ഞാൻ മണ്ഡപത്തിൽ ഇരുന്നു.. ദൂരെന്ന് താലവും ആയി അവളും കുറെ പെണ്ണുങ്ങളും മണ്ഡപത്തിന് അരികിലേക്ക് നടന്ന വന്നു… കല്യാണത്തിനും ഒരുപാട് ആളുകൾ ഉണ്ടാരുന്നില്ല.. അടുത്ത ബന്ധുക്കൾ മാത്രം..
നീതു നടന്നു എന്റെ അടുത്ത് വന്നു ഇരുന്നു… അച്ഛൻ താലി എടുത്ത് എന്റെ കൈയിൽ തന്നു.. എന്റെ കൈകൾ വിറക്കുന്നുണ്ടാരുന്നു.. ഞാൻ നീതുവിന്റെ മുഖത്തു നോക്കി.. അവൾ കണ്ണ് അടച്ചു കൈ കുപ്പി ഇരിക്കുന്നു… ഞാൻ മുകളിലേക്ക് നോക്കി..
“ ആമി… നീ ഇത് കാണുന്നുണ്ടോ… എന്നോട് ക്ഷെമിക്കണം.. “
ഞാൻ മനസ്സിൽ പറഞ്ഞു അവളുടെ കഴുത്തിൽ താലി ചാർത്തി..പിന്നെ ഒരു പാവ പോലെ ഇരുന്നു കൊടുത്തു.. അവര് പറഞ്ഞതൊക്കെ ചെയ്തു..
“ ചേട്ടാ കണ്ണ് നിറഞ്ഞു ഇരിക്കുന്നു.. “
ഫോട്ടോ എടുക്കുന്ന പയ്യാൻ എന്നോട് പറഞ്ഞപ്പോൾ ആണ് സുഭോതം വീണ്ടേടുത്തെ.
“ അത് പോടീ പോയതാണ്.. “
ഞാൻ മറുപടി കൊടുത്തു.. അമ്മയും ചേച്ചിയും നീതുവും എന്റെ മുഖത്തേക്ക് നോക്കി.. എന്റെ അവസ്ഥ അവർക്ക് മനസ്സിലായിട്ടുണ്ടാവും..
എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ വൈകുന്നേരം ആയി.. അമ്മ അവളുടെ കൈയിൽ വിളക്ക് കൊടുത്തു.. അവൾ വലത്തുകാല് വെച്ച് അകത്തേക്കു കയറി…
എല്ലാവരും ചിരിയും സംസാരവും ആയി വീട് മുഴുവൻ ഒച്ച ആരുന്നു.. അവിടെ ഞാൻ മാത്രം ഒറ്റപെട്ട ഇരുന്നു.. തലയൊക്കെ പൊട്ടി പോകുന്നപോലെ… ഞാൻ എണീറ്റ് റൂമിലേക്ക് പോയി കിടന്നു…
“ഡാ… നീ എന്തിനാ വിഷമിക്കുന്നെ.. എന്നെ ഓർത്തിട്ടാണോ… “
ഞാൻ : എനിക്ക് പറ്റുന്നില്ല നീ ഇല്ലാതെ… ഞാൻ വരട്ടെ നിങ്ങളുടെ അടുത്തേക്ക്…
“നീ എന്താ പറയുന്നേ… ഞാൻ നല്ല അടി വെച്ച് തരും പറഞ്ഞേക്കാം…പറഞ്ഞാൽ നീ കേൾക്കുലെ.. “
ഞാൻ പെട്ടന്ന് ഞെട്ടി ഉണർന്നു..
“ ആമി… “
ചുറ്റും നോക്കി വിളിച്ചു.. ദൈവമേ സ്വപ്‍നം ആരുന്നോ… ഞാൻ ബെഡിൽ കുറച്ചു നേരം ഇരുന്നു.. പിന്നെ എണീറ്റ് പോയി കുളിച്ചു ഫ്രഷ് ആയി താഴേക്ക് ചെന്നു…
“ എവിടെ ആരുന്നു നീ.. “
അമ്മ ഒരു ഗ്ലാസ് ചായ കൈയിൽ തന്നു എന്നോട് ചോദിച്ചു.
“ തല വേദന എടുത്തപ്പോൾ ഒന്ന് കിടന്നതാ…. “
ഞാൻ അവിടുന്നു നടന്ന ഹാളിൽ പോയി ഇരുന്നു.. ആരൊക്കെയോ വന്നു എന്നെ പരിചയപെട്ടു… എല്ലാവരോടും സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല..
കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വന്നു വിളിച്ചു…
“ ഡാ മുകളിലേക്ക് ചെല്ല്.. “
ഞാൻ : എന്തിനാ…
ചേച്ചി : കിടക്കണ്ടേ
ഞാൻ : ഇപ്പോളെയോ..
ചേച്ചി : എടാ മാണ്ട ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ് ആണ് ചെല്ല് അങ്ങോട്ട്.
ചേച്ചി എന്റെ കൈയിൽ പിടിച്ചു വലിച്ചു മുകളിലേക്ക് നടന്നു..
“ഡാ… നിന്റെ മാനസിക അവസ്ഥ എനിക്ക് മനസിലാവും… എല്ലം മറന്ന് നീ ഒരു പുതിയ ജീവിതം തുടങ്ങണം.. “
ഞാൻ : എനിക്ക് അറിയില്ല ചേച്ചി.. എന്റെ ജീവിതം ഞാൻ വിചാരിക്കുന്നത് പോലെ അല്ല പോകുന്നെ…
ചേച്ചി എന്റെ വാ പോത്തി… എന്നിട്ട് പറഞ്ഞു..
“ നീതു അവിടെ വെയിറ്റ് ചെയുന്നുണ്ട്… നീ അകത്തേക്ക് ചെല്ല്… “
ചേച്ചി എന്നെ അകത്തേക്ക് കയറ്റി വാതിൽ അടച്ചു… ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നീതു ബെഡിൽ ഇരുപ്പുണ്ടാരുന്നു.. ഞാൻ വാതിൽ ലോക്ക് ചെയ്ത് അവളുടെ അടുത്തേക്ക് ചെന്നു…
“ ചേട്ടൻ എന്നോട്… ഷെമിക്കണം… എന്റെ അവസ്ഥകൊണ്ട ചേട്ടനെ ഞാൻ നിർഭത്തിച്ചേ… “
ഞാൻ : തന്റെ ആഗ്രഹം സാധിച്ചില്ലേ… ഇനി എന്താ പ്രശ്നം.. ഒന്നും ഇല്ലല്ലോ…
ഞാൻ നടന്ന അലമാരി തുറന്ന് കുപ്പി എടുത്തു… മേശയിൽ വെച്ചിരുന്ന ഗ്ലാസിൽ ഒഴിച്ച്…
“ തനിക്ക് ഇനി എന്ത് വേണേലും ചെയാം… പഠിക്കാൻ പോകുവോ… പഠിത്തം കഴിഞ്ഞു ജോലിക്ക് പോകുവോ എന്താണ് എന്ന് വെച്ചാൽ ചെയ്തോ..”
ഞാൻ ഗ്ലാസിൽ ഉള്ളത് വായിലേക്ക് ഒഴിച്ചോണ്ട് പറഞ്ഞു..
“ ദയവു ചെയ്ത് എന്നെ ശല്യം ചെയ്യാൻ ഇനി വരരുത്… “
“മോളെ വാതിൽ തുറന്നെ.. “
വാതിൽ തട്ടി അമ്മ വിളിച്ചു.. അവൾ പോയി വാതിൽ തുറന്നു.. അമ്മ അവളുടെ കൈയിൽ ഒരു ഗ്ലാസ് പാൽ കൊടുത്തു… അവൾ അത് വാങ്ങി വാതിൽ അടച്ചു ബെഡിൽ വന്നു ഇരുന്നു എന്റെ നേരെ നീട്ടി…
“ നീ കുടിച്ചോ… എനിക്ക് വേണ്ട.. “
