അതിന് ശേഷം പിന്നെ ഒന്നും ഉണ്ടായിട്ടില്ല..”
ഞാൻ ഓക്കേ പറഞ്ഞതിന് ശേഷം ഒരു നെടുവീർപ്പിട്ടു….
“നിന്റെ ചേച്ചിമാരേ ഓക്കേ വച്ച് നോക്കുമ്പോൾ എന്റെ ഏട്ടന്മാർ എന്ത് പാവങ്ങൾ ആട… ”
കല്ല്യാണി തമാശ രൂപേണ പറഞ്ഞു…..
“ഓഹ് പിന്നേ പാവങ്ങൾ….. അത് കൊണ്ടാവും ഒരുത്തൻ ജോലിയും പോയി വീട്ടിൽ ഇരിക്കുന്നേ ലേ…. ”
“അത് പിന്നെ എന്നെ ശല്യം ചെയ്തപ്പോൾ അടിച്ചതിന് അല്ലേ….”
“ഓ പിന്നെ…..”
“നിന്റെ സ്വഭാവം വച്ച് ആരെങ്കിലും ഒക്കെ നിന്നോട് സംസാരിക്കാൻ വരോ അതിന്..”
“ആണോ… എന്നാ മോൻ കൈയെടുത്തോ എന്നിട്ട് നല്ല സ്വഭാവമുള്ള ആരെങ്കിലും പോയി പിടി….”
കല്ല്യാണിക്ക് കുശുമ്പ് കേറി തുടങ്ങി….
അവൾ എന്റെ കൈ അവളുടെ ദേഹത്തിൽ നിന്നും വേർപെടുത്തി….
“അത് തന്നെ ആണ് നല്ലത്…. അതാവുമ്പോ നല്ലത് നോക്കി പിടിക്കാം…😌”
ഞാനും വിട്ടുകൊടുത്തില്ല
അതും പറഞ്ഞ് ഞാൻ കുറച്ച് നീങ്ങി കിടന്നു…. ഒരേ കട്ടിലിന്റെ അറ്റം പിടിച്ചു കിടക്കുന്ന ഞങ്ങൾ പരസ്പരം നോക്കി കിടക്കുകയാണ്……
“അല്ലെങ്കിലും പിടിക്കാനും ഞെക്കാനും മാത്രം മതിയല്ലോ നിനക്ക് എന്നേ….”
കല്ല്യാണിയുടെ സ്വരത്തിലേ പതർച്ച ഞാൻ അറിഞ്ഞു….
എന്തോ എനിക്കും അത് കേട്ടപ്പോൾ സങ്കടം തോന്നി…അവൾ എന്നേ കുറിച്ച് ശെരിക്കും അങ്ങനേ തന്നെ ആണോ ഇനി കരുത്തിയേക്കുന്നേ….?
കൂടുതൽ ബലം പിടിച്ച് കിടക്കാൻ എനിക്ക് കഴിഞ്ഞില്ല. കാരണം കല്ല്യാണി അത്രമേൽ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു…. എന്ന് ഞാൻ പോലും മനസ്സിലാക്കി തുടങ്ങി….
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി അവളേ കെട്ടിപിടിച്ചു അങ്ങനെ ഒന്ന് എത്രമാത്രം അവളും ആഗ്രഹിക്കുന്നു എന്ന് അവളുടെ കരച്ചിലിൽ എനിക്ക് മനസ്സിലായി..
“അയ്യേ ഇതിനൊക്കെ കരയാൻ നിനക്ക് നാണമുണ്ടോ കല്ലു… ഒന്നല്ലെങ്കിലും നീ എന്നേക്കാൾ മൂത്തത് അല്ലേ…… ശേ മോശം… മോശം….”
“പോടാ…. ”
ആൾ ഇപ്പോഴും ദേഷ്യത്തിൽ ആണ്….
