അളിയാ പിന്നെ.. അവര് ഡോക്യൂമെന്റസ് എല്ലാം നാളെ ക്ലിയർ ചെയ്യു.. അപ്പൊ നാളെ രാത്രിയിലെ എനിക്ക് ഇവിടുന്ന് പോരാൻ പറ്റു..
അത് സാരമില്ല.. നാളെ ഒരു ദിവസം കൂടി അല്ലെ ഉള്ളൂ.. നീ ഇപ്പൊ തന്നെ തോമസിനെ വിളിച്ചു സംസാരിക്ക്.. നാളത്തെ കാര്യം എല്ലാം ഓർഗനൈസ് ചെയ്..
പിന്നെ സതീഷ് അളിയന്റെ ഓഫീസിലും വിളിച്ചു അവിടെയും നാളത്തെ കാര്യങ്ങൾ തിരക്കിയേക്കണം.. നീ ഇന്ന് ഹോട്ടലിൽ താങ്ങുവാണോ…
ഞാൻ വിളിച്ചോളാം അളിയാ.. ഞാൻ വീട്ടിൽ പോകുവാ നാളെ വൈകുന്നേരം വന്നാൽ പോരെ എന്ന് അവരോടു ചോദിച്ചു അവര് ok പറഞ്ഞു..
പിന്നെ ചേച്ചിയോട് പറഞ്ഞേര്.. മൂന്നര കോടിയുടെ ബംബർ അടിച്ച വിവരം..
ഇന്ന് പറയേണ്ടടാ.. നീ നാളെ എല്ലാം സൈൻ ചെയ്തു കൈപറ്റു.. എന്നിട്ട് പറയാം.. അല്ലെ രണ്ടു വട്ടം അവള് എന്നെകൊണ്ട് ചിലവാക്കിക്കും.. ശരിയെങ്കിൽ നീ വേഗം വീട്ടിൽ പൊക്കൊ..
ശരി.. അളിയാ..
സമയം പത്തെ ആയിട്ടുള്ളു.. സുനിയെ ഒന്ന് വിളിച്ചാലോ അവൻ കിടന്നിട്ടില്ലേ അവിടെ പോയിരുന്നു രണ്ടെണ്ണം അടിക്കുകയും ചെയ്യാം.. അമ്മയേയും മോളെയും ഒന്ന് കാണുകയും ചെയ്യാം..
എടാ നീ കിടന്നോ.. ഞാൻ ഇന്ന് പോകുന്നില്ല.. ഞാൻ അങ്ങോട്ട് വരാം.. ഇവിടുത്തെ ബാറിൽ നിന്ന് ഒരു സ്കോച്ച് കൂടി എടുക്കാം..
പിന്നെ ഒരു അരമണിക്കൂർ.. ഞാൻ അവിടെ എത്തുമ്പോഴേക്കും നീ എന്തേലും ചൂടായിട്ട് ഉള്ള ഫുഡ് ഉണ്ടാക്കൂ അല്ലെ ഓർഡർ ചെയ്.. Okda..
അമ്മേ.. ഫ്രിഡ്ജിൽ ചിക്കനോ മീനോ വല്ലതും ഇരിപ്പുണ്ടോ.. സനേഷ് ഇങ്ങോട്ട് വരുന്നുണ്ട്.. അവനിന്നു പോണില്ല..
നോക്കട്ടെടാ എന്നതാ ഇരിപ്പുള്ളതെന്നു..
എടാ കുറച്ചു ബീഫ് ഫ്രൈ ഉണ്ട് മീൻ കറി വെച്ചതും വറക്കാൻ പുരട്ടി വെച്ചതും ഇരിപ്പുണ്ട്.. അത് മതിയോ
അമ്മ എന്നാൽ ഇരിക്കുന്ന മീൻ എടുത്തു വറക്ക് മറ്റുള്ളത് ചൂടാക്കു.. ഞാൻ തട്ടുകടയിൽ പോയി പൊറോട്ടയും ചിക്കൻ ഫ്രൈ കൂടി മേടിച്ചോണ്ടു വരാം
എടാ ദോശ മാവ് ഇരിപ്പുണ്ട് ഞാൻ അഞ്ചാറ് ദോശ കൂടി ചുടാം.. നീ പോയി മേടിച്ചോണ്ട് വാ..
ഏട്ടാ എനിക്ക് ഒരു ഡബിൾ ഓംലെറ്റും ബുൾസൈയും കൂടി മേടിച്ചോണേ..
എൻ്റെ മണിക്കുട്ടി tv യുടെ മുന്നിൽ നിന്ന് എഴുന്നേറ്റ് വന്ന് എന്നെ ഒന്ന് സഹായിക്കു.. ആ ചെറുക്കൻ ഇപ്പൊ വരും..
ആ ശ്രുതി ആന്റി എന്തുണ്ട് വിശേഷം.. ഞാൻ ഇപ്പൊ വന്നത് ബുദ്ധിമുട്ട് ആയോ.. സുനിമോള് കിടാനില്ലാരുന്നോ..
എന്ത് ബുദ്ധിമുട്ട്.. നിന്നെ നേരിട്ട് ഒന്ന് കാണാൻ കിട്ടിയല്ലോ.. അന്ന് നീ ഇവിടുന്ന് പോയതൊക്കെ ഇന്നലെ എന്നപോലെ മനസ്സിൽ ഉണ്ട്..
ഞാൻ ഇന്നലെ വന്നതാ.. ഇന്ന് ശരിക്കും പോകേണ്ടതാണ്.. പക്ഷേ വന്ന കാര്യം ok ആയെങ്കിലും അതിന്റെ പേപ്പർ ഭാഗം നാളെ കംപ്ലീറ്റ് ആകു..
അതാ ഒരു ദിവസം കൂടി നിൽക്കേണ്ടി വന്നത്..
ഹോട്ടലിൽ നിൽക്കാതെ വീട്ടിൽ പോരാം എന്ന് തീരുമാനിച്ചപ്പോൾ ഓർത്തു എന്നാൽ ഇവന്റെ കൂടെ കുറെ നേരം ഇരിക്കാമെന്നു
അതുകൊണ്ടാ ഇങ്ങോട്ട് പോന്നത്..
അതേതായാലും നന്നായി.. ഇവര് നിന്നെ രാവിലെ കണ്ടെന്നു പറഞ്ഞിരുന്നു കുറച്ചു മുൻപ്… അപ്പോഴാ നീ വന്ന വിവരം ഞാൻ അറിഞ്ഞത്..
എങ്കിൽ വാ.. നീ വിശന്നല്ലേ വന്നത് വല്ലതും കഴിച്ചിട്ട് സംസാരിക്കാം..
ആന്റി ഫുഡ് എടുത്തു വെച്ചോ.. ഞാൻ ഇവനുമായി ഒരു പത്തു മിനിറ്റു പേഴ്സണൽ ആയി സംസാരിക്കട്ടെ.. വാടാ സുനി നിന്റെ റൂമിലോട്ട് പോകാം..
എടാ വെള്ളവും ഗ്ലാസും എടുത്തു വെച്ചിട്ടുണ്ടോ..
നീ ഇങ്ങോട്ട് കേറിവാ ഞാൻ നേരത്തെ ഇതെല്ലാം ഇവിടെ കൊണ്ട് വെച്ചിട്ടുണ്ട്..
ഇന്നാടാ നീ തന്നെ പൊട്ടിച്ചു ഒഴിക്കു..
എടാ ബ്ലൂ ലേബൽ ആണല്ലോ.. ഇതൊക്കെ ബാറിൽ നിന്ന് മേടിച്ചാൽ എത്ര രൂപ ആകുമെടാ !!
എന്റെട.. ഇതൊന്നും പൈസ കൊടുത്തത് അല്ല.. ഞാൻ ഇന്ന് ചോദിച്ചാൽ അവര് ആ ബാറിന്റെ പകുതി എഴുതി തരും.. പിന്നല്ലേ ഒരു കുപ്പി.. ഇപ്പോഴും അവർക്ക് അല്ലെ ലാഭം..
അതെന്താടാ.. അങ്ങനെ പറഞ്ഞത്..
എടാ കൊരങ്ങാ അവര് ക്ഷണിച്ചിട്ട് അല്ലെ ഞാൻ ഇപ്പോൾ വന്നിരിക്കുന്നത്.. അവിടുന്ന് ഇവിടെ വന്ന് തിരിച്ചു അവിടെ ഞാൻ ചെല്ലുന്ന വരെ ഉള്ള എൻ്റെ എല്ലാ ചിലവും അവരുടെയാ..
