വളഞ്ഞ വഴികൾ – 18 4

അതും പറഞ്ഞു ഞാൻ പുറത്തേക് ഇറങ്ങി.

അപ്പോഴേക്കും പട്ടയുടെ വിളി എത്തി.

എല്ലാം അവൻ ഒപ്പിച്ചു എന്ന്.

എങ്ങനെ എന്ന് ചോദിച്ചപ്പോൾ പറയാം എന്ന് പറഞ്ഞു ഞാൻ എന്നും കാണുന്നോടത് ഉണ്ടാക്കും എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.

ഞാൻ ഞങ്ങൾ കൂടുന്ന സ്ഥലത്ത് എത്തിയപോ അവനും അവിടെ ഉണ്ടായിരുന്നു.

പിന്നെ അവന്റെ ബൈക്കിൽ ആ ഫിനാഷ്യൽ സ്ഥാപനത്തിന്റെ അടുത്ത് ചെന്ന്.

“എടാ പട്ട…

ഇവിടെ ആണ് ആ റോബറി നടക്കാൻ പോകുന്നെ..

റോബറി എന്ന് പറയാൻ പറ്റില്ല..

തട്ടിപ്പ്.”

“അല്ലടാ അപ്പൊ നീ എങ്ങനെ അറിയും…”

“എടാ

പണവും അധികാരവും ഉള്ളവർക് നോക്കി നികുമ്പോൾ തന്നെ ഈ ഫിനാഷ്യൽ സ്ഥാപനത്തിലെ കാശ് കൊണ്ട് മുങ്ങാം..”

“അപ്പൊ നീ പറഞ്ഞു വരുന്നത്??”

“അന്ന് എന്റെ ചേട്ടനെ ബലിയാടാ ക്കി ഇവന്മാർ കാശ് കൊണ്ട് പോയിലെ…

ഞാൻ മറക്കാൻ ശ്രെമിച്ച ആ ദിവസങ്ങൾ ഞാൻ വീണ്ടും കുത്തി പോക്കി….

പഴയ ന്യൂസ്‌, fb യിൽ വന്ന പല കാര്യങ്ങളും നിന്ന് മനസിലായത്…

അന്ന് എന്റെ ഏട്ടന്റെ മരണതിന് ഇവിടത്തെ MLA ക് എന്തൊ ഒരു പങ്ക് ഉണ്ടെന്ന് പോലെ തോന്നി…

അത്‌ വഴി ഒന്ന് അനോഷിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി ഇതൊരു പരസ്പരം എല്ലാവരും ആയി ബന്ദ്പ്പെട്ടു കിടക്കുന്നു അപ്പൊ കേസ് ഉണ്ടായാലും അത്‌ തേച് മാച്ച് കളയും.

ഇപ്പൊ ഈ സംഭവും ഇവിടത്തെ MLA ആയി ബന്ധം ഉണ്ട്.

കാരണം MLA ഈ കഴിഞ്ഞ ദിവസം പുള്ളിയുടെ കാശ് ഒക്കെ ഫിനാഷ്യൽ നിന്ന് മാറ്റിട്ട് ഉണ്ട്. ഇപ്പൊ ഭാര്യയുടെ പേരിൽ കുറച്ച് ഉള്ള്.”
“ഇതൊക്കെ നീ എങ്ങനെ ഇത്രയും കുറഞ്ഞ ദിവസങ്ങൾക് ഉള്ളിൽ കണ്ടു പിടിച്ചു.”

“ജിജ്ഞൻസ…

ഉറക്കം കെടുത്താൻ ഓരോ നിമിഷങ്ങൾ എന്നെ ഇത്രയും വലിയ അനോഷണ കാരൻ ആക്കി.”

“പിന്നെ MLA യുടെ വിവരങ്ങൾ… ഒരു കുപ്പിയിൽ പുള്ളിയുടെ കാർ ഡ്രൈവർ എന്നോട് എല്ലാം കുമ്പസാരിച്ചു.”

“അപ്പൊ എങ്ങനെ ആണ് നിന്റെ പ്ലാൻ…

ലോറി നമ്മുടെ മുതലാളി യുടെ ആണ്… സിമന്റ്‌ നമ്മുടെ കേൾപ്ട്ടന്റെ പുതിയ വീടിന്റെ വർക്കക് ഉള്ള സിമന്റ്‌ ആണ്.

ഞാനും ചേട്ടനും ഇന്നലെ പോയി സിമന്റ്‌ ഒക്കെ വാങ്ങി ലോറിയിൽ കയറ്റി നമ്മുടെ തടിമില്ല് ഗോഡൗൺ ഇട്ടിട്ട് ഉണ്ട്‌.

പുള്ളിയുടെ വീടിന്റെ വാർക്കക് നാല് ദിവസം കൂടി ഉണ്ട്‌. അത്‌ നീ ഓർത്ത് വെച്ചോ…”

“ഇപ്പൊ ഇവിടെ നിരീക്ഷിച്ചതിൽ നിന്ന് നിനക്ക് എന്തെങ്കിലും മനസിലായോ ചിലപ്പോ നാളെയോ മറ്റന്നാളോ ഉണ്ടാക്കും.

കാരണം ദേ അങ്ങോട്ട് നോക്ക് പഴയ പേപ്പറുകൾ ആണെന്ന് തോന്നുന്നു എല്ലാം വിൽക്കാൻ വേണ്ടി ആണെന്ന് തോന്നുന്നു കൂട്ടി വെച്ചേക്കുന്നെ.”

“ഉം.

അപ്പൊ എങ്ങനെ.”

“ഇവിടെ അല്ലടാ പണി..

നമ്മൾ ഇങ്ങനെ ഇവരെ ഫോളോ ചെയ്യും ഇവർ മൊത്തം കിടന്ന് കളിക്കട്ടെ ലാസ്റ്റ് നമ്മൾ ഒരു കളി കളിക്കും… ഒരു കളി..

വെയിറ്റ് ആൻഡ് സീ..”

“എന്തായാലും നീ ഇവിടെ ഒക്കെ തന്നെ കറങ്ങിക്കോ വല്ല കാർഗോ പിക്കപ്പ് പോലുള്ള വണ്ടി ഒക്കെ വന്നാൽ രാത്രി എന്നെ ഒന്ന് അറികണം.”

“എനിക്ക് എന്ത് പണി ഞാൻ ഇവിടെ എവിടെ എങ്കിലും കാണും..”

“വേറെ ഒന്നും അല്ലടോ രേഖ യേ കുറച്ച് നേരം എങ്കിലും കണ്ടോണ്ട് ഇരിക്കാൻ തോന്നുന്നു.

ഒരു ജീവൻ മരണ കളി അല്ലെ.”

“ഡാ…

വേണോടാ…

ആ എന്തായാലും മരിക്കുവാണേൽ നിന്റെ കൂടെ…”

ഞങ്ങൾ ഒന്ന് ചിരിച്ചിട്ട് അവിടെ ഇരുന്നു ചായ കുടിച്.

അവൻ ഇവിടെ തന്നെ കറങ്ങിക്കോളാം എന്ന് പറഞ്ഞു എന്നെ വീട്ടിൽ കൊണ്ട് വിട്ട്.

അപ്പോഴേക്കും തുലവർഷം മഴ ഇങ് എത്തി ഒപ്പം ഇടിയും ഉണ്ടായിരുന്നു.
ഗായത്രി യെക്കാൾ പേടി തോണ്ടി ആണ് ഇടി വെട്ടുമ്പോൾ രേഖ.

എന്നെ കണ്ടതും എന്നെയും കെട്ടിപിടിച്ചു സോഫയിൽ സ്ഥലം പിടിച്ചു.

ഇത്‌ കണ്ടു ഗായത്രി ചിരിക്കുന്നുണ്ടെല്ലും അവള്ക്ക് പേടിയാ ആണെന്ന് എനിക്ക് അറിയാല്ലോ.

ഞാൻ ആ കുഞ്ഞിനേയും പിടിച്ചു കളിച്ചു കൊണ്ട് ഇരുന്നു.

അങ്ങനെ രാത്രി ആയി….

ഫുഡ്‌ കഴിച്ചോണ്ട് ഇരുന്നപ്പോഴേക്കും ഫോൺ അടിക്കാൻ തുടങ്ങി എടുത്തു നോക്കിയപ്പോൾ പട്ട ആയിരുന്നു.

ഞാൻ അവർ കേൾക്കാതെ എഴുന്നേറ്റു പോയി സംസാരിച്ചു.

“എന്താടാ…”

Leave a Reply

Your email address will not be published. Required fields are marked *