ജീവന്റെ അമൃതവർഷം – 5 17അടിപൊളി 

 

പിന്നെ അവളും ഞാനും ഒന്നും മിണ്ടിയില്ല. ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. അവളുടെ അച്ഛനെയും അമ്മയേയും കണ്ടു കുറച്ചു സമയം സംസാരിച്ച ശേഷം അവളേയും കൂട്ടി നേരെ അവളുടെ മുറിയിലേക്ക് കയറി.

 

“എടി സാധനം താ..” ഞാൻ അവളോട് പറഞ്ഞു.

 

“അപ്പോൾ നിനക്ക് തന്നെ ആയിരുന്നല്ലേ ? എടി ഇത് എങ്ങനെ പറ്റി.? ആരാ ആള്? ” ആര്യ ചോദിച്ചു. ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു.

 

പിന്നെ അവളുടെ കൈയിൽ നിന്നും കിറ്റ് വാങ്ങി വേഗം അവളുടെ മുറിയിലുള്ള ബാത്‌റൂമിൽ കയറി പ്രഗ്നൻസി കിറ്റ് എടുത്തു ടെസ്റ്റ്‌ ചെയ്തു. അതിൽ നോക്കി നിന്നു. എനിക്ക് വീണ്ടും തല കറങ്ങുന്നത് പോലെ തോന്നി. അതേ ഞാൻ ഒരു അമ്മയാകാൻ പോകുന്നു. ജീവേട്ടൻ അച്ഛനും. എനിക്ക് ഒരേ സമയം സന്തോഷവും സങ്കടവും തോന്നി. ഈ വിവരം. ഞാൻ ഒരു അമ്മയാകാൻ പോകുന്നത് പക്ഷെ ആരോടും പറയാൻ പറ്റില്ലല്ലോ.

 

ഞാൻ ബാത്‌റൂമിൽ നിന്നും പുറത്ത് വന്നു. എന്നേയും കാത്തു ആര്യ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. പുറത്ത് ഇറങ്ങിയ ഞാൻ ആ കിറ്റ് ആര്യയുടെ കൈയിൽ കൊടുത്തു. അവൾ അതിൽ നോക്കി പിന്നെ എന്റെ മുഖത്തും. എന്നിട്ട് അശ്ചര്യത്തോടെ അവളുടെ വായപൊത്തി.

 

“പറയെടി… ആരാടി നിന്നെ ചതിച്ചത്.? പറയെടി.. ആരാ നിന്നെ..? എന്നാലും ഇത്രയും നാൾ ചങ്കായി കൂടെ നടന്നിട്ടും ഇങ്ങനെ ഒരാൾ ഉള്ള കാര്യം നീ എന്നോട് പറഞ്ഞില്ലല്ലോ?”

 

ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു. അവൾ എന്നെ പിടിച്ചു അവിടെയുള്ള കട്ടിലിൽ ഇരുത്തി.

 

“നീ സമാധാനപെട് നമുക്ക് എല്ലാത്തിനും വഴിയുണ്ടാകാം.. ആദ്യം ഇതിന്റെ ഉത്തരവാദി ആരാണെന്ന് പറ.”

 

“ഞാൻ എല്ലാം പറയാം.. പറഞ്ഞു കഴിഞ്ഞാൽ നീ എന്നെ വെറുക്കരുത്?

 

” അപ്പോൾ കാര്യമായ ആരോ ആണല്ലോ? ശരി നീ പറ. എന്തായാലും.”

 

ഞാൻ അവളോട് എല്ലാം പറഞ്ഞു . ഒന്നും ഒന്നും മറച്ചു വെക്കാതെ. അവൾ ഞെട്ടി തരിച്ചു പോയി.

 

“ജീവേട്ടനോ? അമൃതേച്ചിയുടെ ? എന്നാലും നിങ്ങൾ എന്തൊക്കെയാ കാണിച്ചു വെച്ചിരിക്കുന്നത്..ഇനിയിപ്പോൾ എന്താ ചെയ്യുക. വേറെ ആരായാലും. പെട്ടന്ന് വിവാഹം നടത്തിയാൽ രക്ഷപ്പെടാമായിരുന്നു. ഇനിയിപ്പോൾ. ഇത് കളയുകയേ വഴിയുള്ളൂ. ”

 

“ആര്യേ..” ഞാൻ കുറച്ചു ഉച്ചത്തിൽ വിളിച്ചു. അവൾ ഞെട്ടി പോയി.

 

“എനിക്ക് അതിന് കഴിയില്ലെടി. ആള് മാറിയിട്ടാണെങ്കിലും ജീവേട്ടൻ എനിക്ക് തന്ന സമ്മാനം ആണിത്. എന്റെ വയറ്റിൽ വന്ന എന്റെ ജീവിട്ടന്റെ ചോര. ഇത് ഞാൻ കളയില്ലെടി. എനിക്ക് ഇത് വേണം. എനിക്ക് ഈ കുഞ്ഞ് വേണം. ഇനിയുള്ള ജീവിതത്തിൽ ഇത് മാത്രമേ ഉള്ളൂ. അതുകൊണ്ട് ഇത് കളയാൻ പറയല്ലെടി. ”

 

“എന്നാലും വർഷേ നിന്റെ ജീവിതം.?”

 

ഇനി എനിക്ക് എന്തിനാടി വേറെ ഒരു ജീവിതം. ജീവേട്ടന്റെ സ്നേഹം വിവാഹത്തിന് മുൻപും ശേഷവും ഞാൻ അറിഞ്ഞു അനുഭവിച്ചു. എന്റെ കഴുത്തിൽ ജീവേട്ടൻ താലി കെട്ടിയതല്ലേ? ജീവേട്ടന് പോലും അറിയില്ലെങ്കിലും. ഇതാ ഇപ്പോൾ ജീവേട്ടന്റെ കുഞ്ഞ് എന്റെ വയറ്റിൽ വളരുന്നു.

ഇത് മതിയെടി എനിക്ക്. ഇത് മാത്രം മതി.

 

അപ്പോഴേക്കും എന്റെ ഫോണിൽ ഒരു കാൾ വന്നു. അമ്മയായിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷെ അത് മറ്റൊരു നമ്പർ ആയിരുന്നു. ഞാൻ ഫോൺ എടുത്തു. ഉടനെ മറുഭാഗത്തു നിന്നും ചോദിച്ചു.

 

“ഹലോ ഇത് വർഷയല്ലേ.?”

 

“അതേ. ഇതാരാണ്? ”

 

“ഇത് സെന്റ് തെരാസ് കോൺമെന്റ് കോളേജ് വികാരിയാണ്.

വർഷ കുറച്ചു മുൻപ് ഒരു സ്കൂളിൽ ടീച്ചർ ജോലിക്ക് വേണ്ടി അപേക്ഷിച്ചില്ലേ.? അന്ന് ഇന്റർവ്യൂന് വന്നിരുന്നു. അവിടെ ഇപ്പോഴും ഒരു ഒഴിവ് ഉണ്ട്. പക്ഷെ ഇവിടെ അടുത്തല്ല. കുറച്ചു ദൂരെയാണ് തമിഴ് നാട്ടിൽ. വർഷയ്ക്ക് താല്പര്യം ഉണ്ടോ എന്നറിയാൻ വിളിച്ചതാണ് . വർഷയെ ഇവിടെ എല്ലാവർക്കും ഇഷ്ടമായത് കൊണ്ടും കൂടെയാണ് വിളിച്ചത്. താല്പര്യം ഉണ്ടെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ അറിയിച്ചാൽ മതി. ” അതും പറഞ്ഞു ഫോൺ കട്ട്‌ ആയി.

Leave a Reply

Your email address will not be published. Required fields are marked *