ഓഫീസിൽ എത്തിയപ്പോൾ അവരെ കാത്ത് നിൽക്കുന്ന പോലെ റാഫി അവിടെ ഉണ്ടായിരുന്നു. അവനെ ദൂരെ കണ്ടപ്പോൾ തന്നെ ഹരി കൈ പൊക്കി കാണിച്ചു. റാഫി തിരികെയും. അവളോട് ഒരു ഓൾ ദി ബെസ്റ് പറഞ്ഞു ഹരി അടുത്തേക്ക് വന്ന റാഫിയോട് കുശലം പറഞ്ഞു . തന്നോട് കുശലം പറയുമ്പോളും റാഫിയുടെ കണ്ണ് പാളി തനിക്കരുകിൽ ഇരിക്കുന്ന അഞ്ജു വിലേക്ക് പോകുന്നത് ഉള്ളിൽ കുസൃതിയോടെ ഹരി ശ്രദ്ധിച്ചു,
താൻ പറഞ്ഞപോലെ അണിഞ്ഞൊരുങ്ങി വന്ന അഞ്ജുവിനോടുള്ള ആർത്തി ആ കണ്ണിൽ ഹരി കണ്ടു, തിരിച്ചു ഒരു ഗൂഢ സ്മിതത്തോടെ റാഫിയെ നോക്കി ഇരിക്കുന്ന അഞ്ജുവിനെയും കണ്ട ഹരി ഇനി അവർക്കിടയിൽ ഒരു കട്ടുറുമ്പാകേണ്ട എന്ന് കരുതി, യാത്ര പറഞ്ഞു അവളെ ഇറക്കി കാറുമായി മുന്നോട്ട് പോയി.
” താങ്ക് യു അഞ്ജു , ഞാൻ പ്രതീക്ഷിച്ചതേയില്ല ഞാൻ പറഞ്ഞത് കൊണ്ട് നീ ഈ ഡ്രെസ്സിൽ വരുമെന്ന്, യു ലുക്ക് ഓസം , ടൂ ഹോട്ട്, ഐ ക്യാൻറ് എക്സ്പ്രസ്സ് മൈ ഫീലിംഗ്സ് ” എന്ത് പറയണം എന്നറിയാതെ സന്തോഷത്താൽ റാഫി പുലമ്പി.
” നീ അല്ലെ പറഞ്ഞെ ഇട്ടിട്ടു വരൻ അതോണ്ട് മാത്രം ഇട്ടതാണ്” അഞ്ജു മെല്ലെ പറഞ്ഞു.
” എനിക്ക് എന്തൊക്കെയോ സംസാരിക്കണം എന്നുണ്ട്, ഒന്നും പറയാൻ പറ്റുന്നില്ല, തന്നേമല്ല ഇവിടെ മറ്റുള്ളവർ ശ്രദ്ധിക്കുകയും ചെയ്യുന്നു.” റാഫി പറഞ്ഞു.
“വൈകിട്ട് നേരത്തെ ഇറങ്ങാൻ പറ്റുമോ. നമ്മുക്ക് എവിടെ എങ്കിലും പോയി ഇരുന്നു സംസാരിച്ചാലോ” റാഫി അവളോട് ചോദിച്ചു.
” ഒരു നാലു മണിക്ക് ഇറങ്ങിയാൽ മതിയോ ,കുറച്ചു വർക്ക് ഉണ്ട് നേരത്തെ ഇറങ്ങാൻ പാടാകും” അഞ്ജു അവനെ നോക്കി
“ഓക്കേ ഞാനും പെർമിഷൻ എടുത്ത് ഇറങ്ങിക്കോളാം , മൂന്നരക്ക് ഞാൻ കാറിൽ കാണും , താൻ കാറിലേക്ക് നേരിട്ട് വന്നാൽ മതി ”
” ഓക്കേ , എങ്കിൽ ഞാൻ പോകുവാണ് ഇപ്പോൾ ” എന്ന് പറഞ്ഞു അഞ്ജു ഓഫീസിലേക്ക് കയറിപ്പോയി.
അവനും ജോലിക്കായി കയറി
*********
ആകെ പരിഭ്രമിച്ചാണ് അഞ്ജു റാഫിയുടെ കാറിലേക്ക് വന്ന് കയറിയത്. നേരത്തെ പോകുന്നത് ഒരുമിച്ചാണെന്നു ആരെങ്കിലും ശ്രദ്ധിക്കുമോ , എന്തൊക്കെയാകും നടക്കുക എന്നൊക്കെ ആകെ ഒരു പരിഭ്രമം അവർക്കുണ്ടായിരുന്നു, എന്നാൽ എല്ലാം ഹരിയുടെ അറിവോടെ ആണ് എന്നുള്ളത് അവൾക്ക് കുറച്ചു സമാധാനം നൽകി.
” താൻ എന്താ വല്ലാണ്ടിരിക്കുന്നെ ” അവളുടെ മുഖത്തെ പരിഭ്രമം കണ്ടു റാഫി ചോദിച്ചു
” ഒന്നുമില്ല , ആരേലും കാണുമോ എന്ന് ഒരു ഭയം ”
” എന്തിനാ വെറുതെ പേടിക്കുന്നെ , ഞാൻ അല്ലെ കൂടെ, എന്നെ തനിക്ക് പേടി യാണോ” അഞ്ജുവിന്റെ കൈ പിടിച്ചു കൊണ്ട് റാഫി ചോദിച്ചു.
” ഏയ് ഇല്ല , ആരേലും കണ്ടാൽ തെറ്റിദ്ധരിക്കില്ലേ അതാണ് ”
റാഫി പിടിച്ചിരുന്ന അവളുടെ കൈകൾ എടുത്ത് ചുണ്ടിലേക്ക് അടുപ്പിച്ചു, ഒരു മുത്തം നൽകി,
അവൻറെ ആദ്യ ചുംബനം അവളുടെ വെളുത്തു തുടുത്ത മുഖത്തിനെ നാണം കൊണ്ട് ചുവപ്പിച്ചു.
“ഇനി ഇവിടെ കൂടുതൽ നിക്കണ്ട തൻ ടെൻഷൻ അടിച്ചു ചാകും ” തമാശയായി പറഞ്ഞുകൊണ്ട് അവൻ വണ്ടി എടുത്തു .
” എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഒരുമിച്ചിരിക്കുമ്പോൾ ഒന്നും പറയാനില്ലേ ” അഞ്ജു റാഫിയോട് ചോദിച്ചു
“ഇനി അത് പറയണ്ടല്ലോ പറയാനുള്ളതെല്ലാം ആ ഉമ്മയിൽ ഉണ്ടായിരുന്നു” അവളും റിലാക്സ്ഡ് ആയി എന്ന് മനസിലാക്കി അവൻ പറഞ്ഞു.
അവളുടെ മുഖം നാണം കൊണ്ട് തുടുത്തു
” എങ്ങോട്ടാ നമ്മൾ പോകുന്നെ ”
” തനിക്ക് എന്നെ വിശ്വാസമില്ലേ , തന്നെ ഞാൻ ഇഷ്ടമില്ലാത്തതൊന്നും ചെയ്യില്ല”
” അതല്ല ചോദിച്ചു എന്നെ ഉള്ളു ”
കാർ കാക്കനാട് ഇടച്ചിറ ഉള്ള ഒരു ഫ്ളാറ്റിന്റെ പാർക്കിങ്ങിലേക്ക് കയറിയപ്പോൾ അവൾക്ക് മനസിലായി രാവിലെ ഹരി പറഞ്ഞത് പോലെ ഒക്കെ സംഭവിക്കുകയാണ് .റാഫിയുടെ ഫ്ളാറ്റിലേക്കാണ് പോകുന്നതെന്ന്
“ഇവിടെ അയൽക്കാർ ശ്രദ്ധിക്കില്ലേ” അവൾ ആശങ്കയോടെ ചോദിച്ചു.
” ഏതു അയൽക്കാർ നോക്കാനാടോ ഇവിടെ , താൻ ധൈര്യമായി വാ ”
അവർ ലിഫ്റ്റിലേക്കു കയറി, അത് വരെ ആരും കണ്ടില്ല എന്നതിൽ അവൾ സന്തോഷപ്പെട്ടു .
നാലാം നിലയിൽ ലിഫ്റ്റ് നിന്നു, 4B എന്ന ഫ്ലാറ്റിലേക്ക് അവനു പുറകിലായി അവളും പോയി.
