കല്യാണം – 8 1

ഞാൻ എണിറ്റു ചേച്ചിയുടെ മടിയിൽ കിടന്ന് കരഞ്ഞു..ചേച്ചി എന്റെ തലയിൽ തലോടി…
ചേച്ചി : എടാ.. നീ ആവിശ്യം ഇല്ലാത്തത് പറയാതെ…. നിന്റെ ഈ അവസ്ഥ അവളും കാണുന്നുണ്ടാരിക്കും.. അവളുടെ ആഗ്രഹവും നീ നല്ലതുപോലെ ജീവിക്കണം എന്ന് ആവും..

നീ എല്ലാം മറക്കാൻ ഒന്നും ഞാൻ പറയുല…പക്ഷെ നിനക്കും വേണം ഇനി ഒരു ജീവിതം.. അതിനു പുതിയ ഒരു ആള് വരുന്നത് നല്ലതാ…

ഞാൻ : വേണ്ട ചേച്ചി…എന്നെകൊണ്ട് പറ്റൂല..

ചേച്ചി : ഞാൻ പറയുന്നത് നീ കേട്ടാൽ മതി…അമൃത പറയുന്നത് ആണ് എന്ന് വിചാരിച്ചോ..

ഞാൻ ഒന്നും മിണ്ടാതെ കിടന്നു…കുറച്ചു നേരത്തെ മൗനത്തിനു ശേഷം..

“ നീ ഇന്ന് അവളെ കണ്ടിട്ട് എന്ത് പറഞ്ഞു.. “

ഞാൻ : ഞാൻ നടന്നത് എല്ലാം അവളോട്‌ തുറന്ന് പറഞ്ഞു.. എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലന്നും..

ചേച്ചി എന്റെ കൈക്കിട്ട് ആഞ്ഞു ഒരു അടി തന്നു…നല്ലതുപോലെ വേദനിച്ചേങ്കിലും ഞാൻ അനങ്ങി ഇല്ല..

ചേച്ചി : എന്ത് പണിയ നീ കാണിച്ചേ…ഇതിനു ആണോ നീ പോയത്..

അപ്പോളേക്കും അമ്മ റൂമിലേക്കു വന്നു…

“ രണ്ടു പേരും വാ കാപ്പി എടുത്തു വെച്ചിട്ടുണ്ട്.. “

ഞങ്ങളോട് പറഞ്ഞിട്ട് അമ്മ താഴേക്ക് പോയി..

ചേച്ചി : നീ ഇത് ആരോടും പറയണ്ട…അവരുടെ സന്തോഷം നീ ആയിട്ട് കളയണ്ട..ഞാൻ മയത്തിൽ പറഞ്ഞു മനസിലാക്കാം…

ഞാൻ ഒന്ന് മൂളി.. ചേച്ചിടെ മടിയിൽ നിന്നും എണീറ്റ് ബെഡിൽ കിടന്നു..

ചേച്ചി : നീ വരുന്നില്ലേ..

ഞാൻ : ഇല്ല…

ഞാൻ തകർന്ന് ആ ബെഡിൽ കിടന്നു… ഉണർന്നത് രാത്രിയിൽ ആണ്..ഞാൻ എഴുനേറ്റു താഴേക്ക് ചെന്നു.. അമ്മയും അച്ഛനും ചേച്ചിയുമൊക്കെ എന്തോ ചർച്ചയിൽ ആണ്..

“ ഡാ നാളെ പോയി ഡ്രസ്സ്‌ ഒകെ എടുക്കണം.. ഇനി സമയം ഇല്ല ഒന്നിനും.. “

ഞാൻ അമ്മയെ നോക്കി തലയാട്ടി…അടുക്കയിലേക്ക് പോയി.. ചേച്ചി എന്റെ പുറകിൽ വന്നു..

ചേച്ചി : എടാ അവള് അവളുടെ വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ലെന്ന തോന്നുന്നേ.. അവളുടെ വീട്ടിൽ നിന്നും ഇപ്പോൾ അപ്പച്ചിയെ വിളിച്ചേ ഒള്ളു..

ഞാൻ : മ്മ്..
ഞാൻ വെള്ളം കുടിച്ചിട്ട് തിരിച്ചു നടന്നു…

“ നിനക്ക് കഴിക്കാൻ വേണ്ടേ…”

ചേച്ചി പുറകിൽ നിന്നും ചോദിച്ചു..

“ വിശപ്പില്ല…”

നടക്കുന്ന വഴിക്ക് ഞാൻ പറഞ്ഞു.. റൂമിൽ ചെന്നു ബെഡിൽ ഇരുന്നു…

“എന്നാലും അവൾ എന്താരിക്കും പറയാതെ.. അതോ അവൾ പറഞ്ഞിട്ടും വീട്ടുകാര് കേൾക്കാതെ ആണോ.. “

ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നു.. പിറ്റേ ദിവസം ഷോപ്പിങ്ങും കാര്യങ്ങളും ആയി തിരക്കിൽ ആരുന്നു…അങ്ങനെ എൻഗേജ്മെന്റ് ദിവസം വന്നു..

ഒത്തിരി ആൾക്കാർ ഉണ്ടാരുന്നില്ല…വേണ്ടപ്പെട്ട ബന്ധുക്കൾ മാത്രം.. അങ്ങനെ ചടങ്ങിനു സമയം ആയി.. അവൾ വന്നു എന്റെ അടുത്ത് ഇരുന്നു…അവളുടെ മുഖത്തു നല്ല സന്തോഷം ആരുന്നു ..

“ ഇനി മോതിരം കൈ മാറ്…”

പെട്ടന്ന് പുറകിൽ നിന്ന് ആരോ പറഞ്ഞു…അച്ഛൻ എന്റെ കൈയിൽ ഒരു മോതിരം തന്നു.. എന്റെ കൈ നല്ലത് പോലെ വിറച്ചു..

“മോൾടെ കൈയിൽ ഇട്.. “

അമ്മ ചെവിയുടെ അടുത്ത് വന്നു പറഞ്ഞു…ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. അവൾക്ക് യാതൊരു കൂസലും ഇല്ല വളരെ സന്തോഷത്തോടെ എന്നെ നോക്കി ഇരിക്കുന്നു….

“ഇവൾക്ക് ഞാൻ പറഞ്ഞത് ഒന്നും മനസിലായില്ലേ. ദൈവമേ എന്നെ മനസിലാക്കാൻ ആരും ഇല്ലല്ലോ..“

ഞാൻ മനസ്സിൽ ഓർത്തു.

“എടാ മോതിരം ഇട്…നീ എന്ത് ആലോചിക്കുവാ.. “

അച്ഛൻ എന്റെ തോളിൽ തട്ടി പറഞ്ഞു.. ഞാൻ അവളുടെ കൈയിൽ വിറയലോടെ മോതിരം അണിയിച്ചു…അവൾ എന്റെ കൈയിലും. അവൾ എന്റെ മുഖത്തു നോക്കി ചിരിച്ചു കണ്ണ് അടച്ചു കാണിച്ചു…

“ ഇവൾ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്… അല്ലെ ഞാൻ പറഞ്ഞത് ഒന്നും ഇവൾക്ക് മനസ്സിലായിട്ടില്ല.. ഒന്നുടെ ഒന്ന് പറഞ്ഞാലോ…”

ഞാൻ മനസ്സിൽ ഓരോന്ന് ആലോചിച്ചു ഇരുന്നു…ചടങ്ങ്ൾക്ക് കഴിഞ്ഞു ഫോട്ടോ സെക്ഷൻ ആരുന്നു.. ഞാൻ ഹരിത ചേച്ചിടെ കല്യാണത്തിന് അമൃതയുടെ കൂടെ ഫോട്ടോ എടുത്തത് ഓർമ വന്നു.. അമൃതയെ കുറിച്ച് ഓർക്കുമ്പോൾ എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നിറയും..

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാനും നീതുവും മാത്രമായി സ്റ്റേജിൽ..

Leave a Reply

Your email address will not be published. Required fields are marked *