ഇവളുടെ ഈ തേഞ്ഞ മുഖം കാണുന്നത്തെ ഇപ്പോ എനിക്കൊരു ആശ്വാസം..അല്ലേലും മറ്റുള്ളവരുടെ സങ്കടത്തിൽ പങ്കുചേരാൻ എനിക്ക് പ്രതേക കഴിവാ..ഞാൻ ഒരു സോഷ്യലിസ്റ്റ് ആണ്. അപ്പോളെല്ലാം പെണ്ണ് കൈയിൽ പിടിച്ച് ചെറുതായി വലിക്കുണ്ട് അവൾക് ഇതൊന്നും തീരെ പിടിക്കുന്നില്ല.. ഇവളെക്കൊണ്ട് കഷ്ടയല്ലോ.
“” അഹ് ഹാ…. ഇവിടെ അമ്മായിയപ്പനെ കാണിക്കാൻ വന്നതാ.. നിന്റെ പരസ്യവും മാഗസിനും ഒക്കെ ഇടക്ക് കാണാറുണ്ട് ഞാൻ..ഇപ്പൊ നേരിട്ട് കണ്ടപ്പോ അന്ന് അങ്ങനെ ഒന്നും ചെയ്യണ്ടിരുന്നില്ല എന്ന് തോന്നുന്നു.. “”
അതെന്നിൽ കുറച്ചധികം സന്തോഷം തോന്നിപ്പിച്ചു നമ്മളെ വേണ്ടെന്ന് പറഞ്ഞു പോകുന്നവർ തന്നെ തിരിച്ചു വന്ന് നമ്മളെ നഷ്ടമായതിൽ വിഷമം അറിയിക്കുമ്പോൾ അതൊരു വല്ലാത്ത ഫീൽ ആണ്… അത് ഏതോ ഒരു സിനിമയിലും പറഞ്ഞിട്ടുണ്ടല്ലോ..
പക്ഷെ ആ ഫീൽ എനിക്ക് രണ്ടു ഭാഗത്തുനിന്നും അടി വാങ്ങി തരാനുള്ള ഫീൽ ആണ്.. ഒന്ന് കള്ളവെടി വയ്ക്കാൻ പോകുന്നെന് നാട്ടുകാരുടെ വക പിന്നെ എന്റെ ഈ കൈയിൽ പിടിച്ച് വലിക്കുന്നവളുടെ വക..
പിന്നെ എന്തോ പറയാൻ തുടങ്ങിയ അവളുടെ വാക്കുകൾ കേട്ട് നില്കാതെ ആമി എന്നേം കൊണ്ട് അതെ നടപ്പ് തുടങ്ങി
“” പോയിട്ട് കുറച്ച് പണിയുണ്ട് ചേച്ചി.. പിന്നെ എപ്പോളെങ്കിലും കാണാം.. “”
അവളാ പറഞ്ഞതിൽ ഈ അടുത്തൊന്നും കാണണ്ട എന്നല്ലേ..അങ്ങനെയല്ലേ അതിന്റെ അർത്ഥം.. ഈ പെണ്ണ്…
അപ്പോളും ആതിര പറഞ്ഞതിൽ ആയിരുന്നു എന്റെ ശ്രദ്ധ, ഒരടിക്ക് കൊളുണ്ട് വേലയുധേട്ട എന്നല്ലേ അവളുടെ അഷിരീരി
അമ്പടി തയോളി….
അപ്പൊ നീ എന്നെ വീണ്ടും ടുൺ ചെയ്തതാണല്ലേ.. നല്ലോന്നാതരം കിണർ വീട്ടിൽ ഉള്ളപ്പോ ഞാൻ എന്തിന് തോട്ടിൽ പോയി കുളിക്കണം.. പോടീ പുല്ലേ..!!
©©©©©©
റൂമിൽ എത്തിയപ്പോ ഞാൻ അവളോട് എന്തിനാ അങ്ങനെയൊക്കെ പറഞ്ഞതെന്ന് പറഞ്ഞതെ ഉള്ളൂ, പിന്നെ ആ മുലയിൽ ഇരുന്ന ആപ്പിൾ എന്റെ കൈകളിൽ പെട്ടെന്ന് എത്തി,
“” ദേ പെണ്ണെ നിനക്ക് കുറച്ച് കൂടുന്നുണ്ടേ… “”
അവൾ ഒന്നും മിണ്ടില്ല.. കൈയും കെട്ടി മുഖം വലത്തേക്ക് ചെരിച്ചു എന്തൊക്കെയോ പിറുപിറുത്തി
“” എനിക്കൊന്നും മനസിലാവില്ലെന്നാണ് ഇവിടെ ഉള്ളോരുടെ വിചാരം.. ഹാ ഞാൻ പൊട്ടിയാണല്ലോ,കാശില്ലാത്ത വീട്ടിലെ ആണല്ലോല്ലേ ഞാൻ ചത്താലെന്ത്.. ജീവിച്ചാൽ എന്ത്.. “”
“” ദേ ആമി ഇനി നീ ഇമ്മാതിരി വല്ലോം പറഞ്ഞാൽ ചെള്ള അടിച്ചുഞാൻ പൊട്ടിക്കും .പറഞ്ഞില്ലെന്നു വേണ്ട..””
“” ഹമ്… ഇനി അതിന്റെ പേരിൽ മുഖം വീർപ്പിക്കണ്ട, ഇനി അങ്ങനെയൊന്നും ഞാൻ പറയില്ല..””
ചാടി കേറി എന്റെ കവിളിൽ ഒരുമ്മ. വയ്യാത്ത കാലുമായി ഇവൾ ഇങ്ങനെ ഓടുന്നത് കാണുമ്പോൾ ഒരു പേടി..
“” ഈ പാവത്തിന് അകത്തേക്ക് വരാമോ.. പ്രണയജോഡികൾ പ്രണയിച്ചു കഴിഞ്ഞോ!അതോ ഞാൻ പോയിട്ട് പിന്നെവരാണോ..?? ”
ഡോറിന് അടുത്തു നിന്ന് ഞങ്ങളെ നോക്കുന്ന മാഗിയെ കണ്ടപ്പോ അവൾ എന്നിൽ നിന്നും വിട്ടകന്നു.. പെട്ടെന്ന് പെണ്ണിന്റ മുഖത്ത് രക്തം ഇരച്ചു കേറി ആകെ ചുവന്നു തുടുത്ത്
“” കേറി പോര് വലിയ രീതിയിൽ ഉള്ള റൊമാൻസിലേക്ക് കടന്നിട്ടില്ല ഞങ്ങൾ.. വാ.. “”
ചമ്മി നിൽക്കുന്ന ആമിയെ നോക്കി യാണ് ഞാൻ അത് പറഞ്ഞത് , അതിനുടനെ അവളുടെ കണ്ണുരുട്ടലും കൈയിൽ ഒരടിയും കൂടെയായപ്പോ പൂർത്തിയായി. ഒരു ചിരിയും സമ്മാനിച്ചു മാഗി അകത്തേക്ക് കേറി പിന്നെ ഓഫീസിലെ കാര്യങ്ങളിൽ ആയി ഞങ്ങളുടെ ചർച്ച.. ഞാൻ ഇല്ലാത്തത് കൊണ്ട് രണ്ടു പ്രൊജക്റ്റ് നഷ്ടപെട്ടെന്നും ഓഫീസിൽ നിന്നും ഹൈലി പ്രഷർ ആണെന്നും പറഞ്ഞു.. ഞാൻ ഓഫീസിലേക്ക് വിളിച്ചു മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് പറഞ്ഞു ,, ആമിക് ഇപ്പോ വലിയ കുഴപ്പം ഇല്ല.. കാലിലെ പ്ലാസ്റ്റർ അഴിച്ചാൽ അവൾ ഒക്കെയാണ്..
©©©©
അവളെ ഇന്നലെ ഡിസ്റ്റർജ് ചെയ്തു.. രണ്ടുദിവസം കഴിഞ്ഞാൽ .അവൾക്കു ക്ലാസ്സിലും പോയി തുടങ്ങാം.. അതിന് മുൻപ് അവൾക്ക് കുറച്ച് ഷോപ്പിംഗ് ചെയ്യണം, വലിയ വലിയ ടീംസ്സ് വരുന്ന കോളേജ് അല്ലെ അപ്പൊ നമ്മളായിട്ട് കുറക്കണ്ട.. ഞാൻ ഇന്ന് മുതൽ ഓഫീസിൽ പോകും.. അങ്ങനെ പോകാൻ ഒരുങ്ങി നിൽകുമ്പോളാണ് അവളും വരുന്നു എന്നും പറഞ്ഞു ഒറ്റകലിൽ നിൽക്കാൻ തുടങ്ങിയത്.. പിന്നെ മാഗിയും പറഞ്ഞു ഇവൾ ഇവിടെ ഒറ്റക്കല്ലേടാ പോന്നോട്ടെന്ന് പോരാത്തതിന് കല്യാണം കഴിഞ്ഞ കാര്യം ഓഫീസിൽ ആർക്കും ഇതുവരെയായി അറിയില്ല. അതങ്ങ് പോളികുവേം ചെയ്യാം.. ഞാനും നോക്കിയപ്പോ അതാ നല്ലതെന്ന് തോന്നി.
