അതിനു എന്നാ നീ വിളിച്ചു പറഞ്ഞേക്ക് ഉണ്ടട്ടെ വരുള്ളൂ എന്ന്..
തുളസി കൃഷ്ണയെ നോക്കി. അവൻ ഫോണിൽ നമ്പർ ഡയൽ ചെയ്തു തുളസിക്കു കൊടുത്തു..
അവൾ ഫോണുമായി മാറി നിന്നു അമ്മയോട് കാര്യം പറഞ്ഞു..
അവിടുന്ന് ഊണും കഴിച്ചു.. ചായ കുടിയും കഴിഞ്ഞു ആണ് അവർ തീരികെ പോയത്.
അല്ല കൃഷ്ണ ഹണിമൂൺ എവിടെ ആണ് പ്ലാൻ ചെയ്തെക്കുന്നെ..
ഹേയ് അങ്ങനെ പ്ലാൻ ഒന്നും ഇല്ല ചേച്ചി, പെട്ടന്ന് ഉള്ള കല്യാണം അല്ലായിരുന്നോ ഇനി നോക്കണം..
ചേച്ചിഎന്ന് വിളിച്ചപ്പോൾ ആതിര തുളസിയെ നോക്കി. ഇനി ഇവൻ ഇവളെയും ചേച്ചി എന്നാണോ വിളിക്കുന്നെ എന്ന പോലെ.
തുളസി… എന്നാ നമുക്ക് ഇറങ്ങാം…… ചേച്ചി അമ്മ എന്നാ പോയിട്ട് വരട്ടെ…
ആ.. ശെരി ആയികോട്ടെ..
അവിടുന്ന് യാത്ര പറഞ്ഞു വീട്ടിൽ വന്നു…
റൂമിൽ പോയി ഡ്രസ്സ് മാറി തുളസി താഴേക്കു പോയി.. കൃഷ്ണ കുറച്ചു നേരം കിടന്നു…
കണ്ണാ എണിറ്റെ എന്തു ഉറക്കാ ഇതു സന്ധ്യ ആകാറായി….
വെളക്കു വെക്കാൻ പോകുകയാണ് എണീറ്റെ..
അയ്യോ ഇത്രയും നേരം കിടന്നോ..
പിന്നെ….
ബാ എണിറ്റു ഫ്രഷ് ആയിവാ ഞാൻ വിളക്ക് കത്തിക്കട്ടെ…. റെഡിയായി താഴേക്കു വാട്ടോ ഞാൻ ചായ എടുത്തു വെക്കാം….
ഹും……..
അത്താഴം കഴിക്കുകയായിരുന്നു എല്ലാരും കുടെ…
അമ്മ എന്റെ കൂടെ പഠിക്കുന്ന ഫ്രെണ്ട് ഉണ്ട് അവന്റെ വീട് മൂന്നാർ ആണ് അവനു അവിടെ ഒരു ഹോം സ്റ്റേ ഒക്കെ ഉണ്ട്.. അവൻ കുറച്ചായി എന്നേ അങ്ങോട്ട് വിളിക്കുന്നു. ഞാനും തുളസിയും ഒന്ന് പോയി വരട്ടെ…
അതു കേട്ടു തുളസി കണ്ണുമിഴിച്ചു നോക്കി.. ഇതു ഇപ്പോൾ എന്ന മട്ടിൽ
അതിനു എന്താടാ.. മക്കള് പോയി വാ… ഇത്ര ദിവസത്തെ ട്രിപ്പ് ആണ് ഉദ്ദേശിക്കുന്നെ.. ഇങ്ങനെ പോകാൻ ആണ് കാറിലോ അതോ ബുള്ളറ്റിലോ…
രണ്ടു മൂന്നു ദിവസം നിക്കാൻ ആണ് നോക്കണേ..
അച്ഛാ ബുള്ളറ്റിൽ പോകാൻ ആണ്
സൂക്ഷിച്ചു പോണം….
എന്നാ അമ്മയും, അച്ഛനും കുടെ വാ ഞങ്ങളുടെ കൂടെ എല്ലാർക്കും പോയി വരല്ലോ… തുളസി ചോദിച്ചു..
അയ്യോ അതു വേണ്ട മോളെ കല്യാണിക്കു തണുപ്പ് പറ്റില്ല..നിങ്ങൾ പോയി വാ നമുക്ക് വേറെ ഒരു യാത്ര പ്ലാൻ ചെയ്യാം.
അങ്ങനെ അത്താഴം എല്ലാം കഴിഞ്ഞു അടുക്കളയിലെ ജോലി എല്ലാം ഒതുക്കി തുളസി റൂമിൽ വരുമ്പോൾ കൃഷ്ണ ഫോണിൽ ആയിരുന്നു..
അവൾ അവനെ നോക്കി ചിരിച്ചു ഫ്രഷാവാനായി ബാത്‌റൂമിൽ കേറി…
തിരിച്ചു ഇറങ്ങുമ്പോൾ കൃഷ്ണ ബെഡിൽ ഉണ്ടായിരുന്നു.
ആരോടായിരുന്നു ഫോണിൽ..
ഞാൻ നുമ്പേ പറഞ്ഞില്ലേ എന്റെ ഫ്രണ്ട്. അവൻ ആയിരുന്നു, നമ്മുടെ യാത്രയുടെ കാര്യം സംസാരിക്കുകയായിരുന്നു.
ഈ യാത്ര ഒക്കെ ഇപ്പോൾ പ്ലാൻ ചെയ്തു…
അതൊക്കെ ചെയ്തു.
ഹും. അവൾ മുടി ഉണക്കി ടർക്കി ഉണങ്ങാൻ ഇട്ടു ബെഡിൽ അവന്റെ അടുത്ത് ചെന്നിരുന്നു.
എന്താ നോക്കുന്നെ.
ചുമ്മാ.
എന്നാ ഇങ്ങു വന്നെ ചോദിക്കട്ടെ. അവളെ വലിച്ചു അവന്റെ മെത്തിട്ടു.
അവനെ കെട്ടിപിടിച്ചു ആ നെഞ്ചിൽ മുഖം പൂഴ്ത്തയവൾ.
കൂട്ടുകാരി എന്തുപറഞ്ഞു..
എന്തുപറയാൻ. അവൾ മുഖമുയർത്തി സംശയത്താൽ ചോദിച്ചു.
അല്ല അടുക്കളയിൽ നിന്നു വെള്ളവുമായി വന്നപ്പോൾ ആ മുഖം ഞാൻ ശ്രെദ്ധിച്ചു അതോണ്ട് ചോദിച്ചതു ആണ്.
കണ്ടിരുന്നോ.
പിന്നെ കാണാതെ. ഞാൻ കണ്ണുപൊട്ടൻ ആണോ.
പറ എന്താ പറഞ്ഞത്.
അയ്യടാ അങ്ങനെ ഇപ്പോൾ അറിയണ്ടാ.
പറയടി ചേച്ചി.
പറയണോ
പ്ലീസ്
അവൾ ചോദിച്ചു ചെക്കൻ ഇങ്ങനെ ഉണ്ടന്ന്.
മനസിലായില്ല..
അയ്യേ… ഞാൻ ഇങ്ങനെ ഇപ്പോൾ പറയും..
അതു എന്താ…
അവള് ചോദിക്കുവാ അവൻ ഇങ്ങനെ ബെഡിൽ ഉഷാർ ആണോ എന്ന്. അതും പറഞ്ഞു അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.
എന്നിട്ട് എന്തു പറഞ്ഞു എന്റെ തുളസികുട്ടി.
അവൾ അങ്ങനെ കിടന്നു ചിരിച്ചു.
ആ ചിരിക്കാതെ പറ പെണ്ണെ..
സൂപ്പറാന്നു പറഞ്ഞു. അവനെ വീണ്ടും കെട്ടിപിടിച്ചു.
ആ… ഇങ്ങനെ ആണോ. മുഖത്തു നോക്കി പറ.
അവൾ എണിറ്റു അവന്റെ നെഞ്ചിൽ താടികുത്തി അവന്റെ കണ്ണിലേക്ക് നോക്കി.
എന്റെ ചെക്കൻ സൂപ്പർ ആണ് എന്ന് ഞാൻ പറഞ്ഞു…. പോരെ….
അങ്ങനെ പറഞ്ഞോ..
പറഞ്ഞു.
അവൻ അവളെ വലിച്ചു പൊക്കി തന്റെ ചുണ്ടുകളാൽ അവളുടെ ചുണ്ടുകളെ വിഴുങ്ങി. പരസ്പരം അവരുടെ പ്രേമമം പങ്കുവെച്ചു.
