കുടുംബപുരണം – 5

Kambi Kadha – Kudumbapuraanam Part 5 | Author :Killmonger Previous Part

“മോനെ.. യദു.. എഴുനേറ്റെ…. ഒന്ന് അമ്പലത്തിൽ പോയി തൊഴുതു വാ… “
അമ്മ രാവിലേ തന്നെ വെർപ്പിക്കാൻ തുടങ്ങി….
Yadhu-“അഹ്, ഇന്ന് ഇനി മുഴുവൻ അവിടെ തന്നെ അല്ലെ… പിന്നെ എന്തിനാ.. “
അമ്മ -“എടാ,… കുറച്ചു കൂടെ കഴിഞ്ഞാൽ തൊഴാൻ പറ്റി എന്ന് വരില്ല… എല്ലാരും റെഡി ആയി.. ഇനി നീയും കൂടെ ഉള്ളു…. “
ഞാൻ പുതച്ചിരുന്ന പുതപ്പ് ഒന്ന് കൂടെ വലിച്ചു കേറ്റി…
യദു -“ ഞാനെങ്ങും ഇല്ല, നിങ്ങൾ പോയി വാ.. ഞാൻ കുറച്ചു നേരം കൂടെ കിടക്കട്ടെ…
നിർബന്ധിച്ചിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നോണ്ട് അമ്മ ആ ഉദ്യമം നിർത്തി തിരിച്ചു പോയി..
കുറച്ചു നേരം കൂടെ കിടന്ന് ഞാൻ എഴുനേറ്റു….
ഫ്രഷ് ആയി ഞാൻ താഴേക്ക് വന്നു …
ഉമ്മറത്തും ഹാളിലും ഒന്നും ആരും ഇല്ല…
“ ഇവര് തൊഴാൻ പോയിട്ട് ഇത് വരെ വന്നില്ലേ…”
ഞാൻ ചിന്തിച്ചു…
അപ്പോൾ അടുക്കള ഭാഗത്തു നിന്ന് എന്തൊക്കയോ ശബ്ദങ്ങൽ കേട്ടു… ഞാൻ അങ്ങോട്ട് വച്ചു പിടിച്ചു…
യദു –“ അഹ് ചെറിയമ്മ ഇവിടെ ഉണ്ടായിരുന്നോ..? “
രാവിലത്തേക്ക് ഉള്ള ചപ്പാത്തി മാവ് കുഴക്കുകയായിരുന്ന. ചെറിയമ്മ തിരിഞ്ഞു നോക്കി…
ചെറിയമ്മ –“അഹ് നീ എഴുന്നേറ്റോ…ചായ എടുക്കട്ടേ? “
യദു – “ ആയിക്കോട്ടെ “
ചെറിയമ്മ എനിക്ക് ഒരു ഗ്ലാസിൽ ചായ പകർന്നു തന്നു…
ഞാൻ അവിടെ ഉള്ള സ്ലാബിൽ കയറി ഇരുന്നു.. ഒരു വൈറ്റ് ഷോർട്സും, ബ്ലാക്ക് ടി ഷർട്ടും ആയിരുന്നു എന്റെ വേഷം… ചെറിയമ്മ ഒരു കടും നീല മാക്സി…
യദു – “ ചെറിയമ്മ എന്തേ, അമ്പലത്തിൽ പോവഞ്ഞെ? “
ചെറിയമ്മ – “ ഞാൻ പോയാൽ ഇതൊക്കെ ആര് ഉണ്ടാക്കും?..പിന്നെ എനിക്ക് ഇപ്പൊ അങ്ങനെ അമ്പലത്തിൽ പോണം എന്നൊന്നും ഇല്ല…”
യദു –“അതോണ്ട് ഒന്നും അല്ല.. “
ചെറിയമ്മ – “ പിന്നെ? “
യദു –“ചെറിയമ്മ സ്വയം ഒതുങ്ങി കൂടുകയാണ് അല്ലാതെ ആഗ്രഹം ഇല്ലാതെ അല്ല എന്ന് എനിക്ക് അറിയാം…. “
ചെറിയമ്മ –“അതൊന്നും അല്ല, “
യദു – “ ഒക്കെ വിശ്വസിച്ചു, പണി ഉണ്ടായിട്ട പോവഞ്ഞേ എന്നല്ലേ പറഞ്ഞെ… ഞാനും കൂടെ സഹായിച്ചാൽ ഇത് വേഗം തീരില്ലേ… അപ്പൊ പോവാലോ.. “
അതും പറഞ്ഞു ഞാൻ ചെറിയമ്മയെ തള്ളി മാറ്റി മാവ് കുഴയ്ക്കാൻ തുടങ്ങി…
ചെറിയമ്മ എന്നെ കുറച്ചു നേരം നോക്കി നിന്നു.. ഞാൻ ചെറിയമ്മയെ നോക്കി കണ്ണിറുക്കി… അത് കണ്ട് ചിരിച്ചിട്ട് ചെറിയമ്മ ബാക്കി പരുപാടിയിലേക്ക് കടന്നു… അങ്ങനെ ഒരു അര മണിക്കൂർ കൊണ്ട് ഞങ്ങൾ പണി മുഴുവൻ തീർത്തു…
യദു – “ ഇപ്പൊ പണി മുഴുവൻ തീർന്നല്ലോ.. ഇനി പോവാലോ “
ചെറിയമ്മ എന്നെ നോക്കി അശ്ചര്യ പൂർവ്വം ചിരിച്ചു.. എന്നിട്ട് സമ്മതപൂർവ്വം തല ആട്ടി…
യദു – “എന്നാൽ വേഗം പോയി റെഡി ആയിക്കോ.. ഞാൻ ഉമ്മറത്തു ഉണ്ടാവും.. “
ഞാൻ വേഗം റൂമിലേക്ക് പോയി ഒരു ബ്ലാക്ക് ഷർട്ടും അതെ കര ഉള്ള മുണ്ടും ഉടുത്ത് വന്നു…
കുറച്ചു നേരം കഴിഞ്ഞു ചെറിയമ്മ വന്നു…
“ഇത് അന്ന് അമ്പലത്തിൽ പോകുമ്പോൾ ഉടുത്ത സാരി തന്നെ അല്ലെ “ ഞാൻ ചിന്തിച്ചു..
ഞാൻ ബുള്ളറ്റ് എടുത്ത് കൊണ്ട് വന്നു…
ചെറിയമ്മ – “ നടന്ന് പോയാൽ പോരെടാ.. എന്തിനാ വണ്ടി? “
യദു –“ സുന്ദരിയാ പെണ്ണുങ്ങളുടെ കൂടെ ബൈക്ക് ഓടിച്ച് പോകാൻ അടിപൊളി ആണ്.. വണ്ടി ബുള്ളറ്റ് കൂടെ ആണെങ്കിൽ പൊളിച്ചു…ആലോചിച്ചു നിൽക്കാതെ കയറ് സുലു… “
ഞാൻ സുലു ന്ന് വിളിച്ചത് മൂപ്പത്തിക്ക് പിടിച്ചു മുഖം ചുവന്നു തുടുത്തു…
ചെറിയമ്മ –“ ചെക്കന്റെ കുറുമ്പ് കൂടുന്നുണ്ട് “
ഞങ്ങൾ ബുള്ളറ്റിൽ കയറി അമ്പലത്തിലേക്ക് പോയി…
പോകുന്ന വഴിക്ക് ആളുകൾ മുഴുവൻ ഞങ്ങളെ നോക്കുന്നുണ്ട്…
അമ്പലത്തിൽ നല്ല തിരക്ക് ആയിരുന്നു , എങ്ങനെയൊക്കെയോ തൊഴുത് ഞാൻ വണ്ടി നേരെ ടൗണിലേക്ക് തിരിച്ചു…
ചെറിയമ്മ –“നീ ഇത് എങ്ങോട്ടാടാ എന്നെ കൊണ്ട് പോണേ..? “
യദു –“ നിങ്ങളെ ഞാൻ തട്ടികൊണ്ട് പോവാ.. ന്തേയ്‌… ഒന്ന് മിണ്ടാതിരി പെണ്ണുമ്പിള്ളെ…”
ചെറിയമ്മ –“ഡാ ഡാ ഡാ… വേണ്ട വേണ്ട.. “
യദു – “ സോറി എന്റെ സുലു… ഒരു ഒഴുക്കിൽ പറഞ്ഞ് പോയത… ക്ഷെമി.. “
ചെറിയമ്മ –“ നീ എന്തിനാ എന്നെ സുലു എന്ന് വിളിക്കുന്നെ? “
യദു –“ എന്തേ.. ഇഷ്ടപെട്ടില്ലേ?.. ഇനി വിളിക്കുന്നില്ല.. പോരെ”
ചെറിയമ്മ –“ വേണ്ട.. നിർത്തണ്ട… വിളിച്ചോ… എന്നെ ആരും അങ്ങനെ വിളിച്ചിട്ടില്ല…”
ചെറിയമ്മക്ക് സ്നേഹത്തിനായി കൊതിക്കുന്ന ഒരു മനസ്സ് ഉണ്ടെന്ന് എനിക്ക് മനസ്സിലായി…
ഞാൻ നേരെ ഒരു ടെക്സ്റ്റ്‌ടൈൽ ഷോപ്പിലേക്ക് വിട്ടു…
ചെറിയമ്മ –“ ഇതെന്തേ ഇവിടെ? “
യദു –“ അതൊക്കെ പറയാം… വാ.. “
സംശയം നിറഞ്ഞ ഒരു നോട്ടം എന്നെ നോക്കി ചെറിയമ്മ എന്റെ പിന്നാലെ കടയിലേക്ക് കയറി..
ഞങ്ങളെ കണ്ടു ഒരു സെയിൽസ് ഗേൾ ഞങ്ങളുടെ അടുത്തേക്ക് വന്നു…
സെയിൽസ് ഗേൾ -“ എന്താ വേണ്ടത് സർ “
യദു – “ ഒരു നല്ല കസവു സാരിയും, പിന്നെ ഒരു നല്ല സാരി, ഫങ്ക്ഷന്ഒക്കെ ഇടാൻ പറ്റിയത് …”
ചെറിയമ്മ –“ആർക്കടാ സാരി….??? “
യദു – “ എന്റെ പ്രിയതമയ്ക്ക്… “
ചെറിയമ്മ –“ ആരാടാ അത്…. അന്ന് അമ്മ പറഞ്ഞ കുട്ടി ആണോ…?? “
യദു –“ ഏയ് അവൾ ഒന്നും അല്ല… ഇത് വേറെ ഒരാളാ.. “
ചെറിയമ്മ –“ അതേത് ആള്… എന്താ പേര്?? “
യദു –“ പേര്…. അതിപ്പോ പറയൂല…”
ചെറിയമ്മ –“ അഹ്… അത്രക്ക് ജാട ആണേൽ നീ പറയണ്ട “
യദു –“ അച്ചോടാ.. അപ്പോഴേക്കും പിണങ്ങിയോ?.. “
ഞാൻ ചെറിയമ്മേൻടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു .. എന്റെ കൈ തട്ടി മാറ്റി നാണത്തോടെ ..
ചെറിയമ്മ – “പോടാ പോടാ .. “
ചെറിയമ്മേനെയും കൂട്ടി പോയി നല്ല രണ്ടു സാരി ഞാൻ സെലക്ട് ചെയ്ത് എടുത്ത് ബില്ലു ഒക്കെ അടച്ചു ഞങ്ങള് തിരിച്ചു വണ്ടിക്ക് അടുത്തേക്ക് വന്നു ..
ചെറിയമ്മ –“ഇനിയെങ്കിലും പറയേട ഇത് ആർക്കാണെന്ന് ?..”
യദു –“അതൊ .. എന്റെ സുലുന് ..”
ഞാൻ കവർ ചെറിയമ്മേൻടെ കയ്യില് കൊടുത്തു ..
കവർ വാങ്ങി കുറച്ചു നേരം എന്റെ മുഖത്തേക്ക് നോക്കി നിന്ന് ചെറിയമ്മ എന്നെ കെട്ടിപ്പിടിച്ച് കവിളില് ഒരു ഉമ്മ തന്നു ..
യദു –“അതേ , ഇത് പൊതുവഴി ആണ് ..”
അത് കേട്ട് ചെറിയമ്മ എന്നെ വിട്ട് മാറി നാണം കൊണ്ട് തല താഴ്ത്തി നിന്നു ..
യദു –“ആഹ് , മതി നാണം കുണുങ്ങിയത് .. വന്ന് വണ്ടില് കയറ് , അവര് ഒക്കെ വന്നിട്ടുണ്ടാവും .. പിന്നെ എനിക്ക് വിശക്കാൻ തുടങ്ങിക്കണ് ..”
വണ്ടി എടുത്ത് കുറച്ചു ദൂരം പോയപ്പോ തന്നെ വിശന്ന് കണ്ണ് കാണാത്ത അവസ്ഥ ആയി .. ഞാൻ നേരെ ഒരു പോറ്റി ഹോട്ടല്ല് വണ്ടി നിർത്തി ..
ചെറിയമ്മ –“ഇവിടെ എന്തിനാട നിർത്തിയെ ?.. ”
യദു –“ഇവിടെയോ ?.. ഒന്ന് തൊഴാൻ .. പറ്റിയാല് രണ്ടു വഴിപാടും കഴിക്കണം .. എന്തേ ?..“
ഞാൻ ചെറിയമ്മയെ തിരിഞ്ഞ് നോക്കി ..
യദു –“ഒന്ന് എറങ്ങുന്നുണ്ടോ .. എനിക്ക് വിശക്കുന്നു .. എന്തെങ്കിലും കഴിച്ചിട്ട് പോവാം ..”
ഹോട്ടൽ കയറി നല്ല ചൂട് മസാല ദോശ ഓരോന്ന് കഴിച്ചു ഞങ്ങള് വീട്ടിലേക്ക് ..
വീട്ടില് അപ്പോ എല്ലാരും എത്തിയിരുന്നു ..
അമ്മ –“എവിടെ പോയതായിരുന്നു നിങ്ങള് രണ്ടാളും ?..”
അകത്തേക്ക് കയറാൻ പടി ചവട്ടുമ്പോള് തന്നെ അമ്മേൻടെ വക ചോദ്യം ..
യദു –“ഞങ്ങളോ ?.. ഒന്ന് ദുഫായി വരെ പോയതെനി .. എന്തേ ..”
അമ്മ –“എന്ത് പറഞ്ഞാലും തർക്കുത്തരം .. എവിടെ പോയതാ സുലൊചനെ ? ..
ചെറിയമ്മ –“ഞങ്ങള് അമ്പലത്തിൽ പോയതായിരുന്നു ..
അമ്മമ്മ –“എന്താടി കവറിൽ ?“
യദു –“രണ്ടു സാരി ആണ് ..”
അമ്മ –“അർക്ക്?”
യദു –“എന്റെ ചെറിയമ്മയ്ക്ക് “
ചെറിയമ്മയെ ചേര്ത്ത് പിടിച്ചു ഞാൻ പറഞ്ഞു ..
അത് കേട്ടപ്പോള് അമ്മയുടെ മുഖം അസൂയയും കുശുമ്പും കൊണ്ട് നിറഞ്ഞു .. അമ്മയ്ക്ക് വാങ്ങി കൊടുക്കാർ ഒക്കെ ഉണ്ട് എന്നാലും സ്ത്രീ സഹജം ആയ ഒരു ഇത് എപ്പോഴും ഉണ്ടാവുമല്ലോ ..
യദു-“ഇതെന്താ ക്രോസ്സ് വിസ്താരമോ ..? “
ഞാൻ അവിടെ നിന്നു സകൂട് ആവാൻ വേണ്ടി പറഞ്ഞു ..
യദു –‘നിങ്ങള് കഴിച്ചയിരുന്നോ .?”
അമ്മ ഇല്ല എന്ന് തല ആട്ടി ..
യദു –“എന്ന വാ ഞങ്ങള് വിളമ്പി തരാം ..”
അതും പറഞ്ഞു ചെറിയമ്മയെയും കൂട്ടി ഞാൻ അവിടെ നിന്നു അകത്തേക്ക് നടന്നു ..
ചെറിയമ്മ ചെറിയമ്മേൻടെ റൂമിലേക്കും ഞാൻ എന്റെ റൂമിലേക്കും പോയി വേഗം ഡ്രസ് മാറ്റി വന്നു ..
ഞങ്ങള് രണ്ടാളും വേഗം തന്നെ ചപ്പാത്തി ഉണ്ടാക്കി .. നേരത്തെ തയ്യാറാക്കി വച്ച വെജിറ്റബിൽ കറിയും എല്ലാർക്കും വിളമ്പി ..
അമ്മച്ചൻ -“അല്ല നിങ്ങള് കഴിക്കുന്നില്ലേ .. ?”
ഞാനും ചെറിയമ്മയും ഇരിക്കാത്തത് കണ്ടു ചോദിച്ചു ..
യദു –“ഞങ്ങള് വരുന്ന വഴിക്ക് മസാല ദോശ കഴിച്ചു ..”
അമ്മമ്മ –“അതെന്തു പണിയ സുലൊചനെ കാണിചേ .. ഇവിടെ എല്ലാരും ഒരുമിച്ച് കഴിക്കാര് അല്ലേ പതിവ് ..”
അത് കേട്ട് ചെറിയമ്മ തല താഴ്ത്തി നിന്നതെ ഉള്ളൂ ..
യദു –“ചെറിയമ്മയെ നോക്കണ്ട , എനിക്ക് വിശന്നിട്ട ഹോട്ടൽ കയറിയെ .. “
പിന്നെ ആരും ഒന്നും പറഞ്ഞില്ല ..
ചെറിയമ്മ തല താഴ്ത്തി അടുക്കളേലെക്ക് പോയി .. ഞാൻ ചെറിയമ്മയുടെ പിന്നാലെ പോയി .. അടുക്കള കഴിഞ്ഞ് ഉള്ള വർക്ക് ഏരിയയില് ചുമരില് ചാറി നിൽക്കുകയായിരുന്നു ചെറിയമ്മ .. ഞാൻ ചെറിയമ്മയുടെ മുൻപിൽ പോയി നിന്നു .. രണ്ടു ഇറ്റ് കണ്ണുനീര് ചെറിയമ്മയുടെ കണ്ണിൽ നിന്ന് വരുന്നുണ്ടായിരുന്നു .. ഞാൻ അത് തുടച്ചു കൊടുത്തു .. പെട്ടന്ന് ചെറിയമ്മ എന്നെ കെട്ടിപിടിച്ചു ..
യദു –“എന്ത് പറ്റി സുലു എന്തിനാ കരയുന്നെ ..?”
ചെറിയമ്മ –“കരഞ്ഞതല്ലട .. ഇത് സന്തോഷം കൊണ്ട .. നിനക്ക് അറിയോ .. എനിക്ക് വേണ്ടി ഇപ്പോ ആരും സംസാരിക്കറില്ല .. എന്റെ വിവാഹബന്തം ഒഴുവാക്കി വന്നേൽ പിന്നെ ഞാൻ ഇവിടെ രണ്ടാം തര കാരി ആണ് ..
ഞാൻ മെല്ലെ ചെറിയമ്മയുടെ പുറത്തു തഴുകി ..
യദു –“ഇനി ആരും ഒന്നും പറയൂല .. പോരേ .. ഞാൻ ഉണ്ട് ഇനി .. ഒക്കെ .. ആ കണ്ണ് ഒക്കെ തുടച്ചു നല്ല കുട്ടി ആയിക്കേ .. എന്റെ സുലുനെ എപ്പോളും ചിരിച്ചു കാണണം എനിക്ക് .. “
ചെറിയമ്മ –“നിന്റെ സുലുവോ ..?”
യദു –“ആഹ് .. എന്റെ സുലു .. എന്തേ ?”
ഒരു ഭാര്യയെ പോലെ ചെറിയമ്മ നാണത്തോടെ എന്റെ നെഞ്ചില് അടിച്ചു .. എന്നിട്ട് എന്നെ വിട്ട് മാറി മുഖം കൈ കൊണ്ട് തുടച്ചു .. ഞാൻ മുടി ഒക്കെ റെഡി ആക്കി കൊടുത്തു ..
ചെറിയമ്മ –“വേഗം പോട്ടെ ഇല്ലേല് അവിടെ തിരക്കും ..”
അതും പറഞ്ഞു ചെറിയമ്മ അടുകളേൽക്ക് പോയി .. ഞാൻ ഉമ്മറത്തേക്കും പോയി ..
ഉമ –“എന്തായിരുന്നു , അടുക്കളേല് പരുപാടി .. എഹ് .. ?”
ഹാളിലേൽ സോഫയില് ഇരിക്കുകയായിരുന്ന അവൾ എന്നെ കണ്ടു അടുത്തേക്ക് വന്ന് സ്വകാര്യം പോലെ ചോദിച്ചു ..
യദു –“അത് ചെറിയ കുട്ടികള് അറിയറായിട്ടില്ല .. ഒക്കെ “
ഉമ –“ഓഹ് , അങ്ങനെ ആണല്ലെ , ഞാൻ കണ്ടുപിടിച്ചോളാം ..”
അവളുടെ തലയ്ക്ക് ഒരു കോട്ട് കൊടുത്ത് ഞാൻ ഉമ്മറത്തേക്ക് പോയി ..
അമ്മച്ചനും അച്ഛനും എന്തോ കാര്യം പറഞ്ഞു ഇരിക്കുകയായിരുന്നു .. അമ്മാച്ചൻ ചാരുകസേരയിലും അച്ഛൻ ഉമ്മറ പടിയിലും ..
ഞാൻ അച്ഛന്റെ അടുത്ത് പോയി ഇരുന്നു ..
അമ്മച്ചൻ -“എങ്ങനാ മോനേ നീ അവളെ കൊണ്ട് സമ്മതിപ്പിച്ചേ , പുറത്തേക്ക് ഒക്കെ പോവാൻ .. ?”
ഞാൻ -“ഞാൻ ചെറിയ അടവ് ഒക്കെ പരീക്ഷിച്ചതാല്ലേ , അത് എന്തോ ഭാഗ്യം കൊണ്ട് ഏറ്റു .. “
അമ്മച്ചൻ -“ഏതായാലും നന്നായി , ഇവിടെ ഇങ്ങനെ ചടഞ്ഞു കൂടി എന്റെ മോള് ഒരു കോലം ആയി .. “
യദു –“ഇനി ഞാൻ ഇല്ലേ ഇവിടെ , ഒക്കെ റെഡി ആകി എടുക്കാം ..”
അമ്മച്ചൻ -“ആഹ് , അവൾ ഒരു നല്ല നിലേൽ എത്തി എന്ന് സമാദാനിച്ച് ഇരിക്കേനി , അത് ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല .. അവൾ ഒന്ന് ചിരിച്ച് കണ്ട മതിയായിരുന്നു .. “
അമ്മച്ചൻ കസേരയില് ചാഞ്ഞു ആരോടെന്നില്ലാതെ പറഞ്ഞു ..
യദു –“അതേ .. അമ്മച്ചാ .. “
എന്റെ വിളി കേട്ട് അമ്മച്ചൻ എന്നെ നോക്കി .. ഞാൻ കൈ കൊണ്ട് താഴേയ്ക്ക് വേരാൻ കാണിച്ചു .. ഞാൻ മെല്ലെ തല ചെരിച്ച് അകത്തേക്ക് നോക്കി , ആരും ഇല്ല എന്ന് കണ്ട് ..
യദു –“ആ സംഭവം നടന്ന കഴിഞ്ഞ് ആരെങ്കിലും ചെറിയമ്മയോട് മോശം ആയി പെരുമാറിയോ . ഞാൻ ഉദേശിച്ചത് , വല്ല ചീത്ത പറയുകയോ മറ്റോ ..? എഹ് ?
അമ്മച്ചൻ -“അവൾ ബന്ധം ഉപേക്ഷിച്ചു വന്ന ദിവസം അമ്മിണി അവളെ കുറെ ചീത്ത പറഞ്ഞിരുന്നു , അതിനു ശേഷം അവര് തമ്മിൽ മിണ്ടിയിട്ടില്ല .. എന്തേ , അവൾ ഏതെങ്കിലും പറഞ്ഞോ ..?”
യദു –“ആഹ് , ചെറിയമ്മയ്ക്ക് ഒരു ഒറ്റപ്പെടാല് ഫീല് ചെയ്യാറുണ്ട് എന്ന് പറഞ്ഞു .. “
അമ്മച്ചൻ -“എന്റെ കുട്ടി .. പാവം .. ഈശ്വരാ ..”
യദു –‘എന്റെ കൂടെ നിലക്കാമെങ്കില് ആ പഴേ ചെറിയമ്മ ആയി ഞാൻ കയ്യില് തരാം .. ൻതെയ് .. “
അമ്മച്ചൻ -“എന്തിനും ഞാൻ ഉണ്ടാവും , എനിക്ക് എന്റെ മോളെ പഴേത് പോലെ ചിരിച്ചു കാണണം .. “
യദു –‘അതൊക്കെ ഏറ്റു .. പക്ഷേ കട്ടക്ക് കൂടെ ഉണ്ടാവണം ..”
ഞാൻ അത് പറഞ്ഞു എന്റെ വലത്ത് കൈ നീട്ടി തുറന്നു വച്ചു , അമ്മച്ചൻ അതില് പിടിച്ചു “ഞാൻ ഉണ്ടാവും ‘എന്ന് പറയാതെ പറഞ്ഞു ..
അച്ഛൻ -“എന്താ നിന്റെ പ്ലാന് ?”
അച്ഛന് നേരെ തിരിഞ്ഞ് ..
യദു –“പാക്ക താൻ പോറേ ഇന്ത കാളിയോടെ ആട്ടത്തെ ..”
അതും പറഞ്ഞു രജനീകാന്ത് സ്റ്റൈലിൽ ഇട്ടിരുന്ന മുണ്ടും മടക്കി കുത്തി ഞാൻ പുറത്തേക്ക് നടന്നു .. (feel the BGM)
അച്ഛൻ -“എങ്ങോട്ടാട പോണേ .”
ആ ചോദ്യം കേൾകാതെ പോലെ നടന്നു ..
“ശ്ശെ വലിയ സ്റ്റൈൽ വന്നതാ , ഇത് ഇപ്പോ എങ്ങോട്ട് പോകും ?“
പടിക്കല് നിന്ന് ഞാൻ ആലോചിച്ചു
“ആഹ് മിഥുൻടെ കടെലേക്ക് പോകാം ..”
ഞാൻ നേരെ അവന്റെ അടുത്തേക്ക് നടന്നു ..
യദു-“ബാലേട്ട മിഥു ഇല്ലേ .. “
കടയിലെ മുൻപിൽ ചായ ഗ്ലാസ്സ് കഴുകി വെക്കുന്ന അവന്റെ അച്ഛനോട് ഞാൻ ചോദിച്ചു ..
ബാലൻ -“ഇല്ലല്ലോ മോനേ .. അവൻ കടെലെക്കു സാധനം വാങ്ങാന് പോയതാ .. എന്തേ ?“
യദു-“ഓഹ് ,ഒന്നുല്ലാ വെറുതേ വന്നതാ .. ന്ന ശെരി “
തിരിഞ്ഞ് നടക്കുന്നതിന് മുന്പ് ഞാൻ ആ കട ഒന്ന് നോക്കി .. ഒരു സാദാരണ ഹോട്ടൽ ആയിരുന്നു അത് .. മുനപ്പിലെ തിണ്ണയില് സമോവറും ഗ്ലാസ്സും എല്ലാം , സൈഡിൽ ഒരു ചില്ലറമാറ , അതില് പുട്ട് , വെള്ളേപ്പം , പാത്തിരി , പൊറോട്ട എന്ന് വേണ്ട സാധനങ്ങള് .. പിന്നെ കറികള് , ബീഫ് , ചിക്കൻ , മീൻ പച്ചകറികൾ അങ്ങനെ കുറച്ചു .. അത്യാവശ്യം കച്ചോടം ഉണ്ട് .. ആ കുടുംബത്തിന്റെ ഏക വരുമാന മാർഗം ..
ബാലൻ -“നിങ്ങള് ഒരു കട തുടങ്ങാൻ പോകുന്നേന്നൊക്കെ ഞാൻ അറിഞ്ഞു . നന്നായേട .. ഏത്ര കാലം എന്ന് വെച്ച ഇങ്ങനെ . ഇതാവുപോൾ അവന് ഒരു വരുമാന മർഗവും , പിന്നെ ഒരു തുണിഷോപ്പ് മുതലാളി എന്ന് പറയുമ്പോള് ഗമയാ ..”
ഞാൻ അത് കേട്ട് ബാലേട്ടനെ നോക്കി ചിരിച്ചു ..
അവിടെ നിന്ന് തിരിച്ചു നടക്കുമ്പോള് ആണ് ഞാൻ അമലയെ കാണുന്നത് ..
യദു –“ഹെയ് അമല .. ‘
ഞാൻ പേര് വിളിച്ചോണ്ട് അവളുടെ അടുത്തേക്ക് വേഗത്തില് നടന്നു ..
വിളി കേട്ട് അവൾ തിരിഞ്ഞ് നോക്കി .. ഒരു നല്ല ലൈറ്റ് പച്ച കോട്ടൻ സാരിയും അതേ കളർ ബ്ലൌസും ആയിരുന്നു വേഷം ..
യദു –“ഹൈ .. ഇത് എവിടെ പൊയ് വെരുകയ .. ?
അമല –“ഞാൻ , എന്റെ ഒരു തുണി അടിക്കാൻ കൊടുത്തിരുന്നു . അത് വാങ്ങാന് വന്നത .. ഇയാൾ എവിടെ പോയതാ ..?
യദു –“ഞാൻ ജസ്റ്റ് മിഥുനെ കാണാന് വേണ്ടി ..”
അമല –‘എന്നിട്ട് , കണ്ടോ ?
യദു –‘ഇല്ല , അവൻ അവിടെ ഇല്ല .. ഇയാൾ വീടിലേക്ക് ആണോ ?
അമല –‘ആഹ് ..”
യദു –“എന്നാൽ ഞാനും വേരം “
അമല –“ഓകെ “
അതും പറഞ്ഞു അവൾ നടക്കാൻ തുടങ്ങി , അവളുടെ കൂടെ ഞാനും ..
അമല –“ഇയാളുടെ അമ്മ കൊള്ളാം കേട്ടോ , നല്ല വർത്തമാനം .. എനിക്ക് ഇഷ്ടായി , ഉമയും സെയിം ..”
യദു –‘ആണോ .. അമ്മയ്ക്കും ഇയാളെ അങ്ങ് നന്നായി ബോധിച്ചു .. ഇന്നലെ വന്നേ പിന്നെ തന്നെ പൊക്കി പറയനെ നേരം ഉള്ളൂ .”
അത് കേട്ട് അവള് ഒന്ന് ചിരിച്ചു .. നല്ല മുത്ത് പൊഴിയണ പോലുള്ള ചിരി ..

Leave a Reply

Your email address will not be published. Required fields are marked *