“എന്നെയോ എന്തിനു..”
“അതൊക്കെ ഞാൻ നേരിട്ട് പറയാം…. ”
“നിങ്ങൾ കാര്യം പറയു….. എന്നിട്ട് നോക്കാം ”
“ഗോകുൽ അല്പം സീരിയസ് ആണ്…. നേരിട്ട് പറയാം…. ”
“എന്ത് സീരിയസ്?”
“അത് നിന്റെ ചേട്ടൻ ഒരു വലിയ പ്രേശ്നത്തിൽ ആണ്…. ബാക്കി നേരിട്ട് പറയാം ”
അത് കേട്ടപ്പോൾ ഞാൻ ഞെട്ടി… കാരണം ചേട്ടൻ അങ്ങനെ പ്രേശ്നത്തിന് ഒന്നും പോകില്ല.. ഇപ്പോൾ എന്താ ഇത്.. ഞാൻ ആകെ വല്ലാതെ ആയി.
“ചേട്ടന് എന്ത് പ്രശ്നം……? പറയു ”
” അതല്ലേ ഞാൻ നേരിട്ട് പറയാം എന്ന് പറഞ്ഞത്……”
“ഞാൻ വരാം എവിടെയാ വരേണ്ടേ ”
“ഞാൻ ഇപ്പോൾ…. ഹോട്ടൽ രാജധാനി യിൽ ഉണ്ട്.. റൂം നമ്പർ 411”
“ഓക്കേ ഞാൻ 1 മണിക്കൂറിനു ഉള്ളിൽ എത്താം.”
“ഓക്കേ വാ… ഞാൻ നേരിട്ട് പറയാം ”
ഞാൻ പിന്നെ ഒന്നും നോക്കിയില്ല വേഗം എണിറ്റു ഫ്രഷ് ആയി….. താഴെ പോയി അമ്മ ചോദിച്ചപ്പോൾ ഫ്രണ്ട്നെ കാണാംണം എന്ന് കള്ളം പറഞ്ഞു ബൈക്ക് എടുത്ത് നേരെ അവർ പറഞ്ഞ സ്ഥലത്തോട്ടു പോയി……
പോകുമ്പോൾ മനസ്സ് ആകെ സങ്കിരണം ആയിരുന്നു… ചേട്ടനെ പറ്റി ആലോചിച്ചു….
ഞാൻ നേരെ അവർ പറഞ്ഞ ഹോട്ടലിൽ പോയി… ലിഫ്റ്റിൽ കയറി 4ആം നിലയിൽ ഇറങ്ങി നടന്നു… റൂം കണ്ടു പിടിച്ചു… ഞാൻ റൂം ബെൽ അടിച്ചു ഒരു റെസ്പോൺസും ഇല്ല.. ഞാൻ ഒന്നും കൂടി അമർത്തി… എന്നിട്ടും അനക്കം ഇല്ല.. റൂം ലോക്ക് അല്ലായിരുന്നു…
പെട്ടന്ന് തന്നെ ഞാൻ ഡോർ തുറന്നു അകത്തേക്ക് കയറാൻ പോയി.. ഉടനെ തന്നെ ബാക്കിൽ നിന്നും ആരോ എന്നെ പിടിച്ചു തള്ളുകയും ഒരാൾ എന്റെ തലയിൽ ശക്തി ആയി അടിക്കുകയും ചെയ്തു പെട്ടന്ന് ഉണ്ടായ അടിയിൽ തന്നെ എന്റെ ബോധം പോയി… അടുത്ത് ഞാൻ ഉണരുമ്പോൾ ഞാൻ ഒരിടത്തു ഇരിക്കുന്നു തൊട്ടു മുന്നിൽ ഒരു കുട്ടി ഇരുന്നു കരയുന്നു.. എവിടേയോ കണ്ടു നല്ല പരിചയം ഉണ്ടായിരുന്നു എന്നാൽ അടി കിട്ടിയ കാരണം ഒന്നും നേരെ പറ്റുന്നില്ല…
ഞാൻ നോക്കുമ്പോൾ മുറിയിൽ പോലീസ് ഉൾപ്പെടെ കുറേപേർ ഉണ്ട്… പതിയെ പതിയെ എന്റെ ബോധം പിന്നെയും പോയി തുടങ്ങി.. പകുതി ബോധത്തിൽ ഞാൻ മനസ്സിലായി എന്നെ ഹോട്ടൽ റൂമിൽ നിന്നും ഒരു പെൺകുട്ടിയുടെ കൂടെ പൊക്കിയിരിക്കുന്നു… എല്ലാം പൂർത്തിയായി…
പിന്നെ നടന്നത് എല്ലാം യാന്ത്രികം ആയിരുന്നു. അമ്പലത്തിൽ വച്ചു അവളുടെ കഴുത്തിൽ താലികെട്ടിയതും, നിറകണ്ണുകളോടെ എന്റെ അടുത്ത് നിൽക്കുന്ന എന്റെ അമ്മയും ചേട്ടനും, ചേട്ടത്തിയും എല്ലാം… എന്നാൽ നടക്കുന്ന ഒന്നും മനസ്സിലാകാതെ കിളിപോയി നിൽക്കുന്ന ഞാനും എന്റെ അടുത്ത് എന്റെ താലിയും ആയി നിൽക്കുന്ന എന്റെ ഭാര്യയും…..
അപ്പോഴാണ് ഞാൻ അവളെ കാണുന്നത് അവൾ തന്നെ
രമിത..
ഇവൾ എന്നെ ചതിക്കുക ആയിരുന്നോ… അവളോടുള്ള ഇഷ്ടം എല്ലാം ദേഷ്യത്തിന് മുന്നിൽ ഒന്നും അല്ലാതായി തീർന്നു…എനിക്കു ദേഷ്യം കൊണ്ട് ശരീരം ആകെ വിറക്കാൻ തുടങ്ങി…
ഞങ്ങൾ വീട്ടിൽ എത്തി സംഭവം അറിഞ്ഞു അകൽപക്കത്തു ഉള്ളവരും നാട്ടുകാരും എല്ലാം വന്നിരുന്നു.. ചേട്ടനും അമ്മയും എല്ലാം അവരെ പറഞ്ഞയച്ചു..
ഞാൻ ഒന്നും ചെയ്യാൻ പറ്റാതെ ഹാളിൽ സോഫയിൽ ഇരിക്കുക ആയിരുന്നു…
ചേട്ടൻ എന്റെ അടുത്ത് വന്നു എന്റെ കവിളിൽ അടിച്ചു വേദനയും സങ്കടവും കൊണ്ട് ഞാൻ വല്ലാതെ ആയി…
“ഡാ എന്നാലും നിനക്കു എങ്ങനെ തോന്നിയെടാ ഞങ്ങളെ ചതിക്കാൻ… ഈ പാവം പെൺകുട്ടിയെ ചതിക്കാൻ ”
“ചേട്ടാ ഞാൻ ”
പറയുന്നതിന് മുൻപ് അടുത്ത അടി വിഴുന്നു….
“നീ ഇനി എന്നെ അങ്ങനെ വിളിക്കരുത്…. ഇങ്ങനെ ഒരു അനിയൻ എനിക്കു ഇല്ല..”
“ചേട്ട ഞാൻ പറയുന്നത് ഒന്ന് കേൾക്കു പ്ലീസ് ”
നീ ഒന്നും പറയണ്ട… എനിക്ക് ഒന്നും കേൾക്കുകയും വേണ്ട… ഇനി എനിക്കു നിന്നെ കാണണ്ട…. ”
അതും പറഞ്ഞു ചേട്ടനും ഇറങ്ങി പോയി…. ഞാൻ നോക്കിയപ്പോൾ അമ്മയും ചേട്ടത്തിയും ഹാളിൽ തന്നെ ഉണ്ട് എല്ലാരും ഭയങ്കര കരച്ചിൽ തന്നെ ആണ്…. ഞാൻ അമ്മയെ നോക്കിയപ്പോൾ അമ്മ മുഖം തിരിച്ചു കളഞ്ഞു…
“ചേട്ടത്തി ചേട്ടത്തി എങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്കു….”
ചേട്ടത്തി ഒന്നും മിണ്ടിയില്ല….. എന്നെ നോക്കി കൂടി ഇല്ല… അത് എനിക്കു മരണതുല്യം ആയ വേദന സമ്മാനിച്ചു.. ചേട്ടത്തി പോലും എന്നെ മനസ്സിലാക്കിയില്ല…..
