ഞാൻ ആലോചിച്ചു. ഇവിടെ നിന്നും ഇപ്പോൾ മാറി നിൽക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ആകെ പ്രശ്നം ആകും. പക്ഷെ വീട്ടിൽ നിന്നും വിടില്ല. വീട്ടിൽ പ്രശ്നം ഉണ്ടാക്കണം. അവർക്ക് എന്നോട് ദേഷ്യം തോന്നണം . എന്നെ തേടി വരാൻ പോലും അവർക്ക് തോന്നരുത്. അതിന് എന്താണ് വഴി. എന്നാൽ മാത്രമേ എനിക്ക് ജീവേട്ടന്റെ കുഞ്ഞിനെ പ്രസവിക്കാൻ പറ്റു.
ഞാൻ വേഗം ഫോൺ എടുത്ത് അവരെ തിരിച്ചു വിളിച്ചു. സമ്മതം ആണെന്നും പറഞ്ഞു. നാളെ നേരിട്ട് കാണാം എന്നും പറഞ്ഞു.
“ഡി നീ എന്തിനാ സമ്മതിച്ചേ… നിന്റെ വീട്ടിൽ നിന്ന് വിടുമോ? ഇത്രയും ദൂരെ പോകാൻ” ആര്യ ചോദിച്ചു.
“ഇത് മാത്രമേ ഇനി എനിക്ക് വഴിയുള്ളൂ.. നീ ഇപ്പോൾ എന്നെ വീട്ടിൽ ഒന്ന് കൊണ്ടുവിട്. എന്നിട്ട് നാളെ രാവിലെ വാ.. നമുക്ക് അവിടെ വരെ ഒന്ന് പോകാം. കൂട്ടത്തിൽ ഒരു ഡോക്ടറേയും കാണാം.” ..
“ഇനി നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ശരി നീ വാ..”
അങ്ങനെ ആര്യ എന്നെ വീട്ടിൽ കൊണ്ട് വിട്ടു. വീട്ടിൽ എത്തിയ ശേഷം ഒരു നീണ്ട ആലോചന ആയിരുന്നു. ഒടുവിൽ ഒരു പ്ലാൻ തയ്യാറാക്കി.
തന്റെ വിവാഹം കഴിഞ്ഞു എന്നും ഭർത്താവ് വിദേശത്ത് ആണെന്നും. അവിടെ വെച്ച് ഒരു അപകടത്തിൽ മരണപെട്ടെന്നും പറയാം. എന്നായിരുന്നു ഞാൻ തീരുമാനിച്ചത്. എന്നാൽ അങ്ങനെ പറയേണ്ട എന്ന് പിന്നീട് തീരുമാനിച്ചു. . ജീവേട്ടൻ തന്റെ ഭർത്താവ് ആണ്. ജീവേട്ടന്റെ കുഞ്ഞ് ആണ് തന്റെ വയറ്റിൽ ഉള്ളത്. അതുകൊണ്ട് മരണപ്പെട്ടു എന്ന് പറയാൻ എനിക്ക് തോന്നിയില്ല.
കുറച്ചു മാസങ്ങൾ എങ്ങനെയും ആദ്യം പിടിച്ചു നിൽക്കാം. അതിന് ശേഷം വേറെ വഴി കണ്ടെത്താം. വേറെ എവിടെയേലും മാറ്റം വാങ്ങി സിംഗിൾ മദർ ആണെന്ന് പറയാം. ഡിവോഴ്സ് ആണെന്ന് പറഞ്ഞാൽ മതിയല്ലോ. അങ്ങനെ പലതും ആലോചിച്ചു .
പറഞ്ഞു ഏൽപ്പിച്ചത് പോലെ പിറ്റേന്ന് ആര്യ വന്നു. എന്നാൽ അമ്മ തടസ്സം പറഞ്ഞെങ്കിലും അമ്മയെ എതിർത്ത് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. പോകുന്ന വഴിയിൽ കുറേ ദൂരെയുള്ള ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു..
പിന്നെ വികാരിയച്ചനെ കാണാൻ പോയി. കാര്യങ്ങൾ സംസാരിച്ചു. അടുത്ത ആഴിച്ച പോകാൻ റെഡിയായി വരാം എന്ന് പറഞ്ഞു ഇറങ്ങി. അവിടെ നിന്നും വേറെ ഒന്ന് രണ്ട് ടീച്ചർമാർ ഉണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചു പോകാം എന്ന തീരുമാനത്തിൽ തിരിച്ചു വന്നു. ഇനി വീട്ടിൽ ഈ കാര്യം അവതരിപ്പിക്കണം.
അങ്ങനെ ഞാൻ വീട്ടിൽ ഈ കാര്യം അവരിപ്പിച്ചു.. പ്രതീക്ഷിച്ചത് പോലെ അമ്മയും അച്ഛനും എതിർത്തു.
“എനിക്ക് പോകണം… ഒരുപാട് ശ്രമിച്ചിട്ട് കിട്ടിയ ജോലിയാ.. ഇതിൽ ഞാൻ പോകും.. ” ഞാൻ പറഞ്ഞു
“വെറുതെ വേണ്ടാത്തതിതൊന്നും നിൽക്കേണ്ട വർഷേ ഞങ്ങൾ സമ്മതിക്കില്ല.” അമ്മ പറഞ്ഞു.
“നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാൻ പോകും. എനിക്ക് പോയേ പറ്റു.”
“അങ്ങനെ നീ ഞങ്ങളെ എതിർത്തു പോകാൻ ആണ് ഉദ്ദേശം എങ്കിൽ പോയിക്കോ. പിന്നെ ഇങ്ങോട്ട് വരണ്ട..”
“ഇല്ല. വരുന്നില്ല. എന്നാലും എനിക്ക് പോകണം. ഞാൻ വരാം എന്ന് വാക്ക് കൊടുത്തു. ഇനി മാറ്റാൻ പറ്റില്ല.”
അങ്ങനെ പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് പോയി .
തുടരും
എന്ന്
സ്നേഹപൂർവ്വം
നിങ്ങളുടെ
സ്വന്തം
ഏകൻ (അച്ചായൻ )
ഒരു പാർട്ട് ഒരേഒരു പാർട്ടോടുകൂടി ഈ കഥ അവസാനിക്കും… എങ്കിലും അവരുടെ ജീവിതം മുൻപോട്ട് പോയികൊണ്ടേയിരിക്കും.
പക്ഷെ അത് എഴുതാൻ സമയം വേണം ഇനിയും ഒരുപാട്. ഒരുപാട് ജീവിത പ്രശ്നങ്ങളുടെ നടുവിൽ നിന്നാണ് ഈ കഥ എഴുതുന്നത്. അതുകൊണ്ട് സ്പീഡ് ഇത്തിരി കൂടുതൽ ആണ്. എല്ലാവരും ക്ഷമിക്കുക.
