കാത്തിരിപ്പ് – 1
[ സഞ്ജു ]
മിനിചേച്ചി ഇന്ന് നേരത്തെ പോയിവന്നോ അമ്പലത്തിൽ…
മതിലിന്റെ ആരുകിൽ നിന്ന് ഗീത ചോദിച്ചു…
അത് കേട്ടാണ് മിനി ദിവാസ്വപ്നത്തിൽ നിന്നും ഉണർന്നത്…
അടുക്കളയിൽ പണികൾ തകൃതി ആണല്ലോ ചേച്ചീ… ഓ ഇന്ന് ചെക്കൻ വരുമല്ലോ അല്ലേ?
ചേച്ചിക്ക് ഇനി ആണല്ലോ ഓണം..
ഇതും പറഞ്ഞു ഗീത അവളുടെ തുണികൾ അഴയിൽ വിരിച്ചു പോയി..
ശരിയാണ് ഇനിയാണ് മിനിയുടെ ഓണം.. ഏറെ കൊതിച്ചിരുന്ന ലീവ് കിട്ടില്ല എന്നറിഞ്ഞപ്പോൾ മിനിക്ക് ഈ ഓണക്കാലം നശിച്ച ഒരു ഓർമ്മ ആകുമെന്ന് കരുതി…
എന്നാൽ ഓണം കഴിഞ്ഞു ലീവ് കിട്ടും എന്ന് കേട്ടപ്പോൾ അവൾക്ക് ഈ ഭൂമി കീഴടക്കിയ സന്തോഷമായിരുന്നു…
തന്റെ മോൻ വിഷ്ണു മൂന്ന് വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നു…
അന്ന് നേർന്ന നേർച്ചയാണ് ഗ്രുവായൂരിൽ ഒരു തുലാഭാരം…
എന്റെ കണ്ണാ… ഗുരുവായൂരപ്പാ 🙏🏻🙏🏻
കഴിഞ്ഞ ദിവസങ്ങളിൽ അവൻ ചെറിയ പാർച്ചേസ് ആയിരുന്നു… പിന്നെ കൂട്ടുകാർക്ക് കടം കൊടുത്ത ക്യാഷ് തിരിച്ചു മേടിക്കലും ആയി ഒരു ദിവസം കൂടി
വരുന്നു.. എന്നറിഞ്ഞത് മുതലുള്ള കാത്തിരിപ്പാണ്… ദിവസങ്ങൾ യുഗങ്ങളായി തോന്നിയ ദിനരാത്രങ്ങൾ …
അടുക്കളയിലെ നാല് ചുവരുകൾക്കുള്ളിൽ അവൾ ആകെ ആസ്വസ്ഥ ആണ്.. എത്ര ഒരുക്കിയിട്ടു തൃപ്തിവരാത്ത കറികൾ… സ്വയം പിറുപിറുത്തും, ആരോടെന്നില്ലാതെ ദേഷ്യം കാട്ടിയും അവൾ എവിടെയോ കളഞ്ഞുപോയ മനസ്സിനെ പഴിച്ചും ക്ലോക്കിൽ നോക്കി …
ഇഴുഞ്ഞു നീങ്ങുന്ന സൂചിയിലേക്ക് നോക്കുമ്പോൾ തെല്ലൊരു സങ്കടം തോന്നാത്തിരുന്നില്ല…
ഈ ജീവിതത്തിൽ അവനോളം വലുതായി തനിക്ക് വേറൊന്നുമില്ല എന്ന് അടിവരയിടുന്ന നിമിഷങ്ങൾ..
കൊച്ചിയിൽ ഉള്ള അലക്സ്മോന്റെ കയ്യിൽ കൊടുത്തുവിട്ട ടച്ച് ഫോണിന്റെ
സ്ക്രീനിലേക്ക് നോക്കി അവൾ കണ്ണിലെ ഈറൻ തുടച്ചു… ഒരു മണിക്കൂർ മുൻപ് എയർപോർട്ടിൽ നിന്നും അവൻ അയച്ച ഒരു സെൽഫിയും, ഒരു കുറിപ്പും…
ആ മൂന്നു വാക്കുകൾ ഇതിനോടകം ഒരു നൂറു തവണ അവൾ വായിച്ചിട്ടുണ്ടാകും എങ്കിലും ആ മൂന്ന് വാക്കുകൾ അവളെ ആനന്തത്തിന്റെ പരക്കോടിയിൽ എത്തിക്കുന്നതായിരുന്നു..
“മിനികുട്ടിയുടെ വിച്ചു നാട്ടിലേക്ക്💋”
………………………….
സന്ധ്യക്ക് നേർത്തനാളത്താൽ തിളങ്ങുന്ന നിലവിളക്കുമായി പൂജ മുറിയിൽ നിന്നും സിറ്റ്ഔട്ടിലേക്ക് നടന്ന അവളുടെ കയ്യിലെ ദീപപ്രഭയിൽ വിളങ്ങി നിൽക്കുന്ന മുഖം അവൾ ഒരു മാത്ര കണ്ടപ്പോൾ തന്നെ ഉള്ളിൽ ഒരായിരം തിരിയിട്ട നൈവിളക്ക് പോലെ ജ്വലിക്കുന്നു തന്റെ വിച്ചു…
ഉള്ളിലെ സന്തോഷം പുറത്ത് വന്നത് അയ്യോ..എന്ന സ്വരമായിട്ടായിരുന്നു .. പിന്നെയെല്ലാം ഒരു മായ ആയിരുന്നു അവൾക്ക്… വിലക്ക് നിലത്തു വെച്ചു , തന്റെ പോന്നോമനയെ വാരി പുണരുമ്പോൾ ആ നെഞ്ചിലെ സ്നേഹം ഒരു പിടച്ചിലായി…
ഒരു കരച്ചിലായി പുറത്തുവന്നു . തന്റെ ഉള്ളിലെ സങ്കടത്തിനോടുവിലുള്ള ഈ സന്തോഷത്തെ അവൾക്ക് മറച്ചുവെക്കാനായില്ല, അത് ഒരു സംഗീതം പോലെ നേർത്ത കരച്ചിലിലും അവൾക്ക് തുള്ളി ചാടാൻ തോന്നി തന്നെ പുണർന്ന വിച്ചുവിന്റെ കൈകൾ ഇല്ലായികുന്നെങ്കിൽ അവൾ ആ വീടിന്റെ അകത്തളത്തിൽ ആഹ്ലാദ നൃത്തം ചവിട്ടിയേനെ.
അമ്മയെ കൂട്ടി അകത്തു കയറിയ അവൻ അമ്മയെ സെറ്റിയിൽ ഇരുത്തി ആദ്യം ആ മടിയിൽ തലവെച്ചു കിടന്നു… നീണ്ട മൂന്ന് വർഷത്തെ മരുഭൂമി വാസത്തിനു ശേഷം കിട്ടുന്ന ആദ്യ ആശ്വാസം…
ഈ മടിയിൽ തലവെച്ചു കിടക്കുമ്പോൾ അമ്മയുടെ വിരലിന്റെ തലോടൽ ആ മുടിയിഴയിൽ ഏൽക്കുമ്പോൾ… അതാണ് അവന് തന്റെ യാഥനകളും,വേദനയും
നിറഞ്ഞ മൂന്ന് വർഷ മണൽ കാറ്റ് ജീവിതത്തിൽ നിന്നുള്ള ഏക ആശ്വാസം…
നാട്ടിലെ പണികൾ കൊണ്ട് അച്ഛൻ ഉണ്ടാക്കിയ കടത്തിന്റെ പലിശ കൊടുക്കാൻ പോലും തികയില്ല എന്ന നില വന്നപ്പോൾ ആണ് അവൻ വിമാനം കയറിയത്.
അമ്മയെ ഒറ്റക്കാക്കി പോയപ്പോൾ അടച്ചറപ്പുള്ള ഒരു വീടും കാക്കാൻ “ഗുരുവായൂരപ്പനും” മാത്രം ആയിരുന്നു വിച്ചുവിന്റെ ധൈര്യം

പോരട്ടെ മോനേ പോരട്ടെ 😍😍😍