കല്യാണം – 4 Like

ഞാൻ : നമ്മക്കും ഒന്ന് കുടിച്ചാലോ…കല്യാണമൊക്കെ അല്ലെ…

അവൾ : അയ്യടാ അവന്റെ ഒരു പുതി….

ഞാൻ : എല്ലാരും നല്ല ആഘോഷത്തിൽ അല്ലെ…നമ്മക്കും ഒന്നു ആഘോഷിക്കാം …

അവൾ : ഒന്ന് പോയിക്കെ…. ഞാൻ പോകുവാ..

ഞാൻ : ഓഹ്‌… എന്നാ പോ…ഞാൻ സ്വാതി ചേച്ചിയോട് ഒന്ന് ചോദിക്കട്ടെ…

അവളുടെ മുഖം വീർപ്പിച്ചു എന്റെ കാലിന്നിട്ട് ഒരു അടി…എനിക്ക് നല്ലപോലെ വേദനിച്ചു.. ഞാൻ കാലു തിരുമി…

ഞാൻ : ഇത്രേം നാളും നോക്കി പേടിപ്പിരെ ഒള്ളാരുന്നു.. ഇപ്പോൾ കൈയ്യങ്കളിയും തുടങ്ങിയോ….

അവൾ : ചുമ്മാ എന്നെ ദേഷ്യം പിടിപ്പിച്ചിട്ടു അല്ലെ…നന്നായി പോയി..

ഞാൻ ഒന്നും മിണ്ടാതെ കിടന്നു…

അവൾ : വേദനിച്ചോ…പയ്യെ അടിക്കാൻ നോക്കിയതാ.. സ്പീഡ് ഇത്തിരി കൂടിപ്പോയി….

അവളു ഒരു ആക്കിയ ചിരി ചിരിച്ചു പറഞ്ഞു….

ഞാൻ ചെറിയ പിണക്കം നടച്ചു കിടന്നു…

അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട്…

“ഇപ്പോൾ വേദന കുറഞ്ഞു കാണും അല്ലെ…”

ഞാൻ ഒരു കള്ളച്ചിരിയോടെ..

“ഇത്തിരി…”

അവൾ : അയ്യടാ…
ഞാൻ : ഉമ്മ മാത്രേ ഒള്ളോ…

ഞാൻ അവളുടെ കൈയിൽ പിടിച്ചു ചോദിച്ചു….

അവൾ : കൊള്ളാലോ മോനെ…കളിച്ചു കളിച്ചു എങ്ങോട്ടാ…

ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു പറഞ്ഞു …

ഞാൻ : ചുമ്മാ….

“അമൃതാ…”

താഴേന്നു അമ്മായി.. അവളെ വിളിച്ചു….

അവൾ : പോകുവാ…

ഞാൻ : പോയിട്ട് വരുമോ….

അവൾ : എന്തിനാ…

ഞാൻ : അഹ്.. ഉറക്കത്തിനു വിളിച്ചു എണിപിടിച്ചിട്ട് പോകുവാണോ..

അവൾ : നോക്കട്ടെ…

ഞാൻ : വരണം ഞാൻ ബാൽക്കണിയിൽ വെയിറ്റ് ചെയ്യും…

അവൾ ചിരിച്ചിട്ട് താഴേക്കു പോയി…ഞാൻ കുറച്ചു നേരംകൂടെ അങ്ങനെ കിടന്നു..

ആരോ സ്റ്റെപ് കയറി വരുന്ന സൗണ്ട് കേട്ടു.. പുതപ്പ് മാറ്റി ഞാൻ എണ്ണിറ്റു…

“ഡാ ഇങ്ങുവാ.. “

അവൾ ഡോറിൽ നിന്ന് എന്നെ വിളിച്ചു പറഞ്ഞു…

ഞാൻ നടന്നു അവളുടെ അടുത്തേക് ചെന്നു…അവളുടെ കൈയിൽ ഉണ്ടാരുന്ന രണ്ടു കുപ്പി എനിക്ക് തന്നു….

“ഇത് എവിടുന്നാ…”

വിശ്വാസം വരാതെ അവളെ നോക്കി ഞാൻ ചോദിച്ചു….

അവൾ : അതൊക്കെ പറയാം.. നീ ഇത് പിടിക്ക് ഞാൻ ഇപ്പോൾ വരാം…

ഞാൻ : നീ എവിടെ പോകുവാ…

അവൾ : ഇപ്പോൾ വരാടാ…

ഞാൻ കുപ്പിയും വാങ്ങി ബാൽക്കണിയിൽ പോയി ഇരുന്നു….

ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ചെറിയ പാത്രവുമായി അവൾ വന്നു…

ഞാൻ : ഇത് എന്താ…

അവൾ : ടച്ചിങ്‌സ്..

അവൾ ഒരു ചിരിയോടെ പറഞ്ഞു….

ഞാൻ : എല്ലാം അറിയാലോ….

അവൾ : ഓഹ്‌ എന്റെ ചെക്കന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടേൽ…അത് ഞാൻ സാധിച്ചു തരണ്ടേ..

ഞാൻ : അത് ശെരി.. അപ്പോൾ നിന്റെ ചെക്കൻ അന്ന് നീ ഉറപ്പിച്ചോ…
അവൾ : എന്താ അല്ലെ…. ഇനി എന്നെ കെട്ടിയില്ലേൽ ഉണ്ടല്ലോ.. കൊല്ലും ഞാൻ…

അവിടെ ഇരുന്ന ഒരു കുപ്പി എടുത്ത് എന്റെ നേരെ ഓങ്ങി അവൾ പറഞ്ഞു…

ദൈവമേ ഇവൾ വല്ല സൈക്കോ ആണോ…ഞാൻ മനസ്സിൽ ഓർത്തു…

ഞാൻ : അല്ല….ഈ കുപ്പിയൊക്കെ എവിടുന്നു ഒപ്പിച്ചു…

അവൾ : ഓഹ്‌..ഞാൻ താഴെ ചെന്നപ്പോ എല്ലാരും ഫിറ്റ്‌ ആയി ഉറങ്ങി…അമ്മ, മിച്ചം വന്ന ഫുഡ്‌ എടുത്ത് വെക്കാൻ വിളിച്ചേയ.. അത് വെക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ കുറേ കുപ്പി.. അപ്പോൾ നിനക്ക് രണ്ടെണ്ണം തരാം എന്ന് വിചാരിച്ചു…

ഞങ്ങളുടെ വീട്ടിൽ വന്നിട്ട് ഇനി ഒന്നും തന്നില്ല എന്ന് പറയരുത്…

ബാൽക്കണിയിലെ കസേരയൊക്കെ മാറ്റി.. ഞങ്ങൾ നിലത്തു ഇരുന്ന്…ഞാൻ ഒരു കുപ്പി പൊട്ടിച്ചു കുടിക്കാൻ തുടങ്ങി…

ഞാൻ : നിനക്ക് വേണോ…

അവൾ : വേണ്ട..എനിക്ക് അതിന്റെ മണം ഇഷ്ട്ടം അല്ല…

ഞാൻ : മുക്ക് അടച്ചു പിടിച്ചു അങ്ങു കുടിച്ചാ മതി.. ആദ്യം ഒരു പാട് ഉണ്ടന്ന് ഒള്ളു.. പിന്നെ ശീലം ആവും…

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.. സംസാരത്തിന്റെ ഇടയിൽ ഓരോ സിപ് ആയി ഞാൻ കുടിക്കുന്നുണ്ടാരുന്നു…

അവൾ : പോടാ…ഞാൻ നിന്റെ കൂടെ ഇങ്ങനെ ഇവിടെ ഇരുന്നോളാം…

ഞാൻ : അപ്പോ ഇന്ന് ഇവിടെ ആണോ കിടക്കുന്നെ..

അവൾ : അതിനു ആരാ കിടക്കുന്നെ.. നമ്മൾ ഇങ്ങനെ സംസാരിച്ചു ഇരിക്കും…

ഞാൻ : ആം…രണ്ടു ദിവസം കഴിഞ്ഞ ഞാൻ അങ്ങു പോകും..

ഞാൻ ചെറിയ സങ്കടം ഭവിച്ചു പറഞ്ഞു…

അവൾ : പോകണോ…

ഞാൻ : പോകണം…

അവൾ : ഇനി എന്നാ വരുന്നേ…

Leave a Reply

Your email address will not be published. Required fields are marked *