പാർവതി സൗകന്ധികം – 1

 

 

“”അവനെ    അവരുടെ    കൂടെ    കാണാൻ ഇല്ല…    ചെലപ്പോ    അവൻ    നാട്ടിൽ പോയിട്ട്    വന്നിട്ടുണ്ടാവില്ല…    ആ    പിന്നെ ഒരു    കാര്യം    കൂടി   ഉണ്ട്…   ദേവൻ ഞങ്ങടെ    നാട്ടുകാരനാ   കേട്ടോ… പോരാത്തതിന്    ചെറുപ്പം    തൊട്ടേ   ഒരുമിച്ച്    പഠിച്ചവരും   ആണ്…””  ഇതെല്ലാം    ഗായു    നല്ല    അഭിമാനത്തോടെ    ആണ്   പറയുന്നത്…. പക്ഷെ   ശ്രീ   തലതാഴ്ത്തി    ഇരിക്കുന്നുണ്ട്…   ഒരേ   നാട്ടുകാരും   ഒരുമിച്ച്    പഠിച്ചവരാണ്    എന്നൊക്കെ പറഞ്ഞിട്ട്    ശ്രീ    ഇങ്ങനെ   ഇരിക്കുന്നതിൽ    എന്തോ    പന്തികേടുണ്ട്…

 

 

ഇതിനിടയിൽ    രണ്ടു    ഗാങ്ങും    തമ്മിൽ ഉന്തും    തള്ളും    ഒക്കെ    ഉണ്ടായി…   പക്ഷെ    നവീൻന്റെ    ഗങ്ങിനെ    അവനും ദേവന്റെ    ഗങ്ങിനെ    അവരുടെ കൂട്ടത്തിലെ    ഒരുത്തനും പിടിച്ചുമാറ്റുന്നുണ്ട്…    അപ്പൊ   ദേവന്റെ ഗങ്ങിനെ    പിടിച്ചു    മാറ്റുന്നവൻ    ആവും അവന്റെ    വലംകൈ…

 

 

അങ്ങനെ    എല്ലാം    ഒന്നോതുങ്ങി    നേരെ ക്ലാസ്സിലേക്ക്    വിട്ടു…

 

 

ഉച്ച    കഴിഞ്ഞ്    ഒരു    പീരിയഡ് കഴിഞ്ഞപ്പോ    നവീൻ    ക്ലാസ്സിലേക്ക്   കേറി    ലാസ്റ്റ്    ബെഞ്ചിൽ    ഇരുന്നു… ഇതിനിടക്ക്    മിസ്സ്‌    അവനോട്   ചോദ്യം ചോദിക്കുന്നുണ്ട് ,    അതിനെല്ലാം    അവൻ കറക്റ്റ്    ഉത്തരവും    പറയുന്നുണ്ട്… അപ്പൊ    അലമ്പ്    മാത്രല്ല,     പടിക്കേം ചെയ്യും…

 

 

പിന്നെ    അന്നത്തെ    ദിവസം    പ്രേത്യേകിച്    ഒന്നും    നടന്നില്ല…    പിറ്റേന്ന് നേരത്തെ    തന്നെ    ക്ലാസ്സിലേക്ക്   പോയി….    ആദ്യത്തെ    പീരിയഡ്    തുടങ്ങും    മുന്പേ    നവീൻ    വന്നു…

 

 

“” ഹായ്…     താൻ    പുതിയ    ആൾ ആണല്ലേ…  ഇന്നലെ    ആരോ    പറഞ്ഞു… തന്റെ    പേരെന്താ??””

 

“”പാർവതി “”

 

“”ഞാൻ നവീൻ “”

 

“”അറിയാം…    താൻ    കോളേജിൽ   ഫേമസ്    ആണല്ലോ..””    അതിനു   അവൻ ഒന്ന്   ചിരിച്ചു…

 

അങ്ങനെ    സംസാരിച്ചിരിക്കുമ്പോ ക്ലാസിലേക്ക്    ഒരുത്തൻ   കേറി    നവീന്റെ അടുത്തേക്ക്    വന്നു…

 

 

“”അളിയാ    ദേവൻ   വന്നിട്ടുണ്ട്…”” അത് കേട്ടതും   നവീൻ    ഒന്ന്    ഞെട്ടി…   പിന്നെ പഴേപോലെയായി…

 

“”ആയിനെന്താ    അവൻ   വരട്ടെ… “”

 

“”അതല്ലടാ…    നീ    ഇങ്ങ്   വന്നേ, പുറത്തുപോയി    സംസാരിക്കാം…”” നവീൻ ക്ലാസ്സിൽ    നിന്ന്    അവന്റെ    കൂടെ  പുറത്ത്    ഇറങ്ങാൻ    നിന്നതും    മഴ പെയ്യാൻ    തുടങ്ങി,    കൂടെ അതിശക്തമായ     കാറ്റും…

 

 

കുറച്ചുമുന്നേ    എന്തോ    ആവിശ്യത്തിന് പുറത്തുപോയ    ഗായത്രിയും    ശ്രിയും ക്ലാസ്സിലേക്ക്    കേറി    വന്നു…

 

 

“”നീ    ഇവിടെ    ഇരിക്കുവാണോ… ക്യാന്റീനിൽ    രാവിലെ    തന്നെ    ഒരു അടിക്കുള്ള    സാധ്യത    കാണുന്നുണ്ട്..”” ഗായത്രി    എന്നോട്    എന്തോ   വലിയ കാര്യംപോലെ    പറയുന്നുണ്ട്…

 

 

“”ആ    ദേവന്    പ്രാന്താ…    വെറുതെ   ആ പാവത്തിനെ    ഉപദ്രവിച്ചോണ്ടിരിക്കും…””

 

“”നീയൊന്ന്    മിണ്ടാതിരുന്നേ    ശ്രീ… നിനക്ക്    ഇപ്പൊ    ദേവനെ    തീരെ ഇഷ്ടല്ലാന്ന്    എനിക്കറിയാം…   അത് എന്തോണ്ടാന്നും    അറിയാം…   കൂടുതല് പറയിപ്പിക്കല്ലേ…””    ശ്രിയും    ഗായത്രിയും തമ്മിൽ    ദേവന്റെ    കാര്യത്തിൽ    നല്ല സ്വരച്ചേർച്ചയിലായ്മ    ഉണ്ട്…

 

 

ഇനി    ഇതിന്റെ    പേരിൽ   ഇവർ     തമ്മിൽ വഴക്കാവാതിരിക്കാൻ    ഞാൻ    അവരേം വിളിച്ചു    ക്യാന്റീനിൽ    പോയി… കാന്റീൻറെ    ഉള്ളിൽ    കേറാൻ    പോയതും    ഒരുത്തൻ    എന്നെ   തട്ടി കടന്നുപോയി…

 

 

“”എവടെ    നോക്കിയാടോ    നടക്കണേ…”” ഞാൻ    അവനോട്    ചൂടായി    സംസാരിച്ചത്     കണ്ട്    ഗായത്രിയും    ശ്രിയും    എന്നെ    പേടിച്ചപോലെ നോക്കുന്നുണ്ട്,    അവർ     മാത്രല്ല    അവിടെ    ഉണ്ടായിരുന്ന    മിക്കവരുടേം ഭാവം    അങ്ങനെ    തന്നെ    ആയിരുന്നു… പക്ഷെ    അവൻ   മറുപടി   ഒന്നും പറഞ്ഞില്ല,    ഒരു    കലിപ്പ്    നോട്ടം   നോക്കി    മഴപെയ്യുന്നതൊന്നും കാര്യക്കാതെ    പോയി,    കൂടെ വേറൊരുത്തനും    ഉണ്ടായിരുന്നു…

 

 

“”നീ    എന്ത്   പണിയ    കാണിച്ചേ… എടി അതാണ്    ‘ദേവൻ ‘….””    അവൻ പോവന്നത്    നോക്കി    നിന്ന   എന്നോട് ഗായത്രി    പറഞ്ഞു…

 

“”ഓ    ഇവനാണോ    നീ    പറഞ്ഞ മഹാൻ…    അവൻ    ആരാന്നാ   വിചാരം… ഇപ്പൊ    തന്നെ   കണ്ടില്ലേ,    എന്നെ   വന്ന് ഇടിച്ചിട്ട്    പോയെ…    പോരാത്തതിന് അവന്റൊരു    കലിപ്പ്    നോട്ടം,   നിക്കങ്ങ് ചൊറിഞ്ഞു    വരാ…””

 

 

ഗായത്രി    മറുപടി    ഒന്നും    പറഞ്ഞില്ല… നേരെ    കാന്റീൻറെ    ഉള്ളിൽ    ചെന്ന് നോക്കിയെപ്പോ    അവടെ    എല്ലാരും ഒരാളെ    ചുറ്റി    നോക്കിനിക്കുന്നു… അടുത്ത്    ചെന്നപ്പോ    അത്    നവീൻ ആയിരുന്നു…    അവന്റെ    മൂക്കിന്ന്    എല്ലാം    ചോരവരുന്നുണ്ട്…    കണ്ടപ്പോ പാവം    തോന്നി…    ഇങ്ങനെ    ഒക്കെ ഉപദ്രവിക്കാൻ    അവൻ    ആരാ, ആലോചിച്ചിട്ട്    ദേഷ്യം    വരുന്നു…   ഇതിൽ ഒരു    തീരുമാനം    എടുത്തിട്ട്    തന്നെ കാര്യം…

 

 

“”നവീൻ    വാ..    നമ്മുക്ക്   പ്രിൻസിപ്പളെ കാണാം,    എന്നിട്ടൊരു    കംപ്ലൈന്റ് കൊടുക്കാം…””    ബ്ലഡ്‌    തൊടച്ചോണ്ടിരുന്ന    നാവിനെ    വിളിച്ഛ് ഞാൻ    പറഞ്ഞു…

 

 

“”ഏയ്‌    ഇതൊന്നും    കൊഴപ്പല്ല… വിട്ടുകള… “”

 

 

“”അങ്ങനെ പറഞ്ഞാൽ പറ്റില്ല… വാ, എന്നിട്ട് ഹോസ്പിറ്റലിൽ എങ്ങാനും പോവാം.. “”

 

 

പക്ഷെ എത്ര പറഞ്ഞിട്ടും അവൻ കൂട്ടാക്കിയില്ല്യ… അവസാനം ഹോസ്പിറ്റലിൽ പോവ്വാൻ സമ്മതിച്ചു… ഞാനും അവന്റെ കൂടെപ്പോയി, മുറിവൊക്കെ ക്ലീൻ ചെയ്ത് തിരിച്ചു കോളേജിൽ വരുന്നത് വരെ ഞാൻ അവന്റെ കൂടെ ണ്ടായിരുന്നു… ഈ കുറച്ചു സമയംകൊണ്ട് തന്നെ ഞങ്ങൾ നല്ല ഫ്രെണ്ട്സ് ആയി… (പക്ഷെ തല്കാലം പ്രണയിക്കാൻ ഒന്നും എന്നെ കിട്ടില്ല, സമയം ആവട്ടെ…😌)

 

 

എല്ലാം കഴിഞ്ഞ് ക്ലാസ്സിൽ എത്തിയത് ഉച്ചക്കാണ്… ഭക്ഷണം കഴിച്ഛ് നേരെ ക്ലാസ്സിൽ കേറി… ഇപ്പൊ മലയാളമാണ്, അപ്പൊ മലയാളം ലാംഗ്വേജ് എടുത്തവർ എല്ലാം വേറെ ക്ലാസ്സിൽ പോണം…

 

 

ശ്രീ ഹിന്ദി ആയോണ്ട് ഞങ്ങടെ ക്ലാസ്സിൽ തന്നെ ഇരുന്നു… ഞാനും ഗായത്രിയും കൂടെ മലയാളം ക്ലാസ്സിൽ കേറി… ക്ലാസ്സ്‌ തുടങ്ങി കൊറച്ചു കഴിയുമ്പോഴേക്കും വീണ്ടും മഴ കൂടി, ശക്തിയായി കാറ്റും വീശുന്നുണ്ട്… ക്ലാസ്സ്‌റൂമിൽ മൊത്തം ഇരുട്ട് കേറി…

Leave a Reply

Your email address will not be published. Required fields are marked *