കാണികൾ ഞെട്ടി. എന്റെ പേര് കേട്ടിട്ടല്ല റോയൽ ബാർട്ടസ് ക്ലബിന്റെ പേര് കേട്ടിട്ട് കാരണം 15 വർഷം മുമ്പ് തുടർച്ചയായി 19 വർഷം കപ്പടിച്ച ടീമാണ് ജയിക്കുമെന്ന ഉറപ്പിലല്ലാതെ അവർ ഒരിക്കലും ആളെ റിങ്ങിൽ ഇറക്കില്ല
ബാറിനുള്ളിലെ ആൾക്കൂട്ടത്തിന്റെ അലർച്ചകൾ ഒന്നുകൂടി ശക്തമായി ഞാൻ എന്റെ കൈകളിലെ കറുത്ത ടേപ്പ് ഒന്നുകൂടി മുറുക്കി.
മുകളിൽ കത്തുന്ന ആ പഴയ ബൾബ് എന്റെ വിയർപ്പിൽ കുളിച്ച ശരീരത്തിൽ മഞ്ഞ വെളിച്ചം പായിച്ചു. എതിരാളി, ഒരു മലപോലെ നിൽക്കുന്ന ടോം
റൗണ്ടുകളില്ല, നിയമങ്ങളില്ലാത്ത അണ്ടർഗ്രൗണ്ട് ബോക്സിംഗ്.
പെട്ടെന്ന്, ആൾക്കൂട്ടത്തിൽ നിന്നാരോ ഒരു കുപ്പി തറയിലിട്ടുടച്ചു. വേഗം തുടങ്ങെടാ….അതായിരുന്നു തുടക്കം.
ടോം ഒരു കാട്ടുപോത്തിനെപ്പോലെ പാഞ്ഞടുത്തു.
ഞാൻ എന്റെ ഗാർഡ് (Guard) ഉയർത്തിപ്പിടിച്ചു.
ആദ്യത്തെ ഇടി അവന്റെ കൈമുട്ടിൽ തട്ടിത്തെറിച്ചു. പക്ഷേ രണ്ടാമത്തെ റൈറ്റ് ഹുക്ക് (Right Hook) എന്റെ കവിളിൽ ആഞ്ഞടിച്ചു മോശം പറയരുതല്ലോ നല്ല ശക്തിയുണ്ട് ലവന്. ഒരു നിമിഷം എന്റെ കാഴ്ച മങ്ങി , ചെവിയിൽ ഒരു മൂളൽ മാത്രം . വായിൽ ഉപ്പിന്റെ രുചിയുള്ള ചോര പടർന്നു.
”അടിക്കടാ അവനെ!”—ചുറ്റുമുള്ളവർ ചീട്ടുകൾ എറിഞ്ഞുകൊണ്ട് ആക്രോശിച്ചു.
അവന്റെ അടുത്ത പഞ്ച് എന്റെ നെഞ്ചിൽ കൊള്ളുന്നതിന് മുമ്പ് വേഗത്തിൽ ഒഴിഞ്ഞുമാറി
അനൗൺസർ – ടോമിന്റെ അടുത്ത പഞ്ച് വായുവിൽ പാഴായിരിക്കുന്നു. ആ തക്കം നോക്കി ഞാൻ ഒരു അപ്പർകട്ട് (Uppercut) അങ്ങ് തൊടുത്തുവിട്ടു.
ടോമിന്റെ താടിയെല്ല് ലക്ഷ്യം വെച്ചുള്ള ആ ഇടി കിറു കൃത്യമായിരുന്നു. എല്ല് പൊട്ടുന്ന ശബ്ദം ആ ബഹളത്തിനിടയിലും ഞാൻ കേട്ടു.
ടോം പിന്നിലേക്ക് വേച്ചു. അവന് ശ്വാസം വിടാൻ സമയം കൊടുത്താൽ പണി പാളും
ഇടതുകൈ കൊണ്ട് ഒരു ജാബും (Jab) പിന്നാലെ വലതുകൈ കൊണ്ട് നെഞ്ചിന്റെ മധ്യഭാഗത്തേക്ക് ഒരു സ്ട്രെയിറ്റ് ക്രോസും (Straight Cross) ഞാനങ്ങ് കാച്ചി ടോം മുട്ടുകുത്തി തറയിലേക്ക് വീണു.
സിമന്റ് തറയിൽ ചോര പടരുമ്പോഴും ആ ബാറിലെ മദ്യപാനികൾ,
ആവേശത്തോടെ മേശപ്പുറത്ത് അടിച്ചു കൊണ്ടിരുന്നു. എന്തൊരു ക്രൂരതാ ഭാവം.
ഞാൻ വല്ലാണ്ട് കിതച്ചു ശേഷം കൈകളിലെ ടേപ്പ് അഴിച്ചു. ജയിച്ചിരിക്കുന്നു, പക്ഷേ ഈ വിജയം അവന് നൽകിയത് പുതിയൊരു ശത്രുവിനെ കൂടിയാണെന്ന് ആൾക്കൂട്ടത്തിനിടയിലെ ചില നിഗൂഢ കണ്ണുകൾ സൂചിപ്പിക്കുന്നുണ്ടായിരുന്നു.
ഞാൻ പുറത്തേക്ക് നടന്നു.
അവന്റെ ആദ്യ അടികൊണ്ടതിനാൽ നല്ല വേദനയുണ്ടായിരുന്നു. ഞാൻ കൈ കവിളിൽ വച്ചുകൊണ്ട് കണ്ണാടിക്കടുത്തേക്ക് നടന്നു.
കവിൾ ചുവന്നിട്ടുണ്ട്.
പെട്ടന്ന് ഒരാൾ ഒരു കുപ്പിയും കൊണ്ട് പാഞടുത്തു. പെട്ടന്നായിരുന്നതു കൊണ്ട് ഞാൻ ഞെട്ടി കണ്ണുകൾ അടച്ചു. ഏതു നിമിഷവും ഞാൻ ഒരു മർദനം പ്രതീക്ഷിച്ചു. പെട്ടന്ന് ഒരു അടികൊണ്ട ശബ്ദം കേട്ട് ഞാൻ ആങ്ങോട്ട് നോക്കി
ഒരു സമപ്രായക്കാരനായ ചെറുപ്പക്കാരൻ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് അടുത്തുള്ള മേശയിലേക്ക് ആഞ്ഞുതള്ളി. ഗ്ലാസുകൾ നിരനിരയായി തറയിൽ വീണുടഞ്ഞു. ചില്ല് കഷണങ്ങൾ വായുവിലൂടെ ചിതറിത്തെറിച്ചു.
മൂലയിലിരുന്ന തടി കസേര മറ്റവൻ വായുവിലൂടെ ആഞ്ഞു വീശി. ചെറുപ്പക്കാരന്റെ പുറത്ത് അത് പതിച്ചപ്പോൾ ‘കറപടേ’ എന്ന ശബ്ദത്തോടെ കസേര നെടുകെ പിളർന്നു.
പെട്ടന്ന് വേഗത്തിൽ ചെറുപ്പക്കാരൻ അ അവന്റെ മുടിയിൽ കുത്തിപ്പിടിച്ചുകൊണ്ട് ചുമരിൽ ചേർത്ത് നിർത്തി നെഞ്ചത്ത് തലകൊണ്ട് ഇടിച്ചു.
അവർ പരസ്പരം പോരടിച്ചു. ഷർട്ടുകൾ കീറിപ്പറിഞ്ഞു. സിമന്റ് തറയിൽ വീണുരുളുന്നവരുടെ ഇടയിലേക്ക് വീണ്ടും കുപ്പികൾ പറന്നു വന്നുകൊണ്ടിരുന്നു. ഫാനുകൾ കറങ്ങുന്ന വേഗതയേക്കാൾ വേഗത്തിൽ അവിടെ മുഷ്ടികൾ ചലിച്ചു.
നിർത്തെടോ…. ഒരു കട്ടി സ്വരം കേട്ട്ഞാൻ അങ്ങോട്ട് നോക്കി, ഓഹ് പോലീസാണ്. വീണ്ടും പുള്ളി ചൂടായികൊണ്ട്. നിർത്തെടാ.
30 മിനിറ്റിന് ശേഷം പോലീസ് സ്റ്റേഷനിൽ .
എസ് .ഐ -എന്താ സംഭവം തെളിച്ച് പറയു.
