അവിടെ ഹാളിലേ സോഫയിൽ ഇരിക്കുന്ന ജിൻസിയുടെ മുഖത്ത് ഒരു തെളിച്ചമില്ല. അതിന്റെ കാരണം ഏറക്കുറെ എനിക്കൂഹിക്കാൻ പറ്റുന്നുണ്ട്.
ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.
ജിൻസിയെന്നെ മുഖമുയർത്തിയൊന്ന് നോക്കി.
” അഭിയുടെ കല്യാണമാണ്…. അവളെന്നോട് ഒരുവാക്ക് പോലുമ്പറഞ്ഞില്ല… “
അവളുടെ ശബ്ദത്തിൽ ഇത്തിരി സങ്കടമുള്ളപോലെ തോന്നി.
ഒന്നുമില്ലെങ്കിലും അവളുടെ അടുത്ത കൂട്ടുകാരി അല്ലേ…
” ഞാനറിഞ്ഞു…!”
പതിയെ ആണ് ഞാനത് പറഞ്ഞത്. അവിടെ നടന്ന കാര്യം ഓർക്കുമ്പോ എനിക്കെന്നിലെ നിയന്ത്രണം നഷ്ടമാകുന്നപോലെ തോന്നി.
” ഏഹ്… എങ്ങനെ… ” ഒരുഞെട്ടലോടെ ജിൻസിയെന്റെനേരെ തിരിഞ്ഞു.
” ഞാനും അമ്മേം ഇപ്പൊ അവിടെക്കാ പോയെ… ”
ഞാൻ അവിടെ ഉണ്ടായ കാര്യം ഒക്കെ അവളോട് പറഞ്ഞു. എല്ലാം ഒരു പകപ്പോടെ കെട്ടിരിക്കുകയായിരുന്നു ജിൻസി.
” അവൾക്കെന്തോ പറ്റീട്ടുണ്ട്… ഇത്തിരി ദേഷ്യം കാണിക്കുമെന്നല്ലാതെ അവളിന്നേവരെ ആരോടും ഇങ്ങനൊന്നും പെരുമാറീട്ടില്ലാ… ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നു എന്നൊക്കെ എന്നെവിളിച് പറഞ്ഞവൾ കല്യാണം എന്നെ അറിയിച്ചില്ലല്ലോ എന്നോർക്കുമ്പോ… ”
ജിൻസി താടിക്ക് കയ്യും കൊടുത്ത് അവിടെ ഇരുന്നു.
” നിനക്കോർമേണ്ടോ ജിൻസി… അന്ന് നമ്മൾ സംസാരിച്ചിരുന്നപ്പോ അവള് കേറിവന്ന് ഒന്നും പറയാതെ ഇറങ്ങിപ്പോയത്… അന്നൊരുപക്ഷെ അവളത് പറയാനാവും വന്നേ… ”
അതിനൊന്നു കനപ്പിച്ചുമൂളിയതല്ലാതെ ജിൻസിയൊന്നും പറഞ്ഞില്ല.
എന്തൊക്കെ പറഞ്ഞാലും അവൾക്ക് നല്ല സങ്കടമുണ്ട്. അവൾക്ക് കുറച്ചുനേരം ഒറ്റക്കിരിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ അവിടന്നിറങ്ങി എന്റെ ഫ്ലാറ്റിലേക്ക് ചെന്നു. അമ്മ കിടന്നിരുന്നുവെങ്കിലും ഉറങ്ങിയിട്ടില്ല എന്നെനിക്കുറപ്പായിരുന്നു. അല്ലിയാവട്ടെ ഫോണിൽ കളിച്ച് അവിടെ ഇരിപ്പുണ്ട്. അമ്മയുടെ പതിവില്ലാത്ത കിടപ്പുകൂടെ കണ്ടതോടെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് അവൾ ഊഹിച്ചുകാണണം.
എനിക്കൊന്ന് കിടന്നാൽക്കൊള്ളാമെന്ന് തോന്നി. ഞാൻ റൂമിലേക്ക് നടക്കുന്നതിനിടെ അല്ലിയെന്നെയൊന്ന് ഇടങ്കണ്ണിട്ട് നോക്കി.
അത് കാര്യമാക്കാതെ ഞാൻ റൂമിലേക്ക് ചെന്ന് കട്ടിലിൽ കയറിക്കിടന്നു.
അവിടെയവൾ പറഞ്ഞ ഓരോവാക്കും എന്റെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. പക്ഷേ അതിനേക്കാളേറെ എന്നെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നത് എന്റെ അമ്മയെ അത് വേദനിപ്പിച്ചു എന്നോർക്കുമ്പോഴാണ്.
മനസാകെ കലങ്ങി മറിയുന്നു. കലുഷിതമായ മനസിനെ നിയന്ത്രിക്കാനെനിക്ക് പറ്റുന്നില്ല. മനസൊന്നു ശാന്തമാക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയപ്പോൾ ഞാൻ അവിടന്ന് എണീറ്റ് പുറത്തേക്ക് നടന്നു. എവിടെയെങ്കിലും അൽപനേരം പോയിരിക്കാൻ തോന്നി.
ഞാൻ പുറത്തേക്ക് പോകുന്നത് കണ്ട് എന്തോ ചോദിക്കാൻ വന്ന അല്ലി എന്റെ മുഖഭാവം കണ്ട് ആ ഉദ്യമം വേണ്ടായെന്നുവച്ചു. ഞാൻ ലിഫ്റ്റ് കയറി താഴേക്ക് വന്നു. കുറച്ചുനേരം നടക്കാമെന്നു തോന്നി.
സമയം പതിനൊന്നു കഴിഞ്ഞു. ബാംഗ്ലൂരിന്റെ വീഥികൾ വിജനമായിത്തുടങ്ങിയിരിക്കുന്നു. സോഡിയം വേപ്പർ ലാമ്പുകളുടെ മഞ്ഞപ്രകാശത്തിൽ കുളിച്ചുനിൽക്കുകയാണ് നഗരം. പാതയോരത്ത് അഭയം പ്രാപിച്ച ഭിക്ഷാടകർ. തെരുവിലൂടെ ഭീതിപരത്തി നീങ്ങുന്ന തെരുവ് നായ്ക്കളുടെ കൂട്ടം.
വിജനമായ്ക്കൊണ്ടിരിക്കുന്ന നഗരപാതയിലൂടെ ഒട്ടും നിശബ്ദമാല്ലാത്ത മനസുമായി ഞാൻ നടന്നു.
” ഡാ… ഒന്നവിടെ നിക്ക്…. ഹോ…!! ”
ഓടിയണച്ച് എന്റെ പിന്നാലെ വന്ന ജിൻസി എന്റടുത്ത് നിന്ന് കാൽമുട്ടിൽ കൈകളൂന്നി ശക്തിയായി അണച്ചുകൊണ്ടിരുന്നു.
ഒരുനിമിഷമെന്റെ നോട്ടം ടിഷർട്ടിന്റെ കഴുത്തിനിടയിലൂടെ കാണുന്ന അവളുടെ മാറിടത്തേക്ക് തിരിഞ്ഞു. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞവെളിച്ചതിൽ സ്വർണവർണമായ അവ അവളുടെ കിതപ്പിന് അനുസൃതമായി ഉയർന്നുതാഴ്ന്നുകൊണ്ടിരുന്നു.
മനസാകെ ആസ്വസ്ഥമായിരുന്നതിനാൽ എന്താണ് ചെയ്യുന്നത് എന്ന ബോധം കുറച്ചുവൈകിയാണ് എനിക്ക് വന്നത്.
അവിടന്ന് നോട്ടം മാറ്റി ഞാൻ വീണ്ടും നടക്കാൻ തുടങ്ങി.എന്റെയൊപ്പം ജിൻസിയും.
