“ഡാ നീ കണ്ടില്ലേ അവൾ കാണിച്ചത്…. എനിക്ക് ഒന്നത്തെ അവളെ കാണുന്നതേ ഇഷ്ടമല്ല… അപ്പോഴാ അവൾ കയ്യിട്ടു ഫുഡ് എടുത്തത്….. ”
“ഡാ… നിന്റെ ദേഷ്യം കണ്ടപ്പോൾ ഞാൻ കരുതി അവൾക്കിട്ട് ഒരണ്ണം കൊടുക്കും എന്ന്. എന്തായാലും ഒന്നും ചെയ്യാത്ത നന്നായി ”
“അടി കൊടുക്കണം എന്ന് തോന്നിയത…. പിന്നെ വേണ്ടാന്ന് വച്ചു…..”
എന്റെ സംസാരം കേട്ടതും അവൻ ചിരിയ്ക്കാൻ തുടങ്ങി…. ഞാനും അവന്റ ഒപ്പം കൂടി… ഞങ്ങൾ നേരെ ക്ലാസ്സിലോട്ടു പോയി….
ക്ലാസ്സിൽ കയറിയതും ഞാൻ രമിതയെ നോക്കി അവൾ എന്തോ വായിച്ചു കൊണ്ടിരിക്കുക ആയിരുന്നു…… ഞാൻ നടന്നു ക്ലാസ്സിന് നടുക്ക് എത്തിയപ്പോൾ വിനിത കയറി വട്ടം നിന്നു….
“ഗോകുൽ എനിക്ക് കുറച്ചു സംസാരിക്കണം ”
“എന്താ… പറ….”
ഞാൻ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു..
“നമുക്ക് ക്ലാസിനു പുറത്തു പോയാലോ?”
“നിനക്ക് ഇവിടെ വച്ചു പറയാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി ”
ഞാൻ അവളോട് അങ്ങനെ പറഞ്ഞു….. ക്ലാസ്സിലെ എല്ലാ കുട്ടികളും ഞങ്ങളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു…. ഞാൻ അവളുടെ മുഖത്തു നോക്കി അവൾ പറയാൻ പോകുന്നത് എന്താണെന്നു എനിക്കു നല്ല പോലെ അറിയാം…..
“അത് ഗോകുൽ എനിക്കു തന്നെ ഭയങ്കര ഇഷ്ടം ആണ്… I LOVE U❤️”
ഇതു പറഞ്ഞു അവൾ എന്നെ വന്നു കെട്ടിപിടിച്ചു… എന്റെ കവിളിൽ ചുണ്ടുകൾ അമർത്തി… ഞാൻ ഒരു നിമിഷം ഒന്നു ഞെട്ടി പോയി…. ഞാൻ മാത്രം അല്ല ക്ലാസ്സിലെ എല്ലാവരും ഞെട്ടിയിരുന്നു….
ഒരു നിമിഷം സോബോധം വീണ്ടെടുത്ത ഞാൻ അവളെ എന്നിൽ നിന്നും അടർത്തു മാറ്റി.. അടുത്ത നിമിഷം എന്റെ കൈ അവളുടെ കവിളത്തു പതിച്ചു.. ക്ലാസ്സിലെ എല്ലാ കുട്ടികളും അത് കണ്ടു ഒന്ന് ഞെട്ടി തരിച്ചു പോയി…. അടി കൊണ്ട അവൾ നേരെ ഡെസ്കിൽ പോയി വിഴുന്നു
“ഡി നിന്റെ ഒക്കെ പുറകെ മണപ്പിച്ചു നടക്കാൻ കുറെ അവന്മാർ കാണും.. നീ എന്നെ ആ കൂട്ടത്തിൽ കാണാല്ലോ മോളെ..”
അതും പറഞ്ഞു ഞാൻ ക്ലാസിനു വെളിയിൽ ഇറങ്ങി…. ഞാൻ നേരെ പാർക്കിന്നു അടുത്ത് പോയി ഇരുന്നു… കിരണും കൂടെ വന്നു..
“ഡാ എന്ത് പണിയ കാണിച്ചേ…… ഇത്രയും വേണ്ടിയിരുന്നില്ല ”
ദേഷ്യം അടങ്ങിയപ്പോൾ എനിക്കും അത് തന്നെ ആണ് തോന്നിയത്… അടിക്കണ്ടായിരുന്നു.. ഇനി എന്തൊക്ക പൊല്ലാപ്പാണോ വരാൻ പോകുന്നെ ഈ കേസിന് എന്തായാലും രാജൻ സർ ഹെല്പ് ചെയ്യില്ല… എന്താണാവോ വരാൻ പോകുന്നെ….
“ശെരിയാ ഇത്രയും വേണ്ടിയിരുന്നില്ല. ഇനി ഇപ്പോൾ എന്താണ് വഴി ”
“എനിക്ക് അറിയില്ല…. പണി കിട്ടാൻ ചാൻസ് ഉണ്ട്.”
നോക്കിയപ്പോൾ വരുണും ഗാങ്ങും ഓടിപിടിച്ചു വരുന്നു… വരുണിന്റ മുഖത്തു നല്ല ദേഷ്യം ഉണ്ട്..ഇത് എന്താ സംഭവം എന്ന് ആലോചിച്ചു ഞാനും കിരണും നോക്കി ഇരുന്നു…. കാരണം ഇവന്മാരും ആയിട്ട് പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ… ഞങ്ങളുടെ അടുത്ത് വന്നു.. അവന്റ വരവ് ഒരു പന്തികേട് തോന്നി..
വന്നപാടെ അവൻ എന്നെ അടിക്കാൻ ആയി കൈ ഓങ്ങി.. ഞാൻ അത് എന്റെ കൈ കൊണ്ട് പിടിക്കുകയും ചെയ്തു.
“നീ എന്റെ പെങ്ങളെ തല്ലും അല്ലേടാ ”
അത് കേട്ട ഞാനും കിരണും ഒന്ന് ഞെട്ടി.. വിനിത ഇവന്റെ അനിയത്തി ആണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.. അത് ഞങ്ങൾക്ക് പുതിയ ഒരു അറിവായിരുന്നു….. അവൻ ദേഷ്യത്തിൽ നിന്നു വിറക്കുക ആയിരുന്നു.. അത് കണ്ടപ്പോൾ എനിക്കും ദേഷ്യം വന്നു.. പക്ഷെ ആരൊക്കയോ കൂടി ഞങ്ങളെ പിടിച്ചു മാറ്റി….
അവൻ ഇപ്പോഴും ദേഷ്യം കൊണ്ടി തുള്ളുക ആയിരുന്നു…
“നീ എന്തിനാടാ എന്റെ അനിയത്തിയെ തല്ലിയത്.. നിന്നെ ഇന്ന് ഞാൻ കൊല്ലും ”
എനിക്കും നല്ല ദേഷ്യം വന്നു
“ഡാ നിന്റെ പെങ്ങൾക്ക് അത്ര മൂത്തു നിൽക്കുക ആണേൽ.. അവളെ പിടിച്ചു കെട്ടിച്ചു വിട്.. അല്ലതെ ആണുങ്ങളുടെ മണ്ടേക്കു കേറാൻ വരരുത്…”
ഞാനും വിട്ടു കൊണ്ടുക്കാൻ പോയില്ല . നല്ല കലിപ്പിൽ തന്നെ ഞാനും പറഞ്ഞു…
“എന്താടാ എന്റെ പെങ്ങളെ പറ്റി പറഞ്ഞെ..”
“അത് പോയി നിന്റെ പെങ്ങളോട് ചോദിക്ക് അവൾ പറഞ്ഞു തരും “
ഈ സമയം അവിടെ ഒരുപാടു കുട്ടികൾ ഉണ്ടായിരുന്നു… നോക്കിയപ്പോൾ പ്രിൻസിപളും ടീമും പ്രശ്നം അറിഞ്ഞു അങ്ങോട്ട് ഓടി വന്നു…… എന്നെ നല്ല കലിപ്പിൽ നോക്കിട്ടു… പിള്ളേരോട് ക്ലാസ്സിൽ പോകാൻ പറഞ്ഞു…..
