ജെസ്സി മിസ്സ് – 11 30

“ നിങ്ങളിത് എന്തോ ഭാവിച്ചോണ്ടാ.. ?? .ആ പെണ്ണിനോട് പോയി കല്യണകാര്യം പറയാൻ പോയത്.”

“ അതിനിപ്പോ എന്താ.. നിൻ്റെ കാര്യം സംസാരിക്കാൻ ഞാനല്ലേ ഒള്ളു??”

“ അതിന് ഞാൻ കൂടെ സമ്മതിക്കണ്ടെ?? എന്നോട് ഒന്ന് ചോദിക്കുവ പോലും ചെയ്യണ്ടാണോ ഓരോന്ന് കാണിച്ച് കൂട്ടുന്നത്. ”

“ നിന്നോട് ഞാൻ ചോദിച്ചതല്ലേ?? അപ്പോ നീ എന്തുവാ പറഞ്ഞത്.. എൻ്റെ ഇഷ്ടത്തിന് എന്താണെന്ന് വെച്ചാ ആയിക്കോന്ന്. ”

“ അത്.. ഞാൻ ഒരു തമാശക്കാണെന്നല്ലേ വിചാരിച്ചത്. പിന്നെ അത് ഞാൻ എന്തോ ”

ഒരു വിളറിയ മുഖത്തോടെ ചേട്ടൻ എന്നെ നോക്കി. നോക്കി പല്ലിറുമാനല്ലാതെ എനിക്കൊന്നും കഴിഞ്ഞില്ല.

“ നീ പോയിട്ട് ഇപ്പൊ എത്ര നാളായി. ഈ മൂന്ന് കൊല്ലമായിട്ട് ഞാൻ ഒറ്റക്കാ ഈ വീട്ടിൽ. മാസാ മാസം കാശയച്ച് തരുന്നുണ്ട്. വല്ലപ്പോഴും വിളിച്ചാ വിളിച്ചു. ഇതയും നാളായിട്ട് ഒരു ലീവിന് പോലും നീ വന്നിട്ടുണ്ടോ..??”

“ കൂടുതലൊന്നും പണയണ്ട.. ഇനി ഞാൻ പറയാം. എനിക്ക് ഒരു പെൺകൊച്ചിനെ ഇഷ്ടമാണ്.”
രാധാമ്മയുടെ സെൻ്റി വർത്താനം ഒറ്റയടിക്ക് തകർത്ത് കൊണ്ട് ചേട്ടൻ ഒള്ള കാര്യം പറഞ്ഞു.

കൊറേച്ചേ പൊട്ടിക്കുന്നത്തിന് പകരം ഒറ്റയടിക്ക് ബോംബിടുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.

അമ്മ ഞെട്ടിയെങ്കിലും രാധാമ്മ തീരെ കാര്യമാക്കിയില്ല.

“ നീ പണ്ടൊരുത്തിയെ പ്രേമിച്ചതിൻ്റെ പുകിലൊന്നും മറന്നിട്ടില്ലല്ലോ..”

ചേട്ടൻ ഒന്നും മിണ്ടാതെ നിന്നു. എന്തോന്ന് പറയാൻ.

“ ഇത് അങ്ങനല്ല. എതിർക്കാനോ അകറ്റാനോ അവൾക്ക് ആരുമില്ല. ആകെ ഉള്ളത് ഇന്നോ നാളെയോ എന്ന് ഇരിക്കുന്ന ഒരു അമ്മച്ചിയാണ്. അവർക്കും സമ്മതമാണ്. ഒന്നൊന്നര കൊല്ലായിട്ട് ഉള്ള റിലേഷനാണ്. വാക്ക് കൊടുത്തിട്ടാ പോന്നത്. ”
കണ്ണൻ പുള്ളിയുടെ പ്രേമം സേഫ് ആക്കാനാണ് ശ്രേമിക്കുന്നതെങ്കിലും എല്ലാം എനിക്കുവേണ്ടിയാണെന്ന് ഒരു തോന്നൽ. ചേട്ടൻ്റെ തലക്ക് മുകളിൽ ദിവ്യ വെളിച്ചം ഒന്നുമില്ലെന്നെ ഉള്ളൂ.. കടവുൾ മാതിരി.

എല്ലാം കേട്ടിട്ട് അമ്മയുടെ മുഖത്ത് ഒരു തെളിച്ചം വന്നെങ്കിലും രാധാമ്മ ആകെ മൂഡഔട്ട് ആയി. മിസ്സിനേ മരുമോളായിട്ട് കൊറേ സ്വപ്നം കണ്ടതാകും.

“ പെണ്ണിൻ്റെ പേരെന്താ.??. ഫോട്ടോ വല്ലോം ഉണ്ടോ കയ്യിൽ???. ”
ആസ്ഥാനത്ത് കേറി അമ്മയുടെ ചോദ്യം. രാധാമ്മക്ക് അത് തീരെ പിടിച്ചില്ല. എങ്കിലും ചേട്ടൻ അതൊന്നും കാര്യമാക്കാതെ ഫോണിൽ ഫോട്ടോയെടുത്ത് അമ്മയെ കാണിച്ചു. “ പേര് ജെനി . തിരുവല്ലയിലാ വീട്..”

ഫോട്ടോയിലേക്ക് എത്തിനോക്കിക്കൊണ്ട് അമ്മ സന്തോഷത്തോടെ ചിരിച്ചു. “ കൊള്ളാമല്ലോടാ… കാണാൻ നല്ല ചന്തമൊക്കെയാണ്ട്..പെണ്ണ് ക്രിസ്ത്യാനിയാണോ??”

“ ക്രിസ്ത്യാനിയോ??.”
ഞെട്ടിവിറച്ചോണ്ട് രാധാമ്മ ചോദിച്ചു.

“ എന്തേ.. പിടിച്ചില്ലേ.?? നിങ്ങള് അകത്ത് കേറ്റി വെച്ചേക്കുന്ന ആ സാധനവും ക്രിസ്ത്യാനി തന്നെയല്ലേ?”

“ ടാ.. അതൊരു പാവം കൊച്ചാ.. അതിനെ അങ്ങനൊന്നും പറയാതെ.. ”
മിസ്സിനേ പറഞ്ഞത് അമ്മക്ക് തീരെ പിടിച്ചില്ല.

“ ഹോ.. അത്രക്ക് പാവമാണേൽ ദേ ഇവന് കെട്ടിച്ച്കൊട്. ”
അമ്മക്ക് ഒപ്പം നിന്ന എന്നെ ചൂണ്ടി ചേട്ടനും പറഞ്ഞു.
ഇതൊരുമാതിരി മുള്ള് കേറി അതൂരി തന്നിട്ട് പാര കേറ്റിയ പോലായി.

“ അതേടാ.. ഇവനെ കൊച്ച് കുഞ്ഞായി പോയി.. അല്ലാരുന്നെങ്കിൽ എൻ്റെ മോനെകൊണ്ട് തന്നെ ഞാൻ കേട്ടിച്ചേനെ.”

ഇതിലും നല്ലത് വല്ല ഏലിക്കെണിക്കകത് സുന കൊണ്ട് വെക്കുന്നതായിരുന്ന്.
വല്ല്യ വീരവാദം മുഴക്കിയ മ്മയെ ഞാനൊന്ന് ദയനീയമായി നോക്കി. അല്ലാതെ വേറൊരു ഭാവവും എൻ്റെ മുഖത്ത് വരുമായിരുന്നില്ല.

“ ചുമ്മാ പറഞ്ഞതാടാ വാവെ. ”
എൻ്റെ ദയനീയത കണ്ട് അമ്മ എൻ്റെ കവിളിൽ പിച്ചികൊണ്ട് മൊഴിഞ്ഞു.

അമ്മയുടെ ഈ വാവ വല്ലാണ്ടങ്ങ് വളർന്നിരിക്കുന്നു. അത് എന്തേ എൻ്റെ അമ്മ മനസ്സിലാക്കുന്നില്ല. അത് മനസ്സിലായാൽ എന്നെ പിന്നെ കത്തിക്കണോ കുഴിച്ചിടണോ എന്ന് മാത്രം തീരുമാനിച്ചാൽ മതി.

പിന്നെ കുറച്ച് നേരത്തേക്ക് ഒരു മൗനമായിരുന്നു. ചേട്ടൻ്റെ മുഖത്ത് മാത്രം ഒരു തെളിച്ചം. രാധാമ്മ അണ്ണാക്കിൽ പിരിയൂം വെട്ടി അണ്ടി പോയ അണ്ണാനെ പോലെ നിക്കുന്നു. ഒന്നില്ലേലും തങ്കം പോലൊരു മരുമോളെ അല്ലേ ജസ്റ് മിസിന് പോയത്… ഹാ യോഗം ഇല്ല.
എൻ്റെ മുഖത്ത് പിന്നെ എന്താ ഭാവമെന്ന് കണ്ട് നിക്കുന്നവർക്കുപോലും മനസ്സിലാവില്ല. അമ്മ പിന്നെ ഇതിലൊന്നും യാതൊരു പ്രശ്നവുമില്ലാ ത പോലെ കൂടെ നിപ്പോണ്ട്. സ്ഥായി ഭാവം. ശാന്തം.
പോക്കെറ്റിൽ കിടന്ന് ഫോൺ കൊണ കോണ വെച്ചു. മിസ്സായിരിക്കും. ഇവിടെ നടക്കുന്ന അന്താരാഷ്ട്ര ചർച്ചകൾ ഒരുമാതിരി ഓഡിയോ ഇല്ലാണ്ട് വീഡിയോ മാത്രം ആയിട്ട് മിസ്സ് അവിടുന്ന് കാണുന്നുണ്ട്. എന്താണെന്ന് അറിയാൻ ഉള്ള ആകാംക്ഷ.. സ്വഭാവികം…

Updated: December 31, 2025 — 4:52 pm

Leave a Reply

Your email address will not be published. Required fields are marked *