അഗനവാടിയിൽ പിള്ളേരെ കൊണ്ട് പോകുന്ന പോലത്തെ പോക്കും നോക്കി ഒരു ചിരിയോടെ അവർക്ക് പിന്നാലെ ചുവടുകൾ വെച്ചു..
അവളെ മാഗി അവളുടെ സീറ്റ് ലേക്ക് കൊണ്ട് പോയി അതോടെ ഞാൻ MD യെ കാണാനും
” മാഡം മെ ഐ… “”
“” അല്ലിതാര്.. എന്തുപറ്റി ഇങ്ങോട്ടൊക്കെ വരാൻ .. പുറത്തേക്ക് വല്ലോം ഇറങ്ങിയ കുട്ടത്തിൽ വഴി മാറി കേറിയതാണോ… “””
ലീവ്നു പുറമെ ലീവ് എടുത്തതിനുള്ള അമർഷമാണ്. അതിനു നന്നായി തന്നെ ഞാൻ ഇളിച്ചു അകത്തേക്ക് പൂർണമായി കേറി.
“” അതുപ്പിന്നെ മാഡം… എന്റെ കല്യാണം ഒക്കെയായായിരുന്നു അതെല്ലാം വന്നപ്പോ പറ്റിപോയത . “”
ഞാൻ എന്റെ സത്യാവസ്ഥ മനസ്സിലാക്കി കൊടുകുവെന്നോണം പറഞ്ഞു മുഴുവപ്പിക്കലും അവിടെ ഒരു ഞെട്ടൽ.. കണ്ണുകൾ അനുസരണയില്ലാതെ ആ ക്യാബിൻ മുഴുവൻ പരത്തി നടന്നു, കണ്ണുകൾ എന്തിനുവേണ്ടി പെടക്കുന്ന പോലെ,ആ ഭാവങ്ങൾ പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടു
.
“” ഓ കല്യാണമൊക്കെ കഴിഞ്ഞോ…. എങ്കിൽ പിന്നെ കൊച്ചിന്റെ നൂലുകെട്ടൂടെ കഴിഞ്ഞിട്ട് ഇങ്ങോട്ട് എഴുന്നള്ളിയാൽ പോരായിരുന്നോ..””
പൂർവ്വധികം ശക്തിയോടെ അവർ എന്റെ MD ഗായത്രി മേനോൻ നിന്ന് വിറച്ചപ്പോ
എല്ലാം സംയമനമായി കേട്ടുനിന്നു ഉള്ളിൽ ഒരായിരം തെറി വിളിച്ചുകൊണ്ടു ..
“” മാഡം ഞാൻ പറഞ്ഞല്ലോ..പെട്ടെന്ന് ഉണ്ടായ ഒരു മാരേജ് ആണ്… ഞാൻ പോലും ഏറെ വൈകിയാണ് അറിഞ്ഞത്,. സൊ പ്ലീസ് മാഡം..””
ഞാൻ കാര്യങ്ങൾ ഏകദേശം വിശദീകരിച്ചു, ഇപ്പൊ ചെറിയ ഒരയവുവന്നപോലെ എന്നാലും മുഖത്തെ ഇരുളിച്ച അങ്ങോട്ട് മാറീട്ടില്ല
“” സീ അർജുൻ, എനിക്ക് മനസിലാകും അവസ്ഥ എന്നാൽ എനിക്ക് മുകളിൽ നിന്നുള്ള പ്രഷർ കൂടുതലാണ് പിന്നെ താൻഇല്ലാത്ത കാരണം ഒരുപാട് ആഡ് നമ്മുക്ക് മിസ്സ് ആയി.,,
ഏതായാലും താൻ വന്നല്ലോ.. ഇനി ഉടനെയൊന്നും ലീവ് പ്രതീക്ഷിക്കണ്ട… “”
ഒരുപാട് നേരത്തെ കലപിലക്കു ശേഷം അവരൊന്നു തണുത്തു, പിന്നീട് കാര്യങ്ങൾ ശാന്തമായി പറഞ്ഞു മനസിലാക്കി തന്നു.
“” വേണ്ട മാഡം ഉടനെയൊന്നും വേണ്ട നാളെ മാത്രം മതി ലീവ്.. “”
എന്ന് എന്നെകൊണ്ട് പറ്റാവുന്ന അത്രേം ദയനീയത മുഖത്ത് കുത്തിനിറച്ചു അതുകുടെ കേട്ടത്തോടെ ഗായത്രി മാഡത്തിന്റെ മുഖം ആകെ വലിഞ്ഞു മുറുകി..
“” മനസിലായി മാഡം… എല്ലാം മനസിലായി, എങ്കിൽ നാളെ രാവിലെ പത്തര ആകുമ്പോൾ വന്നാൽ കുഴപൊണ്ടോ.. “”
“” മ്മ് ആരെകാണാനാ…?? “”
കൈയിൽ ഇട്ട് കറക്കികൊണ്ടിരിക്കുന്ന പേന താടിയിൽ ക്രമദീതമായി തട്ടികളിച്ചായിരുന്നു മറുച്ചോദിയം
“” കാണാനല്ല!! വൈഫിനെ ഇവിടെ ××××××× കോളേജിൽ ചേർക്കനാ..
ലോ….അതാ വൈഫ്.. “”
ഇരുന്നടത്തുനിന്നും എണ്ണിറ്റ് എത്തി മാഗിക്കൊപ്പം നിന്ന് മാഗിയുടെ കൈയിൽ ഇരിക്കുന്ന ഫോണിൽ നോക്കി നിൽക്കുന്ന പെണ്ണിന്റെ നേരെ ഞാൻ കൈ ചൂണ്ടി. എന്റെ കൈകളെ പിന്തുടർന്ന് ഗായത്രിയുടെ കണ്ണുകളും,, ഓഫീസിലെ ഉടനീളം ആളുകൾ അവളെ നോക്കുന്നുണ്ട്, എന്താ ഇവൾ…
ഇവൾ ആരുടെ കൂടെ വന്നു.. എന്നൊക്കെയുള്ള സംശയത്തിന്റെ കണ്ണുകളും സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടതിലുള്ള ആകാംഷ അവിടുത്തെ ആളുകളിലും ഉണ്ട്.. എന്നാൽ പെണ്ണ് മാഗിയുടെ ഫോണിലേക്ക് കുമ്പിട്ടിരിപ്പാണ്,, അപ്പോളാണ് അവൾ തിരിയുന്നത് അപ്പോളേക്കും പല കണ്ണുകളും അവളിൽ നിന്നും വിട്ടകന്നു അതിനു കരണം അവളുടെ സീമന്ത രേഖയിൽ ചുവപ്പിനാൽ ആവരണം ചെയ്ത കുങ്കുമയിരുന്നു,
എന്നാലും ഈ പെണ്ണെതാ.. എന്നൊരു സംസാരം അവിടെ ഇല്ലേ ഉണ്ടാവും.. ഉണ്ടാവണമല്ലോ..
ഉടനെ തന്റെ മേശപ്പുറത്തിരുന്ന ഗായത്രിയുടെ ലാൻഡ് ഫോൺ # ൽ കുത്തി കണക്ട് ചെയ്തു. എന്തോ പറഞ്ഞു തിരികെ വെച്ചു എന്നെ നോക്കി,, എന്തോ ആ മുഖം ഇപ്പോളും തെളിഞ്ഞിട്ടില്ല, ഞാൻ അത് കാര്യമാക്കാൻ പോയില്ല.
“” എന്തൊക്കെയുണ്ട് മാഡം വിശേഷം.. സുഖയിരിക്കുന്നോ… “”
“” ഓ നമ്മക്കൊക്കെ എന്തോന്ന് സുഖം.., നിങ്ങൾക്കല്ലേ സുഖം.,
അല്ലേലും നമ്മളാഗ്രഹിക്കുന്നത് കിട്ടണമെന്നിലല്ലല്ലോ!!. “””
“” എന്താ മാഡം പറഞ്ഞെ…? ”
അവർ എന്നെ ഒന്നാക്കി, മുഖത്തു ഒരു പുച്ഛച്ചിരിയും ചിരിച്ചു ഞാൻ ചോദിച്ചപ്പോ
