💞💞മാറ്റകല്യാണം – 4💞💞 Likeഅടിപൊളി  

Related Posts


എന്റെ എല്ലാ നന്പൻ മാർക്കും ഒരുപാട് നന്ദി… അങ്ങനെ നിങ്ങള്ക്ക് നൽകിയ വാക്ക് പോലെ ഈ കഥയും ഇതാ പൂർണം ആക്കിയിരിക്കുന്നു…. നിങ്ങൾ നൽകിയ സപ്പോർട്ട് ആണ്.. എല്ലാം അതിനു എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല…. 🥰🥰❤️❤️

എന്റെ കഥയെ മനസ്സുകൊണ്ട് സ്വീകരിച്ച എനിക്കു വന്ന തെറ്റുകൾ ചൂണ്ടി കാണിച്ച എല്ലാവർക്കും ഞാൻ ഈ അവസ്സരത്തിൽ നന്ദി രേഖപ്പെടുത്തുന്നു….

ഈ കഥ എന്നത് ഒരു പ്രണയ കഥ ആണ്.. അത് കൊണ്ട് കമ്പി സ്നേഹികകൾക്കു ഈ സ്റ്റോറി ഇഷ്ടപെട്ടുവോ എന്നറിയില്ല.. എന്നാൽ അതിൽ ചിലർ വിമർശിച്ച രീതി ശെരിയല്ല… അത് എനിക്കു അതിനു മറുപടി കൊടുക്കാൻ കഴിയാതെ ആല്ല.. എന്നെ എന്റെ മാതാ പിതാക്കൾ അങ്ങനെ അല്ല വളർത്തിയിരിക്കുന്നത്….ഈ അവസ്സരത്തിൽ നമ്മുടെ എല്ലാം ലാലേട്ടൻ പറഞ്ഞ ഒരുപാട് ഡയലോഗ് ആണ് എനിക്കു ഓർമ്മ വരുന്നത്….. ⚡️ തന്റെ തന്ത അല്ല എന്റെ തന്ത ⚡️

ഈ പാർട്ട്‌ നിങ്ങള്ക്ക് ഇഷ്ടപ്പെടും എന്ന് വിശ്വാസിക്കുന്നു.. നിങ്ങള്ക്ക് വേണ്ടി എന്റെ അറിവ് വച്ചു ഒരുപാട് ചെറിയ റൊമാന്റിക് പോഷൻ ആഡ് ചെയ്തിട്ടുണ്ട്….

❤️ MR WITCHER ❤️

തുടരുന്നു ⚡️⚡️⚡️

അങ്ങനെ കേട്ടല്ലാം കഴിഞ്ഞു വീട്ടിൽ എത്തി.. അമ്മമാർ ഞങ്ങൾക്ക് മുന്നേ വീട്ടിൽ എത്തിയിരുന്നു… അവർ വീടിന്റെ മുന്നിൽ വിളക്കും ആരതിയുമായി ഞങ്ങളെ കാത്ത് നിന്നു…..

അമ്മമാർ അവളെ ആരതി ഉഴിഞ്ഞു… അതിനു ശേഷം അവൾക്ക് നിലവിളക്ക് കൊടുത്തു വീട്ടിൽ കയറാൻ പറഞ്ഞു.. അവൾ നിലവിളക്കുമായി വീട്ടിനുള്ളിൽ കയറി.. വലതു കാലു വച്ചു… ഞാൻ ആലോചിച്ചു ഇനി എന്റെ ജീവിതം എങ്ങനെ ആയിരിക്കും എന്ന്… എന്നാൽ അവൾ സന്തോഷത്തോടെ ആണ് കയറിയത്…..

അവിടത്തെ ബാക്കി ചടങ്ങുകൾ കഴിഞ്ഞു ഞാൻ മുറിയിൽ പോയി… എന്നാൽ മനസ്സ് ശാന്തമല്ല…. ഞാൻ അങ്ങനെ വരുന്ന കാലം ആലോചിച്ചു.. എന്നാൽ ഒന്നും പിടി കിട്ടുന്നില്ലായിരുന്നു….

വരുന്നിടത്തു വച്ചു കാണാം ഞാൻ മനസ്സിൽ പറഞ്ഞു…

………………………………………………….
പിന്നെ ഒന്നിനും സമയം ഇല്ലായിരുന്നു സമയം വാണം വിട്ടതുപോലെ പോയി… ഞാൻ മുകളിൽ എന്റെ റൂമിൽ പോയി തന്നെ ഫ്രഷ് ആയി… അവൾ മണിക്കുട്ടിയുടെ റൂമിലും.. അങ്ങനെ ഞാൻ കുളിച്ചു എന്റെ ഫ്രണ്ട്‌സ് വന്നു എന്നെ ഒരുക്കി. ഞാൻ ഒരു ചുവന്ന സൂട്ട് ആയിരുന്നു റിസപ്ഷൻ നു വേണ്ടി എടുത്തത്… ഞാൻ അത് ഇട്ടു അവന്മാർ വന്നു എന്റെ എന്തൊക്കയോ മുഖത്തു തേച്ചു.. പിന്നെ നല്ലത് സ്റ്റൈലിൽ മുടി ഒക്കെ കൊതി ഒതുക്കി..

ഞാൻ കണ്ണാടിയിൽ നോക്കി.. ഞാൻ തന്നെ അതിശയിച്ചു പോയി എനിക്കു ഇത്ര ഗ്ലാമറോ… ഞാൻ ഒന്നു അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു ഒക്കെ നോക്കി.. കൊള്ളാം സൂട്ടിൽ കാണാൻ അല്ലു തെലുങ്കു നടൻ മഹേഷ്ബാബു വിന്റെ ലുക്ക്‌ ഒക്കെ ഉണ്ട്… പിന്നെ അവിടെ നിന്നു സമയം പാഴാക്കാതെ ഞാൻ താഴേക്ക് പോയി… എല്ലാവരും ഒരുങ്ങി ഹാളിൽ ഉണ്ട്…ആര്യയുടെ ഒരുക്കം മാത്രം കഴിഞ്ഞില്ല… അതിനു ടൈം എടുക്കും ഞാൻ ഹാളിൽ ഇരുന്നു. അമ്മമാരും എല്ലാവരും നന്നായി തന്നെ ഒരുങ്ങി നിൽക്കുന്നു….

എനിക്കു അമ്മ ഒരു ഓറഞ്ച് ജ്യൂസ്‌ കൊണ്ട് തന്നു.ഞാൻ അത് കുടിച്ചു.. ഇനി കുറെ നേരം നോക്കുകുത്തികൾ ആയി നിൽക്കേണ്ടതല്ലേ അത് കൊണ്ട് ഞാൻ അത് വാങ്ങി കുടിച്ചു…. അങ്ങനെ ഞാൻ പിന്നെയും ഇരുന്നു..

അപ്പോൾ മണിക്കുട്ടിയുടെ റൂമിന്റെ വാതിൽ തുറന്നു.. ഞാൻ കിളി പോയി നിന്നു എന്ന് പറയാൻ… എന്റെ ദൈവമെ ഞാൻ എന്താണ് കാണുന്നത് എപ്പോഴും സാരിയിൽ മാത്രം ആണ് ഞാൻ ഇവളെ കണ്ടിട്ടുള്ളത് അവൾ ഒരു ചുവന്ന ഫ്രോക്കും ഇട്ടു അങ്ങോട്ട്‌ വന്ന്.. ഒടുക്കത്തെ ലുക്ക്‌ എന്ന് പറഞ്ഞാൽ പോരേ മാരക ലുക്ക്‌.. ഞാൻ കണ്ണും തള്ളി വായും പൊളിച്ചു നിന്നു പോയി.. കഴുത്തിൽ ഞാൻ കെട്ടിയ താലിയും ഒരു ഡയമണ്ട് നെക്ലസ് മാത്രം..അത് മതിയായിരുന്നു അവളുടെ സൗന്ദര്യം വിളിച്ചു കാണിക്കാൻ… തലമുടി എല്ലാം നല്ലത് കിടു ആയിട്ട് കെട്ടി വച്ചിട്ടുണ്ട്… മോഡേൺ ദേവത…. 😊⚡️

പുറകെ നിന്നും ഒരു ചുമ കെട്ടാണ് ഞാൻ സോബോധത്തിൽ വന്നത്… അവളെ കണ്ടപ്പോൾ തുറന്ന വാ അപ്പോൾ ആണ് ഞാൻ അടച്ചത്.. എല്ലാരും എന്റെ മുഖത്തു തന്നെ നോക്കി നിൽക്കുന്നു.. ഞാൻ വായുംപൊളിച്ചു നോക്കി നിന്നത് അവർ കണ്ടു… അവർ മാത്രം അല്ല ആര്യയും കണ്ടു… എല്ലാവരും എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു… ഞാൻ ആകെ വിളറി വെളുത്തു.. ഇന്ന് ഇത് രണ്ടാമത്തെ വട്ടം ആണ് ഇങ്ങനെ കിളി ആകുന്നതു.. ഞാൻ എല്ലാരേയും നോക്കി ഗൗരവം നടിച്ചു..
പിന്നെ വൈകിക്കാതെ ഞങ്ങൾ പോകാൻ ഇറങ്ങി. മിനിയിൽ തന്നെ ആണ് പോയത്.. അനൂപ് തന്നെ ആണ് സാരഥി.. ഞങ്ങൾ പിന്നിലും.. എന്നൽ ഞാൻ അവളെ നോക്കാൻ പോയില്ല… ഞാനും അനൂപും എന്തിക്കയോ സംസാരിച്ചു.. ഫ്രോണ്ടിൽ അവന്റെ ഭാര്യ ഗോപിക ഉണ്ടായിരുന്നു.. അവൾ ആര്യയോട് സംസാരിച്ചിരുന്നു.. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഓഡിറ്റോറിയം എത്തി….

ഞങ്ങൾ എല്ലാരും ഇറങ്ങി സ്റ്റേജിലോട്ട് പോയി.. ഇവന്റസ് ആളുകൾ സ്റ്റേജ് എല്ലാം അടിപൊളി ആയി സെറ്റ് ചെയ്തു വച്ചു.. കൊടുത്ത കാശിനു അവർ നന്നായി ചെയ്തു.. സ്റ്റേജിൽ രണ്ടു സൈഡിൽ ആയി ഇരിക്കാൻ ഉള്ള സെറ്റപ്പ് ഉണ്ടായിരുന്നു.. അവിടെ നോക്കിയപ്പോൾ അവർ വന്നിട്ടില്ല.. ഞങ്ങൾ നേരെ ഞങ്ങൾക്ക് ഒരുക്കിയ സോഫയിൽ പോയിരുന്നു….

കുറച്ചു നേരം കഴിഞ്ഞപ്പോൾ മണിക്കുട്ടിയും ആകാശും എല്ലാരും വന്നു.. അവർ രണ്ടുപേരും പച്ച കളർ ഡ്രസ്സ്‌ ആണ്… അവളും കാണാൻ സുന്ദരി ആയിട്ടാണ് ഒരുങ്ങിയിട്ടുള്ളത്… അവൾ വന്നു എന്നെ കെട്ടിപിടിച്ചു പിന്നെ അങ്ങോട്ട്‌ പോയി.. അങ്ങനെ ഫങ്ക്ഷൻ പിന്നെയും തുടങ്ങി.. ഗസ്റ്റുകൾ ഓരോരുത്തരായി വന്നു കൊണ്ടിരുന്നു.. അച്ഛൻ ആരായൊക്കയോ എനിക്കും ആര്യക്കും പരിചയപ്പെടുത്തി.. ഞങ്ങൾ എല്ലാരേയും നോക്കി ചിരിച്ചു കാണിച്ചു…..

ഇതിലും ബോർ പരിപാടി ഇല്ലായിരുന്നു. ഇങ്ങനെ ആൾക്കാരുടെ മുന്നിൽ നോക്കിക്കുത്തിയായി നിൽക്കുന്ന പരിപാടി… അങ്ങനെ ഓരോരുത്തരായി.. വന്നു കൊണ്ടിരുന്നു.. എന്റെ കൂടെ പഠിച്ചവരും, അവളുടെ ഫ്രണ്ട്സും കസിൻസും എല്ലാവരും ഒക്കെ വന്നു.. അപ്പുറത്ത് ആകാശിനും മണിക്കുട്ടിക്കും ഇതേ അവസ്ഥ തന്നെ ആയിരുന്നു..

എന്റെ കൂടെ പഠിച്ച പെൺകുട്ടികൾ വന്നു എന്നോട് സംസാരിക്കുമ്പോഴും എന്റെ കയ്യിൽ ഒക്കെ പിടിക്കുമ്പോഴും എന്റെ അടുത്ത് നിൽക്കുന്ന ആര്യക്ക് അത് പിടിക്കുന്നില്ല എന്ന് എനിക്കു മനസ്സിലായി.. അവളുടെ പഴയ സ്വഭാവതിന് ഒരുമാറ്റവും ഇല്ലെന്നു എനിക്കു മനസ്സിലായി.. ഞാൻ അതൊക്കെ സന്തോഷത്തോടെ കണ്ടു…
ഇടയ്ക്കു അച്ചു വന്നു ഞങ്ങളുടെ കൂടെ കുറെ നേരം നിന്നു.. എന്നിട്ട് മണിക്കുട്ടിയുടെ അടുത്തും.. അവൾ മാത്രം അല്ല അവളുടെ അച്ഛനും ആമയും എല്ലാം വന്നു… അങ്ങനെ ഞങ്ങളെ നോക്ക് കുത്തികൾ ആക്കി.. എല്ലാരും ഫുഡ്‌ ഒക്കെ കഴിച്ചു അവിടെ ഇരുന്നു…. ഞാനും ആര്യയും പരസ്പരം നോക്കുന്നില്ല.. അവൾ നോക്കുന്നുണ്ടോ എന്നറിയില്ല.. ഞാൻ നോക്കുന്നില്ല ഇപ്പോൾ.. രണ്ടു വട്ടം നാറിയതല്ലേ അതു കൊണ്ട..

Leave a Reply

Your email address will not be published. Required fields are marked *