കല്യാണം – 12 1അടിപൊളി  

Kambi Kadha – Kallyanam Part 12 | Author : Kottaramveedan | Previous Part

“ നിനക്ക് വേദനിച്ചോ.. “

ഞാൻ അവളുടെ കവിളിൽ തലോടി ചോദിച്ചു…എന്റെ കൈയുടെ പാടുകൾ അവളുടെ മുഖത്തു ഉണ്ടാരുന്നു.. ഞാൻ തലോടിയപ്പോൾ അവൾ വേദനകൊണ്ട് ഒന്ന് പുളഞ്ഞു..

“ സോറി.. “

ഞാൻ അവളെ മുറുക്കെ കെട്ടിപിടിച്ചു പറഞ്ഞു..

“ സാരമില്ല…”

അവൾ മെല്ലെ പറഞ്ഞു.. ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി …എന്നെ ആ കണ്ണുകൾ വല്ലാതെ ആകർഷിക്കുന്നത് പോലെ. ഞാൻ പെട്ടന്ന് നോട്ടം മാറ്റി..

“ എന്നോട് ദേഷ്യപ്പെടില്ലേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…”

അവൾ മെല്ലെ എന്നോട് ചോദിച്ചു.. അവളുടെ കണ്ണുകളിൽ നല്ല ഭയം ഉണ്ടാരുന്നു…

“ എന്താ.. “

ഞാൻ ഒരു ആകാംഷയോടെ ചോദിച്ചു….

“ അതെ…ചേട്ടന്റെ മനസ്സിൽ എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ട്…ആരോടേലും അതൊക്കെ ഒന്ന് തുറന്ന് പറഞ്ഞൂടെ…”

അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു..ഞാൻ അതിനു മറുപടി ആയി ഒന്ന് ചിരിച്ചു…

“ എന്താ.. ഈ മനസ്സ് ഒന്ന് ശാന്തമാവും.. ചേട്ടൻ ഒരു പാവമാ…ഈ പ്രശ്നങ്ങൾ ആണ് ചേട്ടനെ ചീത്ത ആകുന്നത്…”

എന്നിൽ നിന്നും മറുപടി ഒന്നും ഇല്ലാതെ ആയപ്പോൾ അവൾ പറഞ്ഞു…

“ എനിക്ക് അങ്ങനെ കുട്ടുകാർ ഒന്നും ഇല്ലെടോ…പിന്നെ എനിക്ക് ഇതുവരേം തോന്നിട്ടില്ല എന്റെ മനസ്സിൽ ഉള്ളത് ആരോടേലും പറയാൻ…ഞാൻ ഒറ്റക്ക് ആരുന്നു.. ആ ഏകാന്തത എനിക്ക് ഇഷ്ട്ടം ആണ്…”

ഞാൻ അവൾക്ക് മറുപടി നൽകി…
“ ഇപ്പോൾ ഞാൻ ഉണ്ടല്ലോ…എന്നോട് പറഞ്ഞൂടെ…”

അവൾ എന്നോട് കെഞ്ചി ചോദിച്ചു…

“ എടൊ അത്.. എനിക്ക് ഇപ്പോൾ പ്രശ്നം ഒന്നും ഇല്ല…”

“ കള്ളം പറയണ്ട…ഈ മനസ്സ് എനിക്ക് കാണാൻ സാതിക്കുന്നുണ്ട്.. നമ്മൾ രണ്ടു പേരും അല്ലെ ഒള്ളു.. പറ.. “

അവൾ എന്നെ നിർബധിച്ചു…

“ എനിക്ക് അറിയില്ലടോ.. എന്നെ കണ്ട്രോൾ ചെയുന്നത് ഞാൻ അല്ല.. ഓരോന്ന് സംഭവിച്ചു പോകുന്നതാ.. “

ഞാൻ ബെഡിൽ നിന്നും എണിറ്റു പറഞ്ഞു..

“ എന്തിനാ പെട്ടന്ന് ബാംഗ്ലൂർ പോയെ…അതിൽ എന്തോ ഇല്ലേ…”

അവൾ എന്നോട് ആകാംഷയോടെ ചോദിച്ചു.. ഞാൻ ബെഡിൽ നിന്നും എണിറ്റു.. ജനൽ പാളികൾ തുറന്ന് പുറത്തേക്ക് നോക്കി…നല്ലത് പോലെ മഴ പയ്യുന്നുണ്ട്…ഞാൻ അത് നോക്കി നിന്നു.. എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ല…

“ എന്തിനാ എല്ലാത്തിൽ നിന്നും ഓടി ഒളിക്കുന്നെ…”

എന്നിൽ നിന്നും മറുപടി ഒന്നും ഉണ്ടാവാതെ ഇരുന്നപ്പോൾ അവൾ പുറകിൽ നിന്നും ചോദിച്ചു..

“എനിക്ക് അറിയില്ല നീതു… ഞാൻ അവളുടെ ഓർമകളിൽ നിന്നും ഒഴിഞ്ഞു മാറാൻ ഒരുപാട് ശ്രെമിക്കുന്നുണ്ട്…പക്ഷെ അകലും തോറും അവൾ കൂടുതൽ അടുക്കുവാണ്.. “

ഞാൻ മഴ നോക്കി അവളോട്‌ പറഞ്ഞു.. പക്ഷെ അവളുടെ മറുപടി ഒന്നും ഉണ്ടായില്ല..

“ എനിക്ക് അറിയില്ല…എനിക്ക് പേടി ആണ് തറവാട്ടിൽ പോകാൻ.. അവിടെ ചെന്നാൽ ചെലപ്പോൾ എനിക്ക് ഭ്രാന്ത്‌ പിടിക്കും.. “

ഞാൻ ആ ജനൽ കമ്പികളിൽ മുറുക്കെ പിടിച്ചു പറഞ്ഞു..

“ അന്ന് അവർ വന്നു എന്നോട് അവിടെ ചെല്ലണം എന്ന് പറഞ്ഞപ്പോൾ.. എനിക്ക് അറിയില്ല എന്താ പറ്റിയത് എന്ന്.. എന്റെ സമനില ആകെ തെറ്റി എല്ലാത്തിനോടും ദേഷ്യം തോന്നി .. എങ്ങോട്ടേലും ഇറങ്ങി പോകാൻ തോന്നി…അപ്പോൾ ആണ് നീ ഇടക്ക് കേറിയത്..പോകാൻ നേരം അച്ഛനും.. എന്റെ കൈയിൽ നിന്നും പോയി…”
ഞാൻ ഒറ്റ ശ്വാസത്തിൽ അവളോട്‌ പറഞ്ഞു…. എന്തിനാ അവളോട്‌ ഇതൊക്കെ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല.. പക്ഷെ പറഞ്ഞപ്പോൾ ഒരു സമാധാനം.. ഞാൻ എന്റെ പുറകിൽ ഒരു അനക്കം കേട്ടു…തിരിഞ്ഞു നോക്കുന്നതിനു മുൻപ് അവൾ എന്റെ നെഞ്ചിലൂടെ കൈ ഇട്ടു എന്നെ മുറുക്കെ കെട്ടിപിടിച്ചു തല എന്റെ പുറത്ത് ചയിച്ചു എന്നോട് ചേർന്ന് നിന്നു..

“ നിങ്ങക്ക് അമൃത ചേച്ചിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ..ഒരിക്കലും ഇല്ല…പിന്നെ എന്തിനാ അതിൽ നിന്നും ഓടി ഒളിക്കാൻ നോക്കുന്നെ..“

അവൾ മുറുക്കെ കെട്ടിപിടിച്ചു എന്നോട് പറഞ്ഞു…

“ എന്തിനാ പേടിക്കുന്നെ…ചേച്ചിക്ക് ചേട്ടനോടുള്ള ഇഷ്ട്ടം അറിയാലോ.. അപ്പോൾ ചേട്ടൻ മറന്നാൽ ചേച്ചിക്ക് എത്ര വിഷമം ആവും…

Leave a Reply

Your email address will not be published. Required fields are marked *