Related Posts
Hai friends, എന്നെ സപ്പോർട്ട് ചെയ്യുന്ന എന്റെ കഥകൾ വായിക്കുന്ന എല്ലാവർക്കും എന്റെ ശുഭദിനം നേരുന്നു. അക്ഷരതെറ്റുകൾ വന്നുപോകുന്നത് ക്ഷമിക്കണം. കഥ വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു. PSYBOY●●●
___________________________________________
തുടരാം….
ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും ഏകദേശം മണി 12 ആയിരുന്നു. പിന്നെ കുറച്ചുനേരം ക്ഷീണം തീർക്കാൻ വേണ്ടി കടന്നപ്പോഴേക്കും ഉറങ്ങിപ്പോയി. പിന്നെ ഞാൻ ഉണരുന്നത് അമ്മ വന്ന് തട്ടി വിളിക്കുമ്പോൾ ആണ്. ഞാൻ എഴുന്നേറ്റു സമയം നോക്കിയപ്പോഴേക്കും മണി 2.30 കഴിഞ്ഞു. ഒന്ന് പെട്ടെന്ന് പോയി ഭക്ഷണം ഒക്കെ കഴിച്ചു വന്നപ്പോഴേക്കും മൂന്നു മണി കഴിഞ്ഞിരുന്നു. ഞാൻ മുറ്റത്തേക്ക് നടന്നു വരുന്ന വഴി ആരും മുറ്റമടിക്കുന്ന ശബ്ദം കേട്ടു. ആരാണെന്ന് അറിയാൻ വേണ്ടി വന്ന നോക്കിയപ്പോഴേക്കും അഞ്ചു ചേച്ചി ആയിരുന്നു.
ഞാൻ : അയ്യോ ഇതാരാ പതിവില്ലാത്ത പണിയൊക്കെ ചെയ്യാൻ വന്നിരിക്കുന്നത്.
അഞ്ചു ചേച്ചി : അതെന്താ നീ അങ്ങനെ ചോദിച്ചത് ഞാൻ മുറ്റമടിച്ചാൽ പറ്റില്ലേ??
ഞാൻ : അല്ല ചേച്ചിയെ പുറത്തോട്ട് ഒന്നും ഈ പണിക്ക് ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് പറഞ്ഞതാ.
അഞ്ചു ചേച്ചി : ആണോ ഇനി കുറച്ചു നാളത്തേക്ക് ഞാൻ തന്നെയായിരിക്കും ഈ പണിയൊക്കെ ചെയ്യുന്നത്.
ഞാൻ : അതെന്താ രമ്യ വല്യമ്മ എവിടെ??
ചേച്ചി : അമ്മയ്ക്ക് നല്ല തലവേദനയാണ് അമ്മ കിടക്കുവാ ചെറിയ പനിയുണ്ട്.
ഞാൻ : അയ്യോ പാവം.. ഞാൻ എപ്പോഴും വീട്ടിൽ വന്നാൽ എനിക്ക് എന്തെങ്കിലും തിന്നാൻ ഒക്കെ ഉണ്ടാക്കി തരുന്ന ആളായിരുന്നു.
ചേച്ചി : ആ കുറച്ചു ദിവസമായി ചെറിയ തലവേദന ഉണ്ടെന്ന് പറഞ്ഞായിരുന്നു പക്ഷേ ഇന്നാണ് കൂടുതലായും വേദന എടുക്കുന്നു എന്ന് പറഞ്ഞത്.
ഞാൻ : എന്നിട്ടു ഹോസ്പിറ്റലിൽ കൊണ്ടു പോയില്ലേ ഇതുവരെ?
ചേച്ചി : നീയും സിനി ചേച്ചിയും കൂടി പുറത്തു പോയ സമയം നിന്റെ അമ്മയുമായി സ്കൂട്ടിയിൽ പോയിരുന്നു.
ഞാൻ : എന്നിട്ട് ഡോക്ടർ എന്തു പറഞ്ഞു.
ചേച്ചി : എന്തോ മൈഗ്രൈന്റെ പ്രശ്നം ഉണ്ടെന്നും, പിന്നെ ഗ്ലാസ് വെക്കുവാനും പറഞ്ഞു, ഒപ്പം രണ്ടുമൂന്നുദിവസം വെയിലും കൊള്ളാതെ റസ്റ്റ് എടുക്കാൻ പറഞ്ഞു.
ഞാൻ : അയ്യോ ഞാൻ വന്നിട്ട് ഇതുവരെ വല്യമ്മയെ കാണാൻ പോയില്ലല്ലോ അന്നൊന്നും അറിഞ്ഞത് പോലുമില്ല ഇപ്പോൾ ചേച്ചി പറഞ്ഞിട്ടാണ് ഞാൻ അറിയുന്നത് തന്നെ.
ചേച്ചി : അതിന് നീ വന്ന ഉടനെ പോയി കിടന്നുറങ്ങിയില്ലേ പിന്നെ എങ്ങനെ അറിയാനാണ്.
ഞാൻ : എന്നാൽ ഞാൻ ഒന്ന് പോയി കണ്ടിട്ട് വരാം.
ചേച്ചി : വേണ്ടടാ ഇപ്പൊ അമ്മ നല്ല ഉറക്കത്തിലാണ് പോയി ശല്യം ചെയ്യേണ്ട.
ഞാൻ : ഓ വല്യമ്മയ്ക്ക് വയ്യാതായപ്പോൾ എല്ലാ പണിയും ചേച്ചിയുടെ തലയിലായി അല്ലെ.
ചേച്ചി : ആ എന്നായാലും ഇതൊക്കെ ചെയ്യേണ്ടത് ഞങ്ങൾ പെണ്ണുങ്ങളുടെ ജോലി തന്നെയല്ലേടാ.
ഞാൻ : എന്നാ ശരി പുതിയ വീട്ടമ്മ ജോലിചെയ്തു തുടങ്ങിക്കോ ഞാൻ എന്തായാലും ഒരു റൗണ്ട് അടിച്ചിട്ട് വരാം.
ചേച്ചി : ok.
പിന്നെ ഞാൻ പോയത് നേരെ സിനി ചേച്ചിയുടെ റൂമിലേക്ക് ആയിരുന്നു. ചേച്ചി ബെഡിൽ ഇരുന്നു എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഞാൻ : ഹായ് ചേച്ചി എന്താണ് ഇവിടെ പരിപാടി.
സിനി ചേച്ചി : ഓ ഒന്നും ഇല്ലടാ വെറുതെ ഇരുന്ന് ബോറടിച്ചപ്പോൾ എന്തെങ്കിലും കഥ വായിക്കാം എന്ന് വിചാരിച്ചു.
ഞാൻ : വല്യമ്മയ്ക്ക് വയ്യാതായ കാര്യം ചേച്ചി അറിഞ്ഞായിരുന്നോ..
ചേച്ചി : ആടാ അറിഞ്ഞായിരുന്നു ഞാൻ പോയി കണ്ടായിരുന്നു.
ഞാൻ : ഞാൻ ഇപ്പോഴാണ് അറിയുന്നത്. മറക്കാതെ കഴിഞ്ഞു ഫുഡ് ഒക്കെ കഴിച്ചു വെളിയിൽ ഇറങ്ങിയപ്പോൾ അഞ്ചു ചേച്ചി മുറ്റമടിക്കുകയായിരുന്നു അപ്പോഴാണ് ചേച്ചി ഏറ്റെടുത്ത് കാര്യം പറയുന്നത്.
ചേച്ചി : എന്നിട്ട് നീ പോയി കണ്ടോ വല്യമ്മേ
ഞാൻ : ഇല്ല കാണാൻ പോകാൻ വേണ്ടി നിന്നപ്പോൾ ആൻഡ് ചേച്ചി പറഞ്ഞു അവൻ നല്ല ഉറക്കമായിരിക്കും നീ പോയി ശല്യം ചെയ്യേണ്ട എന്ന് .
ചേച്ചി : ഇന്ന് വല്യമ്മ ആ നേരം മുതൽ ബെഡ്ഡിൽ തന്നെ ആയിരുന്നു. വല്യമ്മ ഉറങ്ങുന്നതുവരെ ഞങ്ങൾ അവിടെ കാവലുണ്ടായിരുന്നു പിന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നത്.
