“” കുറച്ച് ബ്ലഡ് പോയിട്ടുണ്ട് അതിന്റെ ഒരു ഷോക്കിൽ ബോധം പോയതാ.., പിന്നെ വീണതും അല്ലെ കാലിനു ചെറിയരീതിയിൽ തൊലിയും പോയിട്ടുണ്ട്… അല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല ,, പെട്ടെന്ന് B+ ബ്ലഡ് കൊണ്ട് വരണം… “”
ഈ രാത്രി ഞാൻ ആരെ വിളിക്കും … എങ്ങനെ പോകും .?? ദൈവമേ നീ എന്നെ പിന്നേം പരീക്ഷിക്കുവാണോ ,, എന്തൊക്കെയായാലും അവൾക്കൊന്നും പറ്റില്ലല്ലോ അതുമതി നിക്ക്,, ഇനി എന്റെ ജീവൻ കൊടുത്തിട്ടാണെകിലും അവളെ ഞാൻ രക്ഷിക്കും..
“” എന്റെ B+ ആണ് സിസ്റ്റർ… ഞാൻ തരാം .. “”
ഞാൻ തിരിഞ്ഞു നോക്കിയതെ നഴ്സനോട് പറഞ്ഞിട്ട് എന്നെ കൊല്ലുന്ന നോട്ടം നോക്കുന്ന മാഗിയെയാണ്.. അവളുടെ ആ നേട്ടത്തിന് എന്റെ തല ഞാൻ പോലും അറിയാതെ കുനിഞ്ഞുപോയി,, അവൾ അകത്തേക്ക് ചുവടുകൾ വൈയിക്കുമ്പോളും അവൾ എന്നെ നോക്കിദേഹിപ്പിക്കുകയായിരുന്നു
അതോടെ ഞാൻ അവിടെ തല കുമ്പിട്ടിരുന്നു… പോക്കറ്റിൽ കിടന്ന് വൈബ്രേറ്റ് ചെയ്യുന്ന ഫോൺ ആണ് എന്നെ ആ അവസ്ഥയിൽ നിന്ന് ഒന്ന് മാറ്റിയത് ഫോൺ എടുത്ത് സ്‌ക്രീനിൽ തെളിയുന്ന പേര് കണ്ടപ്പോ എനിക്ക് എന്തു പറയുമെന്നായി
‘ ഏട്ടത്തി… Calling ‘
എവിടുന്നോ കിട്ടിയ മാസ്സുറപ്പ് കൊണ്ട് ഞാൻ ഫോൺ എടുത്തു.
“” എടാ അവളെവിടെ… അവൾക്ക് കുഴപ്പമൊന്നും ഇല്ലാലോ. നീ എവിടായ
എന്താ നീ ഒന്നും മിണ്ടാത്തെ…. ഡാ… “”
വെപ്രാളപ്പെട്ടുള്ള ഏട്ടത്തിയുടെ ചോദ്യത്തിന് മുന്നിൽ ഞാനും ഒന്ന് ഞെട്ടി..കാരണം ഇവര് ഇതെങ്ങനെ അറിഞ്ഞു എന്നായിരുന്നു സംശയം.. ഇനി മാഗി വല്ലതും..
“” എടാ… എന്തടാ എന്താ.. എന്താ നീയൊന്നും മിണ്ടാത്തെ. എടാ അവൾക്… എടാ ഞാൻ ഒരു സ്വപ്നം കണ്ടെടാ ആമിക്ക് ആക്‌സിഡന്റ് ആയെന്ന് … “”
“” ഏട്ടത്തി…… “”
അതുവരെ പിടിച്ചുവച്ച മനോധൈര്യം എങ്ങോട്ടോ പോയി ഏട്ടത്തി എങ്ങനെ അത് സ്വപ്നത്തിൽ കണ്ടെന്നോ ഒന്നും ഞാൻ തിരക്കില്ല കരഞ്ഞു ഒരുപാട്… അടുത്തുടായി പോകുന്ന പല കണ്ണുകളും എന്നെ നോക്കി സഹതാപം കാട്ടുമ്പോളും എന്റെ കരച്ചിൽ ഒച്ചതിൽ ആയി……
“” അജു……, മോനെ… എന്താടാ എന്റെ കുഞ്ഞിന്….. എന്തിനാ… എന്റെ പൊന്ന് കരായണേ… “”
എന്റെ അമ്മയോളം അതിനെ ഞാൻ സ്നേഹിക്കുണ്ട് അത് തിരിച്ചും ആ എനിക്ക് ഏതെങ്കിലും വന്നാൽ ആ പാവം സഹിക്കില്ല.. അതുകുടെ കേട്ടപ്പോ എന്റെ ശരീരം തളർന്നു പോകുന്ന പോലെയായി.. ഏട്ടൻ എന്താടി എന്താ അവന് പറ്റെയെ എന്നൊക്കെ ചോദിക്കുണ്ട്
“” ഏട്ടത്തി അവൾക് ആക്‌സിഡന്റ്… ആശുപത്രിയിൽ… നിക്ക് വയ്യേട്ടത്തി.. അവള് ഉള്ളിലാ…
അയ്യോ.. എന്റെ ആമി.. ഞാനാ ഞാൻ… “”
ഞാൻ എന്തൊക്കെയോ പറഞ്ഞു എനിക്ക് അറിയില്ല ഞാൻ അപ്പൊ ഏതവസ്ഥായിൽ ആയിരുനെന്ന്. കുഴപ്പമൊന്നും ഇല്ലെന്ന് അറിഞ്ഞിട്ടും ഏട്ടത്തിയുടെ വാക്കുകൾ കേട്ട് ഞാൻ എങ്ങനെ അതിനെ അശ്വസിപ്പിക്കും.. കൈവിട്ട് പോയി,, ഇനി ഏതായാലും ഇവിടെ വരുമ്പോൾ കുഴപ്പമില്ല എന്നറിയും അപ്പോ ഒരു സർപ്രൈസ് ആയിക്കോട്ടെ… എന്തെ നിങ്ങൾക്കു ഫീൽ ആയോ..
“” ഏട്ടാ എന്റെ കുഞ്ഞ്…. “”
എന്ന് മാത്രം ഞാൻ കേട്ടു പിന്നെ ഫോൺ കട്ടായി..ഞാൻ അതെയിരിപ്പീരുന്നു ..കുറച്ച് കഴിഞ്ഞതും എന്റെ അരികിൽ ഒരു കൽപെരുമാറ്റം മുഖമുയർത്തിയില്ല വയ്യാ.. എനിക്ക് വയ്യാ ആരേം നോക്കാൻ
എന്നാൽ രണ്ട് കൈകൾ എന്റെ കോളറിനു പിടിച്ചേണ്ണിപ്പിച്ചു ഞാൻ ഒരെയന്ത്രത്തെപോലെ അവിടെനിന്നും എണ്ണിറ്റ്,
ഒരടി ആയിരുന്നു നിന്നിടത് നിന്ന് ഞാൻ പുറകോട്ട് വെച്ചു പോയി കണ്ണുകൾ നിറഞ്ഞു,, മുഖമുയർത്തിയില്ല
“” ആർടെ അമ്മേകെട്ടിക്കാൻ ആടാ കഴുവർടെ മോനെ നീ അവളേം കൊണ്ട് ഈ രാത്രിയിൽ ഊര് തെണ്ടാനിറങ്ങിയത്…””
ന്നായിരുന്നു ചോദ്യം,, മാഗി ദെഷ്യം കൊണ്ട് വിറക്കുകയാണ്, ചുറ്റും ഉള്ള കണ്ണുകൾ ഞങ്ങളെ നോക്കുന്നതൊന്നും ഞങ്ങൾ കാര്യക്കില്ലയെന്നല്ല അവളത് മൈൻഡ് ചെയ്തില്ല
“” എന്താ ഇവിടെ….
ഇതൊരു ഹോസ്പിറ്റലിൽ ആണെന്ന് അറിയില്ലേ…””
ഇല്ല ഞാൻ കരുതി പാളയം മാർക്കറ്റ് ആണെന്ന്.. ഈ പെണ്ണുമ്പുള്ള കുറെയായല്ലോ.. ഇനി വന്നാൽ പിടിച്ച് പീഡിപ്പിച്ചു വിടും.. അല്ല പിന്നെ… ഈ വെള്ളേമേ വെള്ളായിട്ട് വന്നു നിൽക്കുന്ന എപ്പരച്ചിയാ,, എന്റെ കുണ്ടീമേൽ സൂചി കൊണ്ട് താജ് മഹൽ തീർത്തത്. നിങ്ങള് കേൾക്കണം ബോധം പോയ പെണ്ണിനെക്കൊണ്ട് വന്നാൽ അവളെയല്ലേ ആദ്യം നോക്കണ്ടേ, ഈ പെണ്ണുമ്പുള്ള എന്നെ പിടിച്ചോണ്ട് പോയി ആരുടെയോക്കെ ഉള്ള ദേഷ്യം എന്റെ ബാക്കിൽ തീർത്തു.. ഈ പിന്നോക്ക സമ്പ്രദായം ഞാൻ ഒരിക്കലും മറാകില്ലെടി വെള്ളാട്ട പൊക്കി..
