ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ കൈ കെട്ടി നോക്കി നിക്കുന്നു..
സ്വാതി അവൾക്ക് നേരെ നടന്നു.. ഞാൻ സ്വാതയുടെ കൂടെ നടന്നു…
“എന്താടി ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ….. നിന്റെ ചെറുക്കനെ ഞാൻ കടിച്ചു കൊല്ലുവൊന്നും ഇല്ലാ…”
ഒരു ദേഷ്യഭാവത്തിൽ..സ്വാതി അമൃതയോട് പറഞ്ഞു …
അതിനു മറുപടി ആയി അവൾ എന്നെ നോക്കി പേടിപ്പിച്ചു…
സ്വാതി : അവനെ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട…
ഒരു ആക്കിയ ചിരിയോടെ സ്വാതി അമൃതയെ നോക്കി പറഞ്ഞു..
“സ്വാതി…”
ഹരിത ചേച്ചി സ്വാതിയെ ദൂരെന്ന് വിളിച്ചു…
സ്വാതി : ഞാൻ ഇപ്പോൾ വരാം
സ്വാതി ഹരിതയുടെ അടുത്തേക്ക് നടന്നു…
ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല…സ്വാതി ചേച്ചി തന്നെ കണ്ടുപിടിച്ചതാ…
സ്വാതി പോയി കഴിഞ്ഞു ഞാൻ അമൃതയോടു പറഞ്ഞു…
അമൃത.. ഇപ്പോളും ദേഷ്യത്തോടെ നോക്കുവാണ്..
ഞാൻ : നീ വാ നമ്മക്ക് വല്ലതും കഴിക്കാം…
അവൾ അനങ്ങാതെ നിന്നു…
ഞാൻ : എന്താടി….
അവളുടെ മുഖത്തെ ഭാവം ഒരു മാറ്റവും ഇല്ലാ..
ഞാൻ ഒരു ചിരിയോടെ അവളുടെ മുഖത്തു നോക്കി പറഞ്ഞു.
“നിന്റെ കൈ ഇങ്ങു നീട്ടിക്കെ…”
അവൾ ഒരു അനക്കവും ഇല്ലാതെ.. നിന്നു…
ഞാൻ ബലം പിടിച്ചു അവളുടെ കൈ നീട്ടി.. എന്നിട്ട് എന്റെ കൈ അവളുടെ ഉള്ളംകൈയിൽ വെച്ചു…
“ ഡി… നമ്മൾ തമ്മിൽ ഒത്തിരി നാളത്തെ പരിജയം ഒന്നും ഇല്ലാ.. പക്ഷെ കണ്ട അന്നു മുതൽ എനിക്ക് നിന്നോട് അതിരില്ലാത്ത സ്നേഹം ആണ്…അത് നീ എന്റെ കൂടെ ഉള്ള അത്രേം നാളും അതുപോലെ കാണും…
നീ അല്ലാതെ എന്റെ മനസ്സിൽ വേറെ ആരും കാണില്ല…. സത്യം ”
അവളുടെ മുഖത്തെ ദേഷ്യമൊക്കെ മാറി സന്തോഷം ആവുന്നേ ഞാൻ കണ്ടു…അവൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചു..വലിച്ചു…എന്നെ നോക്കി ചിരിച്ചു പറഞ്ഞു…
“വാ.. “
ഞാൻ : അയ്യടാ.. അവളുടെ ഒരു ചിരി…
അമൃത : പോടാ..
ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു.. ഞങ്ങൾ കഴിച്ചു കഴിഞ്ഞപ്പോളേക്കും…വന്നവര് എല്ലാം പോയിക്കഴിഞ്ഞിരുന്നു…..
എല്ലാരും നാളത്തെ ചടങ്ങിന്റെ ചർച്ചയിൽ ആണ്…
“അമ്മേ ഞാൻ പോകുവാ ഉറങ്ങട്ടെ നല്ല ഷീണം ”
ഞാൻ അമ്മയോട് പറഞ്ഞു അവിടുന്ന് എണ്ണിറ്റു…
അമ്മ : പോയി കിടന്നോ നാളെ നേരത്തെ എണ്ണിക്കണ്ടേ അല്ലെ..
അവർ വീണ്ടും ചർച്ചയിൽ മുഴുകി…. ഞാൻ അമൃതയുടെ മുഖത്തു നോക്കി വരുന്നോ എന്ന് ആഗ്യം കാണിച്ചു…അവൾ കണ്ണ് ഉരുട്ടി കൊണ്ട് എല്ലാരും ഇരിക്കുന്നെ കണ്ടില്ലേ എന്ന് കാണിച്ചു….
സ്വാതി ഹരിത ചേച്ചിടെ കൂടെ ആരുന്നു…അവളോടും ഞാൻ പോകുവാന്നു പറഞ്ഞു.. റൂമിലോട്ടു നടന്നു..റൂമിൽ ചെന്ന് മുണ്ടൊക്കെ മാറ്റി ഒരു ഷോർട്സും ടീഷർട്ടും എടുത്തു ഇട്ടു കിടന്നു ഞാൻ ചെറുതായി ഒന്ന് മയങ്ങി…
കാലിൽ ആരോ ഇക്കിളി ഇടുന്നത് പോലെ എനിക്ക് തോന്നി…ഞാൻ കാല് വലിച്ചു തിരിഞ്ഞു കിടന്നു…..വീണ്ടും എന്റെ കാലിൽ പിടിച്ചു.. ഞാൻ പെട്ടന്ന് ഞെട്ടി എണ്ണിറ്റു…തിരിഞ്ഞു നോക്കി..
“നീ എന്താ ഇവിടെ “
അമൃത ആരുന്നു…ഡ്രെസ്സൊക്കെ മാറി ഒരു ഷർട്ടും സ്‌ർട്ടും ആരുന്നു അവളുടെ വേഷം…കുളി കഴിഞ്ഞതേ ഒള്ളു.. അവളുടെ ഇറൻമുടിയിൽ നിന്നും വെള്ളം ഇറ്റ് ഇറ്റ് ആയി എന്റെ കാലിലോട്ട് വീഴുന്നു….
അവൾ : ഇത്ര പെട്ടന്ന് ഉറങ്ങിയോ…
ഞാൻ ഒന്ന് ചിരിച്ചിട്ട്
ഞാൻ : എല്ലാരും വന്നോ..
അവൾ : അമ്മയും ചേച്ചിയൊക്കെ റൂമിൽ ഉണ്ട്…അച്ഛനൊക്കെ വെള്ളമടിയ… ഫിറ്റ് അന്ന് തോനുന്നു…
അവൾ ബെഡിൽ ഇരുന്നു…മുടി കൊതി ഒതുക്കുന്നു…
“നീ കുടിക്കുവോ..”
അവൾ ഒന്ന് ആലോചിച്ചിട്ട് എന്റെ നേരെ കൈ ചുണ്ടി ചോദിച്ചു…
ഞാൻ : വല്ലപ്പോഴും…കോളേജിൽ എന്തേലും ഫംഗ്ഷനൊക്കെ വരുമ്പോൾ….
അവൾ : അപ്പച്ചിക് അറിയുമോ….
ഞാൻ : ഇല്ലാ.. അമ്മേടെ അടുത്ത് ഉള്ളപ്പോൾ അല്ലല്ലോ…. ഞാൻ അവിടെ ആരുന്ന സമയത്ത് അല്ലെ കുടിച്ചിരുന്നേ..
“നീ കുടിക്കുവോ… “
ഞാൻ ഒരു കള്ള ചിരിയോടെ ചോദിച്ചു…
അവൾ : പോടാ.. ഞാനോ…എനിക്ക് അതിന്റെ മണംപോലും ഇഷ്ട്ടം അല്ല…
ഞാൻ ചിരിച്ചിട്ട് പറഞ്ഞു…
“അപ്പോൾ മണത്തു നോക്കിട്ടുണ്ട്…”
അവൾ : അച്ഛന്റെ അലമാരയിൽ കുപ്പി ഉണ്ട്…ഒരു പ്രാവിശ്യം ഒരു കൗതുകത്തിനു..
ഞങ്ങൾ ഒന്നിച്ചു ചിരിച്ചു…
