കള്ളനും കാമിനിമാരും 14
Kallanum Kaaminimaarum Part 14 | Author : Prince
[ Previous Part ] [ www.kambi.pw ]
രവി വീട്ടിലെത്താൻ കുറച്ച് ദൂരം ബാക്കിയുള്ളപ്പോൾ, റോഡരികിൽ ഒരു “യെസ്ഡി” ബൈക്ക് മറിഞ്ഞ നിലയിൽ കണ്ടു. ഉടൻ, തൊട്ടപ്പുറത്ത് വണ്ടി നിർത്തി, വീണ് കിടക്കുന്ന വണ്ടിയുടെ അരികിലേക്ക് നടന്നു. നോക്കുമ്പോൾ, രക്തത്തിൽ കുളിച്ച് ഒരാൾ റോഡരികിലെ കുറ്റിച്ചെടികൾക്ക് അരികിൽ കിടന്ന് ഞെരുങ്ങുന്നു.
രവി ഉടനെ ആളുടെ അടുത്തെത്തി. നെറ്റിയിൽനിന്നും രക്തം ഒലിച്ചിറങ്ങുന്നു. രവിയിലെ കള്ളൻ മറഞ്ഞ് മനുഷ്യത്വം ഉയർന്നു. കിടക്കുന്ന ആളുടെ മുണ്ടിൽനിന്നും നീണ്ട ഒരു കഷണം തുണി ചീന്തിയെടുത്ത് നെറ്റിയിൽ കെട്ടി ചോരയൊഴുക്ക് തടഞ്ഞു. പിന്നെ എടുത്ത് ഉയർത്തിയപ്പോൾ മനസ്സിലായി, നടക്കാൻ കക്ഷിക്ക് കഴിയില്ലെന്ന്.
കൂടുതലായി ഒന്നും നോക്കാതെ, അയാളെ പൊക്കിയെടുത്ത്, ബൈക്കിന് മുൻപിൽ, രവിക്ക് അഭിമുഖമായി ഇരുത്തി, തെല്ല് ബദ്ധപ്പെട്ട്, പതുക്കെ വണ്ടിയെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് തിരിച്ചു.
ആശുപത്രിയിൽ എത്തിയതും, മുന്നിൽ കണ്ട സെക്യൂരിറ്റിയോട് സഹായിക്കാൻ ആവശ്യപ്പെട്ടതും, അയാൾ ഓടിപ്പോയി ഒരു സ്‌ട്രക്ചർ കൊണ്ടുവന്നു. രണ്ടുപേരും കൂടി പരുക്കേറ്റ ആളെ കാഷ്വാലിറ്റിയിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്റ്റർ വിവരങ്ങൾ ചോദിച്ചറിഞ്ഞ് ചികിത്സ തുടങ്ങി.\
കുറച്ച് മരുന്നുകൾ പുറത്ത് നിന്നും വാങ്ങണം എന്ന് പറഞ്ഞപ്പോൾ, രവി അതൊക്കെ വാങ്ങിക്കൊടുത്ത്, നഴ്‌സ്സിൻ്റെ അനുമതിയോടെ വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തി, ചോരക്കറ പതിഞ്ഞ വസ്ത്രങ്ങൾ മാറ്റി, കുളിച്ച്, കട്ടിലിലേക്ക് മറിഞ്ഞു.
ഉറക്കത്തിൽനിന്നും ഉണർന്ന് രവി സമയം നോക്കി. മണി പന്ത്രണ്ട്. ആഗ്രഹിച്ച സമായത്തേക്കാൾ കൂടിയ സമയം ഉറങ്ങി. ഇനി, “പ്രഭാത” കർമ്മങ്ങൾ, പിന്നെയൊരു കുളി. രണ്ടും പെട്ടെന്ന് അവസാനിപ്പിച്ച്, റെഡിയായി പൊന്നമ്മയെ കാണാൻ പുറപ്പെട്ടു. കൊടുക്കാനുള്ള പൈസ കൈയ്യിൽ വെക്കാൻ രവി മറന്നില്ല.
ഹോട്ടലിൽനിന്നും കുശാലായി ഭക്ഷണം കഴിച്ച് പുറത്ത് ഇറങ്ങിയ രവിക്ക്, തലേ രാത്രിയിൽ താൻ ആശുപത്രിയിൽ ആക്കിയ ആളുടെ ഓർമ്മ വന്നു. വണ്ടി നേരെ ആശുപത്രിയിലേക്ക് വിട്ടു. സുരക്ഷിതമായ ഇടത്ത് വണ്ടി വച്ച്, അകത്ത് കയറിയതും, യൂണിഫോമിൽ ഒന്നുരണ്ട് പോലീസ്സുകാർ സൊറ പറഞ്ഞ് നിൽക്കുന്നു.
“സാറിൻ്റെ ഭാഗ്യം… ആ വിജനമായ ഇടത്ത് ഒരു ചെറുപ്പക്കാരന് വരാൻ പറ്റിയതും, അയാൾക്ക് സാറിനെ ആശുപത്രിയിൽ ആക്കാൻ മനസ്സ് വന്നതും…” പുക നീട്ടി വിട്ട്, ഒരു പോലീസുകാരൻ പറഞ്ഞു.
“അതേ… എന്നാലും, അയാൾ ആരായിരിക്കും.. ആ ദൈവദൂതൻ!!!” മറ്റേ ആളുടെ ആത്മഗതം.
“ഇന്നലെ അപകടത്തിൽപ്പെട്ട ആളേക്കുറിച്ചാണോ നിങ്ങൾ പറയുന്നത്” രവി അവരുടെ അടുത്ത് ചെന്ന് ചോദിച്ചു.
“അതേ ..” എന്നിട്ട് നീ ആരെടാ എന്നൊരു നോട്ടവും.
“അയാള് എവിടെയാ ..” രവി ചോദിച്ചു.
“എന്താ കാര്യം ..” മറ്റെയാൾ കണ്ണുരുട്ടി.
“അല്ല .. അപകടം പറ്റി, വഴിയിൽ കിടന്ന അയാളെ ഞാനാണ് ഇന്നലെ രാത്രി ഇവിടെ കൊണ്ടുവന്നത് ..” രവി ചുറ്റും നോക്കി.
“അയ്യോ… താങ്കൾ ആയിരുന്നോ അത്… രക്ഷപ്പെടുത്തിയ ആൾ വരും. വരും.. എന്നെ വന്ന്കാണും എന്ന് സാറ് പറഞ്ഞിരുന്നു .. വന്നാട്ടെ…” പുക വലിച്ചവൻ ബീഡി നിലത്തിട്ട് ചവിട്ടി രവിയെ ഒരു മുറിയിലേക്ക് ബഹുമാന പുരസ്സരം കൊണ്ടുചെന്നു. മറ്റേ പോലീസുകാരൻ അവരെ പിന്തുടർന്നു.
കഴിഞ്ഞ ദിവസം രവി രക്ഷപ്പെടുത്തിയ ആൾ ബെഡ്ഡിൽ ചാരിക്കിടക്കുന്നു. അത്ര നിറം ഇല്ലാത്ത, ഒരു സുന്ദരിപ്പെണ്ണ്, “രോഗിക്ക്” വായിൽ ഭക്ഷണം കൊടുക്കുന്നു. കണ്ടിട്ട് ചേച്ചിയോ അമ്മയോ എന്ന് രവിക്ക് തോന്നി.
രവി അയാളുടെ അടുത്തേക്ക് നടന്നടുത്തു.
“വണക്കം… ഞാനായിരുന്നു സാറിനെ ഇന്നലെ ഇങ്ങോട്ട് എത്തിച്ചത് …” രവി പറഞ്ഞൊപ്പിച്ചു.
“ഏടത്തിയമ്മെ… ദേ… എന്നെ രക്ഷിച്ച ദൈവദൂതൻ…” അതും പറഞ്ഞ്, അയാൾ രവിക്ക് കൈകൊടുത്തു. രവി കൈകുലുക്കി.
