നഗ്നസത്യം – 2 1

സാഹിലും ചിലരും അനുരാഗിനെ പിടിച്ചു വച്ചപ്പോൾ ഞാനും മറ്റു ചിലരും നിത്യയുടെ ചേട്ടനെ പിടിച്ചു വച്ചു.. കൂടുതലും വഷളാവുന്നതിന് മുൻപേ കുറച്ചു കഷ്ടപ്പെട്ട് അവരെ വലിച്ചു മാറ്റി..
പിടിവലിക്കിടെ പുള്ളിയുടെ പേഴ്സ് താഴെ വീണു കിടക്കുന്നത് ഞാൻ കണ്ടു.. ഞാൻ മെല്ലെ അതെടുത്തു തുറന്നു നോക്കി…

അതിൽ നിന്ന് ഡ്രൈവിങ് ലൈസൻസ് ഐഡി താഴെ വീണു.. അത് മെല്ലെ എടുത്ത് ഞാൻ നോക്കി..

പേര് : അജിത്

വയസ്സ് :28

പിന്നെ നോക്കിയപ്പോൾ നിത്യയുടെ കുട്ടിക്കാലത്തെ ഫോട്ടോ..

ഞാൻ അതെടുത്തു അജിത്തിന്റെ അടുക്കൽ പോയി..

ഞാൻ അവന്റെ കൈ നോക്കി..

കൈയിൽ ചിലയിടങ്ങളിൽ ണ് നിന്ന് ചോരയൊലിക്കുന്നുണ്ട്. ഞാൻ മെല്ലെ അവന്റെ കൈ പരിശോധിച്ച് നോക്കി..

ഞാൻ ഒന്ന് തൊട്ടപ്പോൾ അജിത് തിരിച്ചു കൈ വലിച്ചു.. പക്ഷെ ഞാൻ ഒരൽപ്പം ബലത്തിലായിരുന്നു പിടിച്ചത്…ഞാൻ അവിടുത്തെ വേലക്കാരനെ വിളിച്ചു കുറച്ചു ഐസ് വാങ്ങിച്ചു…എന്നിട്ട് മെല്ലെ അവന്റെ മുറിവിലും, അടിയേറ്റ ഭാഗത്തും വച്ചു..

ആഹ്…

അവൻ ഒന്ന് നിലവിളിച്ചു…

അത് കേട്ടപ്പോൾ കുറച്ച് ശ്രദ്ധിച്ചു ഐസ് വെക്കാൻ തുടങ്ങി..

കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം..

അജിത് :എന്തിനാ നീയെന്നെ സഹായിക്കുന്നെ?

ഞാൻ ഒന്നും മിണ്ടിയില്ല..

അജിത് വീണ്ടും ചോദിച്ചു..

ഞാൻ : നിത്യയുടെ ചേട്ടനായത് കൊണ്ട്..

കുറച്ചു നേരത്തേക്ക് മിണ്ടാതിരുന്നതിന് ശേഷം ഞാൻ തുടർന്നു..

നിത്യയെ മറ്റാരെയും കാളും ഞാൻ മനസിലാക്കിയിട്ടുണ്ട്…അവൾ വിവാഹത്തെ സ്വന്തം ജീവിതത്തിലെ ഒരു അധ്യായമായാണ് കണ്ടത്.. അവൾക്കു ജീവിതത്തെ കുറിച്ച് അത്രയും വ്യക്തമായ കാഴ്ചപാടുണ്ട്.. ഒരു സുപ്രഭാതത്തിൽ ഇതു പോലെ പോവുക എന്നത്..😤

ഞാൻ ഒന്ന് നെടുവീർപ്പിട്ടു…

ഒരു കാര്യം ഞാൻ തീരുമാനിച്ചു.. അവളെ ഞാൻ കണ്ടുപിടിക്കും…

അജിത് എന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി..

അജിത് : എങ്ങനെ?

ഞാൻ : ഇവിടെ തന്നെ ഇരിക്ക്..

ഞാൻ അവിടെ നിന്ന എല്ലാവരുടെയും അടുക്കൽ പോയി ചോദിച്ചു..

ആരാണ് അവളെ അവസാനമായി കണ്ടത്?

പലരും അവളെ കണ്ടത് ഇന്നലത്തെ പാർട്ടിക്കായിരുന്നു…

പിന്നെ അല്പം തൃപ്തികരമായ ഉത്തരം കിട്ടിയത് റൂഹാനി സാഹയിൽ നിന്നായിരുന്നു..

“അവളെ ഡ്രെസ്സിങ് റൂമിൽ അവളുടെ മെറൂൺ ലഹങ്ക ഇടുന്നത് കണ്ടായിരുന്നു..”

വലിയ പുരോഗതിയൊന്നും ഉണ്ടായില്ല..

________________

യഗ്നത്തിലെ അഗ്നി കത്തി തീർന്നു…
കുറച്ചു സമയത്തിന് ശേഷം അവിടെ മൂന്ന് പോലീസ്‌കാര് എത്തി..ഒരു ci യും si യും പിന്നെ ഒരു കോൺസ്റ്റബിളും.. SI ഒരു ലേഡി ആണ്..

സൗന്ദര്യവും ശക്തിയും ഒരുമിച്ചു ചേർന്ന രൂപം..

ഒരു 5’6″ പൊക്കം..

അധികമില്ലെങ്കിലും കണ്ണ്പീലികളിൽ കാജൽ ഇട്ടിട്ടുണ്ട്..

ലിപ് ഗ്ലോസം ആണോ ഇട്ടിട്ടുള്ളത് എന്ന് സംശയമുണ്ട്..

മുടി പിന്നിൽ മടഞ്ഞു കെട്ടിയിരിക്കുന്നു..

ഒരു മലയാളിപെണ്ണിന്റെ സൗന്ദര്യം അവളിൽ ഒളിച്ചിരിക്കുന്നത് ഞാൻ കണ്ടു..

അവൾ നടന്നു വരുന്നത് ഞാൻ ആസ്വദിച്ചു നിന്നു..

അതിന് ശേഷം ഞാൻ ബോധം വീണ്ടെടുത്തു..

ആ മൂന്നു പേരും ആ ആൾക്കൂട്ടത്തിന്റെ അടുക്കൽ വന്നു…

CI സംസാരിച്ചു തുടങ്ങി..

CI: ധർമ്മാ, എന്താണ് പ്രശ്നം..

ധർമൻ :കാര്യമായിട്ടൊന്നുമില്ല.. എന്റെ മകന്റെ പ്രതിശ്രുദ്ധ വധു കാണാതെ പോയി…കുറച്ചു കഴിഞ്ഞാൽ അവൾ തിരിച്ചു വരും.. അതിനൊക്കെ ഇങ്ങനെ പോലീസിനെ വിളിച്ചു വരുത്തി കഴിഞ്ഞാൽ നമുക്കാണ് നാണക്കേട്.. അത് കൊണ്ട് നിങ്ങൾ പ്ലീസ്‌ തിരിച്ചു പോവണം..

ഇതൊക്കെ കേട്ട് എന്റെ ചോര തിളക്കാൻ തുടങ്ങി.

കാണാതെ പോയത് ഒരു കളിപ്പാട്ടം ആണെന്ന രീതിയിൽ ആണ് ധർമൻ അവതരിപ്പിച്ചത്..

അത് എന്നെ അക്ഷരാർത്തത്തിൽ ഞെട്ടിച്ചു…

കള്ളക്കിഴവന് ഈ കേസ് വേഗം നിർത്താനുള്ള ശ്രമത്തിലാണ്…

പക്ഷേ, അർമാൻ മുൻപിൽ വന്നു,

ഇല്ല, mr : ശാന്തനു, അതിനു സാധ്യത ഇല്ല.. കാരണം അവൾ ഇന്നലെ ദിവസം വളരെ സന്തോഷത്തിലായിരുന്നു.. പെട്ടന്നൊരു മനം മാറ്റം.. അങ്ങനെയൊന്നുമുണ്ടായിട്ടില്ല…സുവർ…

CI: എന്ത്‌ തന്നെയായാലും, പെൺകുട്ടി മ് ഓടി പോയി എന്ന രീതിയിൽ തന്നെ കേസ് കൊണ്ട് പോവാം…ആഫ്റ്റർ further ഡെവലപ്പ്മെൻറ്സ്…

Leave a Reply

Your email address will not be published. Required fields are marked *