കല്യാണം – 4 Like

Related Posts


ഞാൻ : പറയടി…നീ എന്റെ അടുത്ത് അധികാരം എടുക്കാൻ മാത്രം നീ എന്റെ ആരാ…

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… പക്ഷെ അവളുടെ കണ്ണുകളിൽ സങ്കടം ആരുന്നില്ല..അവൾ എന്നോടു പറഞ്ഞു…

“ഞാൻ.. ഞാൻ നിന്റെ ഭാര്യ.. “

എന്റെ ദേഷ്യം എല്ലാം ഒറ്റയടിക്ക് ഇല്ലാതെ ആയപോലെ…എനിക്ക് എന്തെന്നില്ലാത്ത സന്തോഷം…അവളുടെ നിറഞ്ഞ ഒഴുകിയ കണ്ണുകൾ ഞാൻ എന്റെ ഇടതു കൈ കൊണ്ട് ഒപ്പി എടുത്തു….

അവളുടെ കണ്ണുകളിൽ സന്തോഷം ഞാൻ തിരിച്ചു അറിഞ്ഞു…അവളുടെ കണ്ണുകൾ എന്നെ പ്രേമിക്കുന്നത് പോലെ.. കണ്ണ് തുടച്ച എന്റെ കൈ എടുത്തു അവളുടെ ഇടുപ്പിൽ വെച്ചു…അവളികേക്ക് ഞാൻ കൂടുതൽ ചേർന്ന് നിന്ന് എന്റെ മുഖം അവളിലേക്ക് അടിപ്പിച്ചു…

അവളുടെ കൈയിൽ ഇരുന്ന ടവൽ താഴേക്ക് വീണു…അവൾ എന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു അവളുടെ മുഖത്തേക്ക് അടുപ്പിച്ചു…അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു…ഞാൻ അറിയാതെ എന്റെ വാ തുറന്നു കൊടുത്തു…. എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു….

അവളുടെ ചുണ്ട് എന്റെ ചുണ്ടിൽ പയ്യെ സ്പർശിച്ചു…എന്റെ ദേഹത്തൂടെ ഒരു മിന്നൽ കടന്നു പോയി…. എന്റെ ചുണ്ടുകൾ വിറച്ചു…. ഒരു നനവോടെ…അവൾ എന്റെ കീഴ്ചുണ്ട് നുണഞ്ഞു വായിലാക്കി.. ചപ്പി വലിച്ചു..

അവൾ എന്റെ ഷർട്ടിൽ ബലം കൊടുത്തു പൊങ്ങി വരുന്നേ ഞാൻ അറിഞ്ഞു…എന്റെ നിയന്ത്രണം എല്ലാം നഷ്ട്ടപെട്ടിരുന്നു…എന്റെ രണ്ടു കൈയും അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ച് മുറുക്കെ കെട്ടിപിടിച്ചു..അവളുടെ ചുണ്ടുകളെ ഞാൻ തിരിച്ചും ചുംബിക്കൻ തുടങ്ങി…ഞങ്ങൾ മതിമറന്ന് സ്നേഹം കൈമാറി…ശ്വാസം കിട്ടാതെ ആയപ്പോൾ അവൾ ചുണ്ടുകൾ വർപെടുത്തി എന്നെ നോക്കി നിന്നു…ഞാൻ പയ്യെ കണ്ണ് തുറന്ന് അവളെ നോക്കി…

“ഇപ്പോൾ മനസ്സിലായോ.. നിനക്ക് ഞാൻ ആരാന്നു “

അവളുടെ പ്രേമമാർന്ന കണ്ണുകൾ എന്നെ നോക്കി പറഞ്ഞു…
ഞാൻ ഒന്ന് ചിരിച്ചിട്ട് പറഞ്ഞു…

“അമൃത.. ഐ ലവ് യു.. “

ഞാൻ വീണ്ടും ചുണ്ടുകൾ അവളുടെ മുഖത്തോട് അടിപ്പിച്ചു…. അവൾ കോളറിൽ പിടിച്ചിരുന്ന കൈ എടുത്തു എന്റെ ചുണ്ടുകൾ പൊത്തിപിടിച്ചു..

“മതി… താഴെ എല്ലാരും തിരിക്കും…”

ഞാൻ ദയനീയമായി അവളെ നോക്കി…അവളിൽ നിന്നും വിട്ടു മാറി..

അവൾ വീണ്ടും കൈ രണ്ടും.. കഴുത്തിലൂടെ ഇട്ട് അവളിലേക്ക് അടുപ്പിച്ചു…

“ഡാ ചേട്ടാ…ഐ ലവ് യു ടൂ… ”

എന്ന് അവൾ പറഞ്ഞു കവിളിൽ ഒരു ഉമ്മയും തന്നിട്ട് അവൾ വെളിയിലേക്ക് ഓടി…. ഞാൻ അവൾ പോകുന്നെ നോക്കി നിന്നു…

താഴേക്ക് നോക്കിയപ്പോൾ.. ടവൽ കിടക്കുന്നു…

ഞാൻ : അമൃത…ടവൽ വേണ്ടേ..

“വേണ്ട അത് ഞാൻ ചുമ്മാ പറഞ്ഞതാ…”

പോകുന്ന വഴി ഉറക്കെ വിളിച്ചു പറഞ്ഞു അവൾ ഓടി..

അമ്പടി എന്നെ ഇവിടെ വരുത്താനുള്ള അടവ് ആരുന്നല്ലേ ഞാൻ മനസ്സിൽ പറഞ്ഞു താഴേക്ക് നടന്നു..

ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ സ്വാതി അവിടെ തന്നെ ഉണ്ടാരുന്നു…

സ്വാതി : എന്നാടാ മുഖത്തു ഒരു പ്രസാദം…

ഞാൻ : അതെന്നാ ചേച്ചി അങ്ങനെ ചോദിച്ചേ…

സ്വാതി : അതെ ഈ പ്രേമത്തിൽ പെടുന്നവരെ കാണാൻ നല്ല രസമാ.. അവരു വിചാരിക്കും ആർക്കും ഒന്നും മനസ്സിലാവില്ലന്ന്…. എന്നാ കാണുന്നവർക്ക് എല്ലാം മനസിലാകുവേം ചെയ്യും…

സ്വാതി ചിരിച്ചോണ്ട് പറഞ്ഞു..

ഞാൻ എല്ലം കേട്ടു സ്തംഭിച്ചു നിന്നു…

സ്വാതി : അവളു നാണംകുണുങ്ങി ഓടി പോകുന്നെ കണ്ടു…കിസ്സിങ് ആരുന്നല്ലേ….

ഞാൻ കണ്ണ് മിഴിച്ചു നിന്നു..

ഇവൾ ഇതെല്ലാം കണ്ടോ ദൈവമേ…ഞാൻ മനസ്സിൽ ഓർത്തു…

സ്വാതി : എത്ര നാളായി തുടങ്ങിട്ട്…ഞാൻ കഴിഞ്ഞ ദിവസം ചോദിച്ചപ്പോൾ നീ ഇല്ലന്ന് കള്ളം പറഞ്ഞു അല്ലെ.. കൊള്ളാം നീ …

ഞാൻ നടന്നത് എല്ലാം സ്വാതിയോട് പറഞ്ഞു…അവൾ ഒരു ചിരിയോടെ കേട്ട് നിന്നു …
സ്വാതി : അപ്പോൾ അതിനാണ് അല്ലെ അവളു ഇതിലെ എല്ലാം മുഖം വീർപ്പിച്ചു നടന്നെ…

ഞാൻ ചിരിച്ചു…

ഞാൻ : ചേച്ചി ആരോടും പറയണ്ട….

അവൾ ഒരു കള്ള ചിരിയോടെ..

സ്വാതി : ഇല്ലാ.. ദേ നിന്റെ പെണ്ണ് എന്നെ നോക്കി ദഹിപ്പിക്കുന്നു….

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ കൈ കെട്ടി നോക്കി നിക്കുന്നു..

സ്വാതി അവൾക്ക് നേരെ നടന്നു.. ഞാൻ സ്വാതയുടെ കൂടെ നടന്നു…

“എന്താടി ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ….. നിന്റെ ചെറുക്കനെ ഞാൻ കടിച്ചു കൊല്ലുവൊന്നും ഇല്ലാ…”

ഒരു ദേഷ്യഭാവത്തിൽ..സ്വാതി അമൃതയോട് പറഞ്ഞു …

അതിനു മറുപടി ആയി അവൾ എന്നെ നോക്കി പേടിപ്പിച്ചു…

സ്വാതി : അവനെ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട…

ഒരു ആക്കിയ ചിരിയോടെ സ്വാതി അമൃതയെ നോക്കി പറഞ്ഞു..

“സ്വാതി…”

ഹരിത ചേച്ചി സ്വാതിയെ ദൂരെന്ന് വിളിച്ചു…

സ്വാതി : ഞാൻ ഇപ്പോൾ വരാം

സ്വാതി ഹരിതയുടെ അടുത്തേക്ക് നടന്നു…

ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല…സ്വാതി ചേച്ചി തന്നെ കണ്ടുപിടിച്ചതാ…

സ്വാതി പോയി കഴിഞ്ഞു ഞാൻ അമൃതയോടു പറഞ്ഞു…

അമൃത.. ഇപ്പോളും ദേഷ്യത്തോടെ നോക്കുവാണ്..

ഞാൻ : നീ വാ നമ്മക്ക് വല്ലതും കഴിക്കാം…

അവൾ അനങ്ങാതെ നിന്നു…

ഞാൻ : എന്താടി….

അവളുടെ മുഖത്തെ ഭാവം ഒരു മാറ്റവും ഇല്ലാ..

ഞാൻ ഒരു ചിരിയോടെ അവളുടെ മുഖത്തു നോക്കി പറഞ്ഞു.

“നിന്റെ കൈ ഇങ്ങു നീട്ടിക്കെ…”

അവൾ ഒരു അനക്കവും ഇല്ലാതെ.. നിന്നു…

ഞാൻ ബലം പിടിച്ചു അവളുടെ കൈ നീട്ടി.. എന്നിട്ട് എന്റെ കൈ അവളുടെ ഉള്ളംകൈയിൽ വെച്ചു…

“ ഡി… നമ്മൾ തമ്മിൽ ഒത്തിരി നാളത്തെ പരിജയം ഒന്നും ഇല്ലാ.. പക്ഷെ കണ്ട അന്നു മുതൽ എനിക്ക് നിന്നോട് അതിരില്ലാത്ത സ്നേഹം ആണ്…അത് നീ എന്റെ കൂടെ ഉള്ള അത്രേം നാളും അതുപോലെ കാണും…
നീ അല്ലാതെ എന്റെ മനസ്സിൽ വേറെ ആരും കാണില്ല…. സത്യം ”

അവളുടെ മുഖത്തെ ദേഷ്യമൊക്കെ മാറി സന്തോഷം ആവുന്നേ ഞാൻ കണ്ടു…അവൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചു..വലിച്ചു…എന്നെ നോക്കി ചിരിച്ചു പറഞ്ഞു…

“വാ.. “

ഞാൻ : അയ്യടാ.. അവളുടെ ഒരു ചിരി…

അമൃത : പോടാ..

ഞങ്ങൾ ഫുഡ്‌ കഴിക്കാൻ ഇരുന്നു.. ഞങ്ങൾ കഴിച്ചു കഴിഞ്ഞപ്പോളേക്കും…വന്നവര് എല്ലാം പോയിക്കഴിഞ്ഞിരുന്നു…..

എല്ലാരും നാളത്തെ ചടങ്ങിന്റെ ചർച്ചയിൽ ആണ്…

“അമ്മേ ഞാൻ പോകുവാ ഉറങ്ങട്ടെ നല്ല ഷീണം ”

ഞാൻ അമ്മയോട് പറഞ്ഞു അവിടുന്ന് എണ്ണിറ്റു…

അമ്മ : പോയി കിടന്നോ നാളെ നേരത്തെ എണ്ണിക്കണ്ടേ അല്ലെ..

അവർ വീണ്ടും ചർച്ചയിൽ മുഴുകി…. ഞാൻ അമൃതയുടെ മുഖത്തു നോക്കി വരുന്നോ എന്ന് ആഗ്യം കാണിച്ചു…അവൾ കണ്ണ് ഉരുട്ടി കൊണ്ട് എല്ലാരും ഇരിക്കുന്നെ കണ്ടില്ലേ എന്ന് കാണിച്ചു….

സ്വാതി ഹരിത ചേച്ചിടെ കൂടെ ആരുന്നു…അവളോടും ഞാൻ പോകുവാന്നു പറഞ്ഞു.. റൂമിലോട്ടു നടന്നു..റൂമിൽ ചെന്ന് മുണ്ടൊക്കെ മാറ്റി ഒരു ഷോർട്സും ടീഷർട്ടും എടുത്തു ഇട്ടു കിടന്നു ഞാൻ ചെറുതായി ഒന്ന് മയങ്ങി…

കാലിൽ ആരോ ഇക്കിളി ഇടുന്നത് പോലെ എനിക്ക് തോന്നി…ഞാൻ കാല് വലിച്ചു തിരിഞ്ഞു കിടന്നു…..വീണ്ടും എന്റെ കാലിൽ പിടിച്ചു.. ഞാൻ പെട്ടന്ന് ഞെട്ടി എണ്ണിറ്റു…തിരിഞ്ഞു നോക്കി..

Leave a Reply

Your email address will not be published. Required fields are marked *