“എന്ത് വേണം എന്ന് പറഞ്ഞോ.
തോക് വേണോ, ബോംബ് വേണോ….
എല്ലാം ഞാൻ എത്തിച്ചു തരാം…”
“അതൊക്കെ നീ എത്തിച്ചു തരും എന്ന് എനിക്ക് അറിയാടോ…
എനിക്ക് വേണ്ടത്
ഒരു ലോറിയും പിന്നെ ആ ലോറി നിറയെ സിമെന്റ് ചാകും. പിന്നെ സിമന്റ് ചക്കിന്റെ ബില്ലും.
എല്ലാം ലീഗ്ൽ ആയി തന്നെ വേണം.”
“അത് എന്തിനാടാ…”
“ഒപ്പിച്ചു തരുമോ…?”
“നിനക്ക് വേണേൽ എന്റെ തളയെ വരെ ഒപ്പിച്ചു അപ്പോഴാണ് ഈ പിറു സാധനങ്ങൾ.”
“പോടാ…”
“അല്ലാ നീ ഒറ്റക്ക്…”
“ഒറ്റക്ക് ആകുമ്പോൾ പേടിക്കണ്ടല്ലോ..
ദേ ഇനി അധികം ദിവസം ഇല്ലാ..
ദിവസം എന്ന് പറയാൻ പോലും ഇല്ലടോ ചിലപ്പോ നീ ഒപ്പിച്ചു വെച്ചേക്ക്…”
അപ്പൊ തന്നെ അവൻ ബൈക്കിൽ ചാടി കയറി…
“ദേ അനോഷണം തുടങ്ങി ഇരിക്കുന്നു….”
എന്ന് പറഞ്ഞു അവൻ ബൈക്കിൽ പോയി.
ഞാൻ തിരിച്ചു നടന്ന് ബസ് സ്റ്റോപ്പിൽ ചെന്ന് അടുത്ത ബസിൽ കയറി
ആ ഫിനാഷ്യൽ സ്ഥാപനത്തിന്റെ അടുത്തുള്ള ചായക്കടയിൽ കയറി ചായയും കുടിച്ചു എല്ലാം നിരീക്ഷിച്ച ശേഷം ഞാൻ വൈകുന്നേരം ആയപ്പോ തിരിച്ചു വന്നു.
എന്നെയും കത്ത് രേഖയും ഗായത്രിയും ദീപു വീടിന്റെ ഫ്രണ്ടിൽ തന്നെ ഉണ്ടായിരുന്നു.
രേഖ ആണേൽ അവളുടെ ഒരു ബുക്കും വായിച്ചോണ്ട് ഇരിക്കുന്നു.
ദീപു ആണേൽ കുഞ്ഞിനേയും എടുത്തു കൊണ്ട് നടക്കുന്നു.
ഗായത്രി അവളുടെ കുഞ്ഞിന്റെ തുണി എല്ലാം മടക്കി വെക്കുന്നു.
എന്നെ കണ്ടതോടെ രേഖയുടെ മുഖം ദേഷ്യം വരുന്നത് കണ്ട്.
എവിടെ പോയേക്കുവായിരുന്നു….
എന്ന് പറഞ്ഞു തൊടങ്ങി അവൾ…
പിന്നെ അവസാനിച്ചത് എന്റെ ഒരു കിസ്സിൽ ആയിരുന്നു.
അവൾ ഇത്രയും ഉള്ള് എന്ന് എനിക്ക് പണ്ടേ അറിയാം ആയിരുന്നു.
ഗായത്രിയും ദീപുവും അത് കണ്ട് ചിരിച്ചു.
അവളുടെ പിറന്നാൾ സദ്യ എന്നെയും കത്ത് മേശപ്പുറത് ഉണ്ടായിരുന്നു.
അത് കഴിച്ചതോടെ ആണ് അവള്ക്ക് സന്തോഷം ആയേ.
പിന്നെ അവൾ പടുത്തം തുടങ്ങി.
ഞാൻ ദീപു ന്റെ അടുത്ത് ചെന്ന് അവൾ ആണേൽ പശു ന് ഒക്കെ പുല്ല് ഇട്ട് കൊടുക്കുവായിരുന്നു.
ഞാനും കുറച്ച് പുല്ല് എടുത്തു കൊടുക്കുന്ന കണ്ടപ്പോ അവൾ എന്നെ അശ്ചാരത്തോടെ നോക്കി.
“ഇത് എന്ത് പറ്റി… ഇല്ലേ എന്നെയും ഇവറ്റകളെയും കുറ്റം പറയുന്ന നീ ഇന്ന് പുല്ല് ഒക്കെ എടുത്തു കൊടുക്കുന്നെ… ഇത് എന്റെ അജു തന്നെ ആണോ.”
എന്ന് പറഞ്ഞു ദീപു ചിരിച്ചു.
“അല്ലേലും ഇവറ്റകളെ പിഴിഞ്ഞല്ലേ നമ്മൾ ജീവിക്കുന്നെ..”
“അപ്പൊ എന്നാ അജു നീ കൊണ്ട് തരുന്നത് ഒക്കെയോ.”
“യേ.. ഒന്നുല്ല…
ഇതിലും നമുക്ക് ജീവിക്കാല്ലോ..”
“എന്താ അജുട്ട നിന്റെ സംസാരം ഒക്കെ മാറുന്നെ..”
“ഞാൻ ചുമ്മേ..”
ദീപു അവിടെ നിന്ന് പുല്ല് മുറിക്കാൻ പറമ്പിലേക്ക് ഇറങ്ങി മാറിയതും ഇതൊക്കെ കേട്ട് ഗായത്രി അവിടെ നികുന്നുണ്ടായിരുന്നു.
ഗായത്രി എന്നെ അവിടെ നിന്ന് മാറ്റി നിർത്തി ചോദിച്ചു.
“നീ അപ്പൊ… എതിർക്കാൻ പോകുകയാണോ..
എടാ നിനക്ക് എന്നെങ്കിലും പറ്റിയാൽ എന്റയും ഇവരുടെ അവസ്ഥയോ..
വേണ്ടടാ ഇനി നമുക്ക് പ്രതികാരം ഒന്നും ചെയ്യണ്ട..
നിനക്ക് എന്തെങ്കിലും പറ്റിയാൽ… ഞങ്ങളുടെ അവസ്ഥ എന്താകും…”
ഞാൻ ചിരിച്ചിട്ട് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“ഗായത്രി നീ ഇപ്പൊ ആ കാര്യങ്ങൾ പറഞ്ഞില്ലേലും ഞാൻ കണ്ട് പിടിച്ചേനെ…
എന്റെ ഉറക്കം എന്നതെകും എടുത്തവന്മാർ ആണ് അവർ.
അവർ ആരൊക്കെ ആണോ എന്ന് ഒന്നും എനിക്ക് അറിയില്ല.
പക്ഷേ അവർ തന്നെ എന്നെ തേടി വരണം.
അതിന് നീ തന്നാ ആ ലക്ഷ്യം മാത്രം ഈ അര്ജുനൻ ബേതിച്ചാൽ മതി..
ഇല്ലേ…”
അപ്പൊ തന്നെ ഗായത്രി എന്റെ വാ മുടി.
“നിനക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ..”
“എന്റെ കുടുബം മൊത്തം എടുത്തവരാ അവർ. അവർ ആരാണെന്നോ എനിക്ക് അറിയില്ല. പക്ഷേ എനിക്ക് മരിക്കാൻ പേടി ഇല്ലാ. ഇപ്പൊ ഞാൻ ഒന്നും ചെയ്തില്ലെങ്കിൽ ജീവിതം മുഴുവൻ ഞാൻ ഒരു ഭീരു പോലെ ആകും.
ഇനിയും എന്നെപോലെ ആരെങ്കിലും അവർ ഒറ്റക്ക് ആകും.”
ഗായത്രി എന്നെ കെട്ടിപിടിച്ചു.
“ഞാൻ ചെയ്താ എറ്റവും വലിയ തെറ്റ് ആ കാര്യം നിന്നോട് പറഞ്ഞതാ…
ഞാൻ പറയരുത് ആയിരുന്നു.”
അപ്പോഴേക്കും കുഞ് കരയുന്ന ശബ്ദം എത്തി. ഒപ്പം രേഖയുടെ വിളിയും ചേച്ചി വാവാച്ചി കരയുന്നു…
