പിന്നെ എല്ലാം പെട്ടന്നായിരുന്നു…. നേരെ കുളിച്ചൊരുങ്ങി താഴോട്ട് ചെന്നു…. താഴെ എത്തിയപ്പോ അവടെ അമ്മ നിക്കുന്നു, അമ്മക് എന്നെ വിട്ട് നിക്കാൻ നല്ല സങ്കടം ണ്ട്…
“” അമ്മേടെ കൊച്ഛ് സുന്ദരിയായല്ലോ… ആഹ് പിന്നെ എല്ലാം എടുത്തു വച്ചൂലോ ലെ …. ഒന്നും മറക്കല്ലേ കേട്ടോ…”” ഉള്ളിൽ നല്ല വെഷമം ണ്ടെന്ന് അറിയാം, ന്നാലും അതൊന്നും പൊറത്ത് കാണികണ്ണില്യ… പാവം….
“” ഓ അമ്മേ…. അതൊക്കെ ഇന്നലെ തന്നെ വച്ചു… ഞാൻ പോയി എന്നും പറഞ്ഞ് കരഞ്ഞോണ്ടിരിക്കരുത്, കേട്ടല്ലോ… എന്നാ ഞാൻ ഇറങ്ങാ …. മുത്തശ്ശൻ താഴെ കാത്ത് നിപ്പുണ്ടെന്ന് തോന്നുന്നു… “” കൂടുതൽ നേരം അമ്മേടെ അടുത്ത് നിന്ന ശെരിയാവില്ല്യാ…. വിചാരിച്ചപോലെ മുത്തശ്ശൻ താഴെ നിൽപ്പുണ്ട്…. അധികം താമസിച്ചില്ല, വേഗം തന്നെ പുറപ്പെട്ടു…. ഇവിടുന്ന് 4-5 മണിക്കൂർ യാത്രയുണ്ട്…. പോകുന്ന വഴിക്ക് ഒരു ഹോട്ടലിൽ കേറി ഭക്ഷണം കഴിച്ചു…. ഏകദേശം ഒരു 2 മണി ആവുമ്പേഴേക്കും സ്ഥലത്തെത്തി…. വലിയ ഒരു കോളേജ്…. അങ്ങും ഇങ്ങുമായി കൊറേ പിള്ളാരുണ്ട്…. ഉള്ളിൽ ചെറിയൊരു ടെൻഷൻ ….. ഞാനും മുത്തശ്ശനും കൂടി പ്രിൻസിപ്പളെ കണ്ടു എല്ലാ കാര്യങ്ങളും റെഡി ആക്കി…. ഇന്നെന്തായാലും ക്ലാസ്സിൽ കേറുന്നില്ല…. ഹോസ്റ്റൽ എല്ലാം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്…. ക്യാമ്പസ് ന്റെ ഉള്ളിൽ തന്നെ ആണ് ഹോസ്റ്റൽ…. ഹോസ്റ്റലിൽ ചെന്ന് റൂം ഒക്കെ കണ്ടു, വലിയ കൊഴപ്പം ഒന്നും ഇല്ല്യ…. നല്ല സൗകര്യം ഉള്ള റൂം ആണ്… ഞാൻ കൂടാതെ വേറെ മൂന്ന് പേരുണ്ട്…. പെട്ടിയും സാധനങ്ങലും എല്ലാം എടുത്ത് വച്ച് മുത്തശ്ശൻ പോയി… ഇപ്പൊ റൂമിൽ ഒരു കുട്ടി മാത്രേ ഒള്ളു, ബാക്കി രണ്ട് പേര് നാട്ടിൽ പോയിരിക്കാണ്, നാളെ വരുത്രെ…. ഗായത്രി എന്നാണ് അവള്ടെ പേര്…. ഞങ്ങൾ രണ്ടാളും പെട്ടന്ന് തന്നെ കൂട്ടായി….
“”താൻ ഇന്ന് ക്ലാസ്സിൽ പോയില്യേ???”” ഇന്ന് ക്ലാസ്സ് ഉള്ള ദിവസം ആയോണ്ട് തന്നെ ഗായത്രി പോവ്വാത്തതോണ്ട് ഞാൻ ചോദിച്ചു….
“”ഇല്ല പോയില്ല…. ഞാൻ കുറച്ചു നേരത്തെ എത്തീട്ടുള്ളു…. അല്ല താൻ ഭക്ഷണം കഴിച്ചോ??? വാ താഴെ പോയി കഴിച്ചിട്ട് വരാം…”””
“” വേണ്ട വിശപ്പില്ല… പോയി കഴിച്ചിട്ട് വാ…. ഞാൻ ഒന്ന് കിടക്കട്ടെ…. “”ശേഷം അവള് താഴോട്ട് പോയി… നല്ല ക്ഷീണം ണ്ട്… ഞാൻ കിടന്നു പെട്ടന്ന് തന്നെ ഒറങ്ങി…. പിന്നെ രാത്രി ആണ് എണീറ്റെ…. എണീറ്റ് ഗായത്രിടെ കൂടെ താഴെ പോയി കഴിച്ഛ് പിന്നേം വന്നു കെടന്നു…. പിറ്റേന്ന് ക്ലാസ് ഉണ്ട്…. രാവിലേ എണീറ്റു നോക്കിയെപ്പോ ബാക്കി രണ്ടുപേരും വന്നിട്ടുണ്ട്…. ഒരാളുടെ പേര് കീർത്തന പിന്നെ ശ്രീലക്ഷ്മി… അതിൽ ശ്രീലക്ഷ്മിയും ഗായത്രിയും ഒരേ നാട്ടുകാർ ആണ്…. വീട്ടിൽ എന്തോ ആവിശ്യം ഉണ്ടായിരുന്നത് കാരണം ശ്രീലക്ഷ്മി ഗായത്രിയുടെ കൂടെ ഇന്നലെ വരാഞ്ഞത്…. മെസ്സിൽ നിന്ന് കഴിച്ഛ് ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് പോയി…. പുതിയ ആൾ ആയോണ്ട് തന്നെ എന്നെകൊണ്ട് സെൽഫ് ഇൻട്രോഡക്ഷൻ ഒക്കെ ചെയ്യിച്ചു…. ആദ്യത്തെ രണ്ട് പീരിയഡ് കഴിഞ്ഞപ്പോ തന്നെ ഞാനും ഗായുവും ശ്രീയും കൂടി ഇറങ്ങി നേരെ കാന്റീനിലേക്ക് പോയി മൂന്നു ചായ പറഞ്ഞു…..
