രമിത – 3 Like

അങ്ങനെ അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു….. ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങി ബൈക്ക് എടുത്തു വീട്ടിൽ പോയി… ചേട്ടൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ പോയി ഫ്രഷ് ആയി ഹാളിൽ ചായ കുടിക്കാൻ വന്നു…..

പുറം പൊളിയുന്ന ഒരു അടി ആയിരുന്നു കിട്ടിയത്…. നോക്കിയപ്പോൾ ചേട്ടത്തി ആണ്…. ഭദ്രകാളി ഭാവം…….. ചേട്ടനെ നോക്കിയപ്പോൾ ഒരു ദയനിയ ഭാവം…. എങ്കിക്ക് ആണേൽ വേദന……..

“നീ ആരാടാ ഗുണ്ടായോ………. നീ കോളേജ് ഇൽ അടി ഉണ്ടാക്കാൻ ആണോടാ പോകുന്നെ…?”

ഒരണ്ണം കൂടി കിട്ടി കുറുക്കിൽ…….. “പൊന്നു ചേട്ടത്തി പതിക്കെ അമ്മ കേട്ടാൽ തീർന്നു…… ”

“നിന്നോട് ഞാൻ ഒരുപാടു തവണ പറഞ്ഞിട്ടുണ്ട് പ്രശ്നം ഒന്നും ഉണ്ടാക്കരുത്തെന്നു……. ഇനി പോകുവോട അടി ഉണ്ടാക്കാൻ….”

“എന്റെ ചേട്ടത്തി ഇനി ഇല്ല…… ഞാൻ നിർത്തി….. എന്നെ കൊല്ലല്ലേ..”

“നിർത്തിയാൽ നിനക്ക് കൊള്ളാം……. ഇല്ലേൽ നീ ഇനിയും വാങ്ങിക്കും ”

ഇത്രയും പറഞ്ഞു ചേട്ടത്തി അടുക്കളയിലോട്ട് പോയി……..

“എന്നാലും ചേട്ടാ… എന്ത് പണിയ കാണിച്ചേ….. വല്ലാത്ത ചതി ആയിപ്പോയി.”

“ഡാ മനഃപൂർവം അല്ല… ഞാൻ വീട്ടിൽ വന്നപ്പോൾ ഇവൾ ഇവിടെ ഉണ്ട്… അവൾക്കു തലവേദന ആയതു കൊണ്ട് ഉച്ചക്ക് ശേഷം ലീവ് എടുത്തു… ഞാൻ എന്താ നേരത്തെ വന്ന എന്ന് ചോദിച്ചു…. കള്ളം പറഞ്ഞാൽ ഇപ്പോൾ നിനക്കിട്ടു കിട്ടിയത് എനിക്കു കിട്ടും…. അത് കൊണ്ട് സത്യം പറഞ്ഞു…”

“എന്നാലും വല്ലാത്ത പണി ആയി പോയി എന്റെ ബാക്ക് ഒരു പരുവം ആയിക്കാണും……. ചേട്ടാ അമ്മ അറിഞ്ഞോ….. ഇനി അടുത്ത അടി കിട്ടുവോ “
“ഇല്ലെടാ അമ്മ അറിഞ്ഞില്ല പേടിക്കണ്ട….”

“ഹാവൂ രക്ഷപെട്ടു..”

പിന്നെ അന്ന് കാര്യമായി ഒന്നും സംഭവിച്ചില്ല…. നൈറ്റ്‌ ഫുഡും കഴിച്ചു ഞാൻ കിടന്നു ഉറങ്ങി…….

പിന്നെ കുറേനാൾ കോളേജിൽ പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്നു…. ക്ലാസ്സിൽ കുറച്ചു പേരുമായി ചെറിയ ഫ്രണ്ട്ഷിപ് ഒക്കെ ആയി.. കിരൺ എന്റെ നല്ല ഫ്രണ്ട് ആയി മാറി… അവനുമായി ഉള്ള ഫ്രണ്ട്ഷിപ് ഞാൻ നന്നായി എൻജോയ് ചെയ്തു. ഇതിനിടക്ക്‌ പല ദിവസ്സങ്ങളിൽ വിനിത എന്നോട് സംസാരിക്കാൻ വന്നു.. ഞാൻ അവൾക്കു വലിയ മൈൻഡ് ഒന്നും കൊടുത്തില്ല….. അത് അവൾക്കു മനസ്സിലായി എങ്കിലും.. അവളുടെ ചട്ടം എങ്ങോട്ടാണ് എന്ന് എനിക്ക് നല്ല ബോദ്യം ഉണ്ടായിരുന്നു…

എന്നാൽ ഞാൻ ഇടയ്ക്കു രമിതയെ നോക്കുമായിരുന്നു.. അവൾ കാണാതെ ഞാൻ അവളുടെ സൗന്ദര്യം നോക്കി നിന്നു.. ഇടയ്ക്കു അവൾ നോക്കും എങ്കിലും പെട്ടന്ന് നോട്ടം മാറ്റി കളയും…

* അവളെ പറ്റി പറയുക ആണേൽ… ഒരു ദേവാദ ആയിരുന്നു. ഓമനത്തം തുളുമ്പുന്ന മുഗം.. അതിൽ വശ്യമായ കണ്ണുകൾ.. Avg ബോഡി…. എന്നാൽ അത് നല്ല ഷേപ്പിൽ ആയിരുന്നു.. പിന്നെ പനങ്കുല പോലെ മുടി….മൊത്തത്തിൽ പറഞ്ഞാൽ ഒരു ദേവസുന്ദരി.. ക്ലാസ്സിലെ പല ഊളകളും അവളോട് ഇഷ്ടം പറഞ്ഞു എന്നാലും അവൾ അതെല്ലാം പുല്ലു പോലെ തള്ളിക്കളഞ്ഞു…. എനിക്ക് അവളെ കാണുമ്പോൾ തന്നെ ഒരു വല്ലാത്ത ഫീൽ…. ബാക്കി എല്ലാരോടും സംസാരിച്ച ഞാൻ അവളോട് മാത്രം ഒന്നും സംസാരിച്ചിട്ടില്ല ഇതുവരെ …. അത് അവൾക്കും മനസ്സിലായോ എന്ന് അറിയില്ല…..

അങ്ങനെ ദിവസ്സങ്ങൾ പോയി കൊണ്ടിരുന്നു.. ഇതിൽ പല ദിവസ്സവും വരുണും ഗാങ്ങും ആയി കണ്ടിരുന്നു എങ്കിലും അവന്മാർ പിന്നെ പ്രശ്നം ഒന്നും ഉണ്ടാക്കാൻ….. എന്നാലും അവരുടെ മുഖം കണ്ടാൽ അറിയാം എന്നോടുള്ള കലിപ് ഇതുവരെ മാറിയിട്ടില്ല എന്ന്…. ഞാനും അവന്മാരെ അധികം മൈൻഡ് ചെയ്യാൻ പോയില്ല… ഇങ്ങോട്ട് പ്രശ്നം ഉണ്ടാക്കാൻ വന്നില്ലേൽ നമുക്ക് എന്താ അല്ലേ….

അങ്ങനെ മാസ്സങ്ങൾ കഴിഞ്ഞു പോയി… ഫസ്റ്റ് സേം എക്സാം കഴിഞ്ഞു. ഒരു ദിവസ്സം ഞാനും കിരണും ക്യാന്റീനിൽ നിന്നു ഫുഡ്‌ കഴിച്ചോണ്ട് ഇരുന്നപ്പോൾ വിനിത ഞങ്ങളുടെ അടുത്ത വന്നു സംസാരിക്കാൻ വന്നു.. ഞാൻ അവളെ മൈൻഡ് ചെയ്തില്ല എങ്കിലും കിരൺ അവളോട് എന്തൊക്കയോ സംസാരിച്ചു…….. ഉടനെ അവൾ എന്റെ പ്ളേറ്റിൽ കയ്യിട്ടു ഫുഡ്‌ എടുത്തു…. എനിക്കു ആ പ്രവർത്തി നന്നായി ദേഷ്യം വന്നു… എന്റെ മുഖത്തു ദേഷ്യം ഇറച്ചു കയറി.. എന്നാലും ഞാൻ അവളെ ഒന്ന് പറയുക ചെയ്യാതെ അവിടെ നിന്നും എണിറ്റു പോയി……… എന്റെ പ്രവർത്തി അവളിൽ ഒരു ഞെട്ടാൻ ഉണ്ടാക്കി.. ഞാൻ നേരെ ഒരു മരത്തിന്റെ താഴെ പോയി ഇരുന്നു…… കുറച്ചു കഴിഞ്ഞു കിരണും വന്നു..
“ഡാ നീ എന്തിനാ ദേഷ്യപ്പെട്ടു പോയത്….”

Leave a Reply

Your email address will not be published. Required fields are marked *