ജീവന്റെ അമൃതവർഷം 5
Jeevante Amrithavarsham Part 5 | Author : Eakan
[ Previous Part ] [ www.kambi.pw ]
ജീവന്റെ ഓർമയിലൂടെ..
ഞങ്ങൾ അമൃതയുടെ വീട്ടിൽ നിന്നും ഇറങ്ങി. വിവാഹം കഴിഞ്ഞു വീട്ടിൽ പോകുമ്പോൾ ഉടുക്കേണ്ടിയിരുന്ന പയുടവായാണ് അമൃത ഉടുത്തത്.
ഇന്നും വിടപറയൽ ഒരു കണ്ണീർ സീരിയൽ ആയിരുന്നു. അമൃത കാറിൽ കയറിയിട്ടും കരച്ചിൽ അവസാനിപ്പിക്കാൻ ഒരു ഉദ്ദേശവും കാണാതായപ്പോൾ ഞാൻ കാർ റോഡിന്റെ സൈഡിൽ നിർത്തി. കുറച്ചു സമയം മിണ്ടാതെ ഇരുന്നു. അമൃത എന്നെ നോക്കി. ഞാൻ ചോദിച്ചു.
“അമ്മു തനിക് ശരിക്കും എന്നെ ഇഷ്ടമല്ലേ?”
അവൾ എന്നെ നോക്കിയിരുന്നതല്ലാതെ മറുത്ത് ഒന്നും പറഞ്ഞില്ല. ഞാൻ തുടർന്നു.
“ഈ കരച്ചിൽ കേട്ടാൽ അങ്ങനെ ആണെല്ലോ തോന്നുക. ഞാൻ തന്നെ നിർബന്ധിച്ചു പിടിച്ചു കൊണ്ട് പോവുകയാണെന്ന്. സത്യം പറ എന്നെ ഇഷ്ട്ടം അല്ലെ? ”
“ഇഷ്ട്ടമാണ്. ഏട്ടനെ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്. ” അമൃത പറഞ്ഞു.
“പിന്നെ എന്തിനാ ഇങ്ങനെ കരയുന്നത്..?”
“അത്.. അത്.. അവൾ എന്റെ അനിയത്തി.. വർഷ അവളെ കുറച്ചു ഓർത്താണ്.”
“എന്നാൽ തന്നെ ഞാൻ തിരിച്ചു വീട്ടിൽ കൊണ്ട് പോയി വിടട്ടെ. എന്നിട്ട് അനിയത്തിയുടെ കൂടെ കഴിഞ്ഞോ..എന്റെ കൂടെ ജീവിക്കണം എന്ന് തോന്നുമ്പോൾ പറഞ്ഞാൽ മതി ഞാൻ വന്നു കൊണ്ടുപോയിക്കോളാം. എന്റെ കൂടെ വരുമ്പോൾ ഇങ്ങനെ കരയരുത്. ഇനി കരയുമോ?”
അവൾ കണ്ണ് തുടച്ചു.. എന്നിട്ട് പറഞ്ഞു.
“ഇല്ല. ഇനി കരയില്ല. എനിക്ക് ഏട്ടന്റെ കൂടെ ജീവിക്കണം.. ഏട്ടന് എന്നെ ഇഷ്ട്ടമല്ലേ? ”
“തനിക്ക് അറിയില്ലേ അത്.. പിന്നെ എന്തിനാ ഇങ്ങനെ ഒരു ചോദ്യം.. അമ്മൂസേ…. എനിക്ക് എന്റെ ജീവൻ ആണെടോ താൻ.. ഈ ജീവന്റെ ജീവൻ ”
അമ്മു എന്റെ മേലെ ചാഞ്ഞു ഇരുന്നു..
കുറച്ചു സമയം ഞങ്ങൾ അങ്ങനെ ഇരുന്നു. പിന്നെ ഞങ്ങൾ വീട്ടിലേക്ക് പോയി. ഇന്ന് കൂട്ടുകാരുടെവക പാർട്ടി ഉണ്ടായിരുന്നു. പക്ഷെ അതിൽ പങ്കെടുക്കാതെ ഞാൻ നേരെ വീട്ടിലേക്ക് പോയത് അമ്മുവിന്റെ മനസ്സ് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ്.
ഞങ്ങളെ കണ്ടപ്പോൾ അമ്മ അമ്മുവിനോട് ചോദിച്ചു.
“മോള് ഇന്നും കരഞ്ഞോ ? എന്തിനാ ഇങ്ങനെ കരയുന്നത്. അതുപോട്ടെ!! മോളുടെ അനിയത്തിക്ക് എങ്ങനെ ഉണ്ട്. ക്ഷീണവും തളർച്ചയും എല്ലാം മാറിയോ?
“ആ മാറിയമ്മേ അവൾക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല. ”
“കല്യാണം കഴിഞ്ഞു നിങ്ങൾ അവിടുന്ന് ഇറങ്ങിയപ്പോൾ തന്നെ മോളുടെ അനിയത്തി തല ചുറ്റി വീണെന്നും ഹോസ്പിറ്റലിൽ പോയെന്നും മോളുടെ അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. അതാണ് ഞാൻ ഒരു ദിവസം മുൻപ് തന്നെ മോളുടെ വീട്ടിൽ പോയിവരാൻ പറഞ്ഞത്. ” അമ്മ പറഞ്ഞു.
അമ്മു ഒന്നും മിണ്ടിയില്ല. അപ്പോൾ അമ്മ എന്നോട് ചോദിച്ചു.
“നീയെല്ലേ പറഞ്ഞത് കൂട്ടുകാരുടെ വക പാർട്ടി ഉണ്ടെന്ന് അത് കഴിഞ്ഞേ വരൂന്.?”
“അത് എനിക്ക് ചെറിയൊരു തല വേദന. അതാണ് നേരെ ഇങ്ങോട്ട് വന്നത്. ഞാൻ അവരെ വിളിച്ചു പറഞ്ഞോളാം. ”
അതും പറഞ്ഞു ഞാൻ വേഗം മുറിയിലേക്ക് പോയി. ഫോൺ എടുത്തു കൂട്ടുകാരെ വിളിച്ചു. അവരുടെ വായിൽ നിന്നും നല്ലതുപോലെ കിട്ടി.
“എന്നാ മോള് പോയി അവന് ബാം പുരട്ടി കൊടുക്ക്. അമ്മ ബാം തരാം. അതുകഴിഞ്ഞു മോള് താഴേക്ക് വാ ഞാൻ നല്ല കാപ്പിയിട്ട് തരാം.”
അമ്മ പറഞ്ഞു. അമ്മയുടെ കൈയിൽ നിന്നും ബാം വാങ്ങിയാണ് അമ്മു റൂമിലേക്ക് വന്നത്. അപ്പോഴേക്കും കൂട്ടുകാരെ ഫോൺ വിളിച്ചുകഴിഞ്ഞു ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. അവൾ റൂമിൽ കയറി റൂം മുഴുവൻ നോക്കുന്നുണ്ട്.
“എന്താണ് മേഡം ഇങ്ങനെ നോക്കുന്നത്..? ”
“ഒന്നും ഇല്ല. വെറുതെ നോക്കിയതാ.. ഏട്ടന് ബാം പുരട്ടി തരാൻ അമ്മ പറഞ്ഞു.”
അങ്ങനെ പറഞ്ഞു കൊണ്ട് അവൾ എന്റെ അരികിൽ വന്നു ഇരുന്നു . എന്നിട്ട് ബാം എന്റെ നെറ്റിയിൽ പുരട്ടി തന്നു. അവളുടെ വിരൽ എന്റെ നെറ്റിയിൽ തോറ്റപ്പോൾ വല്ലാത്ത തണുപ്പ് എനിക്ക് ഫീൽ ചെയ്തു.
