ഇരുട്ടു മുറി.
ചുറ്റും നടക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. യാഥാർത്ഥ്യവും തോന്നലുകളും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞുപോയിരിക്കുന്നു. ഞാൻ നിൽക്കുന്നത് പരിചിതമായ ഒരിടത്താണെന്ന് തോന്നുമ്പോഴും, അവിടുത്തെ ഓരോ അംശവും എന്നെ ഭയപ്പെടുത്തുന്നു.
മുറിയിലെ ചുവരുകൾ പതുക്കെ ശ്വസിക്കാൻ തുടങ്ങുന്നു. ഓരോ ശ്വാസത്തിലും ചുവരുകൾ എനിക്ക് അടുത്തേക്ക് നീങ്ങുകയാണ്. അതിൽ നിന്ന് കറുത്ത ദ്രാവകം രക്തം പോലെ ഒലിച്ചിറങ്ങുന്നു. എനിക്ക് വല്ലാത്ത അറപ്പ് തോന്നി.
കാറ്റിന് പോലും ഒരു വല്ലാത്ത കനമാണ് തോന്നുന്നു. കേൾക്കുന്നത് മനുഷ്യന്റേതല്ലാത്ത ചില കരച്ചിലുകളാണ്. ആരോ എന്റെ പേര് ചെവിയിൽ മന്ത്രിക്കുന്നു, പക്ഷേ തിരിഞ്ഞു നോക്കുമ്പോൾ അവിടെ ആരുമില്ല, വെറും ശൂന്യത മാത്രം.
തലയാകെ വെട്ടി പൊളിക്കുന്ന വേദന.
ഇതൊന്നും സത്യമല്ല. ഞാൻ എന്നോട് തന്നെ പറഞ്ഞു പക്ഷേ എന്തുകൊണ്ടാണ് എനിക്ക് ഇത്രയും വേദനിക്കുന്നത്? എന്റെ കൈകൾ എനിക്ക് കാണാൻ കഴിയുന്നില്ല. വെളിച്ചം എന്നിൽ നിന്ന് അകന്നുപോകുകയാണ്. ആരെങ്കിലും എന്നെ ഇവിടെ നിന്ന് ഒന്ന് മാറ്റൂ.
ശ്വസിക്കാൻ ശ്രമിക്കുമ്പോൾ ശ്വാസകോശത്തിലേക്ക് കയറുന്നത് വായുവല്ല, മറിച്ച് തണുത്തുറഞ്ഞ ചാരമാണെന്ന് എനിക്ക് തോന്നുന്നു. ഓരോ ശ്വാസവും നെഞ്ചിൽ കഠിനമായ വേദനയുണ്ടാക്കുന്നു.
എവിടെയോ ആയിരക്കണക്കിന് ആളുകൾ ഒരേസമയം നിലവിളിക്കുന്നത് പോലെ. പെട്ടെന്ന് ആ ശബ്ദങ്ങളെല്ലാം എന്റെ ചെവിക്കുള്ളിലേക്ക് ഇരച്ചുകയറുന്നു. ആരോ എന്റെ പേര് അലറിക്കൊണ്ട് വിളിക്കുന്നു, പക്ഷേ ആ ശബ്ദം എന്റേത് തന്നെയാണ്!
ആ അപകടാവസ്ഥയിൽ എന്റെ നാവു കുഴയുന്നു. വെള്ളത്തിനായി ഞാൻ അലഞ്ഞു.
ചുറ്റുമുള്ള ലോകം പതുക്കെ ഉരുകിത്തീരുകയാണ്. പരിചിതമായ മുറിയുടെ ഭിത്തികൾ ഇപ്പോൾ വെറും ഭിത്തികളല്ല; അവ രക്തം വാരുന്ന പച്ചമാംസമായി മാറിയിരിക്കുന്നു. അന്തരീക്ഷത്തിൽ അഴുകിയ മാംസത്തിന്റെ അസഹനീയമായ ഗന്ധം പടരുന്നു.
എന്റെ മുന്നിൽ കിലോമീറ്ററുകളോളം ഉയരമുള്ള ഒരു രൂപം ഇരിക്കുന്നുണ്ട്. അതിന്റെ മുഖമില്ലാത്ത തലയിൽ നിന്ന് ആയിരക്കണക്കിന് നാവുകൾ പുറത്തേക്ക് വരുന്നു. ഓരോ നാവും ഓരോ മനുഷ്യഭാഷയിൽ എന്റെ ജീവിത സൗഭാഗ്യങ്ങൾ അസൂയയോടെ വിളിച്ചുപറയുന്നുണ്ട്.
എന്റെ ജീവിതത്തിലെ ഞാൻ മറക്കാൻ ശ്രമിക്കുന്ന എല്ലാ കാര്യങ്ങളും എന്റെ തലയിലേക്ക് ഓടികേറുന്നു. എന്റെ കഷ്ടത ഓർമ്മകൾ, പ്രണയം…..പ്രണയം………
ഞാൻ മറക്കാൻ ശ്രമിക്കുന്ന ഏറ്റവും കഠിനമായ ഓർമ്മ.
before 3 years…..
കാറ്റിന്റെ നന്നത്ത ഗന്ധം എന്റെ മൂക്കിൽ തുളച്ചുകയറുന്നു. ഇന്നാണ് എന്റെ കോഴ്സിന്റെ ഫസ്റ്റ് ഡേ. ഞാൻ കോളേജിന്റെ വെൽക്കം ബോർഡിന് നേരേ തിരിഞ്ഞു. ശേഷം ഉള്ളിലേക്ക് കയറി. ഒരു നാലുനില കെട്ടിടമാണ് അത് വെള്ള നിറത്തിൽ ഒരു കൂറ്റൻ സിംഹത്തിന്റെ പ്രതിമ കാപോട്ടെ.ഞാൻ എന്റെ കയ്യിലെ കെട്ട് അവർക്ക് കൊടുക്കു. ദിർഹം ആണ്.
സിനാൻ – എടാ എന്തിനാടാ ഇത്.
– നീ വച്ചോ. ഫൈറ്റിന് സമയമായി നി ചെക്കിങ്ങിന് കയറികോ ഞങ്ങൾ പോകുവാ. വാ അർജുനേ. ഞങ്ങൾ മെല്ലെ വണ്ടിക്കടുത്തു നടന്നു.
-അജു വണ്ടി നിയെടുത്തോ. ഞാൻ താക്കോൽ അജുവിന് കൊടുത്തു. അവൻ വണ്ടിയെടുത്തു.
ഞാൻ കണ്ണുകൾ പതിയെ അടച്ചു.ഞങ്ങൾ എങ്ങനെ ആത്മമിത്രങ്ങളായെന്ന ചിന്ത.
(അനൗൺസർ )- കാണികളേ കാറ്റിന്റെ വേഗതയും, അമാനുഷിക ബലവും, എല്ലാം മൂവ്മെന്റും മുൻകൂട്ടി അറിയാൻ കഴിയാവുന്ന കണ്ണുകളുമായി റെഡ് ടെർമർ ടീമിനെ മുൻനിർത്തി കൊണ്ട് വരുന്ന ബോക്സർ ടോം.
കാണികളെല്ലാം ആവേശത്തിൽ കൈയടിക്കുന്നു. അനൗൺസിങ്ങ് വീണ്ടും ആരംഭിക്കുന്നു,
എതിരിടാൻ വരുന്നത് പുതിയ എതിരാളി. കണ്ടിട്ട് ഒരു പൂച്ച കുഞ്ഞിനെ പോലെയുണ്ട്, അവന്റെ പേര് എന്തായിരുന്നു….
മെല്ലെ ബോക്സിങ് നടക്കുന്ന സ്ഥലത്തേക്ക് നടക്കുന്നു. പുറത്തുള്ള ആളുകൾ അവൻ കയറി എന്ന് ഉറപ്പാക്കി അതിന്റെ ഗ്രിൽ അടക്കുന്നു
അനൗൺസിങ്ങ് – പേര് കിട്ടി 15 വർഷമായി ബോക്സിങ്ങ് രംഗത്തിൽ നിന്ന് മാറി നിന്ന റോയൽ ബാർട്ടസ് ക്ലബിൽ നിന്ന് വരുന്നു അഖിൽ..
