മിഴി – 7 1അടിപൊളി  

അച്ഛന് നാട്ടിലേക്ക് പോയി.. അജിൻ റൂം കൊടുത്ത് പോയത് വിളിച്ചു പറഞ്ഞു.. ഗൗരിയേച്ചിയും,
ഗായത്രിയും. എന്നോടൊന്നും മിണ്ടീല്ല. സ്വസ്ഥത തരുന്നത് ആയിരിക്കും.മനസ്സിലാക്കാൻ കഴിഞ്ഞല്ലോ സന്തോഷം!!.
കിടന്നു മടുത്തു. തപ്പി തടഞ്ഞു റൂമിൽ നിന്ന് ചാടി. ഹാളിൽ സോഫയിൽ ചെരിഞ്ഞു.കിച്ചണിലുള്ള ഗായത്രിയും,ഗൗരിയേച്ചിയും ശബ്‌ദം കേട്ടു ഏന്തിനോക്കി ചിരി തന്നു. മുഷിപ്പിക്കാൻ നിന്നില്ല. എന്തിനാ ഞാനിങ്ങനെ കടിച്ചു പിടിച്ചു നിൽക്കുന്നത്.ഭംഗിയായി ചിരിച്ചു. ഒരത്ഭുതം ആ രണ്ടു മുഖത്തും കണ്ടു. ടീവി തുറന്നവിടെ കിടന്നുറങ്ങിപ്പോയി. ഗൗരിയേച്ചിയാണ് വന്നു എഴുന്നേൽപ്പിച്ചത്..
“അഭീ….. ഭക്ഷണം കഴിക്കണ്ടേ.. സമയായി .” ആ ചിരിയോടെയുള്ള പതിഞ്ഞ ചോദ്യം.ഗായത്രിയെ പോലെ തോന്നണപോലെയുള്ള പറച്ചിലും, ചാട്ടവുമൊന്നുമല്ലാ.ആശാന്‍റിയുടെ അതേ സ്വഭാവം.
“ഹ്മ്മ്…”ഞാനൊന്ന് മൂളി കൊടുത്തു. എഴുന്നേപ്പിക്കാൻ ഗായത്രിയുമുണ്ടായിരുന്നു. വിളമ്പി തന്ന ചപ്പാത്തിയും, വെജിറ്റബിൾ കറിയും, നുള്ളി നുള്ളി ഞാൻ സൈഡിൽ തന്നെ വെച്ചു.. എന്തോ ഒന്നും ശെരിക്ക് അങ്ങ് ഇറങ്ങുന്നില്ല. മുന്നിലിരിക്കുന്ന രണ്ടാളും എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്.. ഒരക്ഷരം മിണ്ടുന്നില്ല.. വല്ലാത്ത മടുപ്പ്.
“ഗൗരിയേച്ചി.. ക്ലാസ്സില്ലേ ഇപ്പൊ.?? ” എന്തേലും ചോദിക്കണ്ടേ.?
ആദ്യം ഒരു ഞെട്ടലാണ് ആ രണ്ടു മുഖത്തും.. എന്ത് മാങ്ങാത്തൊലി ആണോ ആവോ…
ഇതുവരെ കാണാത്ത പോലെയുള്ള നോട്ടങ്ങൾ. വായിൽ തെറി വന്നു പോയി
“ഡീ… നീയെന്നെ ഇങ്ങനെ നോക്കൊന്നും വേണ്ട. ഞാനിവിടെ തുണിയില്ലാതെ നിൽക്കുന്നൊന്നും ഇല്ലല്ലോ??…” ഗായത്രിക്ക് നേരെ ഞാനെറിഞ്ഞു. ഇനിയവൾ ചിലച്ചു തുടങ്ങിക്കോളും. വീണ്ടും കണ്ണ് മിഴിച്ചു നോക്കി അവൾ ഗൗരിയേച്ചിയുടെ നേരെ തിരിഞ്ഞു.
“ദേ തള്ളേ… ആദ്യയിട്ട് കാണുവൊന്നുമല്ലല്ലോ ഇങ്ങനെ മിണ്ടാതിരിക്കാൻ.? ” നേരെ ഗൗരിയേച്ചിക്കും ഒന്നും കൊടുത്തു..
“ഹോ……” രണ്ടു പേരും ഒരുമിച്ചു നോക്കി ശ്വാസം വിട്ടു.പിന്നെ എന്നെ നോക്കി ഒരു ചിരിയും..
“ന്ത്‌ സ്വഭാവം ആട.?. മസിലും പിടിച്ചു ഇത്ര നേരം നിന്നത് നീ തന്നെയല്ലേ..?? ” ഗായത്രി ഒച്ചയിട്ട് തുടങ്ങി..
“ഹാ…ഇവന് സ്റ്റാൻഡേർഡ് ആയി ഇങ്ങനെ ഒക്കെ ചോദിച്ചപ്പോ? ക്ലാസ്സ് ഒന്നും ഇല്ലെന്ന് പിന്നെ വന്നമുതൽ ഏതോ ആളെപ്പോലെ അല്ലേ നോട്ടവും നിൽപ്പൊക്കെ.ന്താ അഭീ…ഇത്ര നേരം നിന്‍റെ മുന്നിൽ ഞാൻ പേടിച്ച നിന്നെ…” ഗായത്രിയെ പിന്താങ്ങി ഗൗരിയേച്ചിയും എന്നെ കളിയാക്കി.ആ ചിരി കാണാൻ നല്ല ഭംഗിയാണ്.. ഗായത്രിയെ കാളും മെലിഞ്ഞിട്ടാണ്.. പതിഞ്ഞ സംസാരം. അത്‌ കേട്ടാൽ ആരും പറയും ആള് പാവാണെന്ന്.
“വാ തുറന്നല്ലോ രണ്ടും.സന്തോഷം “. ഞാൻ കൈ കൂപ്പി അവർക്ക് നേരെ കാട്ടി.
“ഡാ… വല്ല്യ സന്തോഷം ഒന്നും വേണ്ട… നീ നുള്ളി നുള്ളി കുറേ നേരം ആയല്ലോ കളിക്കുന്നു..കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ. മര്യാദക്ക് കഴിച്ചില്ലേൽ ണ്ടല്ലോ??.” ഓഹ് വേണ്ടില്ലായിരുന്നു. ഗായത്രിയയുടെ വായ ഇനി അടയില്ല.
“ഞാൻ പറഞ്ഞതല്ലേ ചേച്ചി.. ഇവനിതൊന്നും ണ്ടാക്കി കൊടുക്കേണ്ടാന്ന്..” അവൾ ഗൗരിയേച്ചിയുടെ നേരെ തുള്ളി.ചേച്ചിയെന്നെ നോക്കി ഇളിച്ചു.
“അഭീ.. നീ കഴിച്ചോ ഇവളിങ്ങനെ ഒക്കെ പറഞ്ഞോണ്ട് നിക്കും.. കറി വേണോ നിനക്കിനി?? ” ഗായത്രിയെ വകവെക്കാതെ ചേച്ചി വീണ്ടും വിളമ്പി. സ്നേഹത്തോടെ.. പണ്ടുമുതലേ അതങ്ങനെയാണ്. ചേച്ചി അവളെ മുന്നിൽ വെച്ചു ന്നോട് സ്നേഹം കാണിക്കും. അവളെ കളിയാക്കാൻ, എരു കേറ്റാൻ. ഇന്നും ഗായത്രിക്ക് അസൂയ. ന്നെ നോക്കി ദഹിപ്പിക്കണപോലെ..
“ന്താടീ.. ന്ത്‌ അസൂയ ആടീ..” ഞാൻ ഇത്തിരി കൂടെ അവളെ എരികേറ്റാൻ നോക്കി.. ചേച്ചി പതുങ്ങി ചിരിച്ചു.. ഞങ്ങൾ ഇതേപോലെ തല്ലു കൂടുന്നത് ചേച്ചികുറേ കണ്ടിട്ടുണ്ട്.
“നീ പോടാ…നിക്കി അസൂയന്നും ല്ലാ…” ഗായത്രി മുഖം വെട്ടിച്ചു ചപ്പാത്തി എടുത്ത് വിഴുങ്ങി വെള്ളം കുടിച്ചു..
“നോക്ക് ഗൗരിയേച്ചി.. അവളെ മുഖത്തേക്ക് നോക്ക്.. ഇല്ലേ അവൾക്കസൂയ ഇല്ലേ??” ചിരിയോടെ ചേച്ചി, ഞാൻ പറഞ്ഞത് അനുസരിച്ചവളെ നോക്കി ചിരിച്ചപ്പോ,ഗായത്രി മുഖം വീർപ്പിച്ചഴുന്നേറ്റ് പോയി. ഞങ്ങൾ രണ്ടും ഇരുന്ന് ചിരിച്ചു.കുറേ കാലങ്ങൾക്ക് ശേഷം ഞാൻ ഇത്രേം ചിരിക്കണേ.

Leave a Reply

Your email address will not be published. Required fields are marked *