ചേച്ചിടെ വീട്ടിൽ ഒരു ആവിശ്യം വന്നാൽ ആരാ പോകണ്ടേ…ചേട്ടൻ അല്ല.. അപ്പോൾ ചേട്ടൻ പോകാതെ ഇരുന്നാൽ ചേച്ചിക്ക് എന്തുമാത്രം വിഷമം ആയിട്ടുണ്ടാവും…”
അവൾ മെല്ലെ എന്നോട് പറഞ്ഞു.. ആ വാക്കുകൾ എന്നെ ഒത്തിരി ചിന്തിപ്പിച്ചു.. എന്റെ കണ്ണുകൾ നിറഞ്ഞു കാഴ്ചകൾ മങ്ങി.. ദേഹമാകെ തളരുന്നതുപോലെ തോന്നി…ഞാൻ ആ ജനൽ കമ്പികളിൽ മുറുക്കെ പിടിച്ചു ഇരുന്നു..
അവൾ എന്റെ പുറത്തുന്നു തല എടുത്തു എന്റെ മുഖത്തേക്ക് നോക്കി..
“ വിഷമിക്കണ്ട…വാ.. “
അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു…ഞാൻ ഒരു യന്ത്രം പോലെ അവളുടെ പുറകെ പോയി.. അവൾ പോയി ബെഡിൽ ഇരുന്നു കൂടെ ഞാനും ഇരുന്നു…
ഞാൻ നിശബ്ദൻ ആരുന്നു.. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തോന്നി…
“ കരയാതെ.. “
അവൾ എന്റെ മുഖം അവളുടെ നേരെ തിരിച്ചു എന്റെ കണ്ണുകൾ തുടച്ചു പറഞ്ഞു..
“ ഞാൻ…ഞാൻ…എന്ത് വലിയ തെറ്റാ ചെയ്തേ…
എല്ലാർക്കും ഞാൻ കാരണം ദുഃഖം മാത്രേ ഒള്ളു.. ഇപ്പോൾ നിനക്കും…”
ഞാൻ നിറ കണ്ണുകളോടെ അവളോട് പറഞ്ഞു…
“ എന്തിനാ ഇപ്പോൾ ഇതൊക്കെ പറയുന്നേ…സാരമില്ല..എല്ലാർക്കും ഒരു നല്ല നേരവും ചീത്ത നേരവും ഉണ്ടാവും.. ഈ കഴിഞ്ഞത് ചീത്ത നേരം ആണ് എന്ന് വിചാരിച്ചാൽ മതി…”
അവൾ എന്നെ കെട്ടിപിടിച്ചു എന്നോട് പറഞ്ഞു…
“ എനിക്ക് ഒന്ന് കിടക്കണം …”
എന്റെ ദേഹമൊക്കെ തളരുന്നത് പോലെ തോന്നിയപ്പോൾ.. ഞാൻ അവളോട് പറഞ്ഞു…
“വാ..”
അവൾ എന്റെ തോളിൽ പിടിച്ചു അവളുടെ മടിയിൽ തലവെച്ചു കിടത്തി…ഞാൻ അവളുടെ മടിയിൽ തല ചയിച്ചു കിടന്നു.. തണുപ്പ് കൂടി വന്നു ഞാൻ കിടന്ന് വിറക്കാൻ തുടങ്ങി…
അത് മനസ്സിലാക്കിട്ടാവണം അവൾ ഒരു പുതപ്പ് എടുത്തു പുതപ്പിച്ചു..എന്റെ രണ്ടു കൈയ്യും ചേർത്ത് പിടിച്ചു…എന്റെ തലമുടിയിൽ തലോടി ഇരുന്നു..എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു…
രാവിലെ ഉണർന്നപ്പോൾ ഞാൻ അവളുടെ മടിയിൽ തന്നെ ആരുന്നു… അവളുടെ കൈകൾ ഇപ്പോളും എന്റെ കൈയിൽ മുറുക്കെ പിടിച്ചിട്ടുണ്ടാരുന്നു…ഞാൻ മെല്ലെ കൈകൾ എടുത്തു മാറ്റി.. എന്റെ കണ്ണുകൾ തിരുമ്മി അവളെ നോക്കി…ഭിത്തിയിൽ ചാരി ഇരുന്നു നല്ല ഉറക്കം ആണ്..ഞാൻ അവളെ ശല്യം ചെയ്യാതെ എണിറ്റു അവളെ നേരെ കിടത്തി..
“വാ…”
ഒരു ചിണുക്കത്തോടെ അവൾ എന്നെ വലിച്ചു അവളുടെ ദേഹത്തേക്ക് ഇട്ടു..
“ ആഹ്ഹ അപ്പോൾ ഉണർന്ന് കിടക്കുവാരുന്നോ.. “
ഞാൻ അവളുടെ മുഖത്തു നോക്കി ചിരിച്ചോണ്ട് ചോദിച്ചു…
“ ഏയ്.. ഇപ്പോൾ കിടത്തിയപ്പോൾ ഉണർന്നതാ.. “
അവൾ നഖം കടിച്ചോണ്ട് പറഞ്ഞു…
“ മ്മ്.. ഇന്നലെ ശെരിക്ക് ഉറങ്ങാൻ പറ്റി കാണില്ല അല്ലെ.. താൻ കുറച്ചു നേരം കൂടെ ഉറങ്ങിക്കോ ഞാൻ എണിക്കട്ടെ …”
ഞാൻ അവളുടെ അടുത്തുന്നു എണീറ്റോണ്ടു പറഞ്ഞു…
ഞാൻ ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി താഴെ ചെന്ന് ഒരു കാപ്പി ഇട്ടു വാതുക്കേല് പോയി ഇരുന്നു കുടിച്ചു..
അപ്പോളേക്കും അവളും താഴേക്ക് വന്നു..
“ മ്മ് കാപ്പി കൊള്ളാം.. “
അവൾ കാപ്പി കുടിച്ചോണ്ട് പുറകിൽ നിന്നും പറഞ്ഞു…ഞാൻ മറുപടി ആയി ഒന്ന് ചിരിച്ചു…
“ വിശക്കുന്നുണ്ടോ…ഞാൻ കഴിക്കാം ഉണ്ടാക്കാം “
അവൾ അടുത്തേക്ക് വന്നു ചോദിച്ചു…
“ ഇപ്പോൾ വേണ്ട പയ്യെ മതി…”
ഞാൻ കാപ്പി കുടിച്ച ഗ്ലാസ് അവൾക്ക് കൊടുത്തിട്ട് പറഞ്ഞു.. ഞാൻ മുറ്റത്തേക്ക് നടന്നു.. വീടിനു ചുറ്റും ഒന്ന് കറങ്ങി.. വന്നിട്ട് ഇത്രേം ദിവസം ആയി ഇപ്പോൾ ആണ് വീടിനു ചുറ്റും ഒന്ന് നടക്കുന്നത്..
“ ശെരിക്കും ഞാൻ എന്ത് ഒരു പരാജയം ആണ്…അച്ഛൻ ഉണ്ടാക്കിയ വീട്ടിൽ അവരെയും വേദനിപ്പിച്ചു കഴിയുന്നു..
ഇനി എങ്കിലും അവരെ വേദനിപ്പിക്കാതെ എനിക്ക് നോക്കണം..”
വീടിന്റെ പുറകിൽ ഉള്ള ജാതി തോട്ടത്തിലൂടെ ഞാൻ കുറച്ചു നേരം നടന്നു..പറമ്പിന്റെ അറ്റത്തു ഉള്ള ഒരു മരതടിയിൽ പോയി ഇരുന്നു…നെല്ല് പാടത്തേക്ക് നോക്കി ഇരുന്നു…
“ നീതു…അവൾ…ഞാൻ എത്ര ഒഴിവാക്കാൻ നോക്കിയിട്ടും അവൾ എന്നിലേക്ക് കൂടുതൽ അടുക്കുന്നപോലെ..”
ഞാൻ മനസ്സിൽ ഓർത്തു അവിടെ ഇരുന്നു..
“ ഇവിടെ എന്ത് ആലോചിച്ചു ഇരിക്കുവാ.. “
