തിരിഞ്ഞു കുപ്പിയിൽ നിന്നും വീണ്ടും ഗ്ലാസ്സിലേക്ക് ഒഴിച്ച് ഞാൻ പറഞ്ഞു…
“ചേട്ടന് എന്നോട് ദേഷ്യം ആണോ…” അവൾ ഗ്ലാസ് മേശയിൽ വെച്ച് പറഞ്ഞു.. “ ദേഷ്യം ഒന്നും.. ഇല്ല…ഞാൻ നിന്നോട് ആദ്യം കണ്ടപ്പോൾ പറഞ്ഞതെ എനിക്ക് ഇപ്പോളും പറയാൻ ഒള്ളു… ആമിയെ എനിക്ക് മറക്കാൻ അവുല…” ഞാൻ വീണ്ടും കുടിച്ചോണ്ട് പറഞ്ഞു…മദ്യം പയ്യെ തലക്ക് പിടിക്കാൻ തുടങ്ങിയിരുന്നു… ഞാൻ ഗ്ലാസ് മാറ്റി കുപ്പിയിൽ നിന്നും രണ്ടു സിപ് കുടിച്ചിട്ട് കുപ്പി മേശയിൽ വെച്ച്…എന്റെ കാലുകളുടെ ഭേലം നഷ്ട്ടപെട്ടു… ഞാൻ നടന്ന ബെഡിൽ നിന്നും ഒരു പിൽലോ എടുത്ത് താഴെ ഇട്ട്… “ മദ്യത്തിന്റെ മണം അടിക്കേണ്ട… ഞാൻ താഴെ കിടന്നോളാം.. ഗുഡ് ന്യ്റ്റ്… “ അവൾ : വേണ്ട കുഴപ്പം ഇല്ല… അവൾ ബെഡിൽ നിന്നും എണീറ്റ് പറഞ്ഞു…അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… “ എനിക്ക് കുഴപ്പം ഉണ്ട്… ഞാൻ ഇവിടെ കിടന്നോളാം.. നീ അവിടെ സുഖമായി കിടന്നോ… “ അവൾ ബെഡിൽ കയറി ഇരുന്നു.. ലൈറ്റ് ഓഫ് ചെയ്ത്… താടിക്ക് കൈ കൊടുത്ത് എന്നെ നോക്കി ഇരുന്നു… ഞാൻ തിരിഞ്ഞു പിൽലോയിൽ കെട്ടിപിടിച്ചു കിടന്നു.. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു..
( തുടരും… )
