പ്രണയമന്താരം – 21 1

ദീർഘനേരമായി ഉള്ള ആദരപാനത്തിനു ശേഷം വിട്ടുമാറി ശ്വാസമെടുത്തു

നാളെ നമ്മൾ ഇപ്പോൾ ആണ് പോകുന്നത് .

നമുക്ക് ഒരു 7 മണി ആകുമ്പോൾ ഇറങ്ങണം.
അയ്യോ അപ്പോൾ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്യണ്ടേ.

വേണം.

ഏതു ബാഗിൽ ആണ് എപ്പോളെ എടുത്തു വെച്ചേക്കാം അല്ലെ ആ സമയത്ത് എല്ലാത്തിനും സമയം കാണില്ല.

ഹും.. പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ കേക്കുമോ.

അതെന്താ കണ്ണാ അങ്ങനെ ചോദിച്ചേ. വേഷമത്തോടെ അവളുടെ മുഖം താഴ്ന്നു.

അയ്യോ അങ്ങനെ അല്ല, എന്റെ തുളസികുട്ടി എങ്ങോട്ട് നോക്കിയേ…

അവൻ താഴേ ഇറങ്ങി അലമാരിയുടെ അടുത്ത് ചെന്ന് കുറെ കവറുകൾ എടുത്തു വന്നു തുളസിയുടെ അടുത്ത് ഇരുന്നു.

ഇതൊക്കെ ഞാൻ നിനക്കു വാങ്ങിയത് ആണ്

അവൾ കവറുകൾ ഓരോന്നായി തുറന്നു നോക്കി. സ്കിൻ ഫിറ്റ് ജീൻസുകൾ പിന്നെ ലേഡീസ് ടീ ഷർട്ട്‌, ചെറിയ ടോപ്പുകൾ.

ഇതൊക്കെ കണ്ടു തുളസി ഞെട്ടി..

അയ്യോ ഞാൻ ഇതു ഒന്നും ഇട്ടട്ടില്ല ഇതുവരെ.

അതിനു എന്നാ യാത്ര പോകുമ്പോൾ മാത്രം ഇട്ടാൽ മതി. ആദ്യം ഒന്ന് ഇട്ടു നോക്കി ചേരുങ്കി മാത്രം മതി. അല്ലെ നമുക്ക് മാറ്റിയെക്കാം പൊരെ.

അവന്റെ ആഗ്രഹം കണ്ടിട്ട് ഇല്ലാന്നു പറയാനും പറ്റുന്നില്ല തുളസിക്കു

ശെരി ഇട്ടു നോക്കാം കൊള്ളില്ല എങ്കിൽ ഞാൻ മാറ്റും..

അതു മതീന്നെ

ഇത്ര ദിവസം ഉള്ള ഡ്രസ്സ്‌ കരുതണം, 3 ദിവസത്തെക്കുള്ളതു പോരെ.

മതിയാകും ആവിശ്യം ഉള്ളത് നമുക്ക് വേണേൽ മേടിക്കാം.

യാത്രയ്ക്ക് ആവിശ്യമായ സാധനങ്ങൾ ഒക്കെ ട്രാവലിംഗ് ബാഗിൽ ആക്കി എന്തെങ്കിലും മറന്നോ എന്ന് വീണ്ടും പരിശോധിക്കുകയായിരുന്നു തുളസി.

അയ്യോ തലയിൽ തേക്കുന്ന എണ്ണ മറന്നു..

അതു അവിടെ ചെന്ന് മേടിച്ചാൽ പോരെ.

പോരെടാ എനിക്കു കാച്ചിയ എണ്ണ തേച്ചില്ലങ്കിൽ തലവേദന എടുക്കും. ശീലായി പോയി.

അവിടെ തണുപ്പ് ടൈം ആണോ ഇപ്പോൾ. ആണെങ്കിൽ ജാക്കറ്റ് ഒക്കെ വേണ്ടിവരില്ലേ.

അതു നമുക്ക് പൊന്നവഴി മേടിക്കാം. എന്റെകയ്യിൽ ഒരണ്ണം ഉണ്ട് തനിക്കുള്ളതു നമുക്ക് മേടിക്കാം.

Ok… അപ്പോൾ എല്ലാം എടുത്തു വെച്ചിട്ടുണ്ട്. ഫൈനൽ പരിശോധന കഴിഞ്ഞു തുളസി പറഞ്ഞു.

ആതിര ചേച്ചിയോടു പറഞ്ഞോ പൊന്ന കാര്യം..

ബെഡിൽ ചാരി ഇരുന്ന തന്റെ നെഞ്ചോട് ചാഞ്ഞ തുളസിയോടായി കൃഷ്ണ ചോദിച്ചു.

അയ്യോ അതു മറന്നു പോയി… ഒന്ന് വിളിച്ചു പറഞ്ഞേക്കാം അല്ലെ അതു മതി പെണ്ണിന്.

ഫോണിൽ ആതിരയോട് നാളത്തെ യാത്രയുടെ കാര്യം സന്തോഷത്തോടെ സംസാരിക്കുന്ന തുളസിയെ നോക്കിയിരുന്നു അവൻ.

അവന്റെ നോട്ടം ശ്രെദ്ധിച്ച പോലെ അവൾ പിരികം ഉയർത്തി ചോദ്യ ഭാവത്തിൽ.

അവൻ തോൾ കുലുക്കി ഒന്നുല്ല എന്ന് കാണിച്ചു.

ഫോൺ കട്ട്‌ ചെയ്തു വീണ്ടും അവന്റെ നെഞ്ചോട് ചാഞ്ഞു അവൾ.

കണ്ണാ ഒരു കാര്യം അറിയുമോ

എന്തു പറ്റി

ഞാൻ ഒത്തിരി ആഗ്രഹിച്ചതായിരുന്നു ഇതുപോലെ ഒരു യാത്ര. ഞാൻ ഇങ്ങനെ ഒന്നും എങ്ങും പോയിട്ടില്ലടാ. സ്കൂളിൽ നിന്നും കോളേജിൽ നിന്നും പോകുമ്പോൾ മനപ്പൂർവം ഒഴിഞ്ഞു മാറും അങ്ങനെ ഒരു സാഹചര്യത്തിൽ അല്ലെ ഞാൻ വളർന്നതു. അമ്മ ഒത്തിരി നിർബന്തിക്കുവായിരുന്നു പോവാൻ. ഒന്നാമത് സാമ്പത്തിക പ്രെശ്നം പിന്നെ അമ്മ ഒറ്റയ്ക്ക് ആകുമോ എന്നുള്ള ഭയം കുട്ടികൾ ഒക്കെ യാത്ര കഴിഞ്ഞു വന്നു കഥകൾ പറയുമ്പോൾ ഒരു വിഷമാണ്.

അവൾ അവനിലേക്ക് കൂടുതൽ അടുത്ത് അവനെ മുറുകെ കെട്ടിപിടിച്ചു.

അവൻ അവളുടെ മുടിയിൽ തലോടി. അവൾ കടന്നുവന്ന സാഹചര്യം ഓർത്തു അവനു ചങ്കു പിടഞ്ഞു.

അതൊക്കെ പോട്ടെ എന്റെ തുളസികുട്ടി കഴിഞ്ഞതു ഒക്കെ കഴിഞ്ഞു സാരമില്ല നമുക്ക് ഒത്തിരി കറങ്ങാന്നെ പറ്റുന്നടത്തു ഒക്കെ പോകാം അതു പോരെ.

അത്ര വല്ല്യ ആഗ്രഹങ്ങൾ ഒന്നും ഇല്ല്യാട്ടോ… ഇപ്പോൾ എനിക്ക് സ്വന്തമെന്ന് പറയാൻ ഒത്തിരി പേരുണ്ട്. എല്ലാം തീർന്നു എന്ന് വിചാരിച്ചടുത്തുന്നു ഇപ്പോൾ രണ്ടാമത് ഒരു ജീവിതം….. ഭഗവതി കാത്തു എനിക്ക് നിന്നെ കിട്ടിയില്ലേ അതു മതി…

അവൾ അവനിലേക്ക് കൂടുതൽ ചേർന്ന് ഇരിന്നു കെട്ടിപിടിച്ചു

അയ്യേ സെന്റി അടിക്കല്ലേ ടീച്ചറെ…. അതു ഒട്ടും ചേരില്ല എന്റെ പെണ്ണിന്..
നോക്കിയേ….

Leave a Reply

Your email address will not be published. Required fields are marked *