നഗ്നസത്യം – 2 1

അതിനിടെയിൽ ആ ലേഡി si… : ഇതിന്റെ മുന്നോടിയായി അവർ നോട്ടിലോ അതോ കടലാസിലോ എന്തെകിലും എഴുത്ത്…

അർമാൻ : ഇല്ല, അങ്ങനെ ഒന്നുമില്ല..

കോൺസ്റ്റബിൾ : പിന്നെ എന്തിനാ അവൾ ആരോടും പറയാതെ പോയത്…

പെട്ടന്ന്,

CI : രോഹിത്, നിങ്ങളോട് സംസാരിക്കാൻ ആരെങ്കിലും പറഞ്ഞോ?

രോഹിത് : നോ, സർ..

CI: തെൻ ഡോണ്ട് ടോക്ക്…
രോഹിത് അപമാനഭാരത്തോടെ…

സോറി, സർ..

CI:സാനിയ, ഇവിടുത്തെ പരിസരം ശ്രദ്ധിക്കണം…

സാനിയ, വളരെ നല്ല പേര്.. 😁

നമ്മൾ തമ്മിൽ വൈകാതെ സംസാരിക്കും 😅..

സാനിയ :ഓക്കേ സർ…

CI: അപ്പോഴേക്ക് ഞാൻ ഹയർ ഒഫീഷ്യൽസുമായി സംസാരിക്കട്ടെ…

എനിക്ക് ഇയാളുടെ സ്വഭാവം തീരെ ഇഷ്ടപ്പെട്ടില്ല..

എല്ലാത്തിനേം അവഗണിക്കുന്ന ഒരു മനോഭാവം..

ഒരിക്കലും ഒരു പോലീസ് കാരന് ഉണ്ടാവാൻ പാടില്ലാത്ത സ്വഭാവം..

ധർമൻ : അപ്പോൾ ഓക്കേ, ശാന്തനു..

CI അവിടെ നിന്ന് പോയപ്പോ, രണ്ട് പേരും അവരവരുടെ ജോലിയിൽ മുഴുകി.. രോഹിത് വീടിന്റെ ഉള്ളിലേക്ക് പോയി.. സാനിയാവട്ടെ പുറത്തേക്കും…

ഞാൻ വീണ്ടും അങ്ങോട്ടുമിങ്ങോട്ടും നടന്നു…

എവിടെ നിന്നാണ് തുടങ്ങേണ്ടത്?…

എവിടെ ആണ് ലൂപ് ഹോൾ?

അരുൺ…കമോൺ തിങ്ക്..

പെട്ടന്ന്…

അരുൺ…

ഞാൻ തിരിഞ്ഞ് നോക്കി..

സിയയായിരുന്നു…

ഞാൻ :എന്താ?

സിയ : നീ എന്നോട് ചോദിച്ചില്ലായിരുന്നോ നിത്യയേ അവസാനമായി കണ്ടവരെ കുറിച്ച്..

ഞാൻ : അതെ, എന്താ..

സിയ: ഞാൻ അവളെ കണ്ടിരുന്നു…

ഞാൻ ഒരു ഞെട്ടലും ആശ്വാസത്തോടെ : എപ്പോ, എവിടെ വച്ചു?

സിയ: ഡ്രെസ്സിങ് റൂമിൽ വച്ചു തന്നെ.. പക്ഷെ..

ഞാൻ : എന്താ?

സിയ: അവൾ ഫോണിൽ മാറ്റാരോടോ സംസാരിക്കുകയായിരുന്നു..

ഞാൻ : പിന്നെ…

സിയ: എന്നിക്കുറപ്പില്ല, പക്ഷേ അവൾ ബംഗ്ലാവിനു പിന്നിലെ കാടിലേക്ക് പോയെന്ന തോന്നിയത്…

ഞാൻ : അതെന്താ അങ്ങനെ?

സിയ: ഞാൻ ഒരു മെറൂൺ ഡ്രെസ്സിട്ട ഒരാളെ അത് വഴി ഫോൺ പോവുന്നത് ശ്രദ്ധിച്ചായിരുന്നു…

ഞാൻ : താങ്ക്സ്, സിയ..

സിയ : പിന്നെ ഒരു കാര്യം…ഇതിൽ എന്റെ പേര് വരരുത്, മനസിലായല്ലോ?

ഞാൻ ഒന്നും മിണ്ടിയില്ല..

ഞാൻ വേഗം ഓടി..

പുറത്തേക്കു…

ഞാൻ ബംഗ്ലാവിന്റെ പരിസരത്തു കൂടെ ഓടി നടന്നു….

ഒടുവിൽ…

സാനിയ മാഡം..

അവൾ തിരിഞ്ഞ് നോക്കി…

എന്നെ കണ്ടപ്പോൾ അവരുടെ മുഖത്തു ഗൗരവം വന്നു…

ഞാൻ അവരുടെ അടുത്ത് ഓടിയെത്തി..

ഞാൻ : കേസിൽ ഒരു തുമ്പു കിട്ടി…

സാനിയ : നിങ്ങളാരാ?
ഞാൻ : ഞാൻ നിത്യയുടെ കൂട്ടുകാരനാണ്, അരുൺ..

സാനിയ : നിത്യ..ഓ ഒളിച്ചോടിയ പെണ്ണ്…

അത് കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു…

ഞാൻ : എന്തുറപ്പിലാണ് അവൾ ഒളിച്ചോടിയതാണെന് നിങ്ങൾ പറയുന്നത്? അതുമായി ബന്ധപ്പെട്ട എന്തെകിലും തെളിവോ അങ്ങനെയെന്തെകിലും നിങ്ങൾക്ക് കിട്ടിയോ?

സാനിയയുടെ മുഖത്തു ദേഷ്യം വരുന്നത് കണ്ടു ഞാൻ ഒന്നു ദീർഘശ്വാസമെടുത്തു..

ഞാൻ : ഐ ആം റിയലി സോറി,മാഡം.. പക്ഷെ എനിക്ക് നല്ല പേടിയുണ്ട് അത് കൊണ്ട് പറഞ്ഞതാണ്..

ഇത്തവണ ആ മുഖത്തെ ഭാവം മാറുന്നത് കണ്ടു..

സാനിയ : സീ, എനിക്ക് നിങ്ങളുടെ അവസ്ഥ മനസിലാവും, പക്ഷെ ഞാൻ വെറും ഒരു സബ് ഇൻസ്‌പെക്ടർ മാത്രമാണ് അത് കൊണ്ട് തന്നെ എനിക്ക് എന്റെ സുപ്പീരിയർ ഓഫീസറെ അനുസരിക്കാതിരിക്കാൻ കഴിയത്തില്ല..

ഞാൻ : ഒരു പോലീസ് ഓഫീസർക്കു ഇൻവെസ്റ്റിഗേഷൻ ചെയ്യാൻ പാടില്ല എന്നുണ്ടോ?

വേണമെങ്കിൽ എനിക്കു ഒറ്റയ്ക്കു പോകാവുന്നതേയുള്ളു അവളെ കണ്ടെത്തുകയും ചെയ്യും .. പക്ഷെ ഏതെങ്കിലും രീതിയിൽ ഒരു തെളിവും വിട്ടു പോവാൻ എനിക്കാഗ്രഹമില്ല.. മാത്രമല്ല ഞാൻ എത്തുമ്പോഴേക്ക് അവൾക്കു ഒന്നും സംഭവിക്കരുതെന്നു എനിക്കു നിർബന്ധമുണ്ട്..സൊ പ്ലീസ്…

സാനിയ ആകെ കൺഫ്യൂഷണിലായി… ഒരു നിമിഷം മിണ്ടാതിരുന്നു….

ഞാൻ : വേഗം മാഡം, നമ്മൾ ഇവിടെ പാഴാകുന്ന ഓരോ സമയവും അവളുടെ ജീവനെ കൂടുതൽ അപകടത്തിലാകുന്നു…പ്ലീസ്..

സാനിയ : ഉം, ശെരി ഞാൻ വരാം…

ഞാൻ :😁 താങ്ക് യൂ മാഡം..

സാനിയ :ഇട്സ് ഓക്കേ, എവിടെയാ ആ കാട്?

ഞാൻ : ബംഗ്ലാവിന്റെ പിന്നിൽ…

ഞാൻ സാനിയുടെ കൂടെ അവിടേക്ക് നടന്നു…

________________

ഞാനും സാനിയയും ആ കാടിലേക്ക് മെല്ലെ കയറാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *