നാമം ഇല്ലാത്തവൾ – 5 1അടിപൊളി  

“” ഏതായാലും ഇവളും കൂടെ വന്നത് നന്നായി..;; “”

കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ എന്നെ ഒന്ന് പാളി നോക്കിയാണ് മാഗി സംസാരിച്ചു തുടങ്ങുന്നത് അതിന് എന്തെ… എന്ന് ചോദിച്ചപ്പോ

‘” അല്ല ഓഫീസിലെ ഹാൻഡ്സോം ഗായ് അർജുൻ വിശ്വനാഥൻ വിവാഹിതൻ ആയി എന്നറിയുമ്പോൾ അവിടെ പലർക്കും ഇന്ന് പലതും സംഭവിക്കാം.. “”

ഇത്രേം പറഞ്ഞവസാനിപ്പിച്ച് അവൾ ഒരു കണ്ണിറുക്കി എന്നെയൊന്നു പാളി നോക്കി.. ഞാൻ തിരിഞ്ഞു ബാക്കിലെ സീറ്റിലേക്കും..

കാര്യം അവിടെ ചിലർക്കൊക്കെ എന്നെയൊരു നോട്ടം ഇല്ലാത്തിലാ, എന്നാൽ എന്റെ ഉള്ളിൽ എന്നും ഒരു നാട്ടിൻപുറത്തുകാരിയായിരുന്നു ഉള്ളത്.. പിന്നെ അവള് പറഞ്ഞത് മുഴുവൻ സത്യവൊന്നും അല്ല എന്നെക്കാളും നല്ല ബോയ്സ് അവിടെ ഉണ്ട്., പിന്നെ എന്റെ ക്യാരക്ടർ ന്റെ ആയിരികാം ആളുകൾക്ക് ഇഷ്ടം.

ഹൊ ഭാഗ്യം ദൈവം എന്റെ കുടെയാ അവള് വെളിയിലേക്ക് നോക്കി കാഴ്ചകൾ കാണുന്നു ഒന്നും കെട്ടില്ലെന്ന് തോന്നുന്നു, എന്നിൽ നിന്നും ഒരു ദീർഘനിശ്വാസം ഉയർന്നു

അതിനു മാഗിയെ നോക്കി ‘കേട്ടില്ല പൊടി കോപ്പേ എന്ന് ചുണ്ടനക്കിയതും

“‘ പറഞ്ഞതെല്ലാം ഞാൻ കേട്ടു… എനിക്ക് ചെവിക്കൊരു കുഴപ്പോം ഇല്ലന്നെ…””പുറകിൽ നിന്നും അവളുടെ ശബ്ദം വീണപ്പോ ഞാൻ ഒന്നിനും പോയില്ല ,, അപ്പോളും വെളിയിലേക്ക് നോക്കി കാഴ്ചകൾ കാണുകയാണ് പെണ്ണ്, ഓഫീസിലെ പാർക്കിംഗ് ൽ വണ്ടി നിർത്തുന്ന വരെ വണ്ടിയിൽ എ ർ റഹ്‌മാന്റെ പാട്ടുകൾ അല്ലാതെ വേറെ ഒന്നും തന്നെ മിണ്ടില്ല..

“” എടി ഒന്ന് നിന്നെ… “”

മാഗിക്ക് ഒപ്പം നടക്കുന്ന അവളെ പുറകിൽ നിന്നും കൈയിൽ പിടിച്ച് നിർത്തി

“”” ദേവസേനെ പെൺകൾ മീത് കൈവച്ചാൽ വെട്ടി എറിയറുതു വിരലുകൾ അല്ലെയ്‌.. തലയാണ് ധിഷും…. “”

ന്നും പറഞ്ഞു എന്റെ പെടലിക്കെട്ട് ഒറ്റ വെട്ട്. അമ്മോ.. ന്നും വിളിച്ചു ഞാൻ നിന്നിടത്തു നിന്നും ചാടി.. ആമി വെപ്രാളപെട്ട് എന്നെ അശ്വിസിപ്പിക്കുമ്പോൾ.. മതിയെടാ പന്നി നിന്റെ ഓവർ ആക്ടിങ് എന്നും പറഞ്ഞു ന്നെ അടിച്ച കൈ ജയന്റെ മാതിരി ഒഴിയുന്നു..

അതിന് തിരിച്ചു ആമിയുടെ മുഖത്തേക്ക് നോക്കി

“” ദേവസേനെ വിരലുകൾ നാല് തിരിച്ചുപിടിച്ചു ഒറ്റ ഇടി ദാ.. ഇതുപോലെ… ‘എയ്യ്…’ “”

എനിക്ക് കിട്ടിയ അതെ ഫോഴ്‌സിൽ തിരിച്ചു അവളുടെ പെടലിക്കെട്ട് ഒന്ന് പൊട്ടിക്കുമ്പോൾ അവളും പെടലിയും തടവി നിൽപ്പായി അതോടെ ആമി ചക്രവ്യൂഹത്തിൽപ്പെട്ട അഭിമന്യുനെ പോലെയായി..

“” നിന്നെ ഇന്ന് ഞാൻ കൊല്ലുട കുരുത്തം കെട്ടവനെ. “”

ക്രോണിക് ബാച്ചിലർ മൂവിയിലെ കള്ളുകുടിയന്റെ ഡയലോഗ് കൊണ്ട് അവൾ എന്റെ കഴുത്തിൽ പിടിക്കാൻ വന്നപ്പോ അതിന്റെ ബാക്കി ഡയലോഗ് കൊണ്ട് ഞാൻ അവളുടെ കഴുത്തിലും പിടുത്തമിട്ടു

“” നിന്നെ ജീവനോടെ പുരുഷ കമ്മീഷനിൽ ഹാജരാക്കൂടി അലവലാതി… “”

“”ഹോ ഒന്ന് നിർത്തുന്നുണ്ടോ രണ്ടും.. “”

ഞങ്ങൾ പരസ്പരം ഒന്ന് നോക്കി കൈകൾ പിൻവലിച്ചു.
“” ഇങ്ങനെ ഉണ്ടോ രണ്ടെണ്ണം ഇപ്പോ നോക്കിയാലും അടി.. ഇത് കൊച്ച് കുട്ട്യേളെക്കാളും കഷ്ടാ,””

കുറച്ച് നേരം പരസ്പരം നോക്കി നിന്നു..ഇത് ഇവിടെ ഇടക്ക് നടക്കുന്നതായതിനാൽ അവിടെ ഉള്ളുവർ ഇവനൊക്കെ ഇത് നിർത്താറായില്ലേ എന്നൊരു ലൂക്കും ഇട്ട് പോകുന്നു

©©©©©©

“” നീ നേരെ മാഗിക്ക് ഒപ്പം അവളുടെ കേബിനിലേക്ക് പോയാൽ മതി.. ഞാൻ അങ്ങോട്ടേക്ക് വന്നോളാം.. ഒക്കെ.. ഒക്കെയാല്ലെടി.. “”

എന്ന് പറഞ്ഞു മാഗിയുടെ അനുവാദം കിട്ടിയപ്പോ ഞാൻ തിരിഞ്ഞു നടന്നു.. പുറത്തുള്ള കടയിൽ കേറി കുറച്ച് സ്വീറ്റ്സ് വാങ്ങി തിരികെ ഓഫീസിൽ കേറുമ്പോളാണ് മാഗിയുടെ കൂടെ അകത്തേക്ക് കേറാതെ നിൽക്കുന്ന ആമിയെ കാണുന്നത്..

“” എന്താടി നിങ്ങള് ഇതുവരെ അകത്തേക്ക് കേറില്ലേ..””

അവരുടെ അടുക്കലേക്ക് ചുവടുകൾ വൈകുന്നതിന്റെ കൂടെ ഞാൻ അത് ചോദിച്ചതും

“” നിന്റെ പെമ്പ്രന്നോത്തിക്ക് പേടിയാണെന്ന്.. അതോണ്ട് അകത്തേക്ക് വരണില്ലന്ന്… “”

ആമിയെ നോക്കി കണ്ണുരുട്ടുന്ന മാഗി അവളെ പിടിച്ച് വലിച്ചു

“” നിന്റെ പേടി ഞാൻ ഇന്ന് തീർത്തു തരാം.. ഇങ്ങോട്ട് വാടി ഒണക്ക കമ്പേ… “”

Leave a Reply

Your email address will not be published. Required fields are marked *