ചേട്ടൻ ഒരു തമാശക്ക് പറഞ്ഞതാണ്. പറയുമ്പോൾ ഒരു ചിരിയാ മുഖത്തുണ്ടായിരുന്നു. പക്ഷേ ഞാൻ ഭയന്നു.. കാരണം കേറിപ്പോയത്ത് എങ്ങനുള്ള ആളാണെന്ന് എനിക്കറിയാം. മറുപടി കിട്ടാഞ്ഞ ഓരോ തട്ടിലും ഞാൻ പേടിച്ചത് അതുതന്നെയായിരുന്നു.
തുറന്നുവന്ന വാതിൽ തള്ളി ഞാൻ അകത്തേക്ക് കയറി. മുഖം ഒന്ന് കഴുകി മിസ്സ് അവിടെ നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടിട്ടും യാതൊരു മൈൻഡ് ഇല്ല.പേരെടുത്തു വിളിച്ചു… No mind.. തോണ്ടി വിളിച്ചപ്പോ ഒരു നോട്ടം. ദഹിപ്പിക്കുന്ന ഒരുനോട്ടം. പക്ഷെ പെട്ടെന്ന് ആ മുഖം മാറി .. എൻ്റെ കവിളിൽ തന്നെ.
“സോറി!!”.. പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. അലമാരയിലെ കണ്ണാടിയിലേക്ക് ഒന്ന് ഞാൻ എത്തിനോക്കി.
കൊള്ളാം!!! ക്രിക്കറ്റിൽ സ്റ്റമ്പ് പോലെ മൂന്ന് എണ്ണം ദേ കവിളിൽ….
തുടരും…
