കിട്ടിയ ഡ്രസ്സ് ഇട്ടു പോകുന്ന ഞാൻ ഇന്ന് അവളുടെ പ്രോഗ്രാം കാണാൻ പോവാൻ ഡ്രസ്സ് സെലക്ട് ചെയ്യുന്നു…
എനിക്ക് എന്തോ പറ്റിട്ടുണ്ട്…
അവസാനം ഒരു ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ടും ഒരു ബ്ലു ജീൻസും സെലക്ട് ചെയ്തു..
സമയം വെറുതെ ഒന്ന് നോക്കി….
അഹ് ബെസ്റ്റ് പത്തര ആയി….
ഇനി ഇപ്പോ പോണോ…
എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആയ അവസ്ഥ….
കല്ല്യാണിയുടെ മെസ്സേജും കോളും കാണുന്നില്ല മിക്കവാറും പിണങ്ങിയിട്ടുണ്ടാവും…..
എന്തായാലും ഒരുങ്ങി കെട്ടിയതല്ലേ അവിടം വരേ ഒന്ന് പോവാം
അവളുടെ പിണക്കമെങ്കിലും മാറ്റാം….
ഞാൻ നേരേ കാർ പാർക്കിങ്ങിലോട്ട് വിട്ടു… ചെറിയൊരു മഴക്കുള്ള കാൾ ഉണ്ട്…
ഇനി കാർ ഇല്ലാത്തതിന്റെ പേരിൽ നനയണ്ട…..
വിചാരിച്ചപോലെ പാതി ദൂരം എത്തിയപ്പോൾ തന്നെ മഴ പെയ്തു.. സമയം മുക്കാൽ ആയി..
മൈര് എന്തൊരു മഴ…
കോളേജിൽ എത്തി…. പാർക്കിംഗ് ഏരിയയിൽ ഒഴിഞ്ഞു വച്ചത്പോലെ… രണ്ട് സ്പേസ് മാത്രം ഞാൻ കണ്ടു അതിൽ ഒന്നിൽ ആരോ കാർ പാർക്ക് ചെയ്യുകയാണ് ഇനി തൊട്ടടുത്തായി ഒന്നൂടെ ഉണ്ട്…. ബാക്കി എല്ലാം ഫുൾ
ആണ്. എല്ലാ തരം കാറും ബൈക്കും ഓക്കേ കാണാം…
ഇത് ഇത്ര വലിയ പരുപാടി ആയിരുന്നോ…
ഞാൻ ആ ഒഴിഞ്ഞു കിടക്കുന്ന സ്പേസിലേക്ക് കാർ കയറ്റി
പക്ഷേ പ്രശ്നം അതല്ല ഇനി ഞാൻ കാറിൽ നിന്നും ഇറങ്ങിയാൽ എങ്ങനേ അങ്ങോട്ട് പോവും…
അക്കാഡമിക് ബ്ലോക്കിലേക്ക് പോവാൻ പാർക്കിംഗ് ഏരിയയിൽ നിന്നും കുറച്ച് നടക്കണം. കുട ഇല്ലാത്തതിനാൽ കാറിൽ നിന്നും ഇറങ്ങിയാൽ മഴ നനയും എന്നത് സംശയമില്ലാത്ത കാര്യമാണ്…
രാവിലേ മുതൽ ഫുൾ അലമ്പ് ആണല്ലോ…. 😤
നശിച്ച മഴ ഇപ്പോഴൊന്നും തീരുന്ന ലക്ഷണമില്ല
ഏകദേശം മൂഞ്ചി എന്ന് ഉറപ്പിച്ച സമയത്താണ്… തൊട്ടപ്പുറത്ത് പാർക്ക് ചെയ്ത കാറിൽ നിന്നും ഒരു പെണ്ണ് കുട നിവർത്തി ഇറങ്ങുന്നത് കണ്ടത്….
ഞാൻ പെട്ടന്ന് ഒരു മാസ്ക് വലിച്ചു കേറ്റി…
എന്തിനാ മറ്റുള്ളവരേ കൂടേ മുഖത്തേ കലാവിരുദ് കാണിക്കുന്നത്…
“ഹലോ… ”
കാറിൽ നിന്നും ഇറങ്ങി നടക്കാൻ തുനിഞ്ഞ അവളേ ഞാൻ നീട്ടി വിളിച്ചു…..
പ്രതീക്ഷിച്ച പോലേ അവൾ തിരിഞ്ഞു ഒരു സംശയ ഭാവത്തിൽ എന്നേ നോക്കി….
മ്മ്.. കാണാൻ കൊള്ളാം നാടനും മോഡേണും ചേർന്നൊരുസുന്ദരി കൊച്ച്….
“അങ്ങോട്ടാണേൽ എന്നേം കൂട്ടോ… കുട ഇല്ല.. ”
അവൾ സമ്മതമെന്നോണം തലയാട്ടി
പിന്നേ ഒന്നും നോക്കിയില്ല കാർ ലോക്ക് ചെയ്ത് നേരേ കുടയിലോട്ട്
ശേഷം അവളുടെ ഒപ്പം നടവഴിയിലൂടെ നടന്നു…
വളരേ ശ്രദ്ധപൂർവമാണ് അവൾ നടക്കുന്നത്…
ഇവൾ എന്താ ഒച്ചിന് ഉണ്ടായത് ആണോ…
ഇങ്ങനേ നടന്നാൽ വീണ്ടും ഒരു അര മണിക്കൂർ എടുക്കും അങ്ങോട്ട് എത്താൻ…
ഏകദേശം മെയിൻ ബിൽഡിംഗ് എത്താൻ ആയി…
“അതേയ്… ഈ ഗ്രൂപ്പ് ഡാൻസ് ഓക്കേ എവിടാ നടക്കുന്നേ….”
നടക്കുന്നതിനിടയിൽ ഞാൻ അവളോട് ചോദിച്ചു…
“അത് അപ്പുറത്തേ ബ്ലോക്കിൽ ആണ്… ”
മൈര് തേഞ്ഞ്…
ഞാൻ അവളേ ദയനീയമായി നോക്കി
“സാരല്ല ഞാനും അങ്ങോട്ട… എന്റൊപ്പം തന്നെ പൊന്നോ… ”
എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയെന്നപോൽ അവൾ പറഞ്ഞു
സമാധാനമായി…..
“അച്ചു…. ”
എവിടെനിന്നോ ഒരു വിളി വന്നു…
ആരാണ് അത്….
ഞാൻ ചുറ്റും നോക്കി….
കുട പിടിച്ചു ഒരു പെണ്ണ് ഞങ്ങളേ അടുത്തേക്ക് ഓടി വന്നു….
“നീ എന്താടി കുണുങ്ങി കുണുങ്ങി നടക്കുന്നേ…. ”
നല്ല ചോദ്യം….
“നിനക്ക് എന്താടി… ”
എന്നേ സഹായിച്ച കുട്ടി അവളോട് ചോദിച്ചു…
“എടി വേഗം വാടി… കല്ല്യാണി ചേച്ചിടെ ഗ്രൂപ്പിന്റെ ഡാൻസ് ഇപ്പോ തുടങ്ങും….. ഒരു രണ്ട് ഗ്രൂപ്പിന്റെ പെർഫോമൻസ് കഴിഞ്ഞാൽ അവരുടേതാ…”
ഏഹ് കല്ലുന്റെ കാര്യം തന്നെ ആണോ പറയുന്നേ…
