” കുറ്റബോധം കൊണ്ട് ” അവൻ ഒറ്റവാക്കിൽ മറുപടി നൽകി.
” വിധു എനിക്ക് നീയാണ് എല്ലാം. നിന്റെ സ്ഥാനത്ത് എനിക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല, അതെന്താ നീ മനസ്സിലാക്കാത്തത്…? ” ആനി വിഷമത്തോടെ ചോദിച്ചു.
” ടീച്ചർക്ക് ഞാൻ പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് മനസ്സിലായിട്ടില്ല. എന്റെ സ്ഥാനത്ത് ഇച്ചായനെ കാണാനല്ല ഞാൻ പറഞ്ഞത്,അങ്ങേരെ അവഗണിക്കരുതെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.” വിധു കാര്യം വിശദീകരിച്ചു.
ആനി ഒന്നും മിണ്ടാതെ തലകുനിച്ചു. പിന്നെ അങ്ങോട്ട് ഒന്നും ചോദിക്കാനൊന്നും നിന്നില്ല. കുറെ നേരം അവൻ വെറുതെ പുസ്തകം നോക്കി നിന്നു. ഇടയ്ക്ക് അവൻ ടീച്ചറുടെ മുഖത്തേക്ക് നോക്കി,ഇപ്പോഴും നിരാശയാണ്.
” ടീച്ചറെ ” മൗനം അവസാനിപ്പിച്ചുകൊണ്ട് അവൻ പതിയെ വിളിച്ചു.
ആനി തൻറെ നെറ്റിയിലേക്ക് ഊർന്നുവീണ മുടി നേരെ ആക്കിക്കൊണ്ട് അവനെ നോക്കി.
” എനിക്ക് പഠിപ്പിച്ചുതാ…” അവൻ പറഞ്ഞു.
” ഇന്നെനിക്കിനി വയ്യ.” ആനി അലസമായി പറഞ്ഞു.
” എന്നാൽ ഞാൻ ഇന്ന് പൊക്കോട്ടെ ? “
” മം ” അവൾ ചെറുതായി മൂളി.
അവൻ വേഗം പുസ്തകങ്ങൾ എടുത്ത് മുറിവിട്ട് ഇറങ്ങി. ആനി ടീച്ചറുടെ മനസ്സ് ആകെ കലങ്ങി ഇരിക്കുകയാണ്. കുറച്ചുനേരം തനിച്ചിരിക്കട്ടെ അപ്പോൾ മനസ്സ് ശാന്തമായി കൊള്ളും.
പുറത്തേ കസേരയിൽ ദേഷ്യത്തോടെ ഇരിക്കുകയാണ് പാപ്പി. വിധുവിനെ കണ്ടപ്പോൾ അവൻറെ മനസ്സിലെ ദേഷ്യം കൂടി. അതൊന്നും കാര്യമാക്കാതെ വിധു അയാളുടെ അടുത്തേക്ക് ചെന്നു. എന്താ എന്ന അർത്ഥത്തിൽ പാപ്പി അവനെ നോക്കി.
” എനിക്ക് ഇച്ചായനോട് ഒന്ന് തനിച്ച് സംസാരിക്കണം. ” വിധു പറഞ്ഞു.
” എന്താ ? ” പാപ്പി ഗൗരവത്തോടെ ചോദിച്ചു.
” ഇവിടെവച്ച് പറ്റില്ല നമുക്ക് പുറത്തു പോകാം.” വിധു പറഞ്ഞു.
അവനോട് സംസാരിക്കാൻ പാപ്പിക്ക് വല്യ താല്പര്യം ഇല്ല,എന്നാലും അവന്റെ കൂടെ ചെല്ലാൻ തീരുമാനിച്ചു.
ജീപ്പ് എടുത്ത് വിധുവിനെയും കൂട്ടി കുന്നിന്റെ മുകളിലേക്ക് ചെന്നു. നല്ല കാറ്റടിക്കുന്ന വിശകലമായ സ്ഥലം.
” നിനക്ക് എന്താ പറയാനുളളത് ? ” പാപ്പി മുഖത്ത് നോക്കാതെ ചോദിച്ചു.
എങ്ങനെ പറഞ്ഞു തുടങ്ങണമെന്ന് വിധുവിന് ഒരു പിടിയുമില്ല. ഒരു നിമിഷം അവൻ ശങ്കിച്ചു പോയി.
” കാര്യം പറയെടാ… നിന്റെ അണ്ണാക്കിലെ പിരി വെട്ടിയോ? ” പാപ്പി അല്പം ദേഷ്യത്തോടെ ചോദിച്ചു.
” ഇച്ചായൻ എന്നോട് ക്ഷമിക്കണം.. ” അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
” അങ്ങനെ എളുപ്പം ക്ഷമിക്കാൻ പറ്റുന്ന കാര്യമാണോ നീ ചെയ്തത് ? “
” എനിക്ക് അറിയാം അത് അങ്ങനെയല്ല, പക്ഷെ തെറ്റ് എന്റെ ഭാഗത്ത് മാത്രമല്ല. “
” ആനിയാണോ എല്ലാം തുടങ്ങി വച്ചത് ? “
” അല്ല ഞാനാണ്, ഒരുപാട് കഷ്ടപ്പെട്ടാ ടീച്ചറെ ഞാൻ വളച്ചത്. ആർക്കും അങ്ങനെ എളുപ്പം പിടി തരുന്ന പെണ്ണല്ല ആനി. എന്റെ ഇഷ്ടം സത്യമാണെന്ന തിരിച്ചറിവാണ് എല്ലാത്തിന്റെയും തുടക്കം. ടീച്ചർക്ക് ഇച്ചായനോടുള്ള വെറുപ്പും അതിലൊരു ഘടകമായി. “
” പിന്നീട് നിങ്ങൾടെ ഇടയിൽ എന്ത് പ്രശ്നാ ഉണ്ടായെ..? ” പാപ്പി സംശയത്തോടെ ചോദിച്ചു.
” ആ പ്രശ്നത്തിന് കാരണം ഞാൻ തന്നെയാ. ആനി ടീച്ചർ അറിയാതെ സോഫി ടീച്ചറുടെ അടുത്ത് കള്ള വെടിക്ക് പോയി. “
ഇപ്പൊ പാപ്പിക്ക് ഏകദേശ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി ” അപ്പൊ ആ കാര്യം ആനി അറിഞ്ഞു. നിന്നോടുള്ള ദേഷ്യത്തിലാണല്ലേ, അവള് ഞാനുമായുള്ള വിവാഹത്തിന് സമ്മതിച്ചത്…”
” അതെ… “
വിധു തല കുനിച്ചുകൊണ്ട് മറുപടി നൽകി.
” അപ്പൊ ഈ കഥയിലെ മണ്ടൻ ഞാനാണല്ലേ… ” പാപ്പി വിഷമം കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു.
” സോറി ഇച്ചായാ… സോറി എല്ലാറ്റിനും 🙏 ” അവൻ തന്റെ തെറ്റ് ഏറ്റ് പറഞ്ഞു.
” നിന്റെ സോറി കേട്ടാലോന്നും എന്റെ മനസ്സിലെ മുറിവ് ഉണങ്ങില്ല. “
