ഹോ ആശ്വാസം !! രക്ഷപെട്ടു ഞാൻ ബാക്ക് സീറ്റിലേക്കും. വണ്ടി എടുക്കാൻ തുടങ്ങിയ സുനിൽ തിരിഞ്ഞു എടാ പോകുന്ന വഴി ഹോസ്പിറ്റൽ വല്ലതും കണ്ടാൽ നിർത്തണോ..
ഹേയ് വേണ്ടടാ ചിലപ്പോൾ വല്ല ഗ്യാസ് കേറിയതും ആയിരിക്കും ഒന്ന് മയങ്ങി കഴിയുമ്പോൾ അതങ്ങ് മാറിക്കോളും നീ കാലുകൊടുത്തു നേരെ വിട്ടോ വീട്ടിലോട്ട് ഞാൻ ഒന്ന് മയങ്ങട്ടെ എന്ന് തട്ടി വിട്ടു അവൻ ശരിക്കും ഞാൻ പറഞ്ഞതെല്ലാം അപ്പാടെ വിശ്വസിച്ചു.
വണ്ടി കുറച്ചു മുന്നോട്ട് നീങ്ങി കഴിഞ്ഞു അവൻ വണ്ടി ഒന്ന് സ്ലോ ചെയ്തിട്ട് എടാ സനേഷേ നീ കുറച്ചു മുന്നേ അളിയാ എന്ന് വിളിച്ചില്ലേ അതെങ്ങനാടാ നിന്റെ രണ്ടു പെങ്ങമ്മാരേയും കെട്ടിച്ചു വിട്ടു ആ വകുപ്പിൽ അല്ല..
പിന്നെ
എന്റെ പെങ്ങളെ നിനക്ക്…. നിന്നെ മറ്റാരേക്കാളും എനിക്ക് അറിയാം എന്നുള്ളത് കൊണ്ട് ഒരിക്കലും അതിന് ചാൻസും ഇല്ല കേട്ടോടാ വായിനോക്കി..
പിന്നെ കുറെ നേരം അവര് രണ്ടുപേരും കൂടി ആർത്തു ചിരി ആയിരുന്നു.. സഹികെട്ടു ഞാൻ പറഞ്ഞു രണ്ടുപേരുടെ എന്റെ വണ്ടിയിൽ എന്നെ ഊശിയാക്കുന്നോ ഒരുത്തൻ ഇവിടെ ഇപ്പൊ ശര്ധിക്കും എന്ന അവസ്ഥയിൽ കിടക്കുമ്പോഴാ അവന്റെ ഒരു വളിച്ച കോമഡി നേരെ നോക്കി വണ്ടി ഓടിക്കട കൊരങ്ങാ..
പിന്നെ ഒരു കൂട്ട ചിരി ആയിരുന്നു വണ്ടിക്കുളിൽ.. കാർ വീണ്ടും മുന്നോട്ട് നീങ്ങി തുടങ്ങി അവര് ആങ്ങളയും പെങ്ങളും എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നുണ്ട് ഞാൻ ശരിക്കും ഉറക്കം നടിച്ചു കണ്ണും അടച്ചു എന്ന രീതിയിലും..
എന്റെ മനസ്സ് ആകെ അസ്വസ്ഥം ആണ്.. എന്തോ എവിടെയോ ഒരു മിസ്സിംഗ്.. വണ്ടിക്കുള്ളിൽ ആകെ ഇരുട്ട് ആയതിനാൽ ഞാൻ ഉറങ്ങുവാണോ എന്ന് അവർക്ക് അറിയാൻ പറ്റുന്നില്ല..
എതിരെ വരുന്ന വണ്ടിയുടെ വെട്ടത്തിൽ ഫ്രന്റ് സീറ്റിൽ ഇരിക്കുന്ന സുനിമോളുടെ സൈഡ് വ്യൂ കാണാൻ പറ്റുന്നുണ്ട് എന്ന് എനിക്ക് മനസിലായെങ്കിലും കൂട്ടുകാരന്റെ പെങ്ങൾ അല്ലെ മോശം ആണ് എന്ന് കരുതി കണ്ണടച്ച് പിടിച്ചു കിടന്നു..
കുറച്ചു സമയം കഴിഞ്ഞപ്പോൾ വീണ്ടും അവളെ ഒന്നുടെ നോക്കാൻ മനസ്സ് വെമ്പി.. വേണ്ട മോശമാണ്.. പിന്നെയും കണ്ണ് മുറുക്കി അടച്ചു കിടന്നു..
ഒന്ന് നോക്കിയെന്നു പറഞ്ഞിപ്പോൾ എന്നാ.. ആണുങ്ങൾ ആണോ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കണ്ടാൽ നോക്കും.. അത് സർവ സാധാരണ അല്ലെ.. ഇവളെ നോക്കാത്തവര് ആയി ആരെങ്കിലും ഉണ്ടേൽ അത് വല്ല കണ്ണുപൊട്ടൻ മാരും ആയിരിക്കും എന്താ ഭംഗി ഈ പെണ്ണിന് സോറി ഇവൾ പെണ്ണല്ല ശരിക്കും
ഒരു മാലാഖ ആണ്.. വീണ്ടും കണ്ണ് തുറന്നു വഴിയിലെ വെളിച്ചം വണ്ടിക്കുള്ളിലേക്കു കടന്ന് വന്നപ്പോൾ വീണ്ടും അവളുടെ പാതി കണ്ടു.. ശരിയാണ് ഇവൾ മാലാഖ തന്നെ..
ശരിക്കും ഇവൾ ഇവന്റെ പെങ്ങളാണോ പരസ്പരം യാതൊരു രൂപ സാദൃശ്യവും ഇല്ല.. ഇടയ്ക്കിടയ്ക്ക് ഞങ്ങളുടെ വണ്ടിയിലേക്ക് കടന്ന് വരുന്ന വെളിച്ചത്തിൽ അവളെ കാണും തോറും ഭംഗി കൂടിക്കൂടി വരുന്നതായി എനിക്ക് തോന്നി..അവളുടെ ബനിയന് പുറത്തു
കാണുന്ന കൈ ഭാഗം കണ്ടിട്ടതന്നെ എന്റെ കണ്ട്രോൾ പോകുന്നു അപ്പോൾ
ഇവളെ മൊത്തത്തിൽ കിട്ടിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും.. ഛീ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്… ഞാൻ തിരിഞ്ഞു കിടന്നു ഇനി നോക്കിയാൽ ശരിയാവില്ല…
അപ്പോഴും മനസ്സിൽ എവിടെയോ ഒരു മിസ്സിംഗ് ഫീൽ ചെയ്യുന്നു.. ഞാൻ കണ്ടിട്ടുണ്ട് ഇവളെ മുൻപ് എവിടെയോ.. സ്വപ്നത്തിലാണോ.. അതോ എവിടെ എങ്കിലും വെച്ചാണോ..
അങ്ങനെ ചിന്തിച്ചു കിടന്നു എപ്പഴോ ഉറക്കത്തിലേക്ക് വീണുപോയി…. എടാ സനേഷേ എഴുനേൽക്കട വീട് എത്തി എഴുനേൽക്കു എന്തൊരു ഉറക്കമാട.. സോറിഡാ ഉറങ്ങിപ്പോയി..
നീ എഴുന്നേക്കു ചായയുമായി അമ്മ വന്നു നിൽക്കുന്നു എഴുനേറ്റുവാ.. സീറ്റിൽ നിന്ന് എഴുനേറ്റു പുറത്തേക്കു നോക്കുമ്പോൾ സിറ്ഔട്ടിലെ ലൈറ്റും വെട്ടത്തിൽ ചായയുമായി നിൽക്കുന്ന സുനിമോൾ !!!!!!
അല്ല ഇത് അവൾ അല്ല.. സുനിലിന്റെ ‘അമ്മ ശ്രുതി ചേച്ചി അല്ലെ !!! അതെ ശ്രുതിചേച്ചി ആണ് !!!!! തുടരും
