കല്യാണം – 12 1അടിപൊളി  

പുറകിൽ നിന്നും നീതുവിന്റെ ശബ്ദം കേട്ടു നോക്കി..

“ ഏയ്‌…ചുമ്മാ ഇരിക്കുവാരുന്നു… ഞാൻ ഇവിടെ ഉണ്ടന്ന് എങ്ങനെ മനസ്സിലായി ”

ഞാൻ പുഞ്ചിരിച്ചോണ്ട് അവൾക്ക് മറുപടി കൊടുത്തു..

“ ഞാൻ കണ്ടു ഇങ്ങോട്ട് നടക്കുന്നെ…”

അവൾ എന്റെ അടുത്ത് വന്നു ഇരുന്നോട് പറഞ്ഞു.

“ അമ്മ വിളിച്ചോ…? “

ഞാൻ തിരക്കി..

“ ആം.. അമ്മ വിളിച്ചപ്പോളാ ഞാൻ എണിറ്റു താഴേക്ക് വന്നത്.. “

“ മ്മ്.. “

“ ചേട്ടാ.. നമ്മൾ ഇപ്പോൾ ചെല്ലും എന്ന് അമ്മ ചോദിച്ചു.“
“ നീ പറഞ്ഞതാ ശെരി.. അവർക്ക് ഒരു ആവിശ്യത്തിന് ഞാൻ അല്ലെ ഒള്ളു.. ഒരു ദിവസം മുൻപേ പോകാം…“

ഞാൻ അവൾക് മറുപടി കൊടുത്തു…

“ വാ ഞാൻ കഴിക്കാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. “

ഞാൻ അവളുടെ കൂടെ വീട്ടിലേക്ക് നടന്നു.. അവൾ ഉണ്ടാക്കിയത് കഴിച്ചു.. കുഴുപ്പം ഇല്ല അത്യാവിശം ടേസ്റ്റ് ഒക്കെ ഉണ്ട്.. കഴിച്ചു കഴിഞ്ഞു കുറച്ചു നേരം ടീവി കണ്ടു ഞാൻ ഇരുന്ന്…അവൾ ഉച്ചക്ക് കഴിക്കാൻ ഉള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആരുന്നു..

കഴിക്കാൻ ഉണ്ടാക്കി അവൾ വിളിച്ചു..ഞങ്ങൾ ഒന്നിച്ചു കഴിച്ചു.. കഴിച്ചു കഴിഞ്ഞു ഞാൻ റൂമിൽ വന്നു കിടന്നു…കുറച്ചു നേരം കഴിഞ്ഞപ്പോൾ അവളും കയറി വന്നു…

അവൾ അലമാരയിൽ നിന്നും ഡ്രസ്സ് എടുത്തു ബാത്‌റൂമിലേക്ക് കയറി…ഞാൻ ടേബിള്ളിന്നു എന്റെ ഫോൺ എടുത്തു…

“ ഹാ ഇതിനു ചാർജ് ഇല്ലാരുന്നോ.. ഞാൻ ചാർജർ കണക്ട് ചെയ്തു നോക്കി ചാർജ് കയറുന്നില്ല..

കോപ്പ് ഇത് പോയന്ന തോന്നുന്നേ…പഴേ ഫോൺ അല്ലെ.. ഇത് ആകെ പൊട്ടിയിട്ടുണ്ട് ഒരു പുതിയ ഫോൺ വാങ്ങണം…. “

ഞാൻ മനസ്സിൽ വിചാരിച്ചു പുറത്തേക്ക് നോക്കി..മഴ തോർന്നിട്ടുണ്ട്.. ഞാൻ അലമാരയിൽ നിന്നും ഇടാനുള്ള ഡ്രസ്സ്‌ തപ്പി..

“ ഇത് മുഴുവൻ പഴയതയല്ലോ.. ഞാൻ ഇതൊക്കെ ഇട്ട് ആണോ ഇത്രെയും നാളും നടന്നെ.. “

ഞാൻ ഡ്രസ്സ്‌ തപ്പികൊണ്ട് മനസ്സിൽ പറഞ്ഞു…ഞാൻ അതിൽ നിന്നും ഒരു ബ്ലൂ ഷർട്ടും ജീൻസും എടുത്തു ബെഡിൽ ഇട്ടു.. അപ്പോളേക്കും ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ അങ്ങോട്ടേക്ക് നോക്കി…

“ എവിടെ പോകുവാ…”

ഞാൻ ഒന്ന് ടൌൺ വരെ കുറച്ചു സാധനങ്ങൾ വാങ്ങണം…
“ എന്നെ ഇവിടെ ഒറ്റക്ക് അക്കിട്ടോ.. “

അവൾ പുരികം ചുളിച്ചു എന്നോട് ചോദിച്ചു…

“ നീയും റെഡി ആയി വാ.. “

ഞാൻ ചിരിച്ചോണ്ട് അവളോട്‌ പറഞ്ഞിട്ട് എന്റെ ഷൂ തപ്പി..ആകെ പോടീ പിടിച്ചു ഇരിക്കുവാണ്.. ഞാൻ ഒരു പഴയ തുണി എടുത്തു അത് തുടച്ചോണ്ട് അവളെ നോക്കി.. അവൾ വല്ലാതെ സന്തോഷത്തിൽ അന്ന്.. അലമാരയിൽ നിന്നും പിന്നെയും കുറച്ചു ഡ്രസ്സ്‌ എടുത്തു അവൾ പിന്നെയും ബാത്‌റൂമിൽ കയറി..

ഞാൻ റെഡി ആയി ഷൂസ് ഇട്ടപ്പോളേക്കും അവൾ ഇറങ്ങി വന്നു.. ഒരു നീല ചുരിദാർ ആരുന്നു അവളുടെ വേഷം.. അവൾ നടന്നു വന്നു കണ്ണാടിയുടെ മുന്നിൽ നിന്നു അവളുടെ തലമുടിയുടെ കേട്ട് അടിച്ചു തോർത്തി.. ആ വെള്ളതുള്ളികൾ എന്റെ മുഖത്തേക്ക് തെറിച്ചു..

അഴിഞ്ഞു വീണ മുടി അവളുടെ നിതംബത്തിനു താഴെ വരെ ഉണ്ടായിരുന്നു..

“ ഇവൾക്ക് ഇത്രയും മുടി ഉണ്ടാരുന്നോ.. “

ഞാൻ മനസ്സിൽ ആലോചിച്ചു..

അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു അവളുടെ മുടി ചീവി കെട്ടി.. കണ്ണുകൾ വാലിട്ട് നീട്ടി എഴുത്തു.. ഒരു കുഞ്ഞു പൊട്ടും കുത്തി. സിന്ധുര ചെപ്പിൽ നിന്നും കുറച്ചു സിന്ധുരം എടുത്തു അവളുടെ നെറ്റിയിൽ ചാർത്തി…

അലമാരയിൽ നിന്നും കുളിക്കാൻ കയറിയപ്പോൾ ഊരി വെച്ച അവളുടെ താലി മാലയും വളയും എടുത്തു ധരിച്ചു..

“ പോകാം…ഞാൻ റെഡി.. “

അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി എന്നോട് പറഞ്ഞു..

“ ഇതുവരേം ഞാൻ ഇവളെ ഇങ്ങനെ കണ്ടിട്ടില്ല ഒരു പ്രിത്യേക ഭംഗി.. അതോ ഞാൻ ഇവളെ ശ്രെദ്ധിക്കാഞ്ഞിട്ട് ആവുമോ.. “

ഞാൻ മനസ്സിൽ ഓർത്തു അവളെ നോക്കി…
“ ഹെലോ…എന്താ ആലോചിക്കുന്നേ വാ പോകാം.. “

അവൾ വിളിച്ചപ്പോൾ ആണ് ഞാൻ അവളുടെ മുഖത്തുന്നു കണ്ണ് എടുത്തത്..

“ പോകാം.. “

ഞാൻ എണിറ്റു മുന്നിൽ നടന്നു അമ്മയുടെ മുറിയിൽ പോയി വീടിന്റെ താക്കോൽ എടുത്തു…

“ നീതു.. ഫോൺ ഒന്ന് തന്നെ.. എന്റെ ഫോൺ ഓൺ ആവുന്നില്ല…”

Leave a Reply

Your email address will not be published. Required fields are marked *